നാട്യശാസ്ത്ര വിധിപ്രകാരമുള്ള നടരാജ വിഗ്രഹങ്ങള്‍
ശിവനെ മഹാനടനായിട്ടാണ് ഹിന്ദുക്കള്‍ സങ്കല്‍പ്പിക്കുന്നത്. പ്രപഞ്ചം തന്നെ ശിവന്റെ നടനശാലയാണ് എന്നാണ് വിശ്വാസം. നാട്യത്തിന്റെ രാജാവ് എന്ന അര്‍ത്ഥത്തിലാണ് ശിവന് നടരാജന് എന്ന പേരുണ്ടായത്. ആനന്ദതാണ്ഡവം, രുദ്രതാണ്ഡവം, ത്രിപുരതാണ്ഡവം, സന്ധ്യാതാണ്ഡവം, സമരതാണ്ഡവം, കലിതാണ്ഡവം, ഉമാതാണ്ഡവം, ഗൗരീതാണ്ഡവം എന്നിവയാണ് പ്രധാനപ്പെട്ട ശിവതാണ്ഡവങ്ങള്‍. ഓരോ രൂപത്തില്‍ ഉള്ള നടരാജവിഗ്രങ്ങളെ ദര്‍ശിച്ചാല്‍
ദക്ഷിണേന്ത്യയില്‍ കാണുന്ന നടരാജ വിഗ്രഹങ്ങളില്‍ എല്ലാം നാട്യശാസ്ത്രവിധിപ്രകാരമുള്ള കരണങ്ങളുടെ മാതൃകകള്‍ കാണാവുന്നതാണ്. ചിദംബരത്തേയും തിരുവിളങ്ങാട്ടെയും ആനന്ദതാണ്ഡവമൂര്‍ത്തി ഇരുപത്തിനാലാമത്തെ നൃത്തകരണമായ 'ഭുജംഗക്രസിത' മാതൃകയിലാണ്. കാല്മടക്കി പൊക്കി മുക്കോണാക്കി തിരിച്ചും അരയും കാല്‍മുട്ടും തിരിച്ചുമുള്ള നിലയാണ് ഈ കരണം. എല്ലോറയിലെ അഷ്ടഭുജ ശിവന് 'ലളിത' കരണത്തിലാണ്. തെങ്കാശി, താരമംഗലം എന്നിവിടങ്ങളിലെ ശിവന് 'ലലാട തിലകം' എന്ന കരണത്തില്‍ വിദ്യാധനൃത്തം ചെയ്യുന്ന മാതൃകയിലാണ്. ബദാമി, നല്ലൂര് എന്നിവിടങ്ങളില്‍ 'ചതുര' കരണത്തിലെ നടരാജനാണ്. കാഞ്ചിയിലെ കൈലാസനാഥ സ്വാമി ക്ഷേത്രത്തിലും കേരളത്തില്‍ ചെങ്ങന്നൂരും 'തല സംസ്ഫോടിതം' എന്ന കരണത്തില്‍ ഉള്ള ശിവപ്രതിഷ്ഠയാണെന്ന് പറയപ്പെടുന്നു.
ആനന്ദതാണ്ഡവം, രുദ്രതാണ്ഡവം, ത്രിപുരതാണ്ഡവം, സന്ധ്യാതാണ്ഡവം, സമരതാണ്ഡവം, കലിതാണ്ഡവം, ഉമാതാണ്ഡവം, ഗൗരീതാണ്ഡവം എന്നിവയാണ് പ്രധാനപ്പെട്ട ശിവതാണ്ഡവങ്ങള്‍. ഇതില്‍ സന്തോഷത്തോടെ ചെയ്യുന്നത് ആനന്ദതാണ്ഡവവും ദേഷ്യത്തോടെ ചെയ്യുന്നത് രുദ്രതാണ്ഡവമാണെന്ന് പറയപ്പെടുന്നു.
