11:03 AM
Dec 04, 2023
Home
Predictions
ദിവസം
Weekly
Dwaivaaram
Monthly
Yearly
Vishwasam
Temples
Special Days
Specials
Other Magazines Days
Contact us
ക്ഷേത്രങ്ങൾ
നടി ഗീത ശബരിമല ദർശനം നടത്തി
......
ഇടംപിരി തുമ്പിയുള്ള മഹാഗണപതി
കേരളത്തിലെ മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും ഗണപതിയെ ഉപദേവതയായി പ്രതിഷ്ഠിച്ച് ആരാധിച്ചുവരുന്നുണ്ടെങ്കിലും ഗണപതി മുഖ്യപ്രതിഷ്ഠയായുള്ള ക്ഷേത്രങ്ങള്‍ വളരെ അപൂര്‍വ്വമാണ്. അക്കൂട്ടത്തില്‍ എടുത്ത പറയേണ്ടുന്ന ഒരു പേരാണ് കക്കാട് മഹാഗണപതി ക്ഷേത്രത്തിന്റേത്. ......
വെണ്ണയും വെറ്റിലയും തിരസ്ക്കരിച്ച ഹനുമാന്
ഹനുമാന് എന്ന് പറയുമ്പോള്‍ തന്നെ വെണ്ണ, വെറ്റില, വടമാല എന്നീ വഴിപാടുകളാണ് ഓര്‍മ്മയില്‍ വരിക. എന്നാല്‍ ഈ വഴിപാടുകളൊന്നും തനിക്ക് വേണ്ട എന്ന് പറഞ്ഞ് ഹനുമാന് ഭക്തരില്‍ അനുഗ്രഹം വര്‍ഷിക്കുന്ന ഒരു ക്ഷേത്രമുണ്ട്. ......
ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനമെന്ന് ഘോഷിക്കും സന്നിധി - മരുത്തോര്‍വട്ടം ശ്രീ ധന്വന്തരീക്ഷേത്രം
മരുന്നൊരുവട്ടം മരുത്തോര്‍വട്ടം ഇതൊരു വിശേഷണമാണ് അഥവാ പ്രയോഗമാണ്. മരുത്തോര്‍വട്ടം ശ്രീധന്വന്തരി മഹാക്ഷേത്രത്തോടൊപ്പം ചേര്‍ക്കുന്നത്.......
നാലമ്പല ദര്‍ശനപുണ്യം
മഹാഭാരത യുദ്ധത്തെ തുടര്‍ന്ന് 36 വര്‍ഷം കഴിഞ്ഞപ്പോള്‍ യാദവവംശം നശിക്കുകയും ശ്രീകൃഷ്ണ ഭഗവാന്റെ സ്വര്‍ഗ്ഗാരോഹണം സംഭവിക്കുകയും ദ്വാരകാപുരി കടലില്‍ മുങ്ങിപ്പോവുകയും ചെയ്തു. ദ്വാരകാപതിയായ ഭഗവാന് ശ്രീകൃഷ്ണന് വച്ചാരാധിച്ചിരുന്ന പുണ്യവിഗ്രഹമാണ് തൃപ്രയാര്‍ തേവരുടെ പ്രതിഷ്ഠ എന്ന് വിശ്വസിച്ചുപോരുന്നു. ......
അമ്മേ... അഭയം
പാപഭാരമുള്ള ഇരുമുടിയേന്തി അയ്യപ്പസന്നിധിയിലെത്തും പോലെ സ്ത്രീകള്‍ ഇരുമുടിയേന്തി ദര്‍ശനം നടത്തുന്ന കന്യാകുമാരി ജില്ലയിലെ മണ്ടയ്ക്കാട് ഭഗവതി അമ്മന്‍ ക്ഷേത്ര സന്നിധിയിലേക്ക്... കാലമേറെ കഴിഞ്ഞിരിക്കുന്നു അമ്മയുടെ സന്നിധിയിലെത്തിയിട്ട്. മനസ്സിനെ കാറ്റ് പിടിച്ച് ഉലച്ചപ്പോഴെല്ലാം ചേര്‍ത്തുനിര്‍ത്തി സങ്കടക്കടലില്‍ മുങ്ങിത്താഴാതെ അഭയമേകിയ അമ്മയാണിത്. ......
