സമ്പൂർണ്ണ മാസഫലം: 2022 ഒക്‌ടോബർ 1 മുതൽ 31 വരെ (1198 കന്നി 15 മുതൽ തുലാം 14 വരെ)

സമ്പൂർണ്ണ മാസഫലം: 2022 ഒക്‌ടോബർ 1 മുതൽ 31 വരെ (1198 കന്നി 15 മുതൽ തുലാം 14 വരെ)

അശ്വതി
സാമ്പത്തികം മെച്ചപ്പെടും. പ്രേമസാഫല്യം ഉണ്ടാകും. പുതിയ കർമ്മരംഗം തെരഞ്ഞെടുക്കും. സന്താനഗുണം ഉണ്ടാകും. ഗൃഹപ്രവേശം നടത്താൻ കഴിയും. പതനഭയം ഉണ്ടാകും. നേത്രരോഗവും, ത്വക്‌രോഗവും അലട്ടും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ അലസതയുണ്ടാകും.

ഭരണി
കർമ്മരംഗത്ത് ഉയർച്ച ഉണ്ടാകും. വീട് വെക്കാൻ സ്ഥലം കണ്ടെത്തും. വിദേശയാത്രക്കുള്ള രേഖകൾ ലഭിക്കും. സർക്കാർ സഹായങ്ങൾ ലഭിക്കും. സുഹൃത്തുക്കളുമായി വിനോദയാത്ര പോകും. പൊതു ഇടങ്ങളിൽ അംഗീകാരം ലഭിക്കും.

കാർത്തിക
പുതിയ വാഹനം വാങ്ങാൻ ശുഭസമയമാണ്. ഭൂമി വിൽപ്പന നടക്കും. സൽക്കർമ്മങ്ങളിൽ പങ്കാളിയാകും. യാത്രകൾക്ക് തടസ്സമുണ്ടാകില്ല. ഇൻറർവ്യൂകളിൽ വിജയിക്കും. വായ്പകൾ തിരിച്ചടക്കും. വിദ്യാർത്ഥികൾക്ക് വിജയം ഉണ്ടാകും.

രോഹിണി
സാമ്പത്തിക തടസ്സം നേരിടും. പ്രതിസന്ധി ഘട്ടങ്ങളിൽ സുഹൃത്തുക്കളുടെ സഹായം ഉണ്ടാകും. യാത്രകൾ തടസ്സപ്പെടും. സ്ഥലകച്ചവടം മുടങ്ങും. വഞ്ചനകൾക്ക് സാധ്യതയുണ്ട്.  ഉദരരോഗം, ദന്തരോഗം തുടങ്ങിയവ ബുദ്ധിമുട്ടിക്കും. കുടുംബ കലഹം ഉണ്ടാകും.

മകയിരം
കലഹങ്ങൾ ഒത്തുതീരും. കടം കൊടുത്ത പണം തിരിച്ച് കിട്ടും. യാത്രാരേഖകൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് വിദേശപഠനം സാധ്യമാകും. പുതിയ വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ ലഭിക്കും. വീട് വെക്കാൻ സ്ഥലം കണ്ടെത്തും.

തിരുവാതിര
ചെറുകിട ബിസിനസ്സുകൾ തുടങ്ങാൻ അവസരം ലഭിക്കും. സർക്കാരിൽ നിന്നുള്ള സഹായം ലഭിക്കും. കലാരംഗത്തുള്ളവർക്ക് നല്ല അവസരങ്ങൾ ലഭിക്കും. മൽസരങ്ങളിൽ വിജയിക്കും. പ്രേമസാഫല്യം ഉണ്ടാകും. തീർത്ഥയാത്ര നടത്തും

പുണർതം
ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. വായ്പ ലഭിക്കും. പൂർവ്വിക സ്വത്ത് സംബന്ധിച്ച് തർക്കമുണ്ടാകും. വാഹനത്തിന് കേടുപാടുകളുണ്ടാകും. യാത്രകൾക്ക് മുടക്കം വന്നേക്കാം. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ദു:ഷ്‌കീർത്തിക്ക് സാധ്യതയുണ്ട്.

