2026 ഓഗസ്റ്റ് 9 ഞായർ: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം
മേടം: അനുകൂല ഫലങ്ങൾ ലഭിക്കും. കാര്യവിജയം, അംഗീകാരം, പരീക്ഷാവിജയം, സ്ഥാനലാഭം എന്നിവയ്ക്ക് സാധ്യത. ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകാം.
ഇടവം: കാര്യങ്ങളിൽ തിരിച്ചടി നേരിടാൻ സാധ്യത. അഭിമാനക്ഷതം, കലഹം, പരീക്ഷാപരാജയം എന്നിവ ഉണ്ടാകാം. സംസാരത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.
മിഥുനം: വിജയസാധ്യതയുള്ള ദിവസം. പരീക്ഷകളിലും പ്രധാനപ്പെട്ട കാര്യങ്ങളിലും നേട്ടമുണ്ടാകും. ഇഷ്ടഭക്ഷണം ലഭിക്കാനും ആരോഗ്യകരമായ സാഹചര്യം നിലനിൽക്കാനും സാധ്യത.
കർക്കടകം: ഇന്ന് അൽപം ജാഗ്രത പാലിക്കണം. സ്വസ്ഥതക്കുറവും അലസതയും ഉദരവൈഷമ്യവും ഉണ്ടാകാം. യാത്രകൾ മാറ്റിവയ്ക്കേണ്ട സാഹചര്യം ഉണ്ടായേക്കാം.
ചിങ്ങം: തൊഴിൽ മേഖലയിൽ നേട്ടങ്ങൾക്ക് സാധ്യത. അംഗീകാരവും സ്ഥാനക്കയറ്റവും ലഭിക്കാം. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂലമായ അവസരങ്ങൾ ലഭിച്ചേക്കും.
കന്നി: മത്സരങ്ങളിൽ വിജയിക്കാം. ബിസിനസിൽ ലാഭം പ്രതീക്ഷിക്കാം. പുതിയ സാധ്യതകൾ തുറന്നുവരും. ഉത്സാഹത്തോടെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാം.
തുലാം: കാര്യങ്ങൾ വൈകിയേക്കാം. സ്വസ്ഥതക്കുറവും ഉദരവൈഷമ്യവും അനുഭവപ്പെടാം. പ്രവർത്തനങ്ങളിൽ മന്ദഗതി ഉണ്ടാകാൻ സാധ്യത.
വൃശ്ചികം: കരുതലോടെ നീങ്ങണം. കാര്യപരാജയം, അപകടഭീതി, ശരീരക്ഷതം തുടങ്ങിയവയ്ക്ക് സാധ്യത. ഇരുചക്രവാഹന യാത്രയിൽ ജാഗ്രത അനിവാര്യമാണ്.
ധനു: നേട്ടങ്ങളും അംഗീകാരവും ലഭിക്കാൻ സാധ്യത. ആരോഗ്യനില മെച്ചപ്പെടും. പ്രതീക്ഷിച്ച ചില കാര്യങ്ങൾ യാഥാർഥ്യമാകാം.
മകരം: വിജയവും ധനനേട്ടവും പ്രതീക്ഷിക്കാം. മത്സരങ്ങളിൽ മുന്നിലെത്താം. ബന്ധുക്കളെയും വേണ്ടപ്പെട്ടവരെയും കാണാനുള്ള അവസരം ലഭിക്കും.
കുംഭം: മാനസിക സമ്മർദത്തിന് സാധ്യത. ഇച്ഛാഭംഗം, കലഹം, അഭിപ്രായവ്യത്യാസം എന്നിവ ഉണ്ടാകാം. അടുത്ത ബന്ധങ്ങളിൽ അകലം ഉണ്ടാകാതെ ശ്രദ്ധിക്കുക.
മീനം: കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം. കലഹത്തിനും ഇച്ഛാഭംഗത്തിനും സാധ്യതയുണ്ട്. അപകടഭീതിയുള്ളതിനാൽ ഇരുചക്രവാഹന യാത്രകളിൽ പ്രത്യേകം ശ്രദ്ധിക്കുക.