കാശി-രാമേശ്വരം യാത്ര തുടങ്ങേണ്ടതും പൂര്‍ത്തിയാക്കേണ്ടതും
തീര്‍ത്ഥയാത്ര എന്നുപറയുമ്പോള്‍ പൊതുവേ 'കാശി മുതല്‍ രാമേശ്വരം വരെ' എന്നാണ് എല്ലാവരും പറയാറ്. എന്നാല്‍ ഈ പുണ്യക്ഷേത്രതീര്ത്ഥയാത്ര രാമേശ്വരത്തില്‍ തുടങ്ങി രാമേശ്വരത്തില്‍ തന്നെ പൂര്‍ത്തിയാക്കണം എന്നും ചിലര്‍ പറയുന്നു. ......
കലിയുഗദോഷ നിവാരണത്തിനായി സർപ്പഭൂഷണ നവാഹമഹായജ്ഞം
കലികാലദോഷങ്ങളിൽ നിന്നും സർപ്പദോഷങ്ങളിൽ നിന്നും മാനവസമൂഹത്തെ രക്ഷിക്കുന്നതിനായി ഒരു മഹായജ്ഞത്തിനു കൂടി യജ്ഞശാലയൊരുങ്ങുയാണ്. ഭക്തർക്ക് നേരിട്ട് അർച്ചന ഹനാദികൾ ആചാര്യ നിർദ്ദേശപ്രകാരം യജ്ഞശാലയിലെ ഹോമാഗ്നിയിൽ നേരിട്ടു നടത്തുവാൻ സാധിക്കുന്ന രീതിയിലുള്ള ശ്രീവിദ്യാ സമ്പ്രദായത്തിലാണ് ഒൻപതു നാൾ നീളുന്ന സർപ്പഭൂഷണനവാഹമഹായജ്ഞത്തിനാണ് ഒരുക്കമാകുന്നത്. അഷ്ടാദശപുരാണങ്ങളിൽ പ്രമുഖമായ മഹാശിവപുരാണ പാരായണത്തോടൊപ്പമാണ് സർപ്പപ്രീതികരമായ സർപ്പ ഭൂഷണനവാഹ മഹായജ്ഞം സർപ്പദോഷ പരിഹാരത്തിനായുള്ള നിരവധി പൂജാകർമ്മങ്ങൾ ഉൾപ്പെടുത്തിയാണ് നടത്തപ്പെടുന്നത്. ......
ബലിയിടൽ; അധർമ്മത്തിന്റെ പാപപരിഹാരാർത്ഥം
പാണ്ഡവർ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ പലയിടത്തായി ഉണ്ടെങ്കിലും, ഒരു മതിൽക്കെട്ടിനകത്ത്, അഞ്ചുപേരും, നാല് വിഷ്ണുഭഗവാനെ പ്രതിഷ്ഠിച്ചു എന്നതാണ് ഇവിടുത്തെ സവിശേഷത. ഭാരതയുദ്ധവേളയിൽ പാണ്ഡവർക്ക് ഒട്ടേറെ അധർമ്മങ്ങൾ ചെയ്യേണ്ടി വന്നു. ......
ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ജ്യോതിര്‍മേളനം 21ന്
......
ഗുരുവായൂരപ്പന്റെ തിരുനടയിലെ മഞ്ചാടിക്കുന്നി മണികൾ...