പൂയം
സാമ്പത്തികം മെച്ചമാകും. പുതിയ വീട്ടിലേക്ക് മാറാൻ കഴിയും. ദാമ്പത്യസുഖം ഉണ്ടാകും. ഇന്റർവ്യൂ വിജയം ഉണ്ടാകും. കേസ് വിജയിക്കും. പാദരോഗം ഉണ്ടാകും. പുതിയ വസ്ത്രങ്ങൾ ലഭിക്കും.

ആയില്യം
സാമ്പത്തിക നഷ്ടം ഉണ്ടാകും. പ്രേമനൈരാശ്യം ഉണ്ടാകും. ചീത്തപ്പേര് കേൾക്കാൻ സാധ്യതയുണ്ട്. ദന്തരോഗം ഉണ്ടാകും. ജോലിയിൽ മേലധികാരികളുടെ സമ്മർദ്ദം ബുദ്ധിമുട്ടുണ്ടാക്കും. യാത്രകൾക്ക് തടസ്സം വരാം.

മകം
ഗൃഹലാഭം ഉണ്ടാകും. വിവാഹാദിമംഗളകർമ്മങ്ങൾ നടക്കും. ബിസിനസ്സിൽ പുതിയ പങ്കാളിയെ ലഭിക്കും. സുഹൃദ് സംഗമങ്ങളിൽ പങ്കെടുക്കും. തീർത്ഥയാത്ര നടത്തും. വിദേശപഠനം സാധ്യമാകും. ഭാഗ്യം വർദ്ധിക്കും.

പൂരം
രോഗങ്ങൾ വർദ്ധിക്കും. കുടുംബ കലഹം ഉണ്ടാകും. കടം വാങ്ങിയ പണം തിരികെ കൊടുക്കാൻ സമ്മർദ്ദം ഉണ്ടാകും. സുഹൃത്തിൽ നിന്ന് സഹായം ലഭിക്കും. ഒറ്റപ്പെട്ട് താമസിക്കേണ്ടി വരും. ഭക്ഷ്യവിഷബാധയ്ക്ക് സാധ്യതയുണ്ട്.

ഉത്രം
പുതിയ ഗൃഹത്തിൽ താമസമാക്കും. സന്താനഗുണം ഉണ്ടാകും. ഭൂമി കച്ചവടം ശരിയാകും. പുതിയ വാഹനം വാങ്ങും. ആഭരണനഷ്ടം ഉണ്ടാകും. സ്വത്ത് തർക്കം തിരുമാനമാകാതെ പിരിയും. ഉദരരോഗം ബുദ്ധിമുട്ടിക്കും.

അത്തം
പിതൃജനങ്ങൾക്ക് ദോഷസമയമാണ്. വാഹനത്തിന് അറ്റകുറ്റപ്പണികൾ വേണ്ടിവരും. ഭൂമി രജിസ്‌ട്രേഷൻ വൈകും. വേണ്ടപ്പെട്ടവരുമായി പിണങ്ങേണ്ടി വരും. കലാകാരൻമാർക്ക് അവസരങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് വിജയമുണ്ടാകും.

ചിത്തിര
വേണ്ടപ്പെട്ടവർക്ക് കൊടുത്ത വാക്ക് പാലിക്കാൻ ബുദ്ധിമുട്ടുകൾ സഹിക്കും. വളർത്ത് മൃഗങ്ങൾക്ക് രോഗാദി ഉപദ്രവങ്ങളുണ്ടാകും. വിഷബാധയ്ക്ക് ലക്ഷണമുണ്ട്. വീഴ്ചകൾ ശ്രദ്ധിക്കണം. സാമ്പത്തികം പിന്നോക്കമാകും. പ്രവാസികൾക്ക് നാട്ടിലെത്താൻ രേഖാ തടസ്സമുണ്ടാകും.

