ഹംസവാഹിനി ഷഷ്ഠിദേവി

ഹംസവാഹിനി ഷഷ്ഠിദേവി

HIGHLIGHTS

സുഖപ്രസവത്തിനും കുഞ്ഞുങ്ങളുടെ ആയുരോരോഗ്യത്തിനും വളര്‍ച്ചയ്ക്കും അനുഗ്രഹം നല്‍കുന്ന ദേവിയാണ് ഷഷ്ഠിദേവി. ഗര്‍ഭധാരണം മുതല്‍ കുട്ടികള്‍ക്ക് പത്ത് വയസ്സ് ആകുന്നതുവരെയുള്ള കാലം കുഞ്ഞിന് ഷഷ്ഠിദേവി സംരക്ഷണം നല്‍കുന്നു. 

ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് ബംഗാളിലും നമ്മുടെ അയല്‍രാജ്യമായ നേപ്പാളിലും പരക്കെ ആരാധിക്കപ്പെടുന്ന ദേവിയാണത്രേ ഷഷ്ഠിദേവി. പൂച്ചയെ വാഹനമാക്കിയ ദേവിയാണിത്. യജുര്‍വേദത്തിന്‍റെ ഭാഗമായി അവതരിക്കപ്പെട്ട കൃതിയായ മാനവഗുഹ്യസൂത്രത്തിലാണ് ദേവിയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.

സുഖപ്രസവത്തിനും കുഞ്ഞുങ്ങളുടെ ആയുരോരോഗ്യത്തിനും വളര്‍ച്ചയ്ക്കും അനുഗ്രഹം നല്‍കുന്ന ദേവിയാണ് ഷഷ്ഠിദേവി. ഗര്‍ഭധാരണം മുതല്‍ കുട്ടികള്‍ക്ക് പത്ത് വയസ്സ് ആകുന്നതുവരെയുള്ള കാലം കുഞ്ഞിന് ഷഷ്ഠിദേവി സംരക്ഷണം നല്‍കുന്നു. 

അമ്മമാരാണ് ഈ ദേവിയെ കൂടുതലായി പൂജിക്കേണ്ടത്. ശ്രീമദ് ദേവിഭാഗവതത്തില്‍ ഷഷ്ഠി ദേവിയുടെ മാഹാത്മ്യം വിവരിക്കുന്നുണ്ട്.

ബ്രഹ്മാവിന്‍റെ പുത്രനായ മനു പ്രജാപതിയുടെ മക്കളാണ് പ്രിയവ്രതന്‍, ഉത്താനപാദന്‍ എന്നീ ആണ്‍കുട്ടികളും പ്രസൂദി, ആഹൂതി, ദേവഹൂതി, എന്നീ പെണ്‍മക്കളും. ഇതില്‍ പ്രിയവ്രതന്‍ വിവാഹം ചെയ്തത് ബൃഹസ്പതിയെയാണ്. മക്കള്‍ ഇല്ലാതിരുന്ന ഇവര്‍ കാശ്യപ മഹര്‍ഷിയുടെ ഉപദേശപ്രകാരം പരാശക്തിയെ ഉപാസ ചെയ്ത് സന്താനഭാഗ്യം വരമായി വാങ്ങി. എന്നാല്‍ ജനിച്ച ഉടനെ കുട്ടികള്‍ മരിച്ചുപോവുകയും തുടര്‍ന്ന് വീണ്ടും പ്രിയവ്രതന്‍ ആദിശക്തിയോട് പരിഹാരം തേടുകയും ചെയ്തു.

ദേവിയുടെ നിര്‍ദ്ദേശപ്രകാരം പ്രിയവ്രതന്‍ ഷഷ്ഠിദേവിയെ പൂജിക്കുകയും ദേവി പ്രത്യക്ഷയായി നിര്‍ജീവമായിരുന്ന കുഞ്ഞുങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ ജീവന്‍ ലഭിച്ച പത്ത് കുട്ടികളാണ് അഗ്നിധ്രന്‍, ഉധ്മജിഹ്വന്‍, യജ്ഞബാഹു, മഹാവീരന്‍, ത്രകന്‍, ഘൃതപൃഷ്ഠന്‍, സവനന്‍, മേധാതിഥി, വീരിഹോത്രന്‍, കവി എന്നിവര്‍.

