ശിവകുടുംബചിത്രം വീട്ടില്‍ വച്ചാലുള്ള ഗുണം
കുടുംബജീവിതത്തിന്‍റെ അടിസ്ഥാനസങ്കല്‍പ്പം എന്താവണമെന്ന് ശിവകുടുംബം നമ്മെ കാട്ടിത്തരുന്നു. ശിവകുടുംബചിത്രം പൂജാമുറിയിലോ പ്രധാന വാതിലിന് അഭിമുഖമായോ വയ്ക്കണം. ചിത്രം വച്ചാല്‍ മാത്രം പോരാ ദിനവും ശിവകുടുംബ വന്ദനശ്ലോകം ചൊല്ലി ഭക്തിപൂര്‍വ്വം നമസ്ക്കരിക്കണം. നിത്യേന മൂന്നുതവണ മഹാദേവനെയും പാര്‍വ്വതി ദേവിയെയും സ്കന്ദനെയും ഗണപതിയേയും സ്മരിച്ചുകൊണ്ട് ഈ വന്ദനശ്ലോകം ചൊല്ലുന്നത് കുടുംബത്തില്‍ ഐക്യവും അഭിവൃദ്ധിയും സമ്മാനിക്കും.
ആദ്യമായി ശിവകുടുംബ വന്ദനശ്ലോകത്തിലേക്ക് കടക്കാം. കുടുംബഐക്യത്തിന് ഈ ശ്ലോകം നിത്യവും ജപിക്കുന്നത് നല്ലതാണ്.
ശിവകുടുംബ വന്ദനശ്ലോകം
'വന്ദേ ഗിരീശം ഗിരിജാസമേതം കൈലാസ ശൈലേന്ദ്ര ഗുഹാ ഗൃഹസ്ഥം
അങ്കെ നിഷണ്ണേന വിനായനേക സ്കന്ദേന ചാത്യന്ത സുഖായ മാനം.'
ചില ചിത്രങ്ങള്‍ ഭവനത്തില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കും. അത്തരത്തില്‍ ഒന്നാണ് ശിവകുടുംബചിത്രം. ശിവം എന്നാല്‍ മംഗളം എന്നാണര്‍ത്ഥം. കുടുംബജീവിതം അതീവഹൃദ്യമായി കാട്ടുന്ന ഈ ചിത്രത്തില്‍ മഹാദേവന്‍റെയും പാര്‍വ്വതിദേവിയുടെ ഇരുവശത്തായി പുത്രന്മാരായ ഗണപതിയും, സുബ്രഹ്മണ്യനും ഉപവിഷ്ടരായിരിക്കുന്നു. ശിവകുടുംബം മംഗളമാണ്.
കുടുംബജീവിതത്തിന്‍റെ അടിസ്ഥാനസങ്കല്‍പ്പം എന്താവണമെന്ന് ശിവകുടുംബം നമ്മെ കാട്ടിത്തരുന്നു. മഹാദേവന്‍റെ വാഹനം കാളയാണ്. ദേവിയുടേത് സിംഹവും. ഒരാള്‍ മറ്റേയാളിന് ഭക്ഷണം. പുത്രന്മാരില്‍ ഗണപതിയുടെ വാഹനം എലിയും സ്കന്ദന്‍റെ വാഹനം മയിലുമാണ്. ശിവന്‍റെ കണ്ഠാഭരണമാണ് നാഗം. നാഗമാണ് മയിലിന്‍റെ ഭക്ഷണം. നാഗത്തിന്‍റെ ഇര എലിയും. എന്നിട്ടും അവ ഒന്നിച്ചുജീവിക്കുന്നു. ശിവകുടുംബം വൈവിധ്യമുള്ളതാണ്. എന്നാല്‍ ഐക്യത്തിന്‍റെയും യോജിപ്പിന്‍റെയും ചൈതന്യം നിലനില്‍ക്കുന്നു. കുടുംബജീവിതത്തിന്‍റെ പവിത്രത എടുത്തുകാട്ടുന്ന ഈ ചിത്രം ഭവനത്തില്‍ ഐശ്വര്യം പ്രദാനം ചെയ്യും.
ശിവകുടുംബചിത്രം പൂജാമുറിയിലോ പ്രധാന വാതിലിന് അഭിമുഖമായോ വയ്ക്കണം. ചിത്രം വച്ചാല്‍ മാത്രം പോരാ ദിനവും ശിവകുടുംബ വന്ദനശ്ലോകം ചൊല്ലി ഭക്തിപൂര്‍വ്വം നമസ്ക്കരിക്കണം. നിത്യേന മൂന്നുതവണ മഹാദേവനെയും പാര്‍വ്വതി ദേവിയെയും സ്കന്ദനെയും ഗണപതിയേയും സ്മരിച്ചുകൊണ്ട് ഈ വന്ദനശ്ലോകം ചൊല്ലുന്നത് കുടുംബത്തില്‍ ഐക്യവും അഭിവൃദ്ധിയും സമ്മാനിക്കും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ പരിഹരിക്കാന്‍ ഒരു മാര്‍ഗ്ഗവുമാണിത്. വടക്കോട്ട് ദര്‍ശനമായ വീട്ടില്‍ പ്രധാനവാതില്‍ വടക്കോട്ടായിരിക്കുമല്ലോ. അപ്പോള്‍ ചിത്രത്തിന് മുന്നില്‍ തെക്കോട്ടായി നമസ്ക്കരിക്കാന്‍ പാടില്ല.
പകരം വലതുവശത്തേക്ക് മാറി കിഴക്കോട്ടേക്ക് അഭിമുഖമായി വന്ദനശ്ലോകം ചൊല്ലി നമസ്ക്കരിക്കാവുന്നതാണ്.
തരവത്ത് ശങ്കരനുണ്ണി
(9847118340)
Photo Courtesy - Google