ചോതി
സന്താനലാഭം ഉണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. സ്ഥലമാറ്റത്തിന് ശ്രമിക്കുന്നവർക്കും അനുകൂല ഫലമുണ്ടാകും. കൃഷിയിൽ നാശം ഉണ്ടാകും. നാൽക്കാലികളിൽ നിന്ന് വിഷഭയം ഉണ്ടായേക്കാം. മാതൃജനങ്ങൾക്ക് രോഗാദി അരിഷ്ടതകൾ ഉണ്ടാകും. കേസുകൾക്ക് വിജയം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് ഉന്നത വിജയം ഉണ്ടാകും.

വിശാഖം 
സാമ്പത്തിക ഗുണങ്ങൾ ഉണ്ടാകും. ജോലിയിൽ മേലധികാരികളുടെ സഹായം ലഭിക്കും. പുതിയ വാഹനം വാങ്ങും. വായ്പ ലഭിക്കാൻ തടസ്സം ഉണ്ടാകും. കുടുംബകലഹം ഉണ്ടാകും. ഉദര നേത്ര രോഗങ്ങൾ ബുദ്ധിമുട്ടിക്കും. വിദ്യാർഥികൾക്ക് വിദേശപഠനം സാധ്യമാകും. വളർത്തുമൃഗങ്ങൾക്ക് രോഗാദി അരിഷ്ടങ്ങൾ ഉണ്ടാകും. 

അനിഴം 
പുതിയ ഗൃഹത്തിൽ താമസം തുടങ്ങാൻ കഴിയും. വിവാഹതടസ്സം തീരും. ചെറുകിട ബിസിനസ്സ് തുടങ്ങും. ബിസിനസ്സിൽ പുതിയ പങ്കാളിയെ ലഭിക്കും. പതനഭയം ഉണ്ടാകും. കൃഷി ലാഭകരമാകും. പൂർവിക സ്വത്ത് ലഭിക്കും. പ്രവാസികൾക്ക് നാട്ടിൽ എത്താൻ കഴിയും.

തൃക്കേട്ട
സാമ്പത്തികരംഗം മെച്ചപ്പെടും. വീട് നിർമ്മിക്കാൻ മനസ്സിന് ഇണങ്ങിയ സ്ഥലം കണ്ടെത്തും. വിവാഹതടസ്സം തീരും. ഓഹരി വിപണിയിൽ ലാഭമുണ്ടാകും. മംഗളകാര്യങ്ങളിൽ പങ്കാളിയാകും. വാക്കുകൾ പാലിക്കാൻ ആകും. നല്ല ഉറക്കം ലഭിക്കും. 

മൂലം 
വേണ്ടപ്പെട്ടവരുമായി കലഹിക്കേണ്ടി വരും. സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാകും. വിദേശയാത്ര തടസ്സപ്പെടും. സന്താനങ്ങളുടെ വിവാഹാദി മംഗള കാര്യങ്ങൾ തടസ്സമില്ലാതെ നടക്കും. വ്യവഹാര വിജയം ഉണ്ടാകും. സുഹൃത്തുക്കളുടെ സഹായം ഉണ്ടാകും. രോഗങ്ങൾക്ക് ശമനമുണ്ടാകും.

പൂരാടം
സാമ്പത്തികരംഗം മെച്ചപ്പെടും. വായ്പകൾ ലഭിക്കും. കടംകൊടുത്ത പണം തിരികെ ലഭിക്കും. തീർത്ഥയാത്ര നടത്തും. മേലാധികാരികളിൽ നിന്ന് സഹായം ഉണ്ടാകും. പ്രവാസികൾക്ക് നാട്ടിലെത്താൻ കഴിയും. ദാമ്പത്യ സുഖം ഉണ്ടാകും. പുതിയ ആഭരണങ്ങൾ ലഭിക്കും.