ശിവനെ മഹാനടനായിട്ടാണ് ഹിന്ദുക്കള്‍ സങ്കല്‍പ്പിക്കുന്നത്. പ്രപഞ്ചം തന്നെ ശിവന്റെ നടനശാലയാണ് എന്നാണ് വിശ്വാസം. നാട്യത്തിന്റെ രാജാവ് എന്ന അര്‍ത്ഥത്തിലാണ് ശിവന് നടരാജന് എന്ന പേരുണ്ടായത്. ദേവന്മാരുടെയും ദേവിമാരുടെയും സാന്നിധ്യത്തില്‍ ഹിമാലയത്തിന് മുകളില്‍ സന്ധ്യാനൃത്തം ചെയ്യുന്ന ദ്വിബാഹുവായ ശിവനെപ്പറ്റി ശിവപ്രദോഷസ്തോത്രത്തില്‍ വര്‍ണ്ണിക്കുന്നു.
സന്ധ്യാതാണ്ഡവത്തെപ്പറ്റി ശിവപ്രദോഷസ്തോത്രത്തില്‍ വിവരിക്കുന്നതിങ്ങനെ. ത്രിലോക മാതാവിനെ രത്നഖചിതമായ ഒരു കനകസിംഹാസനത്തില്‍ ഉപവിഷ്ടയാക്കിയിട്ട് കൈലാസസേനാപതി സര്‍വ്വദേവന്മാരാലും ചുറ്റപ്പെട്ട് ശൂലപാണി നൃത്തം ചെയ്യുന്നു.
ശിവന്റെ നൃത്തം ചെയ്യുന്ന ശില്‍പ്പരൂപമാണ് നടരാജന്. നാല് കൈകളും പറക്കുന്ന മുടിച്ചുരുളുകളും വലതുകയ്യില്‍ ഡമരുവുമേന്തി അപസ്മാര പുരുഷന്റെ മേല്‍ ഒരു കാല് ചവുട്ടിനില്ക്കുന്ന രൂപമാണിത്. വലതുകയ്യില്‍ അഭയമുദ്ര പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
തന്റെ പത്നിയായ സതിയെ ശിരച്ഛേദം ചെയ്തതില്‍ ക്രുദ്ധനായി ശിവന് താണ്ഡവനൃത്തം ചവുട്ടിയതാണ് നടരാജനൃത്തം എന്നാണ് ഹൈന്ദവവിശ്വാസം. മറ്റ് വിശ്വാസങ്ങള്‍ താഴെ പറയുന്നു.
ആനന്ദനൃത്തം ചെയ്യുന്ന നടരാജന്റെ രൂപം ലോകത്തിന്റെ എല്ലാ ചലനങ്ങളെയും നിയന്ത്രിക്കുന്ന ഈശ്വരരൂപമാണ്. നടരാജന്റെ വലതുകയ്യിലെ ഉടുക്ക് പിറവിയുടെ ശബ്ദം പുറപ്പെടുവിക്കും. ഇടതുകയ്യിലെ അഗ്നി നാശത്തിന്റെ ചിഹ്നമാണ്. രണ്ട് കൈകളും സമനിലയില്‍ ഉള്ളത് എന്തിനേയും തുല്യതയോടെ കാണണം എന്നതിന്റെ സൂചനയാണ്. നടരാജന്റെ രണ്ടാമത്തെ വലതുകൈ അഭയഹസ്തം കാട്ടുന്നു. ഈശ്വരനെ വിശ്വസിച്ചാല്‍ ജനനം മുതല്‍ മരണം വരെയുള്ള എല്ലാ ദുരന്തങ്ങളില്‍ നിന്നും ഈശ്വരന് രക്ഷിക്കും എന്നാണ് ഇതിന്റെ സൂചന.
നടരാജന്റെ രണ്ടാമത്തെ ഇടതുകൈ തൂക്കിയ പാദത്തെ ചൂണ്ടിക്കാണിക്കുന്നു. ഈശ്വരനെ പ്രാര്‍ത്ഥിച്ചാല്‍ മായയില്‍ നിന്നും മോചനം ലഭിക്കും എന്നുള്ളതാണ് ഇതിന്റെ പൊരുള്‍. നടരാജന്റെ വലതുകാല്‍ താഴെ കിടക്കുന്ന അസുരനെ മര്‍ദ്ദിക്കുന്നത് തിന്മകളെ അതിജീവിക്കണം എന്നതിന്റെ സൂചനയാണ്. ജീവജാലങ്ങളെ ദുഃഖത്തില്‍ നിന്നും മോചിപ്പിക്കാനും വിനോദത്തിനും വേണ്ടി നിത്യവും സായംസന്ധ്യയില്‍ ശിവന് കൈലാസത്തില്‍ നൃത്തം ചെയ്യുന്നു.
