ആയില്യക്കാവുകളില്  ഉണരുന്ന നാഗചൈതന്യം

ആയില്യക്കാവുകളില് ഉണരുന്ന നാഗചൈതന്യം

നാഗാരാധന കേരളീയരുടെ സംസ്ക്കാരത്തിന്‍റെ ഭാഗമാണ്. പുള്ളോര്‍ക്കുടങ്ങളില്‍ ബന്ധിപ്പിച്ചിട്ടുള്ള തന്ത്രികളില്‍ താളമിട്ടുണരുന്ന സര്‍പ്പപ്പാട്ടുകള്‍ കേരളത്തിലെ ആയില്യക്കാവുകളില്‍ ആര്‍ഷഭാരത സംസ്കൃതിയുടെ സ്മരണ ഉണര്‍ത്തുന്നു. സന്തതി പരമ്പരകള്‍ക്ക് രോഗരഹിതമായ ജീവിതയും ആയുര്‍വര്‍ദ്ധനയും അഭിവൃദ്ധിയുമുണ്ടാകാന്‍ സര്‍പ്പപ്പാട്ടുകള്‍ നടത്താറുണ്ട്. കേരളത്തിലെ പ്രശസ്തമായ നാഗരാജ-നാഗയക്ഷി ക്ഷേത്രങ്ങളായ മണ്ണാറശാല, വെട്ടിക്കോട്ട്, പാമ്പുംമേക്കാട് എന്നിവ കൂടാതെ കാവുമായി ബന്ധപ്പെട്ടുള്ള മറ്റുക്ഷേത്രങ്ങളിലും നാഗാരാധന വളരെ വിശേഷമായി ആചരിച്ചുവരുന്നു.

ആരാധനാമൂര്‍ത്തികളില്‍ പ്രധാനികളായ ശ്രീപരമശിവനും ശ്രീമഹാവിഷ്ണുവിനും നാഗങ്ങള്‍ ആഭരണവും തല്‍പ്പവുമാണ്. അത്രമാത്രം ശൈവ-വൈഷ്ണവ ആരാധനാ സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട് ദേവചൈതന്യവര്‍ദ്ധനവിന് അഭീഷ്ട സാന്നിധ്യമായും നാഗങ്ങള്‍ അനാദികാലം മുതലെ നിലകൊണ്ടിരുന്നു. ശാക്തേയ ആരാധനയില്‍ ചാമുണ്ഡിദേവിക്ക് വെണ്‍കൊറ്റക്കുട പോലെ പരിശോഭിച്ചിരുന്നത് നാഗദേവതകളായിരുന്നു. സ്കന്ദദേവന്‍റെ വാഹനമായ മയിലിന്നരികില്‍ അലങ്കാരമായി വിളങ്ങുന്നതും ലംബോധര ഗണപതിയുടെ അരയാടയ്ക്ക് ചതുര്‍ത്ഥി ദിനത്തില്‍ അലങ്കാരമായതും നാഗദേവനാണ്. തിരുപ്പിറവിദിനത്തില്‍ വസുദേവന്‍ കോരിച്ചൊരിയുന്ന മഴയത്ത് ശ്രീകൃഷ്ണനുമായി നദി കടക്കുമ്പോള്‍ കുടയായി തീര്‍ന്നതും അതേ കൃഷ്ണന്‍ പിന്നീട് കാലാന്തരത്തില്‍ കാളിയന്‍റെ ദര്‍പ്പമടക്കുവാന്‍ മര്‍ദ്ദനനര്‍ത്തനമാടിയതും ഭക്തമനസ്സുകളില്‍ നാഗകഥകളുടെ സജീവസ്മരണയായി തുടരുന്നു.

