മാസഫലം: 2024 മേയ് 1 മുതൽ 31 വരെ (1199 മേടം 18 മുതൽ ഇടവം 17 വരെ)
അശ്വതി
അനുകൂലമാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. സൂക്ഷ്മതയോടെ പ്രവർത്തിച്ച് പുരോഗതി കൈവരിക്കും. പുതിയ ജോലി ലഭിക്കും. ഗൃഹനിർമ്മാണം പൂർത്തീകരിക്കുന്നതിനു സാധ്യത. പുതിയ പ്രവർത്തനമേഖലയിൽ പ്രവേശിക്കുന്നതാണ്.
ഭരണി
അനുകൂലമായ സ്ഥിതിയുണ്ടാകാൻ സാധ്യത. പുതിയ കർമ്മമേഖലയിൽ പ്രവേശിക്കും. നൂതനസംരംഭങ്ങൾ തുടങ്ങുന്നതിന് കഴിയും. ധനപരമായ പുരോഗതി കൈവരിക്കുന്നതിന് സാധ്യത. വിദ്യാർത്ഥികൾക്ക് വളരെ പഠനപുരോഗതി കൈവരിക്കുന്നതിന് സാധ്യതയുണ്ട്.
കാർത്തിക
ഗുണദോഷ സമ്മിശ്രഫലങ്ങൾ അനുഭവപ്പെടുന്നതാണ്. തൊഴിൽരംഗത്ത് അത്ര അനുകൂലമല്ലാത്ത ചില മാറ്റങ്ങൾ ഉണ്ടായേക്കാം. കച്ചവടരംഗത്തുള്ളവർക്ക് പലവിധ തടസ്സങ്ങൾ വരാം. സാഹചര്യങ്ങൾ സൂക്ഷ്മമായി മനസ്സിലാക്കി മുന്നോട്ടുപോയാൽ വിഷമങ്ങളെ മറികടക്കാം.
രോഹിണി
തൊഴിൽരംഗത്ത് ഗുണദോഷ സമ്മിശ്രസ്ഥിതിയുണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കുന്നവർ വളരെ ശ്രദ്ധാപൂർവ്വം കാര്യങ്ങൾ ചെയ്യുക. പാഴ്‌ച്ചെലവുകൾ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. സംഭാഷണത്തിൽ കരുതലും മിതത്വവും ശീലിക്കുന്നത് വളരെ ഉത്തമമായിരിക്കും.
മകയിരം
അനുകൂലമല്ലാത്ത പല മാറ്റങ്ങളും ഉണ്ടാകുന്നതാണ്. സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്. നൂതന സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് കഴിയും. പാഴ്‌ച്ചെലവുകൾ ഒഴിവാക്കേണ്ടതാണ്. കച്ചവടക്കാർക്ക് അപ്രതീക്ഷിത നഷ്ടങ്ങൾവരാം.
തിരുവാതിര
ഗുണദോഷസമ്മിശ്ര സ്ഥിതിയുണ്ടാകാം. പുതിയ പ്രവർത്തനരംഗം നന്നായി പഠിക്കേണ്ടതാണ്. അശ്രദ്ധയും ആലോചനക്കുറവും കാരണം തൊഴിൽപരമായ പ്രയാസങ്ങൾ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. സമ്പൂർണ്ണ രാശിചിന്ത നടത്തുക.
പുണർതം
അനുകൂലമായ മാറ്റങ്ങൾ പലതും വരാം. തൊഴിൽരംഗത്ത് ചില നേട്ടങ്ങളൊക്കെ ഉണ്ടാകും. നൂതനമായ സംരംഭങ്ങൾ തുടങ്ങും. വിദ്യാർത്ഥികൾ കൂടുതലായി ജാഗ്രത കാണിക്കേണ്ടതാണ്. കച്ചവടരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നഷ്ടസാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.
