വിവാഹതടസ്സങ്ങള്‍ മാറ്റുന്ന മാധവപ്പെരുമാള്‍
ചെന്നൈ നഗരത്തിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മാധവപ്പെരുമാള്‍(വിഷ്ണു) കോവിലില്‍ ഭഗവാന്‍ വിവാഹത്തിന് തയ്യാറാക്കിയിരിക്കുന്ന വരന്‍റെ രൂപത്തിലാണ് ദര്‍ശനമരുളുന്നത്. കന്നിമാസത്തിലെ ശനിയാഴ്ചദിവസം മാധവപ്പെരുമാളെ ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചാല്‍ വിവാഹതടസ്സങ്ങള്‍ മാറി, വിവാഹം സുഗമമായി നടക്കുമെന്നാണ് വിശ്വാസം. ഒരിക്കല്‍ വ്യാസന്‍ നാരദനോട് ഭൂലോകത്ത് ദോഷം ഇല്ലാത്ത ക്ഷേത്രം ഏതാണ് എന്ന് ചോദിച്ചു. അപ്പോള്‍ നാരദന്‍ ചൂണ്ടിക്കാണിച്ചത് ഈ ക്ഷേത്രത്തെയാണ് എന്നാണ് ഐതിഹ്യം...
ചെന്നൈ നഗരത്തിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മാധവപ്പെരുമാള്‍(വിഷ്ണു) കോവിലില്‍ ഭഗവാന്‍ വിവാഹത്തിന് തയ്യാറാക്കിയിരിക്കുന്ന വരന്‍റെ രൂപത്തിലാണ് ദര്‍ശനമരുളുന്നത്. കന്നിമാസത്തിലെ ശനിയാഴ്ചദിവസം മാധവപ്പെരുമാളെ ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചാല്‍ വിവാഹതടസ്സങ്ങള്‍ മാറി, വിവാഹം സുഗമമായി നടക്കുമെന്നാണ് വിശ്വാസം. ഒരിക്കല്‍ മഹാവിഷ്ണുവിന്‍റെ ക്ഷമയെ പരീക്ഷിക്കാന്‍ തീരുമാനിച്ച ഭൃഗുമഹര്‍ഷി ഭഗവാന്‍റെ മാറില്‍ ആഞ്ഞുചവിട്ടി. അതുകണ്ട മഹാലക്ഷ്മി ദേഷ്യത്താല്‍ ഭഗവാന്‍റെ മാറില്‍ നിന്നും ഇറങ്ങിപ്പോയി.
തന്‍റെ തെറ്റിന് പ്രായശ്ചിത്തം ചെയ്യാന്‍ ആഗ്രഹിച്ച ഭൃഗുമഹര്‍ഷി മഹാലക്ഷ്മി തന്‍റെ മകളായി പിറക്കണമെന്ന് പ്രാര്‍ത്ഥിച്ച് ഇവിടെ തപസ്സനുഷ്ഠിച്ചു. അദ്ദേഹത്തിന്‍റെ ഭക്തിയിലും തപസ്സിലും സംപ്രീതയായ മഹാലക്ഷ്മി ഇവിടെയുള്ള ക്ഷേത്രക്കുളത്തില്‍ ഒരു ശിശുവായി അവതരിച്ചു. മഹര്‍ഷി ആ കുഞ്ഞിന് അമൃതവല്ലി എന്ന് പേരിട്ട് വളര്‍ത്തി. വിവാഹപ്രായമായപ്പോള്‍ വിഷ്ണു വരനായി ഇവിടെയെത്തി മഹാലക്ഷ്മിയെ പരിണയിച്ചു. അദ്ദേഹമാണ് മാധവപ്പെരുമാള്‍ എന്ന
ദിവ്യനാമധേയത്തില്‍ ഇവിടെ കുടികൊണ്ട് ഭക്തരില്‍ അനുഗ്രഹം വര്‍ഷിക്കുന്നത്.
ഇവിടുത്തെ ശീവേലി മൂര്‍ത്തിയുടെ മുഖം താമരപോലെ മനോഹരമായിട്ടുള്ളതിനാല്‍, ശീവേലിമൂര്‍ത്തിയെ 'അരവിന്ദ മാധവന്‍' എന്നുവിളിക്കുന്നു.
ഒരിക്കല്‍ വ്യാസന്‍ നാരദനോട് ഭൂലോകത്ത് ദോഷം ഇല്ലാത്ത ക്ഷേത്രം ഏതാണ് എന്ന് ചോദിച്ചു. അപ്പോള്‍ നാരദന്‍ ചൂണ്ടിക്കാണിച്ചത് ഈ ക്ഷേത്രത്തെയാണ് എന്നാണ് ഐതിഹ്യം. ശ്രീകോവിലില്‍ വിഷ്ണു സര്‍വ്വാലങ്കാരത്തോടെ മണവാളനായി ദര്‍ശനമരുളുന്നു. മഹാലക്ഷ്മി അമൃതവല്ലി എന്ന പേരില്‍ പ്രത്യേക സന്നിധിയില്‍ കുടികൊള്ളുന്നു. വിവാഹതടസ്സമുള്ളവരും സന്താനഭാഗ്യമില്ലാത്തവരും കല്‍ക്കണ്ടം, കുങ്കുമപ്പൂവ്, പാല്‍ ചേര്‍ത്ത പാനകം ദേവിക്ക് നേദിച്ചു പ്രാര്‍ത്ഥിച്ചാല്‍ ഫലസിദ്ധിയുണ്ടാവുമെന്നാണ് വിശ്വാസം.
