സൂര്യപ്രീതിക്ക് ചെയ്യേണ്ടവ

സൂര്യപ്രീതിക്ക് ചെയ്യേണ്ടവ

HIGHLIGHTS

ശാരീരിക അസ്വസ്ഥതകളും മാനസിക ബുദ്ധിമുട്ടുകളും നീങ്ങി സര്‍വ്വദുരിതശമനവും ഐശ്വര്യലബ്ധിയും ഉണ്ടാകും.

ആദിത്യദേവനെ നോക്കി പ്രാര്‍ത്ഥിച്ചാല്‍ മൂന്ന് മാസം കൊണ്ട് സൂര്യപ്രീതി സിദ്ധിക്കാമത്രേ. ദിനവും രാവിലെ ശരീര- മനശ്ശുദ്ധിയോടെ, സൂര്യോദയത്തിന് ശേഷം ഒരു മണിക്കൂറിനുള്ളില്‍ 10 സെക്കന്‍റ് നേരം ഏകാഗ്രതയോടെ ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥിച്ചാല്‍ മൂന്ന് മാസം കൊണ്ട് മാനസികാരോഗ്യവും അതുവഴി ആത്മവിശ്വാസവും വര്‍ദ്ധിക്കുവാനും സര്‍വ്വകാര്യങ്ങളും വിജയകരമായി പ്രവര്‍ത്തിക്കാനും കഴിയും. തുടര്‍ച്ചയായി ഇപ്രകാരം 6 മാസം തുടര്‍ന്നാല്‍ ശാരീരിക അസ്വസ്ഥതകളും മാനസിക ബുദ്ധിമുട്ടുകളും നീങ്ങി സര്‍വ്വദുരിതശമനവും ഐശ്വര്യലബ്ധിയും ഉണ്ടാകും.

ഇത്തരത്തില്‍ സൂര്യനിരീക്ഷണം ആരംഭിക്കാന്‍ ഉത്തമം ഉത്തരായനകാലമാണ്. കാരണം ഈ കാലയളവില്‍ സൂര്യശക്തിയും പ്രകൃതിചൈതന്യവും വര്‍ദ്ധിച്ചിരിക്കും. ജാതകവശാലും, ഗോചരവശാലുമുള്ള ആദിത്യദോഷങ്ങള്‍ ഒഴിവാക്കാനും സൂര്യപ്രീതിയും സൂര്യനിരീക്ഷണവും ഉപകരിക്കും. നവഗ്രഹപൂജ, ആദിത്യപൂജ, ദുഃഖഹരണ സൂര്യനാരായണപൂജ എന്നിവ സൂര്യദേവപ്രീതിക്ക് ഉത്തമം. ജാതകവശാല്‍ സൂര്യന്‍ ദോഷകാലത്ത് ഇവര്‍ ഞായറാഴ്ച വ്രതം അനുഷ്ഠിച്ച് സൂര്യദേവക്ഷേത്രത്തിലോ, നവഗ്രഹക്ഷേത്രത്തിലോ രക്തചന്ദനമുട്ടി സമര്‍പ്പിക്കുന്നത് ദോഷശമനത്തിന് ഉത്തമം.

Photo Courtesy - Google