
പ്രപഞ്ചപുരുഷന്‍ എന്ന ഗണപതി
നമ്മുടെ സാധാരണബുദ്ധിയില്‍ എത്തിപ്പെടാത്ത സംഗതികളാണ് അതിശയം, അത്ഭുതം എന്ന് പറയാറുള്ളത്. ഇതിലൊക്കെ വല്ല സത്യമുണ്ടോ, ഇപ്രകാരം സംഭവിക്കുമോ എന്നൊക്കെ നാം അന്യോന്യം ചോദിക്കാറുണ്ട്. ഇവിടേയും അപ്രകാരം തന്ന ഒരു അതിശയത്തിലേയ്ക്കാണ് നാം കടന്നുചെല്ലുന്നത്. അവിചാരിതമായ ചില നിമിത്തങ്ങള്‍ അതിശയകാരണങ്ങളായി മാറിയ അവസ്ഥയെയാണ് നാമിപ്പോള്‍ തേടിയെത്തിയത്. കൗതുകം തോന്നിവാങ്ങിയ ഒരു പുരാവസ്തു വീട്ടില്‍ എത്തിയപ്പോള്‍ സംഭവിച്ച കാര്യങ്ങളാണ് രഘുനാഥ മേനോന്‍ ഭക്തിയോടെ വിവരിക്കുന്നത്. ഭക്തിയുടെ ഭാവവിശേഷമായി പല വീടുകളിലും ഈശ്വരസാന്നിധ്യം കല്‍പ്പിച്ച കഥകളും, അനുഭവകഥകളും നാം കേട്ടിട്ടുണ്ട്. ഇവിടേയും അപ്രകാരമായൊരു ഈശ്വരസാന്നിദ്ധ്യത്തിന്‍റെ കഥയാണ് വിവരിക്കുന്നത്.
നമ്മുടെ സാധാരണബുദ്ധിയില്‍ എത്തിപ്പെടാത്ത സംഗതികളാണ് അതിശയം, അത്ഭുതം എന്ന് പറയാറുള്ളത.് ഇതിലൊക്കെ വല്ല സത്യമുണ്ടോ, ഇപ്രകാരം സംഭവിക്കുമോ എന്നൊക്കെ നാം അന്യോന്യം ചോദിക്കാറുണ്ട്. ഇവിടേയും അപ്രകാരം തന്ന ഒരു അതിശയത്തിലേയ്ക്കാണ് നാം കടന്നുചെല്ലുന്നത്. അവിചാരിതമായ ചില നിമിത്തങ്ങള്‍ അതിശയകാരണങ്ങളായി മാറിയ അവസ്ഥയെയാണ് നാമിപ്പോള്‍ തേടിയെത്തിയത്. കൗതുകം തോന്നിവാങ്ങിയ ഒരു പുരാവസ്തു വീട്ടില്‍ എത്തിയപ്പോള്‍ സംഭവിച്ച കാര്യങ്ങളാണ് രഘുനാഥ മേനോന്‍ ഭക്തിയോടെ വിവരിക്കുന്നത്. ഭക്തിയുടെ ഭാവവിശേഷമായി പല വീടുകളിലും ഈശ്വരസാന്നിധ്യം കല്‍പ്പിച്ച കഥകളും, അനുഭവകഥകളും നാം കേട്ടിട്ടുണ്ട്. ഇവിടേയും അപ്രകാരമായൊരു ഈശ്വരസാന്നിദ്ധ്യത്തിന്‍റെ കഥയാണ് വിവരിക്കുന്നത്.
