ഭക്തരെ ഉണര്‍വ്വിലേക്കും   ഉന്മേഷത്തിലേക്കും നയിക്കുന്ന തീര്‍ത്ഥാടനം

ഭക്തരെ ഉണര്‍വ്വിലേക്കും ഉന്മേഷത്തിലേക്കും നയിക്കുന്ന തീര്‍ത്ഥാടനം

HIGHLIGHTS

ഒരു മണ്ഡലക്കാലം കൂടി വരവായി. ഭക്തമാനസങ്ങളെ ഉണര്‍വ്വിലേയ്ക്കും ഉന്മേഷത്തിലേക്കും ഉയര്‍ത്തിയെടുക്കുന്ന അസാധാരണമായ ഒരു തീര്‍ത്ഥാടനകാലം. കഠിനമായി അദ്ധ്വാനിക്കണം. അതിലൂടെ കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കാനും മറ്റുള്ളവര്‍ക്ക് കൂടി നല്ലൊരു ജീവിതങ്ങളും മറന്ന്, മഹാദുരിതങ്ങള്‍ക്കെല്ലാം മാറ്റമുണ്ടാകണെ എന്ന പ്രാര്‍ത്ഥനയോടെ മല കയറാനൊരുങ്ങുന്ന കാലം. അത് കഠിനമായ അച്ചടക്കത്തിന്‍റെ കാലമാണ്. മനസ്സും ശരീരവും പൂര്‍ണ്ണമായും ഒരു മഹാശക്തിയിലേക്ക് കേന്ദ്രീകരിക്കുന്ന കാലം. എല്ലാ ദുഃഖങ്ങളില്‍ നിന്ന് ദുരിതങ്ങളില്‍ നിന്നും ദൗര്‍ബല്യങ്ങളില്‍ നിന്നും രക്ഷിക്കാന്‍ സാക്ഷാല്‍ ശ്രീധര്‍മ്മശാസ്താവിന് മാത്രമേ കഴിയൂ എന്ന ഉറച്ച ബോധ്യത്തോടെയുള്ള മുന്നോട്ടുപോക്കാണത്. ആ യാത്ര ഒരിക്കലും ഒറ്റയ്ക്കല്ല. അതൊരു കൂട്ടായ യാത്രയാണ്. നമ്മുടെ ഉള്ളിലുള്ള ഈശ്വരീയ ചൈതന്യത്തെ ഓരോരുത്തരും തിരിച്ചറിയുന്നു എന്നതാണ് ശബരിമല തീര്‍ത്ഥാടനത്തിന്‍റെ പ്രത്യേകത. 

 

ഒരു മണ്ഡലക്കാലം കൂടി വരവായി. ഭക്തമാനസങ്ങളെ ഉണര്‍വ്വിലേയ്ക്കും ഉന്മേഷത്തിലേക്കും ഉയര്‍ത്തിയെടുക്കുന്ന അസാധാരണമായ ഒരു തീര്‍ത്ഥാടനകാലം. കഠിനമായി അദ്ധ്വാനിക്കണം. അതിലൂടെ കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കാനും മറ്റുള്ളവര്‍ക്ക് കൂടി നല്ലൊരു ജീവിതങ്ങളും മറന്ന്, മഹാദുരിതങ്ങള്‍ക്കെല്ലാം മാറ്റമുണ്ടാകണെ എന്ന പ്രാര്‍ത്ഥനയോടെ മല കയറാനൊരുങ്ങുന്ന കാലം. അത് കഠിനമായ അച്ചടക്കത്തിന്‍റെ കാലമാണ്. മനസ്സും ശരീരവും പൂര്‍ണ്ണമായും ഒരു മഹാശക്തിയിലേക്ക് കേന്ദ്രീകരിക്കുന്ന കാലം.

