2026 ആ​ഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം

2026 ആ​ഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം

അശ്വതി: കുടുംബത്തിലെ അസ്വസ്ഥതകൾ ആത്മസംയമനത്തോടെ പരിഹരിക്കാൻ ശ്രമിക്കുക. ദൈവവിശ്വാസം ആത്മവിശ്വാസം വർധിപ്പിക്കും. തൊഴിൽമേഖല വികസിപ്പിക്കാനുള്ള അവസരങ്ങൾ ലഭിക്കും. ശത്രുശല്യം വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. അനാവശ്യ യാത്രകൾ ഒഴിവാക്കുന്നത് ഗുണകരം.

ഭരണി: ആഗ്രഹിച്ച കാര്യങ്ങൾ കഠിനാധ്വാനത്തിലൂടെ നേടിയെടുക്കും. താമസസ്ഥലം മാറേണ്ട സാഹചര്യം ഉണ്ടാകാം. ദാമ്പത്യത്തിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വാക്കുകളിൽ നിയന്ത്രണം വേണം. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാമെങ്കിലും ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്.

കാർത്തിക: പ്രമുഖരുമായി രൂപപ്പെടുന്ന സൗഹൃദങ്ങൾ ഭാവിയിൽ ഗുണം ചെയ്യും. ആരോഗ്യപ്രശ്നങ്ങൾ ചില പദ്ധതികൾ വൈകിപ്പിച്ചേക്കാം. ജോലി മാറാനോ സ്ഥലംമാറ്റത്തിനോ സാധ്യതയുണ്ട്. പങ്കാളിത്ത ബിസിനസുകളിൽ സൂക്ഷ്മത വേണം. മാതാവിന്റെ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ നൽകുക.

രോഹിണി: മനക്കരുത്തിലൂടെ വെല്ലുവിളികളെ അതിജീവിക്കും. വിദ്യാർഥികൾ അലസത ഒഴിവാക്കണം. വ്യാപാരം പുരോഗമിച്ചാലും സാമ്പത്തിക സമ്മർദ്ദം തുടർന്നേക്കാം. അഭ്യൂഹങ്ങൾ കേട്ട് മാനസിക സമാധാനം നഷ്ടപ്പെടുത്താതിരിക്കുക.

മകയിരം: ചുമതലകളിൽ വീഴ്ച വരുത്തുന്നത് നഷ്ടങ്ങൾക്ക് ഇടയാക്കാം. സാമ്പത്തിക തീരുമാനങ്ങളിൽ അതീവ ജാഗ്രത വേണം. വാഹനച്ചെലവുകൾ വർധിക്കാം. മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കുന്നത് സന്തോഷം നൽകും.

തിരുവാതിര: യാത്രകൾ കൂടുതലാകുന്ന ദിവസമാണ്. തൊഴിൽമേഖല വികസിപ്പിക്കാൻ ശ്രമങ്ങൾ നടത്തും. സുഹൃത്തുക്കളുടെ പിന്തുണ നിർണായകമാകും. പ്രണയബന്ധങ്ങളിൽ തെറ്റിദ്ധാരണകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.

പുണർതം: പ്രധാന തീരുമാനങ്ങൾ ആലോചിച്ച ശേഷം മാത്രം എടുക്കുക. മക്കൾക്കായി കൂടുതൽ ചെലവഴിക്കേണ്ടി വരും. മുതിർന്നവരുമായി അഭിപ്രായഭിന്നതകൾ ഉണ്ടാകാം. വസ്തുസംബന്ധമായ തർക്കങ്ങൾക്ക് പരിഹാരം കാണാൻ സാധ്യതയുണ്ട്.

പൂയം: ജോലിഭാരം വർധിക്കും. പരിശ്രമത്തിനൊത്ത പ്രതിഫലം ലഭിക്കാത്ത സാഹചര്യം ഉണ്ടായേക്കാം. ആരോഗ്യവും ദാമ്പത്യബന്ധവും ഒരുപോലെ ശ്രദ്ധിക്കണം. ചെറിയ യാത്രകൾ മനസ്സിന് ആശ്വാസം നൽകും.