രഘുനാഥ മേനോന്‍ താമസിക്കുന്നത് ചോറ്റാനിക്കര അമ്പലത്തിന് സമീപമാണ്. നാട്ടുകാര്‍ക്കെല്ലാം സുപരിചിതനാണ് രഘുനാഥന്‍. കാര്യസിദ്ധിക്ക് ആന്‍റിക് കളക്ഷന്‍ വലിയ പ്രിയമാണ്. പ്രധാന ഇനം ഗണപതി രൂപങ്ങള്‍ ശേഖരിക്കുക എന്നത് തന്നെയായിരുന്നു. ഇത്രയേറെ വൈവിധ്യമാര്‍ന്ന രൂപങ്ങള്‍ ഗണപതി എന്ന സങ്കല്‍പ്പത്തിലല്ലാതെ മറ്റ് യാതൊന്നിലും സാധ്യമല്ല. ഈ പ്രപഞ്ചത്തിലെ സകലചരാചരങ്ങള്‍ക്കും ഗണപതിയുമായി സാമ്യമുണ്ട്. ഇലയും മരവും കല്ലും മേഘവുമെല്ലാം ഗണപതിയുടെ രൂപത്തില്‍ കാണാറുണ്ട്. പ്രപഞ്ചപുരുഷന്‍ തന്നെയാണ് ഗണപതി. ശക്തിയും ബുദ്ധിയും സിദ്ധിയും ചേര്‍ന്ന ദേവഭാവമാണ് ഗണപതി. ഗണപതി രൂപങ്ങളോടുള്ള അധികതാല്‍പ്പര്യത്താല്‍ പോകുന്നിടത്തുനിന്നെല്ലാം ഗണപതി രൂപങ്ങള്‍ വാങ്ങിക്കൂട്ടി മുമ്പിലെ മുറിയിലെ ചില്ലലമാരയില്‍ അവയെല്ലാം നിരത്തിവെച്ചു. വലുതും ചെറുതുമായി അഞ്ഞൂറില്‍പ്പരം ഗണപതി രൂപങ്ങള്‍ ജിനിയുടെ ശേഖരത്തില്‍ നിറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിദംബരത്ത് പോയപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു, ഇവിടെ സ്വാമിമലയ്ക്ക് സമീപം ഗണപതിപ്പെട്ടി എന്നൊരു ഗണപതി ക്ഷേത്രമുണ്ട്. വളരെ പഴക്കം ചെന്ന ഗണപതി ക്ഷേത്രമാണ്. ഗണപതി എന്ന് കേട്ടപ്പോഴേ ഭാര്യ എടുത്തുചാടി പറഞ്ഞു. 'അവിടെ പോണം.'
ഗണപതിപ്പെട്ടി ക്ഷേത്രത്തില്‍ ചെന്ന് തൊഴുതിട്ട് പുറത്തേയ്ക്കിറങ്ങിയപ്പോള്‍ അവിടെ വഴിയരികില്‍ സന്യാസി വേഷധാരികളായ ധാരാളം റിക്ഷക്കാര്‍ ഇരിപ്പുണ്ട്. അവര്‍ക്കെല്ലാം അഞ്ചു രൂപാ വീതം ഭിക്ഷ നല്‍കി നീങ്ങിയപ്പോള്‍ അക്കൂട്ടത്തില്‍ ഇരുന്ന ഒരു ഭിക്ഷു പറഞ്ഞു- എന്‍റെ കയ്യില്‍ ദിവ്യമായ ഒരു ഗണപതി വിഗ്രഹമുണ്ട്. വേണമെങ്കില്‍ വിലയ്ക്ക് തരാം.
കൃഷ്ണപ്രാധാന്യമുള്ള അമ്പലത്തില്‍ നാം പോയാല്‍ അവിടെ വഴിയോരത്ത് കൃഷ്ണവിഗ്രഹങ്ങള്‍ ധാരാളമായി വില്‍ക്കപ്പെടുന്നത് കാണാം. അതുപോലെയാണ് ദേവീപ്രാധാന്യമുള്ള ക്ഷേത്രത്തില്‍ പോയാലും, ശിവപ്രാധാന്യമുള്ള ക്ഷേത്രത്തില്‍ പോയാലും അതാത് ദേവതകളുടെ വിഗ്രഹങ്ങളായിരിക്കും പ്രധാന വില്‍പ്പന. ഇവിടെ ഗണപതി പ്രാധാന്യമായതിനാലാവാം ഗണപതി വിഗ്രഹ ക്കച്ചവടം. ഗണപതി എന്ന് കേട്ടതേ എന്‍റെ ഭാര്യയുടെ മുഖം തുടുത്തു.