ഇതില്‍ സവനന്‍, മഹാവീരന്‍, കവി എന്നിവര്‍ ലൗകിക ജീവിതത്തെ വെടിഞ്ഞ് തപസ്സനുഷ്ഠിച്ചു. ബാക്കി ഏഴ് പുത്രന്മാര്‍ക്കായി പ്രിയവ്രതന്‍ ഭൂമിയെ ഏഴായി ഭാഗിച്ച് നല്‍കിയെന്ന് വിഷ്ണു ഭാഗവത പുരാണം പറയുന്നു. അങ്ങനെയാണത്രേ ഭൂമിക്ക് 7 ഭൂഖണ്ഡങ്ങള്‍ ഉണ്ടായതെന്ന് ഐതിഹ്യം.

ഹംസങ്ങള്‍ വഹിക്കുന്ന തേരിലാണ് ദേവിയുടെ സഞ്ചാരമെങ്കിലും ദേവിയുടെ ഇഷ്ടമൃഗവും വാഹനവും പൂച്ചയാണ്. ഇടതുമടിയില്‍ ഒരാണ്‍കുഞ്ഞും, വലതുമടിയില്‍ ഒരു പെണ്‍കുഞ്ഞും ദേവിക്കുണ്ട്. ഇടതുകയ്യില്‍ മണ്‍പാത്രം വഹിച്ചിരിക്കുന്നു. ഇതില്‍ മുലപ്പാലാണെന്നാണ് വിശ്വാസം.

ബംഗാളി മാസമായ ജ്യേഷ്ഠയില്‍(മെയ്- ജൂണ്‍) പൗര്‍ണ്ണമിയിലെ 6-ാം ദിവസം നടക്കുന്ന ഉത്സവമാണ്. 'ആരണ്യ ഷഷ്ഠി' എന്ന് അറിയപ്പെടുന്നത്. അന്ന് ബംഗാള്‍, നേപ്പാള്‍ ദേശങ്ങളിലുള്ള എല്ലാ ദേവി ക്ഷേത്രങ്ങളിലും പ്രത്യേകം പൂജകള്‍ നടക്കും. എന്നാല്‍ ഒറീസ്സയില്‍ ഈ ദിനം ശീതള ഷഷ്ഠി എന്നാണ് അറിയപ്പെടുന്നത്. ശിവ-പാര്‍വ്വതി വിവാഹം നടന്നത് ഇന്നേദിവസമാണെന്നും ഇവര്‍ കരുതിപ്പോരുന്നു.

ഷഷ്ഠിദേവി ക്ഷേത്രം

നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ഷഷ്ഠിദേവിക്ഷേത്രങ്ങളില്‍ ഏറെ പ്രശസ്തിയുള്ളതുമായ ക്ഷേത്രം കല്‍ക്കട്ടയിലെ ബാരാനഗറിലാണുള്ളത്. ദുര്‍ഗ്ഗയുടെ അവതാരമായും, മഹാകാളിയുടെ അവതാരമായും ദേവിയെ സങ്കല്‍പ്പിക്കുന്നുണ്ട്. ആല്‍വൃക്ഷങ്ങളുടെ ചുവട്ടില്‍ ഏറെ ആരാധിക്കപ്പെടുന്ന ദേവി സര്‍വ്വമംഗളകാരിയായി കണക്കാക്കപ്പെടുന്നു.

ഷഷ്ഠിദിനം

ചന്ദ്രകലണ്ടര്‍ പ്രകാരം ഒരു മാസം രണ്ട് തിഥികള്‍ ചേരുന്നതാണ്. ഒരു തിഥിയില്‍ 15 ദിവസമാണുള്ളത്. 15-ാം ദിനമാണ് വാവ്. ഒരു മാസത്തില്‍ രണ്ട് വാവുകള്‍ ഉണ്ടാകും. വെളുത്തവാവും(പൗര്‍ണ്ണമി) കറുത്തവാവും(അമാവാസി).

ഒരു തിഥിയിലെ 15 ദിവസത്തിനകം 15 നാമങ്ങളുണ്ട്. പ്രഥമ(പ്രതിപദം) ദ്വിതീയ, തൃതീയ, ചതുര്‍ത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുര്‍ദശി, പഞ്ചദശി. ഇതില്‍ പഞ്ചദശി പൗര്‍ണ്ണമിയോ അമാവാസിയോ ആകാം. 

ആറാമത്തെ ദിനമാണ് ഷഷ്ഠി.

Photo Courtesy - Google