പഠനമുറിയുടെ  സ്ഥാനനിര്‍ണ്ണയം

പഠനമുറിയുടെ സ്ഥാനനിര്‍ണ്ണയം

HIGHLIGHTS

വാസ്തുശാസ്ത്രപ്രകാരം പ്രധാന നിര്‍മ്മിതിയുടെ അല്ലെങ്കില്‍ വീടിന്‍റെ വടക്കുപടിഞ്ഞാറോ വടക്കുകിഴക്കോ ആകാം പഠനമുറിയുടെ സ്ഥാനം.

തില്‍ പ്രധാനമായി ശ്രദ്ധിക്കേണ്ടത് സൂര്യപ്രകാശവും സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജവും പഠിക്കുന്ന കുട്ടിയിലേക്ക് ലഭിക്കുക എന്നുള്ളതുതന്നെയാണ്. അതോടൊപ്പം വടക്കുഭാഗത്തുനിന്നും കാന്തിക ഊര്‍ജ്ജവും കുട്ടിയിലേക്ക് എത്തിക്കേണ്ടത് കുട്ടിയുടെ അല്ലെങ്കില്‍ പഠിക്കുന്ന വ്യക്തിയുടെ ബുദ്ധിയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കും.

അതുപോലെതന്നെ അവരുടെ കിടക്കകള്‍ മുറിയുടെ തെക്കുപടിഞ്ഞാറേ മൂലയില്‍ തലഭാഗം കിഴക്കോട്ടോ പടിഞ്ഞാറാട്ടോ ആയിരിക്കണം. കട്ടിലോ കിടക്കയോ ചുവരുമായി ചേര്‍ത്തിടരുത്. പഠിക്കുന്ന മേശ കിഴക്കോട്ടോ വടക്കോട്ടോ ആയിരിക്കണം. അതായത് ഇരിക്കുമ്പോള്‍ കിഴക്ക് നോക്കി വേണം ഇരിക്കാന്‍. മുറിയുടെ വാതില്‍ വടക്കോട്ടോ കിഴക്കോട്ടോ ആയിരിക്കുന്നത് പഠനത്തിനും ഓര്‍മ്മശക്തിക്കും ബുദ്ധിപരമായ കാര്യങ്ങള്‍ക്കും നന്നായിരിക്കും.

പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് പഠനമുറിയില്‍ ശൗചാലയം പാടില്ല എന്നത്. ഇത് ഒരു അശുഭലക്ഷണമായി വാസ്തുശാസ്ത്രത്തില്‍ പറയപ്പെടുന്നു.

പുസ്തകങ്ങളോ അതുവയ്ക്കുന്ന അലമാരകളോ തെക്ക് പടിഞ്ഞാറോ വടക്കു പടിഞ്ഞാറോ മൂലയില്‍ വരരുത്. പുസ്തകങ്ങളെ വടക്കുഭാഗത്തും കിഴക്കുഭാഗത്തും വയ്ക്കുന്നത് നല്ലതാണ്.

മുറിയില്‍ ആവശ്യത്തിന് പ്രകാശവും വായുസഞ്ചാരവും അത്യാവശ്യമാണ്. അതുപോലെതന്നെ കഴിയുമെങ്കില്‍ മുറിയുടെ മധ്യഭാഗം ഒഴിച്ചിടുന്നതും നല്ലതായി പറയപ്പെടുന്നു. മുറിയില്‍ മങ്ങിയ വെളിച്ചം പാടില്ല. അത് കുട്ടിയുടെ ബുദ്ധിയെ കാര്യമായി ബാധിക്കും.

ഇഃില്‍ പ്രധാനമായിട്ടും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സൂര്യപ്രകാശം കൃത്യമായി മുറിയില്‍ പതിക്കുകയെന്നതാണ്. അതുപോലെതന്നെ പഠിക്കുന്ന കുട്ടി സൂര്യനെ നോക്കിയിരുന്നു പഠിക്കുക. സൂര്യദേവന്‍ ആണ് ശക്തിയുടെ ദേവന്‍ എന്നറിയപ്പെടുന്നത്. ഇന്ദ്രദേവന്‍റെ ദിക്കാണ് കിഴക്ക്. ഒരു വ്യക്തിക്ക് വേണ്ട ശക്തി നമുക്ക് ലഭിക്കുന്നത് സൂര്യനില്‍ നിന്നാണ്. അത് കൃത്യമായി പഠിക്കുന്ന വ്യക്തിക്ക് അത്യാവശ്യമാണ്. അവന്‍റെ ബുദ്ധിയും ശക്തിയും കൃത്യമായിട്ട് പ്രവര്‍ത്തിക്കണമെങ്കില്‍ ഈ ശക്തിയുടെ സഹായം നമുക്ക് ആവശ്യമാണ്.

