മഹാവിഷ്ണുവിന്റെ പാഞ്ചജന്യം
പാഞ്ചജന്യം അപൂര്‍വ്വതരം ശംഖാണ്. ഭഗവാന് മഹാവിഷ്ണുവിന്റെ ശംഖാണ് പാഞ്ചജന്യം. ഭഗവാന്റെ അവതാരമായ ശ്രീകൃഷ്ണന് കുരുക്ഷേത്ര യുദ്ധത്തില്‍ പാഞ്ചജന്യം ഉപയോഗിച്ചിരുന്നു. ശ്വേതവര്‍ണ്ണവും പ്രകാശമാനവുമായ പാഞ്ചജന്യം ബ്രഹ്മവാചിയായ പ്രണവത്തിന്റെ സ്രോതസ്സാണത്രേ. അതിന്റെ ശബ്ദം സൃഷ്ടി സ്ഥിതി സംഹാരകരായ ബ്രഹ്മ- വിഷ്ണു- പരമേശ്വരന്മാരായും നാദരൂപിയായ വിഷ്ണുമായയായും രൂപം കൊണ്ട് പ്രപഞ്ചത്തെ ആനന്ദിപ്പിക്കുന്നു.
പ്രഭാസം എന്ന സമുദ്രത്തിന്റെ ആഴങ്ങളില്‍ ശംഖിനുള്ളില്‍ വസിച്ചിരുന്ന അസുരനായിരുന്നു ശംഖാസുരന്(പഞ്ചജന്‍). സാന്ദീപനി മഹര്‍ഷിയുടെ പുത്രനെ ശംഖാസുരന് തട്ടിക്കൊണ്ട് പോവുകയും ഭഗവാന് കൃഷ്ണനും ബലരാമനും ഗുരുദക്ഷിണയായി സാന്ദീപനി മഹര്‍ഷിക്ക്, ശംഖാസുരനെ വധിച്ച് പുത്രനെ തിരികെ നല്‍കുകയും ചെയ്തിരുന്നു. ശംഖാസുരന് വസിച്ചിരുന്ന ശംഖ് കൃഷ്ണഭഗവാന്റെ കയ്യിലായി.
ഒരു ശൃംഖലയില്‍ നാല് കോണുകളാണ് ഇതില്‍ കാണപ്പെടുക. ആകെ അഞ്ച് കോണുകള്‍. അതിനാല്‍ പാഞ്ചജന്യം എന്ന പേര് വന്നു. ഈ ചിത്രത്തില്‍ നിങ്ങള്‍ കാണുന്ന ശംഖിനുള്ളില്‍ നാല് കോണുകളുണ്ടാകും. ഇത് വളരെ അപൂര്‍വ്വമാണ്. ശംഖിന്റെ അഗ്രങ്ങളില്‍ രത്നങ്ങളാല്‍ അലങ്കാരം നടത്തിയിരിക്കുന്നു.
മൈസൂരിലെ ശ്രീചാമുണ്ഡേശ്വരി ദേവിക്ഷേത്രത്തില്‍ അമ്മയുടെ അഭിഷേകത്തിനായി ഇത്തരമൊരു അപൂര്‍വ്വ ശംഖ് ഉപയോഗിക്കുന്നു. മൈസൂരിലെ രാജാക്കന്മാരാണത്രേ ഈ ശംഖ് ഭഗവതിക്ക് സമ്മാനിച്ചത്.
Photo Courtesy - Google