എല്ലാ ദുഃഖങ്ങളില്‍ നിന്ന് ദുരിതങ്ങളില്‍ നിന്നും ദൗര്‍ബല്യങ്ങളില്‍ നിന്നും രക്ഷിക്കാന്‍ സാക്ഷാല്‍ ശ്രീധര്‍മ്മശാസ്താവിന് മാത്രമേ കഴിയൂ എന്ന ഉറച്ച ബോധ്യത്തോടെയുള്ള മുന്നോട്ടുപോക്കാണത്. ആ യാത്ര ഒരിക്കലും ഒറ്റയ്ക്കല്ല. അതൊരു കൂട്ടായ യാത്രയാണ്.
നമ്മുടെ ഉള്ളിലുള്ള ഈശ്വരീയ ചൈതന്യത്തെ ഓരോരുത്തരും തിരിച്ചറിയുന്നു എന്നതാണ് ശബരിമല തീര്‍ത്ഥാടനത്തിന്‍റെ പ്രത്യേകത. ഓരോ മനുഷ്യനും അതിനുവേണ്ടി നടത്തുന്ന ഒരുക്കങ്ങളാണ് ഈ തീര്‍ത്ഥയാത്ര അസാധാരണമാക്കുന്നത്. വ്രതമെടുത്ത് കര്‍മ്മങ്ങളെല്ലാം യഥാവിധി ചെയ്ത് ശരണം വിളിയോടുകൂടിയുള്ള ആ യാത്ര ഭൗതിക ജീവിതത്തില്‍ നിന്നും ആത്മീയതയിലേക്കുള്ള മലകയണം കൂടിയാണ്.

മനസ്സും ശരീരവും ഒരുപോലെ ഈശ്വരനിലര്‍പ്പിച്ച് സുബ്രഹ്മണ്യ പാപങ്ങളുടെ ഇരുമുടിക്കെട്ടുമായി കാടും മേടും താണ്ടി സ്വാമിഭക്തരായ  മനുഷ്യര്‍ സാവധാനം മല കയറുകയാണ്. സാവധാനത്തിലെ അങ്ങോട്ടെത്താനാവൂ. സാവധാനത്തിലെ തിരിച്ചിറങ്ങാനും സാധിക്കൂ. മറ്റ് ക്ഷേത്രങ്ങളിലെന്നപോലെ ആര്‍ക്കും എളുപ്പത്തില്‍ ഓടിക്കയറി ചെന്ന് തൊഴുതു. മടങ്ങാനാവാത്ത ഒരിടമാണത്. അതിനൊരിക്കലും സാധിക്കാത്ത ഒരു മാനസികാവസ്ഥയിലായിരിക്കും ഓരോ സ്വാമി ഭക്തനും അഥവാ ഓരോ സ്വാമിയും.

നാല്‍പ്പത്തൊന്ന് ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ ഓരോ അയ്യപ്പഭക്തനും സ്വന്തം നാട്ടിലെ ഏതെങ്കിലുമൊരു അയ്യപ്പക്ഷേത്രത്തില്‍ പോയി കുളിച്ചുതൊഴുത് കറുത്ത വസ്ത്രമണിഞ്ഞ്, ശരണം വിളിയോടെ, അയ്യപ്പന്‍ മുദ്രയുള്ള, പൂജിച്ച മാല കഴുത്തില്‍ അണിയുന്നവതോടെ അദ്ദേഹവും സ്വാമിയായി. അതിനകം ആരൊക്കെ കൂടിയാണ് മലകയറാന്‍ പോകുന്നതെന്നും എന്നാണ്  പോകുന്നതെന്നുമൊക്കെയുള്ള കാര്യങ്ങള്‍ക്ക് ഒരു ധാരണയായിട്ടുണ്ടാവും. ഇത്രമാത്രം അടുക്കും ചിട്ടയും പാലിച്ചുകൊണ്ടും മുന്‍കൂട്ടി തീരുമാനങ്ങളെടുത്തുകൊണ്ടും, ധാരണകളുണ്ടാക്കിക്കൊണ്ടും ഉള്ള ഒരു തീര്‍ത്ഥാടനം മലയാളിക്ക് വേറെയില്ല. മലയാളിക്കെന്നല്ല ഭാരതത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും വന്നെത്തുന്നവരും വിവിധ ഭാഷകള്‍ സംസാരിക്കുന്നവരുമായ ഈശ്വര വിശ്വാസികളും അയ്യപ്പഭക്തരുമായ ആര്‍ക്കുമില്ല.

