2026 ജൂലൈ 31 വെള്ളി: 27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം

2026 ജൂലൈ 31 വെള്ളി: 27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം

 


മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യപാദം)
കാര്യങ്ങളിൽ വിജയം പ്രതീക്ഷിക്കാം. മത്സരങ്ങളിൽ നേട്ടവും അംഗീകാരവും ലഭിക്കും. യാത്രകൾ അനുകൂലമാകും. ബിസിനസ് രംഗത്ത് വരുമാനം വർധിക്കാനും സാധ്യതയുണ്ട്.

ഇടവം (കാർത്തിക അവസാന മൂന്ന് പാദങ്ങൾ, രോഹിണി, മകയിരം ആദ്യപകുതി)
ദിവസത്തിന്റെ തുടക്കത്തിൽ കാര്യതടസ്സം, ചെലവ്, അലച്ചിൽ, ആഗ്രഹഭംഗം എന്നിവയ്ക്ക് സാധ്യത. എന്നാൽ രാവിലെ 7 മണിക്ക് ശേഷം തൊഴിൽരംഗത്ത് നേട്ടം, കാര്യവിജയം, അംഗീകാരം എന്നിവ ലഭിക്കും.

 മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മൂന്ന് പാദങ്ങൾ)
രാവിലെ കാര്യങ്ങളിൽ തടസ്സവും ഉദരസംബന്ധമായ അസ്വസ്ഥതയും അനുഭവപ്പെടാം. പ്രവർത്തനങ്ങളിൽ മന്ദഗതിയുണ്ടാകാം. 7 മണിക്ക് ശേഷം ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ്.

കർക്കടകം (പുണർതം അവസാന പാദം, പൂയം, ആയില്യം)
ദിവസത്തിന്റെ ആദ്യഘട്ടത്തിൽ കാര്യവിജയം, മത്സരവിജയം, ശത്രുക്കളുടെ ശമനം, പരീക്ഷകളിൽ നേട്ടം എന്നിവയ്ക്ക് സാധ്യത. എന്നാൽ രാവിലെ 7 മണിക്ക് ശേഷം അപകടസാധ്യത, നഷ്ടം, ശരീരാസ്വാസ്ഥ്യം, കാര്യതടസ്സം എന്നിവയിൽ ജാഗ്രത വേണം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യപാദം)
കാര്യവിജയം, അംഗീകാരം, ആരോഗ്യലാഭം, മത്സരവിജയം എന്നിവയ്ക്ക് സാധ്യത. യാത്രകളും അനുകൂല ഫലം നൽകും.

കന്നി (ഉത്രം അവസാന മൂന്ന് പാദങ്ങൾ, അത്തം, ചിത്തിര ആദ്യപകുതി)
രാവിലെ മനഃപ്രയാസം, കലഹം, കാര്യതടസ്സം എന്നിവ ഉണ്ടാകാം. എന്നാൽ 7 മണിക്ക് ശേഷം സുഹൃത്തുക്കളുമായി കൂടിക്കാഴ്ച, നിയമകാര്യങ്ങളിൽ വിജയം, മത്സരങ്ങളിൽ നേട്ടം എന്നിവ പ്രതീക്ഷിക്കാം.

 തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മൂന്ന് പാദങ്ങൾ)
കാര്യങ്ങളിൽ പരാജയം, അനാവശ്യ ചെലവ്, അഭിപ്രായവ്യത്യാസം, മാനസിക അസ്വസ്ഥത എന്നിവയ്ക്ക് സാധ്യത. അടുത്തവരുമായി അകൽച്ച അനുഭവപ്പെടാം.

 വൃശ്ചികം (വിശാഖം അവസാന പാദം, അനിഴം, തൃക്കേട്ട)
രാവിലെ കാര്യവിജയം, സന്തോഷം, ആരോഗ്യം, അംഗീകാരം എന്നിവ ലഭിക്കും. എന്നാൽ 7 മണിക്ക് ശേഷം മനഃപ്രയാസം, അഭിപ്രായവ്യത്യാസം, കാര്യതടസ്സം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.

 ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യപാദം)
ദിവസത്തിന്റെ തുടക്കത്തിൽ മനഃപ്രയാസം, കാര്യപരാജയം, കലഹം എന്നിവ അനുഭവപ്പെടാം. രാവിലെ 7 മണിക്ക് ശേഷം യാത്രാവിജയം, സ്ഥാനലാഭം, കാര്യവിജയം എന്നിവയ്ക്ക് സാധ്യത.
 മകരം (ഉത്രാടം അവസാന മൂന്ന് പാദങ്ങൾ, തിരുവോണം, അവിട്ടം ആദ്യപകുതി)
ആദ്യഘട്ടത്തിൽ കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം എന്നിവ ലഭിക്കും. ഇഷ്ടഭക്ഷണം ആസ്വദിക്കാനും അവസരമുണ്ടാകും. എന്നാൽ 7 മണിക്ക് ശേഷം വാഗ്വാദം, നഷ്ടം, നിയമകാര്യങ്ങളിൽ പ്രതികൂലത എന്നിവയിൽ ശ്രദ്ധ വേണം.

 കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മൂന്ന് പാദങ്ങൾ)
രാവിലെ മനഃപ്രയാസം, ചെലവ്, കാര്യതടസ്സം എന്നിവ അനുഭവപ്പെടാം. എന്നാൽ 7 മണിക്ക് ശേഷം നിയമകാര്യങ്ങളിൽ വിജയം, ആരോഗ്യം, പ്രവർത്തനവിജയം എന്നിവ ലഭിക്കും.

 മീനം (പൂരുരുട്ടാതി അവസാന പാദം, ഉത്രട്ടാതി, രേവതി)
കാര്യവിജയം, മത്സരങ്ങളിൽ നേട്ടം, അംഗീകാരം, ആരോഗ്യലാഭം, ഉത്സാഹം എന്നിവ ഉണ്ടാകും. സുഹൃത്തുക്കളുമായി കൂടിക്കാഴ്ചയ്ക്കും ഉല്ലാസയാത്രകൾക്കും സാധ്യതയുണ്ട്.