പൂയം
പൊതുവെ ഗുണദോഷ സമ്മിശ്രഫലം ഉണ്ടാകുന്നതിന് സാധ്യത. കർമ്മരംഗത്ത് ചില തടസ്സങ്ങളൊക്കെ ഉണ്ടായേക്കും. കുട്ടികളുടെ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഗൃഹനിർമ്മാണം നടത്തുന്നവർക്ക് അത് പൂർത്തീകരിക്കുന്നതിന് അവസരമുണ്ടാകുന്നതാണ്.
ആയില്യം
പൊതുവേ ഗുണദോഷ സമ്മിശ്രമായ സ്ഥിതിയുണ്ടാകാം. സാമ്പത്തിക പ്രതികൂലസ്ഥിതി അനുഭവപ്പെടുന്നതിന് സാദ്ധ്യതയുണ്ട്. ഗൃഹനിർമ്മാണം നടത്തുന്നവർ വളരെ ശ്രദ്ധിക്കുക. വിദ്യാർത്ഥികൾ ഭരണകാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്.
മകം
ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. ദീർഘകാലമായി ചിന്തിക്കുന്ന ചില ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് അവസരമുണ്ടായേക്കാം. പഠനകാര്യങ്ങളിൽ വിദ്യാർത്ഥികൾ കൂടുതൽ ശ്രദ്ധിക്കുക. വിവാഹാദികാര്യങ്ങൾക്ക് തടസ്സം വരാം. സമയോചിതമായി രാശിചിന്ത നടത്തി പ്രതിവിധി കാണുക.
പൂരം
പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് അവസരം ലഭിക്കുന്നതാണ്. സാമ്പത്തികപുരോഗതി കൈവരിക്കുന്നതിന് സാധിക്കും. പുതിയ വസ്തുവാഹനാദികൾ നേടിയെടുക്കാൻ കഴിയും. വിവാഹകാര്യത്തിൽ തീരുമാനം വൈകുന്നതിന് സാധ്യത. സമഗ്രമായ രാശിചിന്ത നടത്തി പരിഹാരം കാണുക.
ഉത്രം
പുതിയ പ്രവൃത്തിമേഖലകളിൽ പ്രവേശിക്കും. സ്വന്തം തൊഴിലുകളിൽ കൂടുതൽ അഭിവൃദ്ധി നേടും. ധനപരമായ നേട്ടങ്ങൾ ഉണ്ടാകും. യാത്രാക്ലേശം, അലച്ചിൽ ഇവയ്ക്ക് സാധ്യത കാണുന്നു. ഏത് കാര്യത്തിലും വളരെ സൂക്ഷ്മത പാലിക്കുന്നത് ഉത്തമം.
അത്തം
ഗുണകരമല്ലാത്ത ചില മാറ്റങ്ങൾ ഉണ്ടാകുന്നതിന് സാധ്യത. പുതിയ മേഖലയിൽ പ്രവർത്തിക്കുമ്പോൾ വളരെ ശ്രദ്ധിക്കുക. സാമ്പത്തിക ഇടപാടുകൾ ശ്രദ്ധയോടെ നടത്തുക. കുട്ടികൾക്ക് പഠനകാര്യങ്ങൾ അത്ര ഗുണകരമാവണമെന്നില്ല. കുടുംബത്തിൽ എല്ലാകാര്യങ്ങളിലും സൂക്ഷ്മത പുലർത്തുന്നത് നല്ലത്.
ചിത്തിര
കച്ചവടക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടായേക്കാം. വിവിധ മേഖലകളിൽ തൊഴിലുകൾ നിർവ്വഹിക്കുന്നവർ വളരെ പുരോഗതി നേടും. കുട്ടികൾക്ക് പഠനനേട്ടങ്ങൾ കൈവരും. വിവാഹാലോചന നടത്തുന്നവർക്ക് വൈകാതെ തീരുമാനമുണ്ടാകും. പലവിധ നേട്ടങ്ങൾ ഉണ്ടാകുന്നതിന് സാധ്യത കാണുന്നു.