ഇരുമുടിക്കെട്ടുനിറച്ചുകൊണ്ട് മലയാത്രയുടെ തുടക്കം. ഒരു അയ്യപ്പഭക്തനെസംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണത്. ഓരോരുത്തരുടേയും കഴിവിനനുസരിച്ച് നടത്തുന്ന ചടങ്ങ്. നാട്ടുകാരുടേയും വീട്ടുകാരുടേയും സാന്നിദ്ധ്യത്തില്‍ അഞ്ച് അമ്പലം പൂട്ടി വിളക്ക് നടത്തി കെട്ടുനിറച്ച് മലയ്ക്ക് പോകുന്നവരുണ്ട്. അതല്ലെങ്കില്‍ മറ്റ് സ്വാമികള്‍ക്കൊപ്പം ഏതെങ്കിലും ക്ഷേത്രനടയില്‍ വെച്ച് കെട്ടുനിറ നടത്തി മലയ്ക്ക് പോകുന്നവരുണ്ട്. എത്രമാത്രം ആഘോഷമാക്കുന്നു എന്നതിലേക്ക് കാര്യം, എത്രമാത്രം ഭക്തിയോടും ആത്മസമര്‍പ്പണത്തോടുകൂടി അത് ചെയ്യുന്നു എന്നതിലാണത്.

ആരുടെ ഇരുമുടിക്കെട്ടാതെയും അതിനുള്ളിലുണ്ടാകുന്നത് ഒരേ വസ്തുക്കളാണ് മുന്‍കെട്ടില്‍ സ്വാമിക്കുള്ളതും പിന്‍കെട്ടില്‍ ഭക്തര്‍ക്കുള്ളതും മുന്‍കെട്ടില്‍ കാണിക്കയാണ് കാണിക്കയിടാനുള്ള കുറച്ചുപണം, അവില്, മലര്, ചന്ദനത്തിരി, കര്‍പ്പൂരം, മഞ്ഞള്‍പ്പൊടി, കുങ്കുമം, പനിനീര്, നിവേദ്യത്തിനുള്ള ഉണക്കലരി തീര്‍ന്നില്ല. കുടുംബത്തിലുള്ള എല്ലാവര്‍ക്കും എല്ലാ നന്മകളും ഉണ്ടാകുന്ന എന്ന പ്രാര്‍ത്ഥനയോടെ നിറച്ച നെയ്ത്തേങ്ങാ യാത്രയ്ക്കിടയില്‍ പ്രധാനയിടങ്ങളിലൊക്കെ ഉറയ്ക്കാനുള്ള തേങ്ങകള്‍ വേറെയും.

'സ്വാമി ശരണമയ്യപ്പാ' എന്ന ശരണം വിളിയോടെയുള്ള യാത്ര സുദീര്‍ഘവും സുന്ദരവുമായ  ഒരു അവ്വിധം തന്നെയാണ്. പോകും വഴിയുള്ള പ്രധാനക്ഷേത്രങ്ങളിലൊക്കെ ദര്‍ശനം നടത്തി ആവും വിധത്തിലുള്ള വഴിപാടുകള്‍ നടത്തിയുള്ള ആ യാത്ര ചെന്നെത്തുന്നത് പമ്പാനദിക്കരയാണ് പൊന്നമ്പലമേട് ഉള്‍പ്പെടെയുള്ള സവിസ്തൃതിയില്‍ നിന്നും വരുന്ന അനവധി നീര്‍ച്ചാലുകള്‍ ഒന്നായി തീര്‍ന്ന് രൂപം കൊള്ളുന്ന പമ്പാനദിയുടെ കുത്തൊഴുക്കില്‍ കാലിടറാതെ, ആ കൊടും തണുപ്പില്‍ മുങ്ങി നിവരുമ്പോള്‍ ലഭിക്കുന്നത് വിവരാണാതീതമായ ഒരനുഭൂതിയാണ്. അതില്‍ ലയിച്ചുപോകുന്നതാകട്ടെ സര്‍വ്വദുഃഖങ്ങളും സര്‍വ്വ പാപങ്ങളുമാണ് ശരീരവും മനസ്സും അതോടെ പരമശുദ്ധമാകുകയാണ്.

