2026 ജൂലൈ 3 വെള്ളി: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം

2026 ജൂലൈ 3 വെള്ളി: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ വിജയം നേടാൻ സാധ്യതയുള്ള ദിവസമാണ്. മത്സരപരീക്ഷകളിലും തൊഴിൽ മേഖലയിലും അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. സ്ഥാനക്കയറ്റത്തിനും അനുകൂല സ്ഥലംമാറ്റത്തിനും സാധ്യതയുണ്ട്. ജോലി അന്വേഷിക്കുന്നവർക്ക് ശുഭവാർത്ത ലഭിക്കാം.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): കാര്യവിജയവും സാമ്പത്തിക നേട്ടവും കൈവരിക്കാൻ സാധ്യതയുണ്ട്. മത്സരങ്ങളിൽ വിജയവും സ്ഥാനക്കയറ്റവും അനുകൂല സ്ഥലംമാറ്റവും പ്രതീക്ഷിക്കാം. നേരിട്ടിരുന്ന തടസ്സങ്ങൾ നീങ്ങിത്തുടങ്ങും.

മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): പ്രവർത്തനങ്ങളിൽ ചില തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. ആരോഗ്യപരമായി ഉദരസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. യാത്രകളിൽ തടസ്സങ്ങൾ നേരിട്ടേക്കാമെങ്കിലും ഭാഗികമായി കാര്യങ്ങൾ അനുകൂലമാകും.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യങ്ങളിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാതെ വന്നേക്കാം. മനഃപ്രയാസവും നിരാശയും അനുഭവപ്പെടാം. അപകടസാധ്യത കണക്കിലെടുത്ത് ഇരുചക്രവാഹന യാത്രകളിൽ കൂടുതൽ ജാഗ്രത പാലിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം): വിജയകരമായ ദിവസമായിരിക്കും. മത്സരങ്ങളിൽ നേട്ടവും അംഗീകാരവും ലഭിക്കാം. ആരോഗ്യനില തൃപ്തികരമാകും. പ്രധാന ചർച്ചകളും തീരുമാനങ്ങളും അനുകൂലമായി അവസാനിക്കാം.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): കാര്യവിജയം, സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ച, മത്സരങ്ങളിലും നിയമപരമായ വിഷയങ്ങളിലും അനുകൂല ഫലം എന്നിവ പ്രതീക്ഷിക്കാം. അധികാരസ്ഥാനങ്ങളിൽ നിന്നുള്ള പിന്തുണ ലഭിക്കാനും സാധ്യതയുണ്ട്.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): അഭിപ്രായവ്യത്യാസങ്ങളും കലഹസാധ്യതയും വർധിച്ചേക്കാം. മനഃപ്രയാസവും സ്വസ്ഥതക്കുറവും അനുഭവപ്പെടാം. ചില വേദനാജനകമായ അനുഭവങ്ങൾ നേരിടേണ്ടി വരാൻ സാധ്യതയുണ്ട്.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): കാര്യങ്ങളിൽ തടസ്സങ്ങളും പ്രവർത്തനമാന്ദ്യവും അനുഭവപ്പെടാം. യാത്രകളിൽ തടസ്സങ്ങൾ ഉണ്ടാകാനും മാനസിക സമ്മർദ്ദം വർധിക്കാനും സാധ്യതയുണ്ട്. ക്ഷമയോടെ മുന്നോട്ട് പോകുന്നതാണ് നല്ലത്.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാൽഭാഗം): കാര്യവിജയം, അംഗീകാരം, സാമ്പത്തിക നേട്ടം എന്നിവ ലഭിക്കാൻ സാധ്യതയുള്ള ദിവസമാണ്. ഏറെ നാളായി മനസിലുള്ള ചില ആഗ്രഹങ്ങൾ യാഥാർഥ്യമാകാനും സാധ്യതയുണ്ട്.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): പ്രതീക്ഷിച്ച ഫലങ്ങൾ ലഭിക്കാതെ വന്നേക്കാം. അഭിമാനത്തിന് മങ്ങലേൽക്കാനോ അഭിപ്രായഭിന്നതകൾ ഉണ്ടാകാനോ സാധ്യതയുണ്ട്. വേണ്ടപ്പെട്ടവരുമായി അകൽച്ച അനുഭവപ്പെടാം.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): കാര്യവിജയം, നിയമപരമായ വിഷയങ്ങളിൽ അനുകൂല ഫലം, ആഗ്രഹസാഫല്യം എന്നിവ പ്രതീക്ഷിക്കാം. കുടുംബാന്തരീക്ഷവും തൃപ്തികരമായിരിക്കും.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി): കാര്യങ്ങളിൽ കാലതാമസവും സാമ്പത്തിക തടസ്സങ്ങളും അനുഭവപ്പെടാം. ഉദരസംബന്ധമായ അസ്വസ്ഥത, അനാവശ്യ അലച്ചിൽ, ചെലവ് വർധിക്കൽ എന്നിവയ്ക്ക് സാധ്യതയുണ്ട്. വായ്പ ലഭിക്കാനുള്ള ശ്രമങ്ങൾ പ്രതീക്ഷിച്ച ഫലം നൽകാതിരിക്കാം.