2026 ജൂലൈ 13 തിങ്കൾ: 27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം

2026 ജൂലൈ 13 തിങ്കൾ: 27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പ്രവർത്തനങ്ങളിൽ വിജയം കൈവരും. പരീക്ഷകളിലും തൊഴിൽരംഗത്തും അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. അംഗീകാരത്തിനും സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. തൊഴിൽ തേടുന്നവർക്ക് നല്ല വാർത്ത ലഭിക്കാം.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): പ്രവർത്തനങ്ങളിൽ തടസ്സങ്ങളും മാനസിക സമ്മർദ്ദവും അനുഭവപ്പെടാം. ആഗ്രഹിച്ച കാര്യങ്ങൾ വൈകാനോ മുടങ്ങാനോ സാധ്യതയുണ്ട്. പരീക്ഷകളിലും പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനശ്രമങ്ങളിലും കൂടുതൽ ശ്രദ്ധ ആവശ്യമാണ്.

മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): കാര്യങ്ങൾ അനുകൂലമായി മുന്നേറും. ആരോഗ്യം മെച്ചപ്പെടും. സാമ്പത്തിക നേട്ടത്തിനും ശത്രുക്കളുടെ ശല്യം കുറയുന്നതിനും സാധ്യതയുണ്ട്. ദീർഘകാല ആഗ്രഹങ്ങൾ സഫലമാകാം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): പ്രതീക്ഷിച്ച കാര്യങ്ങളിൽ കാലതാമസമോ പരാജയമോ നേരിടാം. ചെലവുകൾ വർധിക്കാനും മാനസിക അസ്വസ്ഥത അനുഭവപ്പെടാനും സാധ്യതയുണ്ട്. വാഹനയാത്രകളിൽ, പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളിൽ, ജാഗ്രത പാലിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം): മത്സരങ്ങളിലും ജോലിയിലും വിജയസാധ്യത കൂടുതലാണ്. ആരോഗ്യം മെച്ചപ്പെടുകയും സാമ്പത്തിക നേട്ടം ലഭിക്കുകയും ചെയ്യും. ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചകൾ സന്തോഷം പകരും.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): വിദ്യാഭ്യാസത്തിലും മത്സരപരീക്ഷകളിലും മികച്ച നേട്ടങ്ങൾ പ്രതീക്ഷിക്കാം. അംഗീകാരവും സന്തോഷകരമായ വാർത്തകളും ലഭിക്കും. പുതിയ പഠനാവസരങ്ങൾ അനുകൂലമാകും.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം): പ്രവർത്തനങ്ങളിൽ ചില തടസ്സങ്ങൾ നേരിടാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. യാത്രകൾ മുടങ്ങാനോ വൈകാനോ സാധ്യതയുണ്ട്. ചില കാര്യങ്ങൾ ഭാഗികമായി മാത്രമേ പൂർത്തിയാകൂ.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): പ്രവർത്തനങ്ങളിലും പരീക്ഷകളിലും പ്രതിസന്ധികൾ നേരിടാം. ശത്രുക്കളുടെ ഇടപെടലും സാമ്പത്തിക നഷ്ടവും ഉണ്ടാകാൻ സാധ്യതയുണ്ട്. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനശ്രമങ്ങൾ അനുകൂലമാകണമെന്നില്ല.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാൽഭാഗം): നല്ല നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. മത്സരങ്ങളിലും ജോലിയിലും അംഗീകാരം ലഭിക്കും. സാമ്പത്തികമായി ഗുണകരമായ സാഹചര്യങ്ങൾ രൂപപ്പെടും. കുടിശ്ശിക തുക തിരിച്ചുകിട്ടാനും സാധ്യതയുണ്ട്.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): പ്രവർത്തനവിജയവും അംഗീകാരവും കൈവരും. സുഹൃത്തുക്കളുമായി സന്തോഷകരമായ സമയം ചെലവഴിക്കാനാകും. യാത്രകൾക്കും സൽക്കാരങ്ങൾക്കും സാധ്യതയുണ്ട്.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): ചില പ്രവർത്തനങ്ങൾ പ്രതീക്ഷിച്ചതുപോലെ മുന്നേറാതിരിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളും അധിക ചെലവുകളും ഉണ്ടാകാം. വായ്പയുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വൈകാനിടയുണ്ട്.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): ആഗ്രഹിച്ച കാര്യങ്ങൾ നടക്കാൻ വൈകാം. യാത്രകളിൽ തടസ്സവും മാനസിക അസ്വസ്ഥതയും അനുഭവപ്പെടാം. ഇരുചക്രവാഹന യാത്രകളിൽ പ്രത്യേക ശ്രദ്ധ പാലിക്കുന്നത് നല്ലതാണ്.