പാരമ്പര്യ തിളക്കത്തില്‍... ബാബുസ്വാമി (കരിങ്ങനാട്ട് ബ്രാഹ്‌മണ മഠം)
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തമിഴ്‌നാട്ടിലെ രാമേശ്വരത്തുനിന്നും കേരളത്തിലേയ്ക്ക് കുടിയേറിയ തമിഴ് ബ്രാഹ്‌മണപരമ്പരയാണ് കരിങ്ങനാട്ട് മഠം ബ്രാഹ്‌മണ പരമ്പര. മൂന്ന് തലമുറകളായി കൊപ്പത്താണ് കരിക്കനാട്ട് പരമ്പര താമസിച്ചുപോരുന്നത്. കരിങ്ങനാട്ട് പരമ്പരയുടെ തുടര്‍ച്ചക്കാരനാണ് ബാബുസ്വാമി. ജ്യോതിഷവും, പൂജയുമാണ് പരമ്പര പകര്‍ന്നുനല്‍കിയ വൈദിക പാരമ്പര്യം. മുപ്പത്തിരണ്ട് തരം നിവേദ്യങ്ങള്‍ ചേര്‍ന്ന മഹാഭഗവതി സേവയാണ് സകലദുരിത നിവൃത്തിക്കായി നടത്തപ്പെടുന്നത്. ജീവിതമാര്‍ഗ്ഗം തടസ്സപ്പെടുന്ന അവസ്ഥ, സന്താനദുരിതം എന്നീ മഹാവിപത്തുകള്‍ക്ക് പരിഹാരമായിട്ടാണ് മഹാഭഗവതിസേവ നടത്തപ്പെടുന്നത്. ഓരോ ദുരിതനിവൃത്തിയും ഓരോതരം നിവേദ്യങ്ങളാണ് നേദിക്കുക.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തമിഴ്‌നാട്ടിലെ രാമേശ്വരത്തുനിന്നും കേരളത്തിലേയ്ക്ക് കുടിയേറിയ തമിഴ് ബ്രാഹ്‌മണപരമ്പരയാണ് കരിങ്ങനാട്ട് മഠം ബ്രാഹ്‌മണ പരമ്പര. ദേശങ്ങള്‍ പലതും മാറിമാറി പലായനത്തിന്റെ പരിസമാപ്തി മലപ്പുറം ജില്ലയിലെ കൊപ്പത്ത് അവസാനിച്ചു എന്നുതന്നെ പറയാം. മൂന്ന് തലമുറകളായി കൊപ്പത്താണ് കരിക്കനാട്ട് പരമ്പര താമസിച്ചുപോരുന്നത്. ദേശം മാറി എത്തിയിട്ട് തലമുറകള്‍ അനവധി കഴിഞ്ഞെങ്കിലും ആചാരങ്ങളിലും ജീവിതചര്യകളിലും പരമ്പരകള്‍ പിന്‍തുടര്‍ച്ചയായിത്തന്നെ ആചരിച്ചുപോരുന്നു. കരിങ്ങനാട്ട് പരമ്പരയുടെ തുടര്‍ച്ചക്കാരനാണ് ബാബുസ്വാമി. ജ്യോതിഷവും, പൂജയുമാണ് പരമ്പര പകര്‍ന്നുനല്‍കിയ വൈദിക പാരമ്പര്യം.
ഏഴാം വയസ്സിലെ ഉപനയനത്തിന് മുന്‍പുതന്നെ സഹസ്രനാമങ്ങളെല്ലാം ചൊല്ലി പഠിപ്പിച്ചിരിക്കും. ഉപനയനത്തിന് ശേഷമാണ് പൂജകള്‍ പഠിപ്പിക്കുന്നത്. ക്ഷേത്രപൂജകളല്ല പഠിക്കുന്നത്. ഞങ്ങള്‍ തലമുറകളായി ആരാധിച്ചുപോരുന്ന പരദേവതകളുണ്ട്. അവരെ പൂജിക്കേണ്ട പൂജാവിധികളാണ് പഠിപ്പിക്കുക. മൂലമന്ത്രങ്ങളിലും പൂജാക്രമങ്ങളിലും നിവേദ്യങ്ങളിലും ഏറെ വ്യത്യസ്തത പുലര്‍ത്തുന്നതാണ് ഇവിടുത്തെ തേവാരപൂജാക്രമങ്ങള്‍. പ്രധാനമൂര്‍ത്തി ഭദ്രകാളിയാണ്.