ആയില്യം: ഉദ്ദേശിച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ പരിശ്രമം ആവശ്യമായി വരും. വീടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ ഉണ്ടായേക്കാം. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ആരോഗ്യകാര്യങ്ങളിൽ അലംഭാവം പാടില്ല.

മകം: അനാവശ്യ ഭയവും മാനസിക സമ്മർദ്ദവും അനുഭവപ്പെടാം. പ്രാർഥനയും ആത്മവിശ്വാസവും കരുത്താകും. വിദ്യാർഥികൾക്ക് അനുകൂലസമയം കുറവാണ്. വാക്കുതർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.

പൂരം: ജോലികൾ സമയത്ത് പൂർത്തിയാക്കാൻ കഴിയാതെ മേലുദ്യോഗസ്ഥരുടെ വിമർശനം കേൾക്കേണ്ടിവരും. സുഹൃത്തുക്കളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ഒഴിവാക്കുക. വിവാഹകാര്യങ്ങളിൽ കുടുംബത്തിന്റെ അഭിപ്രായത്തിന് പ്രാധാന്യം നൽകുക.

ഉത്രം: അനീതിക്കെതിരെ പ്രതികരിക്കാൻ മടിക്കില്ല. ആരോഗ്യവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഗുണകരമാകും. പ്രധാന രേഖകൾ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. പകർച്ചവ്യാധികളിൽ നിന്ന് കരുതൽ വേണം.

അത്തം: ഗുരുജനങ്ങളുടെ അനുഗ്രഹം ലഭിക്കും. പഴയ സുഹൃത്തുക്കളെ വീണ്ടും കാണാൻ അവസരം ലഭിക്കും. വ്യാപാരത്തിൽ പുരോഗതി ദൃശ്യമാകും. വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകാം. കുടുംബസമേതം യാത്രകൾക്കും സാധ്യത.

ചിത്തിര: സ്വന്തം ബിസിനസ് നടത്തുന്നവർക്ക് വരുമാനം വർധിക്കും. സഹപ്രവർത്തകരോട് കരുതലോടെ പെരുമാറുന്നത് അംഗീകാരം നേടിത്തരും. ദൂരയാത്രകളിൽ ശ്രദ്ധ പുലർത്തുക. ആരോഗ്യകാര്യങ്ങൾ അവഗണിക്കരുത്.

ചോതി: തൊഴിൽരംഗത്ത് കൂടുതൽ ശ്രദ്ധ നൽകിയാൽ സാമ്പത്തിക നേട്ടം കൈവരും. മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. ബാധ്യതകൾ കുറയ്ക്കാൻ ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളും. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർധിക്കും.

വിശാഖം: വ്യാപാരത്തിൽ പുരോഗതി പ്രതീക്ഷിക്കാം. അലസതയും അനാവശ്യ വാക്കേറ്റങ്ങളും പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. തെറ്റുകൾ തിരുത്താൻ അവസരം ലഭിക്കും. മേലുദ്യോഗസ്ഥരുടെ സഹായം ഗുണകരമാകും.

അനിഴം: മക്കളുടെ നേട്ടങ്ങളിൽ സന്തോഷം ലഭിക്കും. കോപം നിയന്ത്രിക്കുന്നത് അത്യാവശ്യമാണ്. കുടുംബക്ഷേത്ര ദർശനത്തിനും പൂജകൾക്കും അവസരം ലഭിക്കും. ആശയവിനിമയത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുക.

തൃക്കേട്ട: പ്രവർത്തനമികവ് അംഗീകാരം നേടിക്കൊടുക്കും. സാമ്പത്തിക പുരോഗതിയും ഭവനനിർമാണ പദ്ധതികൾക്കും തുടക്കമാകാം. ജോലി അന്വേഷിക്കുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കും. പുതിയ പരിചയങ്ങളിൽ ജാഗ്രത വേണം.