നീലിമല കയറി ശബരിപീഠവും ശരംകുത്തിയാലും പിന്നീട് ചെന്നെത്തുന്നത് സാക്ഷാല്‍ പതിനെട്ടാം പടിയിലേക്കാണ് പടികയറി ചെല്ലുന്നതോ, സാക്ഷാല്‍ ശ്രീധര്‍മ്മശാസ്താവിന്‍റെ തിരുനടയിലേക്കും അവിടെ ഒരു നിമിഷം നില്‍ക്കാന്‍ കഴിഞ്ഞാല്‍, ഒരു നോക്കുകാണാന്‍ കഴിഞ്ഞാല്‍ അതുമതി. ഒന്നും പറയാനും കേള്‍ക്കുന്നുമില്ല. എല്ലാം അര്‍പ്പിക്കാനെഉള്ളു അതെ.. ആത്മാര്‍പ്പണം ഒന്നുമാത്രം.

ഇരുമുടിക്കെട്ടിലെ നെയ് നിറച്ച തേങ്ങയുടച്ച് നെയ്യ് കൊണ്ടുള്ള അഭിഷേകവും വഴിപാടുകളും കഴിഞ്ഞ് മാളികപ്പുറത്തമ്മയുടെ ദിവ്യസന്നിധിയില്‍ ദര്‍ശനം നടത്തി. മറ്റ് ഉപദേവതകളെ വണങ്ങി കിട്ടിയ പ്രസാദവുമായി മലയിറങ്ങാന്‍ തുടങ്ങുമ്പോള്‍ ഓരോരുത്തരും ഒരു ഓരോ പുതിയ മനുഷ്യരാണ്. പഞ്ചഭൂതനിര്‍മ്മിതമായ ശരീരം, തിരുനടയിലെ ഒരു സാഷ്ടാംഗപ്രണാമത്തോടെ വീണ്ടും സജ്ജമാകുകയാണ് കര്‍മ്മനിരതമായ മറ്റൊരു ജീവിതാരംഭത്തിന്.

ശബരിമലയുടെ മുകളില്‍, അയ്യപ്പസന്നിധിയിലെത്തുമ്പോള്‍ നാം ആദ്യം കാണുന്നതെന്താണ്? തത്ത്വമസി എന്ന ഉദ്ബോധനമാണ്. പരമാത്മാവും ജീവാത്മാവും തന്നെയെന്ന പ്രഖ്യാപനം. ഭഗവാനും ഭക്തനും ഒന്നാണെന്ന് അര്‍ത്ഥം കല്‍പ്പിക്കാവുന്ന 'അത് നീയാകുന്നു' എന്ന ഉപനിഷത് സൂക്തം. കയ്യില്‍ കരുതിയതെല്ലാം അവിടെ ആ ദിവ്യസന്നിധിയില്‍ അര്‍പ്പിച്ചുകഴിഞ്ഞാല്‍ പിന്നെ ബാക്കിയെന്തുണ്ട് കയ്യില്‍? നെയ്യാകുന്ന ആത്മാവ് അയ്യനില്‍ അഭിഷേകം ചെയ്തതിന് ശേഷമുള്ള ഒളിഞ്ഞ നാളികേരം മാത്രം. തൃപ്തിയോടെ അത് ആളിക്കത്തുന്ന കര്‍പ്പൂരാഴിയില്‍ സമര്‍പ്പിക്കുന്നതോടെ നാം മുക്തരാകുന്നു.

ശബരിമലയില്‍ അത്താഴ പൂജ കഴിഞ്ഞ് നടയടയ്ക്കുന്ന സമയം, അന്തരീക്ഷത്തില്‍ മുഴങ്ങുന്ന ഹരിവാസരം ഏത് കഠിനഹൃദയത്തേയും ഭക്തിയുടെ ഉന്നതിയിലെത്തിക്കുന്നു. പ്രകൃതിപോലും നിശബ്ദവുമാകുന്ന ആ അന്തരീക്ഷത്തിവ് ഹരിവരാസനം മലമുകളില്‍ മുഴങ്ങുമ്പോള്‍ നമ്മുടെ എല്ലാ ദുഃഖങ്ങളും അവിഞ്ഞുപോകുന്ന ആ സംഭവം ആ ദിവ്യസന്നിധിയില്‍ നിന്നുമാത്രം ലഭിക്കുന്ന അനുഭൂതിയാണ്.

