ശുഭാരംഭങ്ങള്‍ക്ക് ആദ്യം ഗണപതി
ഗണങ്ങളുടെ അധിപന്‍ അഥവാ ഗണേശനാണ് ഗണപതി. പരമശിവന്‍റെയും പാര്‍വ്വതിദേവിയുടെയും ആദ്യപുത്രനാണ് ഗണപതി. സിദ്ധിയുടെയും ബുദ്ധിയുടെയും ഇരിപ്പിടമായാണ് ഹിന്ദുക്കള്‍ മഹാഗണപതിയെ കണക്കാക്കുന്നത്. ലോകവ്യവഹാരങ്ങളിലും ആധ്യാത്മിക മാര്‍ഗ്ഗത്തിലും ഉണ്ടാകുന്ന വിഘ്നങ്ങള്‍ ഗണപതിയുടെ അനുഗ്രഹം ലഭിക്കുന്നതോടെ ഇല്ലാതെയാകുമെന്നാണ് വിശ്വാസം.
ഗണങ്ങളുടെ അധിപന്‍ അഥവാ ഗണേശനാണ് ഗണപതി. പരമശിവന്‍റെയും പാര്‍വ്വതിദേവിയുടെയും ആദ്യപുത്രനാണ് ഗണപതി. സിദ്ധിയുടെയും ബുദ്ധിയുടെയും ഇരിപ്പിടമായാണ് ഹിന്ദുക്കള്‍ മഹാഗണപതിയെ കണക്കാക്കുന്നത്. ലോകവ്യവഹാരങ്ങളിലും ആധ്യാത്മിക മാര്‍ഗ്ഗത്തിലും ഉണ്ടാകുന്ന വിഘ്നങ്ങള്‍ ഗണപതിയുടെ അനുഗ്രഹം ലഭിക്കുന്നതോടെ ഇല്ലാതെയാകുമെന്നാണ് വിശ്വാസം.
സാധാരണയായി വിഘ്നങ്ങള്‍ അകറ്റുന്നവനായാണ് മഹാഗണപതിയെ കണക്കാക്കുന്നത്. ഏതൊരു കാര്യം ആരംഭിക്കുന്നതിന് മുമ്പും ഗണേശസ്മൃതി നല്ലതാണെന്നാണ് വിശ്വാസം. കര്‍ണ്ണാടക സംഗീതക്കച്ചേരികളും മറ്റും ഗണപതിസ്തുതിയോടെയാണ് ആരംഭിക്കുക. ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ എന്ന സ്തുതിയാണ് വിജയദശമിദിനത്തില്‍ കുട്ടികളെ എഴുത്തിനിരുത്തുന്ന വേളയില്‍ ഹൈന്ദവര്‍ ആദ്യമായി എഴുതിക്കാറുള്ളത്.
ഏതൊരു ശുഭകാര്യത്തിനു മുമ്പും ഗണപതിഹോമം നടത്തുക എന്നത് ഹൈന്ദവര്‍ക്കിടയില്‍ സാധാരണമാണ്. ഗൃഹപ്രവേശം, കച്ചവട ആരംഭം, വിഘ്നനിവാരണം, ദോഷപരിഹാരം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കെല്ലാം മുഖ്യ ഇനമായാണ് ഗണപതിഹോമം നടത്തുക. കൂടാതെ ഉദ്ദിഷ്ടകാര്യസിദ്ധിക്കായും ചില പ്രത്യേകതരത്തില്‍ ഗണപതിഹോമം നടത്താറുണ്ട്. പ്രത്യേകദ്രവ്യങ്ങള്‍ ചേര്‍ത്ത് ഇത്തരത്തില്‍ നടത്തുന്ന ഹോമം വളരെ ഉത്തമമാണെന്നാണ് തന്ത്രഗ്രന്ഥങ്ങളില്‍ പോലും സൂചിപ്പിക്കുന്നത്.
വിശേഷാല്‍ പതിനാറ് കൊട്ട ത്തേങ്ങ, മുപ്പത്തിരണ്ട് കദളിപ്പഴം, പതിനാറുപലം ശര്‍ക്കര, നാഴിതേന്‍, ഉരിയ നെയ്യ് എന്നിവയാണ് ഹോമിക്കാനായി ഉപയോഗിക്കാറുള്ളത്. വിഘ്നങ്ങള്‍ ഇല്ലാതിരിക്കാനും ശുഭാംരംഭത്തിനും ഗണപതിയെ ആദ്യം പൂജിക്കുന്നതുകൊണ്ട് പ്രഥമപൂജ്യന്‍ എന്ന നാമത്തിലും ഗണപതി അറിയപ്പെടുന്നു. ഓം ശ്രീ ഗണേശായ നമഃ എന്ന മന്ത്രവും ഓം ഗം ഗണപതയേ നമഃ എന്ന മന്ത്രവുമാണ് ഗണപതിയെ സംബന്ധിച്ച് ഉച്ചരിക്കാറുള്ളത്.