അതുപോലെതന്നെ പ്രാധാന്യമുള്ള കുബേരദിക്കായ വടക്കന്‍ കാന്തികവലയം മനുഷ്യന്‍റെ പ്രവര്‍ത്തനത്തെ വളരെയധികം സ്വാധീനിക്കും. അതുകൊണ്ടാണ് മുറിയില്‍ നമ്മള്‍ വടക്കുഭാഗത്തിന് പ്രാധാന്യം കൊടുക്കുന്നത്.

ഒരു വ്യക്തി അവന്‍റെ ജീവിതത്തില്‍ കിടപ്പുമുറിയെക്കാള്‍ കൂടുതല്‍ സമയം പഠനമുറിയിലാണ് ചെലവഴിക്കുന്നത്. അതിനാല്‍ പഠനമുറിയുടെ രൂപകല്‍പ്പന സന്തോഷവും ഊര്‍ജ്ജവും നല്‍കുന്നതായിരിക്കണം. കിഴക്കിനെ അഭിമുഖീകരിക്കുമ്പോള്‍ ഊര്‍ജ്ജവും ഭാവനയും പ്രധാനം ചെയ്യുന്നു.

പഠനത്തിന് ഉപയോഗിക്കുന്ന മേശ തെക്കുഭാഗത്ത് പടിഞ്ഞാറ് ഭാഗത്ത് ഇടുന്നതായിരിക്കണം ഉത്തമം. അതായത് ദര്‍ശനം വടക്കോട്ടോ വടക്കുകിഴക്കോട്ടോ ആയിരിക്കണം. ഇത് ചൈതന്യത്തെ പ്രതിനിധാനം ചെയ്യുന്നു.

മുറിയുടെ ചുറ്റളവ് ഉത്തമവും തുല്യവും ആയിരിക്കുന്നത് പഠനമുറിക്ക് ശുഭകരമാണ്.
ഒരു വ്യക്തിയുടെ പഠനം എന്നുപറയുന്നത് അവന്‍ കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുക എന്നുള്ളതുതന്നെയാണ്. ഇതിന് അവനുവേണ്ട സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നതാണ് വാസ്തുശാസ്ത്രത്തിലൂടെ നാം ചെയ്യേണ്ടത്. മുറിയുടെ ദിശയും അതിലേക്കുള്ള വായുസഞ്ചാരവും പ്രകാശത്തിന്‍റെ അളവും കണക്കുകളും കൃത്യമായാല്‍ ആ മുറി സന്തോഷവും ഊര്‍ജ്ജവും പകരുന്ന ഒന്നായി മാറും. 

ചുരുക്കത്തില്‍ പറഞ്ഞാല്‍ ആ മുറിയില്‍ ഇരുന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് വളരെ സമാധാനവും ആശ്വാസവും കിട്ടുന്നതാണ്. ആയതിനാല്‍ ഗൃഹനിര്‍മ്മാണത്തില്‍ കുട്ടികളുടെ പഠനമുറിയെക്കുറിച്ചും അതിന്‍റെ സ്ഥാനത്തെക്കുറിച്ചും കൃത്യമായ ഒരു ധാരണ ഉണ്ടാക്കുന്നത് നന്നായിരിക്കും.

ഒരു വ്യക്തിയുടെ ചിന്തയും അവന്‍റെ അറിവും ലഭിക്കുന്നത് പഠനത്തിലൂടെ ആണ്. ആയതിനാല്‍ പഠിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ശാന്തവും സമാധാനവുമായ ഒരു അന്തരീക്ഷത്തില്‍ ഇരുന്ന് പഠിക്കുക എന്നുള്ളത് ഏതൊരു കുട്ടിയുടെയും ആഗ്രഹമാണ്. അതുപോലെതന്നെ അതില്‍ വ്യത്യാസം വരുമ്പോഴാണ് സാധാരണ കുട്ടികള്‍ പഠനത്തില്‍ മോശമാകുന്നതും ഉത്തമമായ വിദ്യാഭ്യാസലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ പറ്റാതെ വരുന്നതും.

എസ്.ജെ
(6238457399)