ഭഗവാന്‌ അഭിഷേക വഴിപാട്‌ നടത്തുമ്പോൾ

ഭഗവാന്‌ അഭിഷേക വഴിപാട്‌ നടത്തുമ്പോൾ

സംസ്കൃതത്തിൽ അഭിഷേക അല്ലെങ്കിൽ അഭിഷേകം എന്നാൽ ആരാധന അർപ്പിക്കുന്ന ദൈവത്വത്തെ കുളിപ്പിക്കുക എന്നാണ് അർത്ഥമാക്കുന്നത്. സ്നാനം എന്നാണ് പദത്തിന്റെ അർഥം. മന്ത്രങ്ങളുടെ മന്ത്രോച്ചാരണത്തിനിടയിൽ ആരാധന നടത്തുന്ന ദേവന്റെ വിഗ്രഹം കുളിപ്പിച്ചാണ് അഭിഷേകം നടത്തുന്നത്. രോഗം, ശരീര ക്ലേശം, ഇവ ശമിപ്പിക്കാൻ ഏറ്റവും ഉത്തമം അഭിഷേകമാണ്. വിഗ്രഹത്തിൽ അഭിഷേകം നടന്ന് ചൂട് കുറഞ്ഞ്  സുഖാവസ്ഥ പ്രാപിക്കുമ്പോൾ അതു പോലെ മനുഷ്യനിലും ഭഗവത് കൃപയാൽ ശരീരസുഖമായി അതു പ്രതിഫലിക്കുമെന്നർത്ഥം. അഭിഷേകം, മുഖ ചാർത്ത്, മുഴു ചാർത്ത് എന്നിവ മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിനും , അഭിവൃദ്ധിക്കും ഐശ്വര്യത്തിനും ഗുണകരമായ ദൈവീക വഴിപാടുകളാണ്.സാധാരണയായി, പശുവിന്‍ പാല്, ഇളനീര്‍, തൈര്, നെയ്യ്, തേൻ, എള്ളണ്ണ, ചന്ദനം പഞ്ചാമൃതം, ഭസ്മം, പനിനീര്‍, കളഭം, മഞ്ഞള്‍, കുങ്കുമം തുടങ്ങിയ കൊണ്ടാണ് അഭിഷേക വഴിപാടുകൾ നടത്താറുള്ളത്. ശുദ്ധജലം കൊണ്ടുള്ള അഭിഷേകം എല്ലാ ദേവീദേവന്‍മാര്‍ക്കും വേണം.

1. പാലഭിഷേകത്തിന്റെ ഫലം 
കോപതാപാദികള്‍ മാറി ശാന്തതയുണ്ടാകും, ദീര്‍ഘജീവിതം.

2. നെയ്യഭിഷേകത്തിന്റെ ഫലം 
സുരക്ഷിത ജീവിതം, മുക്തി, ഗ്രിഹസന്താനഭാഗ്യം.

3. എണ്ണ അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം 
ദൈവീകഭക്തി വര്‍ദ്ധന

4. ചന്ദനാഭിഷേകത്തിന്റെ ഫലം 
പുനര്‍ജ്ജന്മം ഇല്ലാതാകും, ധനവര്‍ദ്ധനവ് , സ്ഥാനകയറ്റം.

5. പനിനീരഭിഷേകത്തിന്റെ ഫലം 
പേരുംപ്രശസ്തിയും, സരസ്വതീകടാക്ഷം.

6. പഞ്ചാമൃത അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം 
ദീര്‍ഘായുസ്സ് , മന്ത്രസിദ്ധി, ശരീരപുഷ്ടി.

7. ഇളനീര്‍ അഭിഷേകത്തിന്റെ ഫലം 
നല്ല സന്തതികള്‍ ഉണ്ടാകും, രാജകീയപദവി.

8. പഞ്ചഗവ്യ അഭിഷേകത്തിന്റെ ഫലം 
പാപങ്ങളില്‍നിന്നും വിമുക്തി, ആത്മീയ പരിശുദ്ധി.

9. തീര്‍ത്ഥ അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം
മനശുദ്ധി, ദുര്‍വിചാരങ്ങള്‍ മാറും.

10. ഭാസ്മാഭിഷേകത്തിന്റെ ഫലം 
ത്രിവിധലോകങ്ങളിലും നന്മ, ജ്ഞാനം വര്‍ദ്ധിക്കും.

11. തേന്‍ അഭിഷേകത്തിന്റെ ഫലം 
മധുരമായ ശബ്ദമുണ്ടാകും.

12. വാകചാര്‍ത്ത് അഭിഷേകത്തിന്റെ ഫലം 
മാലിന്യയങ്ങള്‍ നീങ്ങി പരിശുദ്ധി ലഭിക്കുന്നു.

13. നെല്ലിക്കാപൊടി അഭിഷേകത്തിന്റെ ഫലം 
അസുഖ നിവാരന്നം.

14. മഞ്ഞപ്പൊടി അഭിഷേകത്തിന്റെ ഫലം 
ഗ്രിഹത്തില്‍ സുഭിക്ഷത, വശീകരണം, തിന്മകള്‍ അകലും.

15. കാരിബ്, ശര്‍ക്കര അഭിഷേകത്തിന്റെ ഫലം 
ഭാവിയെ കുറിച്ച് അറിയുവാന്‍ കഴിയും, ശത്രുവിജയം.

16. പച്ചകല്‍പ്പുരാഭിഷേകത്തിന്റെ ഫലം 
ഭയനാശപരിഹാരത്തിന് .

17. ചെറുനാരങ്ങാഭിഷേകത്തിന്റെ ഫലം 
യമഭയം അകലുന്നു.

18. പഴച്ചാര്‍ അഭിഷേകത്തിന്റെ ഫലം 
ജനങ്ങള്‍ സ്നേഹിക്കും, കാർഷികാഭിവൃദ്ധി.

19. തൈരാഭിഷേകത്തിന്റെ ഫലം 
മാതൃഗുണം, സന്താനലബ്ധി.

20. വലംപിരി ശംഖാഭിഷേകത്തിന്റെ ഫലം 
ഐശ്വര്യസിദ്ധി

21. സ്വര്‍ണ്ണാഭിഷേകത്തിന്റെ ഫലം 
ധനലാഭം

22. സഹസ്രധാരാഭിഷേകത്തിന്റെ ഫലം 
ആയുര്‍ലാഭം

23. കലശാഭിഷേകത്തിന്റെ ഫലം 
ഉദ്ധിഷ്ടകാര്യസിദ്ധി

24. നവാഭിഷേകത്തിന്റെ ഫലം 
രോഗശാന്തി, സമ്പല്‍ സമൃതി

25. മാബഴാഭിഷേകത്തിന്റെ ഫലം 
സര്‍വ്വവിജയം

26. ഗോരോചനാഭിഷേകത്തിന്റെ ഫലം 
ദീര്‍ഘായുസ്സ്

27. കസ്തുരി അഭിഷേകത്തിന്റെ ഫലം 
വിജയം

28. അന്നാഭിഷേകത്തിന്റെ ഫലം 
ആരോഗ്യം, ആയുര്‍വര്‍ദ്ധന.

ജ്യോതിഷാചാര്യൻ ശ്രീനിവാസ ശർമ്മ
ഫോ:9961033370