05:41 PM

Feb 13, 2025

ക്ഷേത്രങ്ങൾ
ചൊവ്വാദോഷം മാറ്റുന്ന വ്യാപാരത്തില്‍ അഭിവൃദ്ധിയും സമ്പല്‍സമൃദ്ധിയും നല്‍കുന്ന പ്രഹ്ലാദവരന്‍
  തിരുനെല്‍വേലി നഗരത്തില്‍ സ്ഥിതി ചെയ്യുന്ന നരസിംഹ പെരുമാള്‍ ക്ഷേത്രത്തിലെ ലക്ഷ്മീസമേതനായ നരസിംഹമൂര്‍ത്തിക്ക് മുമ്പാകെ അരിവിതറി അതിനുമീതെ നാളികേരം ഉടച്ചുവെച്ച് എണ്ണയൊഴിച്ച് ദീപം (നീരാജനം) കത്തിച്ചുപ്രാര്‍ത്ഥിച്ചാല്‍ ജാതകത്തിലെ ചൊവ്വാദോഷം മാറുമെന്നാണ് വിശ്വാസം. എട്ടാം നൂറ്റാണ്ടില്‍ പാണ്ഡ്യരാജാക്കന്മാരാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ഇവിടെ വഴിപാട് നടത്തി പ്രാര്‍ത്ഥിച്ചാല്‍ കടബാധ്യതകള്‍, ഭൂമിസംബന്ധമായ വ്യവഹാരങ്ങള്‍ എന്നിവയ്ക്ക് പരിഹാരം ലഭിക്കുമെന്നും, ചോതി നക്ഷത്ര ദിവസം പാനകം നേദിച്ച് പ്രാര്‍ത്ഥിച്ചാല്‍ വ്യാപാരത്തില്‍ അഭിവൃദ്ധിയും സമ്പല്‍സമൃദ്ധിയും ഉണ്ടാവുമെന്നുമാണ് ഭക്തവിശ്വാസം. ലക്ഷ്മീദേവി ഭഗവാന്‍ നരസിംഹമൂര്‍ത്തിയുടെ ഇടത്തേ തുടയില്‍ ആസനസ്ഥയായി, ഭഗവാന്‍റെ തോളില്‍ തന്‍റെ വലതുകൈ വച്ച് ഭഗവാന്‍റെ മുഖത്തേയ്ക്ക് നോക്കുന്ന ഭാവമാണ്. ......
അയ്യപ്പ തിന്തകത്തോം; സ്വാമി തിന്തകത്തോം; മതമൈത്രിയുടെ മഹനീയ സന്ദേശം - പുതുമന മനു നമ്പൂതിരി