അപശകുനങ്ങളും ശുഭശകുനങ്ങളും
ഒരു വ്യക്തി യാത്രതിരിക്കുമ്പോള്‍ നിമിത്തമായി കാണാന്‍ ഉത്തമമായത് കറുപ്പുനിറമില്ലാത്ത ധാന്യം, പഞ്ഞി, വൈക്കോല്‍, ചാണകം, നാണയങ്ങള്‍ ഇവയൊക്കെയാണ്. പരുന്ത്, ഗരുഡന്‍, കഴുകന്‍, മൂങ്ങ തുടങ്ങിയ പക്ഷികള്‍ വലതുഭാഗത്തുനിന്ന് ഇടത്തേക്ക് പോയാലും കാക്ക, നാരായണക്കിളി, മയില്‍, കുയില്‍, കൊക്ക് ഇവ ഇടതുഭാഗത്തുനിന്ന് വലത്തേക്ക് പോയാലും ശുഭകരമാണ്. മാന്‍, കിളി, അണ്ണാന്‍, നായ്, പൂച്ച, കുറുനരി മുതലായവ ഇടത്തേയ്ക്ക് പോയാലും നരി, കുരങ്ങ്, കാള, എരുമ ഇവയൊക്കെ വലത്തേയ്ക്ക് പോയാല്‍ അശുഭകരമാണ്.
യാത്ര പുറപ്പെടുമ്പോള്‍ ദര്‍ശിക്കാന്‍ പാടില്ലാത്തത് വഴിയോരത്തുള്ള വൃക്ഷം, തലമുണ്ഡനം ചെയ്ത ആള്‍, ചണ്ഡാളന്‍, ശര്‍ക്കരയുണ്ടാക്കുന്നത് തൊഴിലായി സ്വീകരിച്ചവര്‍, നഗ്നനായ വ്യക്തി, ചിത്തഭ്രമം ബാധിച്ചവര്‍, ഷണ്ഡന്‍, ഗര്‍ഭിണി, വിധവ, കശാപ്പുകടക്കാരന്‍, വേടന്‍ തുടങ്ങിയവയാണ്. രാജാവ് യാത്ര പുറപ്പെടുമ്പോള്‍ കുതിരയുടെ പാദം തെറ്റുക, അബദ്ധത്തില്‍ വീഴുക, വസ്ത്രങ്ങള്‍ മാറിപ്പോവുക, കുട കമഴ്ന്നുവീഴുക, തേരില്‍ കയറുമ്പോള്‍ കാല്‍ വഴുതുക ഇവയൊക്കെ അശുഭലക്ഷണങ്ങളാണ്. ഈ അവസരത്തില്‍ യാത്ര ഒഴിവാക്കി ശ്രീകൃഷ്ണഭഗവാനെ ധ്യാനിച്ച് പൂജിച്ച ശേഷം യാത്ര തുടരുക. അഗ്നിപുരാണത്തിലാണ് ഇവ പറഞ്ഞിരിക്കുന്നത്.
Photo Courtesy - Google
