മഹാലക്ഷ്മിയും ഉപ്പും

മഹാലക്ഷ്മിയും ഉപ്പും

HIGHLIGHTS


കടല്‍വെള്ളം വറ്റിച്ചെടുക്കുന്ന ഉപ്പില്‍ മഹാലക്ഷ്മിയുടെ ശക്തി ചൈതന്യമുണ്ട്. ഫലം നല്‍കുന്ന പ്രാര്‍ത്ഥന മാത്രമല്ല ശത്രുക്കളെ നിഷ്പ്രഭരാക്കുന്ന പൂജകള്‍ വരെ ഉപ്പ് ഉപയോഗിച്ച് ചെയ്യാറുണ്ട്. 

ഉപ്പില്ലാത്ത ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കാനാവില്ല. ബുദ്ധിവികാസത്തിനും, ശാരീരിക പ്രവര്‍ത്തനക്ഷമതയ്ക്കും ഉപ്പിലടങ്ങിയിരിക്കുന്ന അയഡിന്‍ അത്യാവശ്യം. കടല്‍വെള്ളം വറ്റിച്ചെടുക്കുന്ന ഉപ്പില്‍ മഹാലക്ഷ്മിയുടെ ശക്തി ചൈതന്യമുണ്ടത്രേ. പാല്‍ക്കടലില്‍ നിന്നാണ് മഹാലക്ഷ്മിയുടെ പിറവി. രാത്രിയില്‍ ഉപ്പ് നല്‍കരുതെന്നാണ് പറയുന്നത്. ഉപ്പ് മണ്‍പാത്രത്തിലാണ് സാധാരണയായി സൂക്ഷിക്കുന്നത്. 

മണ്‍പാത്രത്തിന്  'സ്വര്‍ണ്ണം' എന്നൊരു  പേരുകൂടി ഉണ്ടത്രേ. തങ്കത്തിന്‍റെ മകളായ മഹാലക്ഷ്മിയെ വഹിക്കുന്ന മണ്‍പാനഗൃഹത്തിലുണ്ടെങ്കില്‍ ധനത്തിന് ദാരിദ്ര്യമുണ്ടാകില്ലെന്നാണ് വിശ്വാസം. ഫലം നല്‍കുന്ന പ്രാര്‍ത്ഥന മാത്രമല്ല ശത്രുക്കളെ നിഷ്പ്രഭരാക്കുന്ന പൂജകള്‍ വരെ ഉപ്പ് ഉപയോഗിച്ച് ചെയ്യാറുണ്ട്. വടക്കന്‍ ഭാഷയില്‍ ഇതിനെ'ലവണ'മെന്നാണത്രേ വിളിക്കാറുള്ളത്. ലവണം സാധ്യതയാക്കി നടത്തുന്ന പ്രാര്‍ത്ഥനാ പൂജകളുടെ രൂപമാണ് ലവണ ശാസ്ത്രം.

ഉപ്പ് നിവേദിച്ച് പ്രത്യേകമന്ത്രം ചൊല്ലി രോഗിക്ക് നല്‍കി സൗഖ്യപ്പെടുത്തുന്നത.് മുന്‍കാലങ്ങളില്‍ പൂര്‍വ്വികര്‍ ചെയ്തിരുന്നു. ദൃഷ്ടിദോഷം മാറാന്‍ ഉപ്പിനോടൊപ്പം മുളകും ചേര്‍ത്ത് മൂന്നുതവണ തലയ്ക്ക് ചുറ്റി അഗ്നിയിലേക്ക് കളയുന്ന പതിവുണ്ട്. വ്യാഴം, വെള്ളി, അമാവാസി ദിവസങ്ങളിലാണ് ഇപ്രകാരം ചെയ്യുന്നത്.

ക്ഷേത്രത്തിന്‍റെ ബലിപീഠത്തിനരികെ ഉപ്പും, മുളകുമിട്ട് പ്രാര്‍ത്ഥിച്ചാല്‍ കടബാധ്യത അകലുമെന്നും, ശത്രുദോഷം വഴിമാറുമത്രേ. വീട്ടില്‍ അജ്ഞാതശക്തിയുടെ ശല്യമുണ്ടെന്നറിയുമ്പോള്‍ ഒരു പാത്രത്തില്‍ കടല്‍ജലമോ, ഉപ്പ് കലര്‍ത്തിയ വെള്ളമോ വീടിന്‍റെ മധ്യത്തില്‍ മൂന്നുദിനം വച്ച് ആ ജലം കാല്‍പതിക്കാത്ത ഇടങ്ങളിലോ, കിണര്‍ ഒഴികെ മറ്റ് ജലസ്രോതസ്സുകളിലോ കലര്‍ത്തുന്നത് നല്ലതാണ്.

സാമ്പത്തിക വളര്‍ച്ചയ്ക്കും നല്ല തൊഴില്‍ലബ്ധിക്കും, വീട്, വാഹനങ്ങള്‍ എന്നിവ സ്വന്തമാക്കാനും പൗര്‍ണ്ണമി ദിനത്തില്‍ ബ്രാഹ്മമുഹൂര്‍ത്ത സമയങ്ങളില്‍ ഒരു ടീസ്പൂണ്‍ കല്ലുപ്പ് വെള്ളത്തുണിയില്‍ കിഴികെട്ടി പ്രാര്‍ത്ഥന നടത്തിയാല്‍ ഫലമുണ്ടാകും. ഒരാഴ്ച കഴിഞ്ഞ് ഉപ്പുകിഴി ഒഴുകുന്ന ജലത്തിലോ ജലാശയത്തിലോ കലര്‍ത്താം. 

ശത്രുദോഷമകലാനും, കുടുംബഭദ്രത നിലനിര്‍ത്താനും കടബാധ്യത അവസാനിക്കാനും അമാവാസിനാളില്‍ ഒരു സ്പൂണ്‍ കല്ലുപ്പ് വെള്ളത്തുണിയില്‍ കിഴികെട്ടി മഹാലക്ഷ്മിയെ തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ത്ഥന ഫലവത്താകും. 15 ദിനം കഴിഞ്ഞ് ഉപ്പ് കിഴി ജലാശയത്തിലോ ഒഴുകുന്ന വെള്ളത്തിലോ നിക്ഷേപിക്കുക.

മനുഷ്യനേത്രത്തിന് കാണാനാകാത്ത ഭവനങ്ങളിലെ ദുഷ്ടശക്തികളെ ദുര്‍ബലമാക്കാന്‍ ശേഷിയുള്ളതാണ് ഉപ്പ്. അതിനാല്‍ വീട് കഴുകികഴിഞ്ഞ് തുടയ്ക്കുമ്പോള്‍ വെള്ളത്തില്‍ അല്‍പ്പം ഉപ്പ് കലര്‍ത്തിയാല്‍ പല ദോഷങ്ങളും നിഷ്പ്രഭമാകുമത്രേ.

നെഗറ്റീവ് ഊര്‍ജ്ജം വലിച്ചെടുക്കാനുള്ള കഴിവ് ഉപ്പിനുണ്ട്. വിദ്യാര്‍ത്ഥികളുടേയും, രോഗികളുടേയും മുറിയില്‍ ചില്ലുപാത്രത്തില്‍ അല്‍പ്പം ഉപ്പ് വയ്ക്കുന്നത് ഉത്തമമാണ്. ഉപ്പ് തറയില്‍ വീഴുന്നത് ശുഭകരമല്ല.

Photo Courtesy - Google