ഒരു കര്‍മ്മം ആരംഭിക്കുമ്പോള്‍ ജപിക്കുക.
വക്രതുണ്ഡായ മഹാകായ
സൂര്യകോടി സമപ്രഭ
നിര്‍വിഘ്നം കുരു മേ ദേവ
സര്‍വ്വകാര്യേഷു സര്‍വദാ.
ശുക്ലാംബരതരം വീഷ്ണും
ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്ന വദനം ധ്യായേത്
സര്‍വ്വവിഘ്നോപ ശാന്തയേ
ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബുഫലസാരഭക്ഷിണം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വര പാദപങ്കജം
വിഘ്നേശ്വരക്ഷേത്രത്തില്‍
എന്തിനാണ് എത്തമിടുന്നത്?
വിഘ്നങ്ങളൊഴിയാന്‍ ഗണപതിക്ഷേത്രത്തില്‍ തൊഴുതു തേങ്ങയും അടിച്ച് മടങ്ങുക, എല്ലാവരും അനുഷ്ഠിക്കുന്ന കാര്യമാണ്.
പക്ഷേ ഏത്തമിടുന്ന കാര്യത്തില്‍ പലരും പിന്നിലാണ്. അഥവാ ഏത്തമിട്ടാല്‍പ്പോലും കൈപിണച്ച് രണ്ടുചെവിയിലും തൊട്ട് ദേഹമിട്ടൊന്നു കുലുക്കുന്നതാണ് പതിവ്.
വലംകൈകൊണ്ട് ഇടത്തേ കാതും ഇടതുകൈ കൊണ്ട് വലത്തെ കാതും തൊട്ടുകൊണ്ടും കാലുകള്‍ പിണച്ചുനിന്നുകൊണ്ടും കൈമുട്ടുകള്‍ പലവട്ടം നിലം തൊടുവിച്ച് ഗണപതിയെ വന്ദിക്കുന്നുവെന്ന് സാരം.
മറ്റൊരു ദേവസന്നിധിയിലും ഏത്തമിടുക എന്നൊരു വിധിയല്ല. എന്നാല്‍ ഗണപതിസന്നിധിയില്‍ പ്രധാനവുമാണ്. ഇടതുകാലിന്മേല്‍ ഊന്നിനിന്ന് വലത്ത് കാല്‍ ഇടത്തുകാലിന്‍റെ മുമ്പില്‍ക്കൂടി ഇടത്തോട്ട് കൊണ്ടുപോയി പെരുവിരല്‍ മാത്രം നിലത്തുതൊടുവിച്ച് നില്‍ക്കണം.
ഇടതുകൈയുടെ നടുവിരലും ചുണ്ടാണിവിരലും കൂടി വലത്തെ ചെവിയും വലത്തേ കൈ ഇടത്തേതിന്‍റെ മുന്‍വശത്തുകൂടി ഇടത്തോട്ട് കൊണ്ടുപോയി വലതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൊണ്ട് ഇടത്തേ ചെവിയും പിടിക്കണം. എന്നിട്ടാണ് കുമ്പിടുകയും നിവരുകയും ചെയ്യേണ്ടത്. ഇങ്ങനെയാണ് ഏത്തമിടുന്നത്.
ഭക്തനെ ആശ്രയിച്ചിരിക്കും ഇത് എത്ര പ്രാവശ്യം ചെയ്യണമെന്നത്. സാധാരണയായി മൂന്ന്, അഞ്ച്, ഏഴ്, പന്ത്രണ്ട്, പതിനഞ്ച്, ഇരുപത്തൊന്ന്, മുപ്പത്തിയാറ് ഇങ്ങനെ പലവിധത്തില്‍ ചെയ്യാറുണ്ട്.
ഇത്തരത്തില്‍ ചെയ്യുന്ന ഭക്തരില്‍ നിന്നും വിഘ്നങ്ങള്‍ മാഞ്ഞുപോകുമെന്നാണ് വിശ്വാസം. എന്നാല്‍ ശാസ്ത്രീയമായി ഇതിനെ ബുദ്ധിയുണര്‍ത്തുന്ന ഒരു വ്യായാമമുറയായിട്ടാണ് പരിഗണിച്ചുവരുന്നത്.
രക്തചംക്രമണത്തിനുവേണ്ടുന്ന ഈ വ്യായാമമുറ തലച്ചോറിലേക്ക് രക്തത്തിന്‍റെ ഒഴുക്ക് കൂട്ടുമെന്നാണ് കണ്ടുപിടിത്തം.
തരവത്ത് ശങ്കരനുണ്ണി
(9847118340)
