ശ്രീ അയ്യപ്പന്‍റെ ദിവ്യനാമങ്ങള്‍

HIGHLIGHTS

അയ്യപ്പന് വിവിധ നാമങ്ങളുണ്ട്. ഈ പേരുകള്‍ അയ്യപ്പഭക്തര്‍ മക്കളുടെ പേരുകളാക്കുന്നുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും തെലുങ്കുദേശത്തും കര്‍ണ്ണാടകയിലുമാണ് ഇത്തരമൊരു കീഴ്വഴക്കമുള്ളത്. അയ്യപ്പന്‍റെ നാമങ്ങള്‍ തലമുറകള്‍ക്ക് നല്‍കുന്നതും ഭഗവാന്‍റെ ദിവ്യനാമങ്ങള്‍ ഉരുവിടുന്നത് പുണ്യമാണ്. നാമങ്ങളുടെ ശബ്ദം പവിത്രവും പോസിറ്റീവ് എനര്‍ജിയായും പ്രസരിപ്പിക്കുമെന്നാണ് വിശ്വാസം.

 

1. അയ്യപ്പന്‍

ദ്രാവിഡ ഭാഷയില്‍ ഏറെ പ്രചുരപ്രചാരം നേടിയ നാമമാണ് അയ്യപ്പന്‍. 'ആര്യ' എന്ന സംസ്കൃത ശബ്ദത്തില്‍ നിന്നാണ് പ്രാകൃതഭാഷയിലെ 'അയ്യ' ശബ്ദമുണ്ടായതെന്നാണ് കരുതപ്പെടുന്നത്. ശ്രേഷ്ഠന്‍, പ്രഭു എന്നിങ്ങനെയാണ് ആര്യ, അയ്യ ശബ്ദങ്ങളുടെ അര്‍ത്ഥം. അയ്യപ്പന്‍ എന്ന പേര് വിഷ്ണുവിനേയും ശിവനേയും സൂചിപ്പിക്കുന്നു. 'എപ്പോഴും യുവത്വം' എന്നാണ് വാക്കിനര്‍ത്ഥം.
 

2. ആര്യനാഥന്‍
 

ആര്യ-ശ്രേഷ്ഠന്‍, നാഥന്‍- ഭരണാധികാരി, ശ്രേഷ്ഠന്‍, ബഹുമാന്യമായവന്‍ ഇതാണ് ആര്യനാഥന്‍ എന്ന വാക്കിനര്‍ത്ഥം. പേരിന്‍റെ വകഭേദങ്ങളില്‍ അരിന്ദം, അരനാഥന്‍, അരിംദാമ, അരുമൈനാഥന്‍ എന്നിവയുമുണ്ട്.


3. അഴുതാവാസന്‍-  ശബരിമലയിലെ ഒരു നദിയുടെ പേരാണ് അഴുത. അഴുതാനദിക്കരയില്‍ വസിക്കുന്നവന്‍ എന്നര്‍ത്ഥം. 


4. ഭൂലോകനാഥന്‍- 'ഭൂലോക' എന്നാല്‍ ഭൂമി. നാഥന്‍ എന്നത് ഭരണാധികാരി. ഭൂമിയുടെ ഭരണാധികാരി. ഭൂലോകനാഥന്‍ എന്ന വാക്കിന്‍റെ മറ്റൊരു വകഭേദമാണ് 'ഭൂതനാഥന്‍.'


5. ധര്‍മ്മശാസ്താവ്- അയ്യപ്പവിഗ്രഹം കണ്ഠത്തില്‍ മണി ധരിച്ച് യോഗ ചെയ്യുന്നതായി കാണിച്ചിരിക്കുന്നു. ഇത് ധര്‍മ്മത്തിന്‍റെ പ്രതിരൂപമാണെന്ന് സങ്കല്‍പ്പം. ധര്‍മ്മശാസ്താ എന്നാല്‍ ധര്‍മ്മസംരക്ഷകന്‍ എന്നാണര്‍ത്ഥം.


