04:25 PM

Sep 29, 2023

Specials
എന്തിനാണ് സന്ധ്യയ്ക്ക് ഒരു നാഴികമുമ്പ്ദീപം കത്തിക്കുന്നത് ?
സന്ധ്യയക്ക് ദീപം കത്തിക്കുന്നതിന്റെ ആവശ്യകത പലരും അംഗീകരിക്കുമെങ്കിലും സന്ധ്യയ്ക്ക് ഒരു നാഴിക മുമ്പ് നിലവിളക്ക് ജ്വലിപ്പിക്കണമെന്ന പ്രമാണം എന്തിനാണ് ? ഈ കൃത്യത പാലിക്കേണ്ടതിന്റെ ആവശ്യകത എന്താണ് ? ത്രിസന്ധ്യകളിലും (പ്രഭാതം, മാദ്ധ്യാഹ്നം, പ്രദോഷം) എന്നീ സന്ധ്യകളിൽ ദീപം കത്തിക്കേണ്ടതിന്റെ ആവശ്യകത, വിളക്ക് കൊളുത്തേണ്ട ദിശ തിരികളുടെ എണ്ണം എന്നിവയെപ്പറ്റി എല്ലാം  ആചാര്യൻമാർ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ പ്രദോഷ സന്ധ്യയിൽ ഒരു നാഴിക മുമ്പ് ദീപം കത്തിക്കണമെന്നും അവർ നിഷ്കർഷിക്കുന്നു. എന്താണ് ഇതിന്റെ അടിസ്ഥാനം ? സന്ധ്യയാകന്നതോടെ അ ന്ധകാരം കടന്നു വരും ഇരുൾ കടന്നുവരും അന്തരീക്ഷത്തിലും മനസ്സിലും ഇരുൾ പരക്കും അശുഭോർജ്ജം നിറയും. ......