പ്രദോഷ വഴിപാട് ഫലങ്ങള്‍

പ്രദോഷ വഴിപാട് ഫലങ്ങള്‍

HIGHLIGHTS

ഓരോ ദിവസവും പ്രദോഷവഴിപാടുകള്‍ നടത്തിയാല്‍ ഓരോരോ ഫലങ്ങള്‍ നമുക്ക് ലഭിക്കുന്നു, അത് ഏതൊക്കെയാണെന്ന് നോക്കാം

ഞായറാഴ്ച പ്രദോഷവഴിപാട് നടത്തി തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ വീട്ടില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.

തിങ്കളാഴ്ച പ്രദോഷവഴിപാട് നടത്തി പ്രാര്‍ത്ഥിച്ചാല്‍ ചിന്തിക്കുന്ന കാര്യങ്ങളില്‍ വിജയം ഫലം.

ചൊവ്വാഴ്ച പ്രദോഷവഴിപാട് നടത്തിയാല്‍ ഭൂമിയോഗം ഉണ്ടാവും.

ബുധനാഴ്ച പ്രദോഷവഴിപാട് നടത്തിയാല്‍ വിദ്യ, കലാരംഗങ്ങളില്‍ ശോഭിക്കും.

വ്യാഴാഴ്ച പ്രദോഷവഴിപാട് നടത്തിയാല്‍ പുത്രഭാഗ്യഫലം മാത്രമല്ല പിതൃക്കളുടെ അനുഗ്രഹവും ലഭിക്കും.

വെള്ളിയാഴ്ച പ്രദോഷവഴിപാട് നടത്തിയാല്‍ സമ്പല്‍സമൃദ്ധിയുണ്ടാവും.

ശനിയാഴ്ച പ്രദോഷ വഴിപാട് നടത്തി പ്രാര്‍ത്ഥിച്ചാല്‍ സ്ഥാനക്കയറ്റം ലഭിക്കും. ഒപ്പം നഷ്ടപ്പെട്ട പദവികള്‍ തിരിച്ചുകിട്ടും. ശനിപ്രദോഷം സര്‍വ്വ ഐശ്വര്യപ്രദം.

Photo Courtesy - Google