'കാണട്ടെ എന്‍റെ ശേഖരത്തില്‍ ഇല്ലാത്തതാണെങ്കില്‍ വാങ്ങാം.' ഭിക്ഷു തന്‍റെ സഞ്ചിയില്‍ നിന്നും ലോഹനിര്‍മ്മിതമായ മഹാഗണപതിയുടെ രണ്ടടി പൊക്കമുള്ള വിഗ്രഹമെടുത്തു. പത്ത് കൈകളോടുകൂടിയതും മഹാലക്ഷ്മിയെ മടിയില്‍ ഇരുത്തിയതുമായ മഹാഗണപതി വിഗ്രഹം. ജിനിക്ക് ആ വിഗ്രഹത്തോട് വലിയ ഭ്രമം. നന്നായി വിലപേശി എന്നിട്ടും, നല്ല വില കൊടുക്കേണ്ടി വന്നു.
മറ്റ് ഗണപതി രൂപങ്ങള്‍ക്കൊപ്പം മുന്‍വശത്തെ മുറിയിലെ കണ്ണാടിക്കൂടില്‍ നാല് വര്‍ഷത്തോളം ഷോപീസായിട്ട് തന്നെ ആ ഗണപതി ഇരുന്നു.
കൈലാസയാത്ര കഴിഞ്ഞ് ഇറങ്ങിവന്ന എന്‍റെ സുഹൃത്ത് മനസരോവരത്തില്‍ നിന്നും മുങ്ങിയെടുത്ത കല്ലും മനസരോവരത്തിലെ കുറേ ജലവും കൊണ്ടുതന്നു. മനസരോവരത്തിലെ കല്ല് സാക്ഷാല്‍ ശിവലിംഗം തന്നെയാണ്. ഈ കല്ല് പൂജാമുറിയില്‍ കൊണ്ടുവച്ചിട്ട് ഈ തീര്‍ത്ഥജലം അല്‍പ്പമായി തളിക്കുന്നത് വളരെ ഐശ്വര്യമാണ്. അദ്ദേഹം ഇങ്ങനെയൊരു ഉപദേശവും തന്നു. മനസരോവരത്തിലെ കല്ല് പൂജാമുറിയില്‍ വെച്ചതുമുതലാണ് ചില സംഭവങ്ങള്‍ ആരംഭിച്ചത്. എനിക്ക് അച്ഛന്‍റെ മുന്നിലിരിക്കണം. എനിക്ക് അച്ഛന്‍റടുത്തിരിക്കണം എന്നിങ്ങനെ ഈ ഗണപതി രൂപം ഉറക്കത്തില്‍ ഞങ്ങളോട് പറയുന്നു. ഇടയ്ക്ക് വല്ലപ്പോഴും കാണുന്ന ഈ കിനാവിനെ ഞങ്ങള്‍ അത്ര ഗൗനിച്ചില്ല. എന്നാല്‍ പിന്നീട് ഒരു ദിവസം രാവിലെ ജിനിയുടെ അമ്മ തൊടുപുഴയില്‍ നിന്ന് വിളിച്ചുചോദിച്ചു.
'നിങ്ങളുടെ പൂജാമുറിതന്നെ കുത്തിമറിയുന്നതായി സ്വപ്നം കണ്ടല്ലോ. എന്താ മോളേ ഇങ്ങനെ സ്വപ്നം കാണാന്‍ കാരണം?'
ഇത്രയുമൊക്കെയായപ്പോള്‍ ചില സംശയങ്ങള്‍ ഞങ്ങളുടെ മനസ്സില്‍ പടര്‍ന്നു. ഗണപതി വിഗ്രഹം എടുത്ത് പൂജാമുറിയില്‍ കൊണ്ടുവെച്ചു. അല്‍പ്പദിവസത്തിനുശേഷം ഈ നാട്ടുകാരനായ എന്‍റെ ഒരു സുഹൃത്ത് എന്നെ വിളിച്ചു. ജിനിയുടെ ഗണപതിഭ്രാന്ത് നന്നായി അറിയാവുന്ന വ്യക്തിയാണ് അവന്‍.
'രഘു നിന്‍റെ വീട്ടില്‍ പത്ത് കൈകളുള്ള ഒരു ഗണപതി വിഗ്രഹമുണ്ടോ?'