ഭദ്രകാളിസേവ
ഞങ്ങളുടെ പ്രധാനദേവത ഭദ്രകാളിയാണ്. വിശ്വാസികളുടെ ദുരിതനിവൃത്തിക്കായി ഞങ്ങള്‍ അഭയം തേടുന്നത് പരദേവതാഭാവത്തില്‍ തലമുറകളായി ഞങ്ങള്‍ക്കൊപ്പം നിത്യസാന്നിധ്യമായിത്തന്നെ നിലകൊള്ളുന്ന ഭഗവതിയെത്തന്നെയാണ്. കേരളത്തിലെ ആചാരരീതിയില്‍നിന്നും അല്‍പ്പം വ്യത്യസ്തമാണ് ഞങ്ങളുടെ പൂജാക്രമങ്ങള്‍. ഞങ്ങളുടെ പൂജകള്‍ മിക്കവയും ഉച്ചയോടുകൂടിത്തന്നെ സമാപിക്കുന്നവയാണ്. പൗര്‍ണ്ണമിനാളില്‍ മാത്രമേ രാത്രിപൂജ(യാമപൂജ) പതിവുള്ളൂ. എന്നാല്‍ ചില സമയങ്ങളില്‍ ചില കാര്യസാധ്യങ്ങള്‍ക്കായി, ദോഷനിവൃത്തിക്കായി സന്ധ്യായാമത്തിനുശേഷവും പൂജകള്‍ അപൂര്‍വ്വമായി പതിവുണ്ട്.
സകലദോഷനിവൃത്തിക്കായി ഞങ്ങള്‍ ആശ്രയിക്കുന്നത് ഭഗവതിയെയാണ്. ഭഗവതിസേവ തന്നെയാണ് പ്രധാന വഴിപാട്. ഇവിടെ ഭഗവതിസേവ രാവിലേയാണ് നടത്തപ്പെടുന്നത്. ഗണപതിഹോമം കഴിഞ്ഞാല്‍ അഷ്ടദള പത്മമിട്ട് പടിഞ്ഞാട്ട് തിരിഞ്ഞിരുന്ന് വിശേഷാല്‍ ഭഗവതിസേവയ്ക്ക് തുടക്കമാവും. ഭഗവതിസേവ ചെയ്യുമ്പോള്‍ ആഗതരുടെ ദുരിതനിവൃത്തിക്കായി നിവേദ്യങ്ങള്‍ എണ്ണം കൂട്ടി നേദിക്കുകയാണ് പതിവ്. മുപ്പത്തിരണ്ട് തരം നിവേദ്യങ്ങള്‍ ചേര്‍ന്ന മഹാഭഗവതി സേവയാണ് സകലദുരിത നിവൃത്തിക്കായി നടത്തപ്പെടുന്നത്. ജീവിതമാര്‍ഗ്ഗം തടസ്സപ്പെടുന്ന അവസ്ഥ, സന്താനദുരിതം എന്നീ മഹാവിപത്തുകള്‍ക്ക് പരിഹാരമായിട്ടാണ് മഹാഭഗവതിസേവ നടത്തപ്പെടുന്നത്. ഓരോ ദുരിതനിവൃത്തിയും ഓരോതരം നിവേദ്യങ്ങളാണ് നേദിക്കുക.
ഗുരുചരണങ്ങളില്‍
ഇവിടുത്തെ തേവാരമൂര്‍ത്തികള്‍, ഗണപതി, ത്രൈലോക്യ മോഹനഗണപതി, മുരുകന്‍, ഹനുമാന്‍, നാഗരാജാക്കന്മാര്‍, നാഗകന്യക, പാതിരാപഞ്ചമി, രക്ഷസ്സ്, ഭഗവതി, സാളഗ്രാമം എന്നിവയാണ്.
ഞങ്ങളുടെ പരമ്പരയിലെ ഒരു മുത്തച്ഛന്‍ അദ്ദേഹത്തിന്റെ ഉപാസനയിലൂടെ സാന്നിധ്യം വരുത്തിത്തീര്‍ത്തതാണ് ഈ ഭഗവതി സാന്നിധ്യം. ദേവിയെ ആവാഹിച്ച് പൂജ ചെയ്യുന്നതിന് മുന്‍പ് ഗുരുസ്ഥാനീയനായ കാരണവര്‍ക്ക് ആരാധനനടത്തും. അദ്ദേഹത്തിന്റേതെന്ന് കരുതുന്ന ഒരു ജോഡി മെതിയടി ഇവിടെയുണ്ട്. ആ മെതിയെടിയിലാണ് ഗുരുസങ്കല്‍പ്പം. അമ്മേ... ശരണം...
ബാബുസ്വാമി
(9447828739)
തയ്യാറാക്കിയത്:
നാരായണന്‍പോറ്റി
