2026 ഓ​ഗസ്റ്റ് 1 ശനി: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം

2026 ഓ​ഗസ്റ്റ് 1 ശനി: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യവിജയത്തിനും നേട്ടങ്ങൾക്കും അനുകൂലമായ ദിവസമാണ്. മത്സരങ്ങളിൽ വിജയസാധ്യതയും അംഗീകാരവും ലഭിച്ചേക്കാം. യാത്രകളും പ്രധാന കൂടിക്കാഴ്ചകളും ഗുണകരമാകും.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): തൊഴിൽരംഗത്ത് നേട്ടങ്ങളും അംഗീകാരവും ലഭിക്കാം. ആരോഗ്യനില തൃപ്തികരമായിരിക്കും. തൊഴിൽ അന്വേഷിക്കുന്നവർക്ക് അനുകൂല വാർത്തകൾ പ്രതീക്ഷിക്കാം.

മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ചില കാര്യങ്ങളിൽ പ്രതീക്ഷിച്ച വിജയം വൈകിയേക്കാം. മാനസിക സമ്മർദവും പ്രവർത്തനങ്ങളിൽ മന്ദഗതിയും അനുഭവപ്പെടാം. ചില ശ്രമങ്ങൾ ഭാഗികമായി ഫലപ്രദമാകും.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യങ്ങളിൽ തടസ്സങ്ങളും മാനസിക അസ്വസ്ഥതയും ഉണ്ടാകാം. യാത്രകളിൽ, പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രകളിൽ, കൂടുതൽ ജാഗ്രത പാലിക്കുക. സാമ്പത്തിക നഷ്ടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): വിജയവും അംഗീകാരവും നിറഞ്ഞ ദിവസമാണ്. മത്സരങ്ങളിലും പരീക്ഷകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനശ്രമങ്ങൾ ഫലം കാണാൻ സാധ്യതയുണ്ട്.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): പ്രധാന കാര്യങ്ങൾ അനുകൂലമായി പൂർത്തിയാക്കാൻ സാധിക്കും. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകളും സൽക്കാരയോഗങ്ങളും ഉണ്ടാകും. ഉല്ലാസയാത്രകൾക്കും സാധ്യതയുണ്ട്.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): കാര്യങ്ങളിൽ തടസ്സങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം. മാനസിക അസ്വസ്ഥത വർധിച്ചേക്കാം. വികാരപരമായ തീരുമാനങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): പ്രതീക്ഷിച്ച കാര്യങ്ങളിൽ നിരാശ അനുഭവപ്പെടാം. നഷ്ടസാധ്യതയും സുഹൃത്തുക്കളുമായുള്ള അകൽച്ചയും ഉണ്ടാകാം. ബന്ധങ്ങളിൽ ക്ഷമയും വിവേകവും പുലർത്തുക.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): തൊഴിൽ, യാത്ര, മത്സരങ്ങൾ എന്നിവയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാം. സ്ഥാനലാഭത്തിനും തൊഴിൽ അവസരങ്ങൾക്കും അനുകൂല സമയമാണ്.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): വാഗ്വാദങ്ങളും അഭിപ്രായഭിന്നതകളും ഒഴിവാക്കാൻ ശ്രദ്ധിക്കുക. സാമ്പത്തിക ഇടപാടുകളിൽ കരുതൽ വേണം. അടുത്തവരുമായി അകൽച്ച ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): നിയമപരമായ കാര്യങ്ങളിലും പരീക്ഷകളിലും വിജയസാധ്യതയുണ്ട്. ആരോഗ്യം തൃപ്തികരമായിരിക്കും. പുതിയ പഠനാവസരങ്ങൾ തേടുന്നവർക്ക് അനുകൂല ദിനം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി): അംഗീകാരവും തൊഴിൽ നേട്ടവും ലഭിക്കാവുന്ന ദിവസമാണ്. സ്ഥാനക്കയറ്റത്തിനും പുതിയ അവസരങ്ങൾക്കും സാധ്യതയുണ്ട്. ആരോഗ്യവും ആത്മവിശ്വാസവും വർധിക്കും.