ഉത്രാടം 
രോഗങ്ങൾക്ക് ശമനം ഉണ്ടാകും. ഉത്തമ ജീവിതപങ്കാളിയെ കണ്ടെത്തും. കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. വളർത്തുമൃഗങ്ങൾക്ക് രോഗാദി അരിഷ്ടതകൾ ഉണ്ടാകും. വാഹനത്തിന് അറ്റകുറ്റപ്പണികൾ വേണ്ടിവന്നേക്കാം.

തിരുവോണം
ഭൂമികച്ചവടം നടക്കും. വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. പ്രേമസാഫല്യം ഉണ്ടാകും. വളർത്തു മൃഗങ്ങളെ വാങ്ങും. ഓഹരി വിപണിയിൽ ലാഭം ഉണ്ടാകും. ഭക്ഷ്യ വിഷബാധയ്ക്ക് ലക്ഷണമുണ്ട്. വിദ്യാർഥികൾക്ക് പഠനത്തിൽ അലസത ഉണ്ടാകും.

അവിട്ടം
മാതാപിതാക്കളെ ശുശ്രൂഷിക്കാൻ കഴിയും. പ്രവാസികൾക്ക് നാട്ടിൽ മംഗള കാര്യങ്ങളിൽ പങ്കെടുക്കാൻ കഴിയും. അപ്രതീക്ഷിതമായ സാമ്പത്തിക ലാഭമുണ്ടാകും. ബന്ധുക്കളുമായി പിണങ്ങേണ്ടി വന്നേക്കാം. ക്ഷുദ്ര ജീവികളിൽ നിന്ന് ഉപദ്രവം ഉണ്ടാകും. കടങ്ങൾ വീട്ടാൻ കഴിയും.

ചതയം
കർമ്മരംഗം മെച്ചപ്പെടും. വിദേശപഠനം സാധ്യമാകും.കലഹങ്ങൾ ഒത്തുതീർക്കപ്പെടും. പുതിയ വീട്ടുപകരണങ്ങൾ ലഭിക്കും. നാൽക്കാലികളിൽ നിന്ന് വിഷബാധയ്ക്ക് സാധ്യതയുണ്ട്. ദൂരയാത്രകൾ ഒഴിവാക്കുന്നത് നല്ലതാണ്. പിതൃജനങ്ങൾക്ക് രോഗങ്ങൾ ഉണ്ടാകും.

പൂരുരുട്ടാതി
കുടുംബവുമായി വിനോദയാത്ര പോകും. സന്താനങ്ങളുടെ വിവാഹാദി മംഗള കാര്യങ്ങൾ നടക്കും. പുതിയ ഗൃഹത്തിൽ താമസമാക്കാൻ കഴിയും. വായ്പകൾക്കുള്ള തടസ്സം തീരും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ അലസത ഉണ്ടാകും. 

ഉത്തൃട്ടാതി
പ്രേമസാഫല്യം ഉണ്ടാകും. നാൽക്കാലികളെ വാങ്ങും. സുഹൃദ്‌സംഗമങ്ങളിൽ പങ്കെടുക്കും. ദാമ്പത്യസുഖം ഉണ്ടാകും. ഓഹരി വിപണിയിൽ നഷ്ടമുണ്ടാകും. ദന്തരോഗം ബുദ്ധിമുട്ടിക്കും. ഭക്ഷ്യവിഷബാധയ്ക്ക് ലക്ഷണമുണ്ട്.

രേവതി
ഭൂമികച്ചവടം നടക്കും. ജോലിയിൽ സ്ഥലമാറ്റം ലഭിക്കും. കൃഷി ലാഭകരമാകും. വിദ്യാർത്ഥികൾക്ക് ഇഷ്ട വിഷയത്തിൽ ചേർന്ന് പഠിക്കാൻ കഴിയും. വിനോദയാത്ര പോകും. ഭാഗ്യാന്വേഷികൾക്ക് അനുകൂല കാലമാണ്. കുട്ടികളിൽ അപസ്മാര ലക്ഷണം കണ്ടേക്കാം.

സജിത് പണിക്കർ 
ആലൂർ കളരിക്കൽ