മൂലം: പ്രതിസന്ധികൾ നേരിടേണ്ടി വന്നാലും ആത്മവിശ്വാസം കൈവിടരുത്. വ്യാപാരത്തിൽ കൂടുതൽ ശ്രദ്ധ വേണം. ചതികളിൽപ്പെടാതിരിക്കാൻ കരുതുക. വിദ്യാർഥികൾ പഠനത്തിൽ അലസത ഒഴിവാക്കണം.

പൂരാടം: ഉത്തരവാദിത്വങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ആരോഗ്യസംരക്ഷണത്തിന് മുൻഗണന നൽകുക. ജീവിതപങ്കാളിയുടെ പിന്തുണ ലഭിക്കും. ക്ഷേത്രദർശനത്തിനും വഴിപാടുകൾ നിർവഹിക്കാനും അവസരമുണ്ടാകും.

ഉത്രാടം: ദാമ്പത്യത്തിൽ മത്സര മനോഭാവം ഒഴിവാക്കുക. ആലോചിക്കാതെ തീരുമാനങ്ങൾ എടുക്കരുത്. വ്യാപാരത്തിൽ കൂടുതൽ ശ്രദ്ധയും ചെലവിൽ നിയന്ത്രണവും വേണം. യാത്രകളിലും സുരക്ഷാ കാര്യങ്ങളിലും ജാഗ്രത പാലിക്കുക.

തിരുവോണം: മാനസിക ആശങ്കകൾ വർധിക്കാം. ആരോഗ്യകാര്യങ്ങളിലും ഭക്ഷണക്രമത്തിലും ശ്രദ്ധ വേണം. ഉന്നത വ്യക്തികളുടെ പിന്തുണ ലഭിക്കും. വീഴ്ചകളിൽ നിന്നും പരിക്കുകളിൽ നിന്നും സൂക്ഷിക്കുക.

അവിട്ടം: ശത്രുശല്യം വർധിച്ചേക്കാം. നയപരമായ തീരുമാനങ്ങൾ പ്രശംസ നേടിത്തരും. ജോലിയിലെ സമ്മർദ്ദം കൂടും. വിദ്യാഭ്യാസരംഗത്ത് ചെറിയ തടസ്സങ്ങൾ നേരിടാം.

ചതയം: കഷ്ടപ്പാടുകൾ ഉണ്ടായാലും കുടുംബാന്തരീക്ഷം സന്തോഷകരമാകും. ചില സുഹൃദ് ബന്ധങ്ങൾ അവസാനിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകാം. എല്ലാ തീരുമാനങ്ങളും ആലോചിച്ച് മാത്രം എടുക്കുക.

പൂരൂരുട്ടാതി: തർക്കങ്ങളിൽ മധ്യസ്ഥനാകുന്നത് ഒഴിവാക്കുക. അമിത ആത്മവിശ്വാസം തിരിച്ചടിയാകാം. നേട്ടങ്ങൾ വൈകിയെത്തിയാലും അവസരങ്ങൾ നഷ്ടപ്പെടുത്തരുത്. ദേവാലയ ദർശനത്തിന് സാധ്യത.

ഉത്ത്യട്ടാതി: ശത്രുക്കളുടെ നീക്കങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രവർത്തിക്കും. ഉത്തരവാദിത്വങ്ങൾ വർധിക്കും. ദാമ്പത്യത്തിൽ പരസ്പര ധാരണ ശക്തമാകും. വിദ്യാർഥികൾക്ക് ഉപരിപഠന അവസരങ്ങൾ ലഭിക്കാം.

രേവതി: മാന്യതയോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുക. മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം വളർത്തുക. കഠിനാധ്വാനം ഉയർച്ചയ്ക്ക് വഴിയൊരുക്കും. അഗ്നിയുമായും അപകടസാധ്യതയുള്ള ഉപകരണങ്ങളുമായും ഇടപെടുമ്പോൾ അതീവ ജാഗ്രത പാലിക്കുക.