ചോതി
ഗുണദോഷ സമ്മിശ്രസ്ഥിതി കാണുന്നു. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പാലിക്കുക. നൂതനസംരംഭങ്ങൾ തുടങ്ങുന്നവർ വളരെ ശ്രദ്ധിച്ചു ചെയ്യുക. പഠനപരമായ കാര്യങ്ങൾക്ക് ഉദ്ദേശിക്കുന്ന പുരോഗതി ഉണ്ടാകണമെന്നില്ല. കൂടുതൽ ജാഗ്രത വേണം. സമ്പൂർണ്ണരാശി ചിന്ത ചെയ്ത് പരിഹാരം കാണേണ്ടതാണ്.
വിശാഖം
പൊതുവേ ഗുണദോഷ സമ്മിശ്ര സ്ഥിതിയുണ്ടാകുന്നതാണ്. തൊഴിൽപരമായി ചില തടസ്സങ്ങൾ ഉണ്ടായേക്കാം. പുതിയ മേഖലയിൽ പ്രവർത്തിക്കുന്നവർ വളരെ സൂക്ഷ്മത പാലിക്കുക. കച്ചവടങ്ങളും മറ്റും ചെയ്യുന്നവർക്ക് അവിചാരിത നേട്ടങ്ങളുണ്ടായേക്കാം. സമഗ്രമായി രാശിവിചിന്തനം നടത്തി പരിഹാരം കാണുക.
അനിഴം
പുതിയ മേഖലയിൽ പ്രവർത്തനമാരംഭിക്കും. സാമ്പത്തികമായ നേട്ടങ്ങൾ കൈവരിക്കും. നൂതന സംരംഭങ്ങളിലൂടെ ഗുണമുണ്ടാകും. ഏത് കാര്യത്തിലും വളരെ ശ്രദ്ധ പാലിക്കുക.ഗൃഹനിർമ്മാണം നടത്തുന്നവർ പാഴ്‌ച്ചെലവുകൾ ഒഴിവാക്കുക. സമഗ്രമായ രാശിചിന്തയിലൂടെ വസ്തുതകൾ അറിഞ്ഞ് പ്രതിവിധി ചെയ്യുക.
തൃക്കേട്ട
ഗുണദോഷ സമ്മിശ്രമായ സ്ഥിതി ഉണ്ടാകുന്നതാണ്. പുതിയ ജോലിയിൽ പ്രവേശിക്കും. കർമ്മരംഗത്ത് കൂടുതൽ നേട്ടങ്ങൾ ഉണ്ടാകുന്നതിന് സാധ്യത. ഗൃഹനിർമ്മാണം പൂർത്തീകരിക്കുന്നതിന് സാധിക്കും. കുട്ടികൾക്ക് പഠനകാര്യങ്ങളിൽ നേട്ടമുണ്ടാകുന്നതാണ്. സമ്പൂർണ്ണമായ രാശിചിന്ത ചെയ്ത് വസ്തുതകൾ അറിയുക.
മൂലം
ഗുണാനുഭവങ്ങൾ പലതുമുണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കും. നൂതനസംരംഭങ്ങൾ തുടങ്ങുന്നതിലൂടെ നേട്ടമുണ്ടാകും. ഏത് കാര്യത്തിലും അനുകൂലമാറ്റങ്ങൾക്ക് സാധ്യത. ഗൃഹനിർമ്മാണം പൂർത്തീകരിക്കുന്നതിന് സാധ്യത കാണുന്നു. പുതിയ വസ്തുവാഹനാദികൾ നേടുന്നതിന് സാധിക്കുന്നതാണ്.
പൂരാടം
ഗുണകരമായ മാറ്റങ്ങൾ കാണുന്നു. സാമ്പത്തികപുരോഗതി നേടും. നൂതനമായ തൊഴിൽമേഖലയിൽ പ്രവേശിക്കുന്നതിന് കഴിയും. ധനപരമായ നേട്ടങ്ങൾ ഉണ്ടാകും. ആഗ്രഹിക്കുന്ന കാര്യങ്ങൾ ചിലതൊക്കെ നടക്കുന്നതിന് അവസരമുണ്ടാകും. സമ്പൂർണ്ണരാശി ചിന്തയിലൂടെ പ്രതിവിധി കാണുക.