ഉണ്ട്. പൂജാമുറിയില്‍ വെച്ചിരിക്കുകയാണ് ഞാന്‍ മറുപടി പറഞ്ഞു. എന്താ കാര്യം എന്ന് ഞാന്‍ തിരക്കി. ഏയ് ഒന്ന് കാണാനാ. ഉച്ചതിരിഞ്ഞ് ഞാന്‍ വരുന്നുണ്ട്.
ഒരു പെട്ടി നിറയെ പഴങ്ങളുമായിട്ടാണ് ഉച്ചതിരിഞ്ഞ് അവന്‍ വന്നത്. നിന്‍റെ ഗണപതിക്ക് കഴിക്കാനാ. ഗണപതി വിശന്ന് വലം തിരിയുകയാണെന്നാ ഞാന്‍ സ്വപ്നത്തില്‍ കണ്ടത്. മാത്രവുമല്ല എനിക്കെന്തോ അത്യാപത്ത് സംഭവിക്കാന്‍ പോകുന്നു. ഗണപതിക്ക് ആചാരവഴിപാട് കൊടുത്താല്‍ ആപത്ത് കിട്ടുമെന്നും സ്വപ്നത്തില്‍ കണ്ടു. ഇവിടെ ഗണപതിക്ക് പൂജയും, നേദ്യവും ഒന്നുമില്ല. പൂജാമുറിയില്‍ വെച്ചിരിക്കുന്നു എന്നുമാത്രം- ഞാന്‍ മറുപടി പറഞ്ഞു.
അയാള്‍ ഒന്‍പത് മണിയോടെ മുറിക്കുള്ളില്‍ പഴങ്ങള്‍ വെച്ച് തിരിച്ചുപോയി. അന്നുരാത്രി ഒന്‍പത് മണിയോടെ അയാളുടെ ഭാര്യ ഫോണില്‍ വിളിച്ചു. വൈകുന്നേരം ചെടിക്ക് വെള്ളമൊഴിക്കാനായി ഓസ് എടുത്തപ്പോള്‍ അതില്‍ ചുറ്റിക്കിടന്ന ഒരു പാമ്പ് ചേട്ടനെ കടിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. വിഷം അകത്ത് കയറിയില്ല. തൊലി ചെറുതായി പൊട്ടിയതേയുള്ളൂ. പ്രശ്നമൊന്നുമില്ല. ഞങ്ങളെ ഗണപതി കാത്തതാ. അദ്ദേഹം അത് പലരോടും പറയുകയും ചെയ്തു. കേട്ടറിഞ്ഞ് പലരും വരാനും തുടങ്ങി. വീട്ടിനുള്ളിലെ ഒരു മുറി ആയതിനാല്‍ ഈ വരവും നേര്‍ച്ചയുമൊക്കെ അല്‍പ്പം ബുദ്ധിമുട്ടായി. ഈ സമയത്താണ് തൃപ്പൂണിത്തുറയിലുള്ള ഒരു ബിസിനസുകാരന്‍ പുള്ളിക്കാരന്‍ ഏതോ കാര്യം സാധിച്ചു എന്ന് പറഞ്ഞ് പതിനായിരം രൂപയുമായി എത്തിയത്. ഞങ്ങള്‍ ജ്യോത്സ്യനെ വരുത്തി പ്രശ്നം വയ്ക്കാന്‍ തന്നെ തീരുമാനിച്ചു.
'ഏതോ ബ്രാഹ്മണ ഗൃഹത്തില്‍ കാര്യമായി പൂജ കഴിച്ചുകൊണ്ടിരുന്ന മഹാഗണപതി വിഗ്രഹമാണിത്. അന്‍പത്തിയാറ് അക്ഷരങ്ങള്‍ ചേര്‍ന്ന മൂലമന്ത്രമുള്ള മഹാഗണപതിയാണിത്.'
'വീടിന് പുറത്ത് ശ്രീകോവില്‍ പണിത് ഗണപതിയെ അവിടേയ്ക്ക് മാറ്റി പ്രതിഷ്ഠിക്കാം'.چഞാന്‍ പറഞ്ഞു.