6. എരുമേലി വാസന്‍- എരുമ(കാള) രൂപത്തില്‍ അയ്യപ്പനെ ആക്രമിച്ച അസുരനായ മഹര്‍ഷിയില്‍ നിന്ന് നാടിനെ അയ്യപ്പന്‍ രക്ഷിച്ചു. എരുമേലിയില്‍ വസിക്കുന്നവന്‍ എന്ന് വാക്കിനര്‍ത്ഥം.


7. ഹരിഹരന്‍- മഹാവിഷ്ണുവിനും ശിവനും ജനിച്ച അയ്യപ്പനെ ഹരി           (വിഷ്ണു- മോഹിനി) ഹര(ശിവന്‍) എന്ന് വിളിക്കുന്നു. ഹരിഹരപുത്രനില്‍, ഹരിഹരസുതന്‍ ഹരിഹരാത്മജ എന്നിവയാണ് മറ്റ് വകഭേദങ്ങള്‍.


8. ഇരുമുടി- തമിഴകത്ത് ആണ്‍കുട്ടികള്‍ക്ക് പൊതുവായി നല്‍കുന്ന പേരാണ് ഇരുമുടി. ശബരിമല തീര്‍ത്ഥാടകന്‍ ശിരസ്സില്‍ വഹിക്കുന്ന പവിത്രമായ പൂജാദ്രവ്യങ്ങളടങ്ങിയ കെട്ടാണിത്. ഇരുമുടി ഇല്ലാതെ പവിത്രമായ പതിനെട്ടാം പടി കയറി ശബരീശ്വദര്‍ശനം സാധ്യമാകില്ല.


9. കലിയുഗവരദന്‍-  അയ്യപ്പന്‍ കലിയുഗത്തിന്‍റെ നാഥന്‍ എന്നാണത്രേ അറിയപ്പെടുന്നത്. ഇത് കലിയുഗമാണ്. കലിയുഗത്തില്‍ സംരക്ഷകന്‍ എന്നാണ് കലിയുഗവരദന്‍ എന്ന പേരിനര്‍ത്ഥം.


10. കാന്തിമല- കാന്തിമല എന്നാല്‍ തുളസിമാല എന്നാണര്‍ത്ഥം. ഈ വാക്ക് 'ധൈര്യം,' 'സ്വാതന്ത്ര്യം', 'നിശ്ചയദാര്‍ഢ്യം' എന്നിവയും അര്‍ത്ഥമാക്കുന്നുണ്ട്.


11. കരുണാസാഗര്‍- ദേവതകള്‍ക്കുള്ള സവിശേഷമായ ഗുണമാണത്രേ നിരന്തര കരുണ. അയ്യപ്പനെ കരുണാസാഗര്‍ എന്നും വിളിക്കാറുണ്ട്.


12. കറുപ്പണ്ണ- തമിഴകത്താണ് ഈ നാമം അധികമുള്ളത്, 'ഇരുണ്ടതും സുന്ദരനുമായവന്‍' എന്നാണ് കറുപ്പണ്ണ എന്ന വാക്കിനര്‍ത്ഥം. 'കറുപ്പണ്ണ' എന്ന അയ്യപ്പനെ ആരാധിക്കുന്നത് പുരാതന പൂര്‍വ്വികരുടെ വംശാധിഷ്ഠിത ആരാധനയാണത്രേ.


13. പുരുഷോത്തമന്‍ - മനുഷ്യരിലെ ഏറ്റവും മികച്ചവന്‍.


14. ലോകപൂജ്യ- പ്രപഞ്ചത്താല്‍ ആരാധിക്കപ്പെടുന്നവന്‍.


15. മണികണ്ഠന്‍- കണ്ഠത്തില്‍ മണിയുള്ളവന്‍- മണികണ്ഠന്‍. പമ്പാനദീതീരത്തു നിന്നും അയ്യപ്പനെ കണ്ടെടുത്ത പന്തളം രാജാവ് രാജശേഖരനാണ് മണികണ്ഠന്‍ എന്ന് അയ്യപ്പന് പേരിടുന്നത്.