ഹരിവരാസനം എന്ന കീര്‍ത്തനത്തിന്‍റെ രചനനിര്‍വ്വഹിച്ചത് കോണകത്ത് 
ജാനകിയമ്മയാണെന്നാണ് അവരുടെ മക്കള്‍ അറിയിക്കുന്നത്. അതിന് മുമ്പ് രാമനാഥപുരം കമ്പ അടി കുളത്തൂര്‍ ശ്രീനിവാസ അയ്യര്‍ എന്ന കളത്തൂര്‍ അയ്യര്‍ രചിച്ച കീര്‍ത്തനമാണ് ഇത് എന്നാണ് വിശ്വസിച്ചിരുന്നത്. പില്‍ക്കാലത്ത് 'ഹരിഹരാസനം വിശ്വമോഹനം' എന്ന കീര്‍ത്തനസമാഹാരം ഗവേഷകന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇദ്ദേഹം രചയിതാവല്ല സമ്പാദകന്‍ മാത്രമാണെന്നറിയുന്നത്.

1963 ല്‍ നവംബറില്‍ തിരുവനന്തപുരം ചാലയിലെ ജയചന്ദ്രാ ബുക്ക് ഡിപ്പോ പുറത്തിറക്കിയ സമാഹാരത്തിന്‍റെ 76-ാം പേജില്‍ ഹരിവാസരാഷ്ടകം എന്ന തലക്കെട്ടില്‍ കീര്‍ത്തനം അലയിച്ചിട്ടുള്ളതിലാണ് സമ്പാദകന്‍ എന്ന് കുമ്പക്കുടി കുളത്തൂര്‍ അയ്യരുടെ പേര് ചേര്‍ത്തിരിക്കുന്നത്. ആ സമ്പാദകനെപിന്നീട് രചയിതാവായി മാറ്റപ്പെടുകയായിരുന്നു.

വിമോചാനന്ദ സ്വാമികളുടെ നിര്‍ദ്ദേശപ്രകാരമാണ് ഹരിവരാസനം നടയില്‍ ചൊല്ലി തുടങ്ങിയത്. ജയവിജയന്മാരാണ് ആദ്യമായി ഹരിവരാസനം പാടി റെക്കോര്‍ഡ് ചെയ്തതെങ്കിലും ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തില്‍ യേശുദാസ് 1995 ല്‍ 'സ്വാമി അയ്യപ്പന്‍' സിനിമയ്ക്കുവേണ്ടി ഹരിവരാസനം എന്ന കീര്‍ത്തനം ആലപിച്ചതോടെയാണ് ഈ ദിവ്യകീര്‍ത്തനം ഇത്രയും ജനകീയമായത്. ഭഗവാനെയോഗനിദ്രയിലേക്ക് എത്തിക്കുന്ന ഹരിവരാസനം എന്ന മന്ത്രകീര്‍ത്തനം രചിച്ചിട്ട് നൂറ് വര്‍ഷത്തിലേക്ക് അടുക്കുന്നതിന്‍റെ ശതാബ്ദി ആഘോഷങ്ങള്‍ നടക്കുന്നു എന്ന പ്രത്യേകതയും ഈ അവസരത്തിലുണ്ട്. 2024 ജനുവരിയിലാണ് നൂറാം വാര്‍ഷികാഘോഷങ്ങളുടെ സമാപനചടങ്ങുകള്‍ നടക്കുന്നത്.
കലിയുഗ വരദനാണ് സ്വാമി അയ്യപ്പന്‍. സര്‍വ്വശക്തനും എല്ലാം അറിയുന്നവനുമാണ് അയ്യപ്പന്‍. എവിടെയിരിക്കുമ്പോഴും ഉള്ളില്‍ ഒരേയൊരു പ്രാര്‍ത്ഥനമാത്രം സ്വാമിയേ ശരണമയ്യപ്പാ...

സ്വാമി ശരണം
ശരണമെന്‍റയ്യപ്പാ...

ബാബുരാജ് പൊറത്തിശ്ശേരി

Photo Courtesy - jyothisharathnam