ഉത്രാടം
ഗുണദോഷ സമ്മിശ്രസ്ഥിതിയുണ്ടാകുന്നതാണ്. സാമ്പത്തികപുരോഗതി കൈവരിക്കും. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് അവസരം ലഭിക്കും. നൂതന സംരംഭങ്ങൾ തുടങ്ങുന്നതാണ്. ഗൃഹനിർമ്മാണം പൂർത്തീകരിച്ച് താമസം തുടങ്ങുവാൻ കഴിഞ്ഞേക്കും. പൊതുവെ അനുകൂലമാറ്റങ്ങൾ കാണുന്നു.
തിരുവോണം
ഗുണദോഷ സമ്മിശ്രസ്ഥിതി ഉണ്ടാകുന്നതിന് സാധ്യത. ജോലിയിൽ ചില പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകാനിടയുണ്ട്. ഏത് കാര്യത്തിലും കൂടുതൽ ശ്രദ്ധ ആവശ്യമാണ്. കുട്ടികൾക്ക് പഠനകാര്യങ്ങളിൽ ജാഗ്രത വേണം. വിവാഹാലോചനകളിൽ വൈകാതെ തീരുമാനമുണ്ടാകുന്നതാണ്.
അവിട്ടം
പല കാര്യങ്ങളിലും തടസ്സങ്ങൾ വരാം. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അൽപ്പം കാലതാമസമുണ്ടാകാം. വിദ്യാർത്ഥികൾ വളരെ കാര്യമായ പരിശ്രമം നടത്തേണ്ട കാലമാണ്. ഗൃഹനിർമ്മാണം നടത്തുന്നവർ പാഴ്‌ച്ചെലവ് ഒഴിവാക്കേണ്ടതാണ്. സമഗ്രമായ രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.
ചതയം
ഗുണദോഷ സമസ്ഥിതിയുണ്ടാകാൻ സാധ്യത. പുതിയ ജോലിയിൽ പ്രവേശിക്കും. സാമ്പത്തിക പുരോഗതി കൈവരിക്കുവാൻ സാധ്യത. വിവാഹകാര്യത്തിൽ വൈകാതെ തീരുമാനമാകും. പുതിയ വസ്തുവാഹനാദികൾ വാങ്ങുന്നതിന് കഴിയും. പൊതുവെ ചില നേട്ടങ്ങൾ ഉണ്ടാകുന്നതിന് സാധ്യത.
പൂരുരുട്ടാതി
ഗുണങ്ങളും ചില ദോഷങ്ങളും ഇട കലർന്ന അവസ്ഥ ഉണ്ടായേക്കാം. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് അവസരമുണ്ടാകും. നേട്ടങ്ങൾ പലതും കൈവരിക്കുന്നതിന് സാധിക്കും. ജീവിതത്തിൽ വളരെ ഗുണകരമായ മാറ്റങ്ങളുടെ സമയമാണ്.
ഉതൃട്ടാതി
നൂതനസംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് സാധിക്കും. ജീവിതത്തിൽ പുരോഗതി നേടും. യാത്രാക്ലേശം ഇടയ്ക്കിടെ ഉണ്ടാകാം. ഗൃഹനിർമ്മാണം പൂർത്തീകരിക്കാൻ സാധ്യത. പാഴ്‌ച്ചെലവുകൾ ഒഴിവാക്കേണ്ടതാണ്. ഏത് കാര്യത്തിലും വളരെ ശ്രദ്ധ ആവശ്യമാണ്.
രേവതി
അനുകൂലമല്ലാത്ത ചില സാഹചര്യങ്ങൾ കർമ്മരംഗത്ത് അനുഭവപ്പെടുന്നതിന് സാധ്യത. സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടായേക്കാം. ഗൃഹവാഹനാദികൾക്ക് കേടുപാടുകൾ ഉണ്ടാകാം. വിവാഹാലോചനകളിൽ വൈകാതെ തീരുമാനമുണ്ടായേക്കും. സമ്പൂർണ്ണ രാശിചിന്ത ചെയ്ത് പ്രതിവിധി കാണുക.