സരസ്വതിദേവി വീണയും ഇന്ദ്രദേവന് വേണുവും ബ്രഹ്മാവ് താളവും ലക്ഷ്മിദേവി ഗാനവും വിഷ്ണു മൃദംഗവുമായി ഒത്തിണങ്ങിയ പശ്ചാത്തലമേളത്തോടുകൂടിയുള്ള ഈ സന്ധ്യാനടനം കണ്ട് നിര്‍വൃതിയടയുവാന്‍ യക്ഷകിന്നര ഗന്ധര്‍വ്വാദികളും അപ്സരസുകളും മഹര്‍ഷിമാരും വിദ്യാധരന്മാരും അമരന്മാരും എന്നുവേണ്ട, മൂന്ന് ലോകങ്ങളിലുമുള്ള സര്‍വ്വജീവജാലങ്ങളും ശിവനെ ചുറ്റിനില്ക്കുന്നു.
താണ്ഡവനൃത്തമാതൃകയില് ഏറ്റവും പ്രസിദ്ധമായത് ചിദംബരത്തെ നടരാജനൃത്തവിഗ്രഹമാണ്. ഈ നൃത്തത്തിന്റെ ഉല്പ്പത്തിയെപ്പറ്റി ഒരു ഐതിഹ്യമുണ്ട്. ഒരിക്കല്‍ നാസ്തികരായ ഏതാനും ഋഷികളെ നേരിടാന്‍ ശിവനും സ്ത്രീരൂപം ധരിച്ച വിഷ്ണുവും ആദിശേഷനും കൂടി ഒരു വനത്തിലെത്തി. ഋഷികള്‍ മായാപ്രയോഗം കൊണ്ട് ശിവനെ എതിര്‍ത്തു. ഒരു കടുവയുടെ രൂപം ധരിച്ച് ശിവനെ ആക്രമിക്കാനെത്തിയ ഋഷിയെ ഭഗവാന് നൃത്തം ചെയ്തുകൊണ്ട് നേരിട്ടു. കടുവയെ പിടിച്ച് അതിന്റെ തോല് ചീന്തി ശിവന് ശരീരത്തില്‍ ധരിച്ചു. പിന്നീട് ഘോരരൂപിണിയായ ഒരു സര്‍പ്പം എതിരിട്ടപ്പോള്‍ ഭഗവാന് അതിനെപ്പിടിച്ച് കഴുത്തിലണിഞ്ഞു.
അതിനുശേഷം ഹ്രസ്വകായനായ മുയലകന് എന്ന ഒരു ഭീകരസത്വം ഓടി അടുത്തു. ശിവന് കാലിന്റെ പെരുവിരല്‍ അതിന്റെ മുതുകില്‍ ചവുട്ടിഞെരിച്ച് നൃത്തം ചെയ്തു. ഉയര്‍ത്തിയ രണ്ട് കരങ്ങളിലും ഢക്കയും അഗ്നിയും താഴെ ഒരു കൈകൊണ്ട് വരമുദ്രയും മറ്റൊരു കൈകൊണ്ട് ഉയര്‍ത്തിയ കാലിലേക്കും ചവുട്ടി ഞെരിക്കുന്ന അസുരനിലേക്ക് ചൂണ്ടുകയും ചെയ്യുന്ന നാല് കൈകളുള്ള നടരാജ നൃത്തത്തിന്റെ ഉത്ഭവം ഇങ്ങനെയാണ് എന്ന് പറയപ്പെടുന്നു. അപസ്മാരന്‍ എന്ന അസുരനെ കൊല്ലാനാണ് ശിവന് നടരാജ താണ്ഡവമാടിയത്. ദക്ഷന്റെ യാഗാഗ്നിയില്‍ ചാടി ആത്മാഹുതി ചെയ്ത സതീദേവിയുടെ മൃതശരീരവും പേറിച്ചെയ്ത താണ്ഡവമാണ് രുദ്രതാണ്ഡവം. സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയാണ് ശിവതാണ്ഡവത്തിന്റെ പ്രമുഖ ലക്ഷ്യങ്ങളായി പറയപ്പെടുന്നത്.
ബാബുരാജ് പൊറത്തിശ്ശേരി
9846025010
Photo Courtesy - Google