'സാധ്യമല്ല ഗണപതി ഇവിടം വിട്ട് എങ്ങോട്ടുമില്ല.' ജ്യോത്സ്യന്‍ രാശി നോക്കി പറഞ്ഞു.
ഭഗവാന്‍റെ ഇഷ്ടം അപ്രകാരമെങ്കില്‍ അപ്രകാരം നടക്കട്ടെയെന്ന് ഞങ്ങള്‍ രണ്ടാളും മാനസികമായി തയ്യാറെടുത്തു. ഞങ്ങള്‍ക്ക് പൂജാദി പാരമ്പര്യമില്ല. പൂജ പഠിച്ച് ചെയ്യാന്‍ ബുദ്ധിമുട്ടുമുണ്ട്. ജ്യോത്സ്യന്‍റെ വിധിപ്രകാരം ആഴ്ചയില്‍ ഒരു ദിവസം ഗണപതിഹോമം ബ്രാഹ്മണരെ കൊണ്ട് നടത്തുന്നു. ചതുര്‍ത്ഥി തുടങ്ങിയ വിശേഷദിവസങ്ങളിലും ബ്രാഹ്മണപൂജ നടത്തും.
വിദ്യ, വിവാഹം എന്നീ കാര്യങ്ങളില്‍ ഈ ഗണപതി ഏറെ അനുഗ്രഹീതനാണെന്നാണ് പലരും പറയുന്നത്. കേട്ടറിഞ്ഞ് പലര്‍ക്കും ഇവിടെ വരാറുണ്ട്. ഇത് ഞങ്ങളുടെ വീടാണ്. വീട്ടിനുള്ളിലാണ് ഗണപതി എന്നതിനാല്‍ എല്ലാദിവസവും ആള്‍ക്കാരെ അകത്ത് കടത്താനാവില്ല. മാസത്തിലെ ചതുര്‍ത്ഥിക്ക് ഭഗവാന് പ്രത്യേക പൂജകള്‍ അര്‍പ്പിക്കുന്നതിനാല്‍ അന്നേദിവസം മാത്രമേ വീട്ടിനുള്ളില്‍ ആള്‍ക്കാര്‍ക്ക് പ്രവേശനം നല്‍കൂ.
രഘുനാഥമേനോന്‍റെ വീട്ടിനുള്ളിലെ ഈ ഗണപതി ബിംബം അനുഗ്രഹകലകള്‍ ചേര്‍ന്നത് തന്നെയാണ്. രഘുനാഥമേനോന് അത്യാവശ്യം സാമ്പത്തികമുള്ളതിനാല്‍ ഈ ശക്തി ബിംബത്തെ പരിചരിക്കാനും കഴിയുന്നുണ്ട്. കാര്യസാധ്യത്തിനായി ഒട്ടനവധി ആള്‍ക്കാര്‍ വഴിപാടും നേര്‍ച്ചയുമായി എത്തുമെന്നുമുണ്ട്. വളരെ ഗൗരവമുള്ളതും ശ്രദ്ധിക്കേണ്ടതുമായ മറ്റൊരു വസ്തുത കൂടി മേനോന്‍റെ ഈ അനുഭവത്തില്‍ നിന്നും തിരിച്ചറിയേണ്ടതായിട്ടുണ്ട്. ലോഹക്കടയില്‍ നിന്നും കൗതുകം തോന്നി ദേവവിഗ്രഹങ്ങള്‍ വാങ്ങരുത്.
വഴിയോരങ്ങളിലും ഇപ്രകാരം ലോഹബിംബങ്ങള്‍ കച്ചവടക്കാരെ നമ്മള്‍ക്ക് കാണാം. ഇവരില്‍ നിന്നും വാങ്ങുന്ന ബിംബങ്ങള്‍ എവിടെ നിന്നുവന്നു എന്നത് നമ്മള്‍ക്കറിയില്ല.
രഘുനാഥ മേനോന്‍,
ചോറ്റാനിക്കര
9447247755
തയ്യാറാക്കിയത്
നാരായണന്‍പോറ്റി
Photo Courtesy - jyothisharathnam