16. നീലിമല- സന്നിധാനപാതയിലാണ് നീലിമല പുണ്യസ്ഥലമാണിത്. ഇവിടെ ഭഗവാന്‍ കുടികൊള്ളുന്നു എന്ന് വിശ്വാസം.


17. പമ്പാവാസന്‍-  പുണ്യനദിയായ പമ്പാനദീതീരത്ത് വസിക്കുന്നവന്‍ എന്നര്‍ത്ഥം.


18. പന്തളവാസന്‍-  അയ്യപ്പന്‍ ബാല്യകാലം ചെലവഴിച്ചത് പന്തളത്താണ്. പന്തള രാജാവാണ് ശബരിമലയില്‍ അയ്യപ്പവിഗ്രഹം പ്രതിഷ്ഠിക്കുന്നത്. പന്തളത്ത് വസിക്കുന്നവന്‍ എന്ന് വാക്കിനര്‍ത്ഥം.


19. പൊന്മള- 'ശബരിമലകള്‍' എന്ന് വാക്കിനര്‍ത്ഥം.
 

20. ശാസ്താവ്- വഴികാട്ടി, കര്‍ത്താവ്, ഭരണാധികാരി എന്നര്‍ത്ഥം.
 

21. ശ്രീ ജഗദീഷ് - ജഗത്തിന്‍റെ നാഥന്‍, പ്രപഞ്ചത്തിന്‍റെ നാഥന്‍.
 

22. ശബരീനാഥന്‍-  ശബരിമലയില്‍ വസിക്കുന്നവന്‍. ശബരി, ശബരീഷ്, ശബരീശ്വര, ശബരീഷ് എന്നീ പേരുകള്‍ക്കും ഇതാണര്‍ത്ഥം.
 

23. ശബരി ഗിരീഷ്- ശബരിമലയുടെ അധിപന്‍
 

24. ഷാര്‍- ശീലം, ആചാരം എന്നാണര്‍ത്ഥം.
 

25. രാജശേഖരന്‍- അയ്യപ്പന്‍റെ വളര്‍ത്തച്ഛനാണ.് രാജശേഖരന്‍ വാക്കിനര്‍ത്ഥം ദയയുടെ രാജാവ് എന്നാണ്.
 

26. വാവര്‍ സ്വാമിന്‍- വാവരുടെ സ്വാമി
 

27. വനപ്രിയ-  ആണ്‍- പെണ്‍ കുട്ടികള്‍ക്ക് 'വനപ്രിയ' എന്ന് പേര് ഇടാറുണ്ട്. കാടിന്‍റെ പ്രിയപ്പെട്ടവന്‍ എന്നര്‍ത്ഥം.


28. വീരമണികണ്ഠ- കഴുത്തില്‍ മണികെട്ടിയ 'ധീരന്‍' എന്നാണ് വാക്കിനര്‍ത്ഥം. വീരമണി എന്നും പേരിന് വകഭേദമുണ്ട്.
 

29. വിഷ്ണുസുതന്‍-  മഹാവിഷ്ണുവിന്‍റെ പുത്രന്‍


30. ശ്രീ അച്ചന്‍ കോവില്‍-  അയ്യപ്പന്‍റെ പ്രസിദ്ധമായ അഞ്ച് ക്ഷേത്രങ്ങളില്‍ ഒന്നാണ് അച്ചന്‍കോവില്‍. 'അച്ഛന്‍' എന്നാല്‍ പിതാവ്. കോവില്‍ എന്നാല്‍ ക്ഷേത്രം. പിതാവിന്‍റെ ക്ഷേത്രം എന്നാണ് വാക്കിനര്‍ത്ഥം.
 

 

Photo Courtesy - jyothisharathnam