നാഗാരാധനയില്‍ പ്രധാനമാണ് കളമെഴുത്തും പാട്ടും. വൃശ്ചികം-ധനുമാസങ്ങളില്‍ മഞ്ഞിന്‍ കുളിരേറ്റ് പാല പൂക്കുന്ന നേരത്താണ് ഇത് നടക്കുക. ഇടുക്കിയില്‍ കൂരിക്കോട്ടും കോട്ടയത്ത് വടയാറും ചേര്‍ത്തലയില്‍ വാരനാട്ടും കളമെഴുത്ത് പ്രധാനമാണ്. നാഗാരാധനയുടെ ഭാഗമായി പുള്ളുവരുടെ സര്‍പ്പം തുള്ളലുമായി ബന്ധപ്പെട്ടാണ് കളമെഴുതാറുള്ളത്. ഉമിക്കരി, മഞ്ഞള്‍, അരിപ്പൊടി, നെന്മേനി വാകയുടെ ഇല എന്നിവയാണ് കളങ്ങളില്‍ അഞ്ച് വര്‍ണ്ണങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. പുള്ളോര്‍ക്കുടങ്ങളും പുള്ളോര്‍ വീണയും നാഗപ്പാട്ടിന് പശ്ചാത്തലമാകാറുണ്ട്. ശാക്തേയ സാമീപ്യമുള്ള നാഗക്കളങ്ങള്‍ പുള്ളുവരാണ് വരയ്ക്കുന്നത്. മുന്‍കാലങ്ങളില്‍ ഇരുപതിനായിരത്തിലധികം നാഗക്കാവുകള്‍ കേരളത്തിലുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. അഷ്ടനാഗങ്ങള്‍ക്ക് ഇരുപത്തെട്ടോളം നാഗക്കളങ്ങളും  ഉണ്ടായിരുന്നു. നാഗക്കളങ്ങളില്‍ സര്‍പ്പപ്പാട്ട് അനുഷ്ഠാനത്തിന്‍റെ ഭാഗമായി അവസാനിക്കുമ്പോള്‍ കളം മായിക്കല്‍ എന്നൊരു ചടങ്ങുണ്ട്. നാഗദേവതയുടെ പ്രതിനിധിയെന്നോണം അനുഗ്രഹിക്കുന്ന തരുണി മുടിയഴിച്ചിട്ട് കമുകിന്‍ പൂക്കുലയുമായി നാഗക്കളത്തില്‍ വീണുരുണ്ടാണ് കളം മായ്ക്കുന്നത്.

കേരളത്തില്‍ രാഹുദോഷശാന്തിക്കായി നാഗപൂജ ചെയ്യുന്ന പതിവുണ്ട്.  മനസ്സും ശരീരവും ശുദ്ധമായിരിക്കുമ്പോഴാണ് നാഗദേവതകളെ ഉപാസിക്കേണ്ടത്. അര്‍പ്പണ ബുദ്ധിയോടെയുള്ള പൂജയും ഉപാസനയും ആയിരിക്കുകയും വേണം. എങ്കില്‍ ഉത്തമമായ, ഐശ്വര്യപൂര്‍ണ്ണമായ അനുഭവങ്ങള്‍ ഉണ്ടാകും. അല്ലാത്തപക്ഷം കനത്ത ദോഷങ്ങളാകും തേടിയെത്തുക. ഇക്കാര്യം എപ്പോഴും ഓര്‍മ്മിക്കുക. ഇനി നാഗപ്രീതികരമായ ചില മന്ത്രങ്ങള്‍ പരിചയപ്പെടാം.

നാഗരാജ(വാസുകി)ധ്യാനം

ഫണാഷ്ടശതശേഖരം ധൃതസുവര്‍ണ്ണ പുഞ്ജപ്രഭം

വരാരുണഭൂഷണം തരുണജാലതാമ്രാംശുകം

സവജ്രവരലക്ഷണം നവസരോജരക്തേക്ഷണം

നമാമി ശിരസാ സുരാസുര നമസ്കൃതം വാസുകിം

നാഗരാജ മൂലമന്ത്രം

ഓം നമഃ കാമരൂപിണേ മഹാബലായ

നാഗാധിപതയേ നമഃ

വാസുകി ഗായത്രി

ഓം സര്‍പ്പരാജായ വിദ്മഹേ

പദ്മഹസ്തായ ധീമഹി

തന്നോ വാസുകി പ്രചോദയാത്

അനന്തഗായത്രി

ഓം അനന്തേശായ വിദ്മഹേ

മഹാഭോഗായ ധീമഹി

തന്നോ അനന്തഃ പ്രചോദയാത്

നാഗയക്ഷി ധ്യാനം

അഭയാങ്കുശ പാശദാനഹസ്താം

ഫണിരത്നോജ്ജ്വല ദംശുമല്‍ കിരീടാം

ഉരഗാളി വിഭൂഷിതാംഗവല്ലിം

കലയേ സ്വര്‍ണ്ണവര്‍ണ്ണ നാഗയക്ഷിം

നാഗയക്ഷി മൂലസ്തോത്രം

ഓം വിനയാതനയേ വിശ്വനാഗേശ്വരി

ക്ലീം നാഗയക്ഷീയക്ഷിണി സ്വാഹാ നമഃ

പഞ്ചനാഗ സ്തോത്രം

കപിലോ കാളിയോ അനന്തോ

വാസുകിസ്തക്ഷകസ്തഥാ

പഞ്ചൈതാന്‍ സ്മരതോ നിത്യം

വിഷബാധാ ന ജായതേ!