ഭഗവാന്റെ തിരുസന്നിധിയിലെത്തിയാൽ ആദ്യം കാണുന്നത്, മോണ കാട്ടിച്ചിരിച്ച് കുഞ്ഞിക്കൈകൾ കൊണ്ട് മഞ്ചാടിമണികൾ വാരിയിടുന്ന കുരുന്നുകളുടെ സന്തോഷവും, കുസൃതിയുമാണ്. * കണ്ണന്റെ നടയിൽ മഞ്ചാടിക്കുരു കുട്ടികളെക്കൊണ്ട് വാരിച്ചാൽ കുട്ടികൾക്ക് കുസൃതി ഉണ്ടാകും എന്നാണത്രേ വിശ്വാസം. * ചുറുചുറുക്കില്ലാത്ത കുട്ടികളെ കൃഷ്ണനെപ്പോലെ കുസൃതിയാക്കാനും, കുറുമ്പൻമാരുമാക്കാനും ഗുരുവായൂർ നടയിൽ കുട്ടികളെക്കൊണ്ട് മഞ്ചാടിവാരൽ ചടങ്ങ് നടത്തിയാൽ മതി. * മൂന്നുതവണ മഞ്ചാടി വാരുന്നതിലൂടെ ത്വക്ക് രോഗങ്ങൾ ശമിക്കുമെന്ന് വിശ്വാസം. മുതിർന്നവരും മഞ്ചാടി വാരിയിടാറുണ്ട്. ......
മേടമാസ - വിഷുപൂജകൾക്കായി ശബരിമല നട തുറന്നു, വിഷുക്കണി ദർശനം ഏപ്രിൽ 15ന് പുലർച്ചെ 4 മണി മുതൽ
മേടമാസ - വിഷു പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര തിരുനട ഇന്നലെ വൈകുന്നേരം 5 മണിക്ക് ആണ് തുറന്നത് .ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ. ജയരാമന് നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിച്ചു.ശേഷം മേല്‍ശാന്തി ഗണപതി, നാഗർ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആഴിയില്‍ അഗ്നി പകരുകയായിരുന്നു.തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. ......
കുംഭമാസപൂജ: ശബരിമല നട ഫെബ്രുവരി 12 ന് തുറക്കും, ഫെബ്രുവരി 13 - 17 നട തുറന്നിരിക്കും
കുംഭമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര തിരുനട ഫെബ്രുവരി 12 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി ജയരാമന് നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും.ശേഷം മേല്‍ശാന്തി ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആഴിയില്‍ അഗ്നി പകരും.തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവരര് അയ്യപ്പഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും.നട തുറക്കുന്ന 12 ന് പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല.അന്ന് രാത്രി 10 മണിക്ക് തിരുനട അടയ്ക്കും.കുംഭം ഒന്നായ 13 ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്ര നടതുറക്കും.ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും.5.30 ന് മഹാഗണപതിഹോമം.തുടര്‍ന്ന് നെയ്യഭിഷേകം.7.30 ന് ഉഷപൂജ.13 മുതല്‍ 17 വരെയുള്ള 5 ദിവസങ്ങളില്‍ ഉദയാസ്തമയപൂജ,25കലശാഭിഷേകം,കളഭാഭിഷേകം,പടിപൂജ,പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. ......
രോഗനിവാരണ മൂര്‍ത്തിയായ ശാസ്താവ്
രോഗനിവൃത്തിക്കായി ശാസ്താവില്‍ അഭയം തേടുന്ന അപൂര്‍വ്വം ചില ശാസ്താക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്. ഈ ക്ഷേത്രങ്ങളുടെ ഐതിഹ്യവുമായി ബന്ധപ്പെട്ട കഥകളാണ് രോഗനിവൃത്തിയുടെ ശാസ്താവൈഭവവും. ......
സന്താന സൗഭാഗ്യമരുളുന്ന മകുടേശ്വരന്‍
കൊങ്കുനാട്ടി (കോയമ്പത്തൂര്‍- ഈ റോഡ് പ്രദേശം) ലെ പ്രധാനപ്പെട്ട ഏഴ് ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് കൊടുമുടി മുകുടേശ്വരക്ഷേത്രം. കോയമ്പത്തൂരില്‍നിന്നും തിരുച്ചിറപ്പള്ളിയിലേക്കുള്ള മാര്‍ഗ്ഗമദ്ധ്യേ കരൂര്‍ നഗരത്തില്‍ നിന്നും ഇരുപത്തിയേഴ് കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്നു പുരാതനമായ ഈ ക്ഷേത്രം. 'കൊടു' എന്നാല്‍ മല എന്നും 'മുടി' എന്നാല്‍ ശിഖരം എന്നുമാണ് അര്‍ത്ഥം. ......
First
1
2
3
4
Last