2026 ഓഗസ്റ്റ് 4 ചൊവ്വ: 27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം
ഗ്രഹനിലയിലെ മാറ്റത്തിന്റെ സ്വാധീനത്തിൽ ഇന്ന് ചില രാശിക്കാർക്ക് ദിവസത്തിന്റെ ആദ്യപകുതിയും രാത്രി 9ന് ശേഷവും വ്യത്യസ്ത ഫലങ്ങളാണ് സൂചിപ്പിക്കുന്നത്. ഏത് രാശിക്കാണ് നേട്ടവും ഏത് രാശിക്കാണ് കൂടുതൽ ശ്രദ്ധ വേണ്ടതെന്നും നോക്കാം.
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസത്തിന്റെ തുടക്കത്തിൽ കാര്യതടസ്സം, കലഹം, യാത്രാപ്രശ്നങ്ങൾ, ചെലവ് എന്നിവ വർധിക്കാം. രാത്രി 9ന് ശേഷം കാര്യങ്ങൾ അനുകൂലമാകുകയും നിയമകാര്യങ്ങളിൽ വിജയം, ആരോഗ്യലാഭം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ ലഭിക്കുകയും ചെയ്യും.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): കാര്യവിജയവും അംഗീകാരവും ബന്ധുസമാഗമവും പ്രതീക്ഷിക്കാം. എന്നാൽ രാത്രി 9ന് ശേഷം യാത്രാതടസ്സം, ധനകാര്യപ്രതിസന്ധി, ശരീരസുഖക്കുറവ്, മാനസിക അസ്വസ്ഥത എന്നിവയ്ക്ക് സാധ്യത.
മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ദിവസം പൊതുവേ അനുകൂലമാണ്. മത്സരവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, സൽക്കാരയോഗം എന്നിവയ്ക്ക് സാധ്യത. മുടങ്ങിക്കിടന്ന കാര്യങ്ങൾ പൂർത്തിയാകാനും സാധ്യതയുണ്ട്.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ആദ്യപകുതിയിൽ കാര്യങ്ങളിൽ തടസ്സവും മാനസിക വിഷമവും അനുഭവപ്പെടാം. രാത്രി 9ന് ശേഷം തൊഴിൽരംഗത്ത് നേട്ടം, സ്ഥാനക്കയറ്റസാധ്യത, യാത്രാവിജയം, അംഗീകാരം എന്നിവ ലഭിച്ചേക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): ഇച്ഛാഭംഗം, കലഹം, ശത്രുശല്യം, ശരീരക്ഷതം, യാത്രാപ്രശ്നങ്ങൾ എന്നിവയ്ക്ക് സാധ്യത. രാത്രി 9ന് ശേഷം ഗുണദോഷങ്ങൾ ഇടകലർന്ന ഫലമായിരിക്കും.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): മത്സരങ്ങളിലും നിയമകാര്യങ്ങളിലും വിജയം ലഭിക്കാം. സുഹൃത്തുക്കളെ കാണാനും അവസരമുണ്ടാകും. രാത്രി 9ന് ശേഷം അപകടഭീതി, നഷ്ടം, കാര്യപരാജയം, മാനസിക പ്രയാസം എന്നിവയിൽ ജാഗ്രത പാലിക്കുക.
തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): കാര്യവിജയം, പരീക്ഷാവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവയ്ക്ക് സാധ്യത. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനശ്രമങ്ങൾ ഫലം കാണും.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ഉദരസംബന്ധമായ അസ്വസ്ഥത, യാത്രാതടസ്സം, മാനസിക സമ്മർദ്ദം, കാര്യതടസ്സം എന്നിവ അനുഭവപ്പെടാം. രാത്രി 9ന് ശേഷം സാഹചര്യം അനുകൂലമാകുകയും സുഹൃത്തുക്കളുടെ പിന്തുണയും അംഗീകാരവും ലഭിക്കുകയും ചെയ്യും.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): കാര്യപരാജയം, അപകടഭീതി, യാത്രാതടസ്സം, ഉദരവൈഷമ്യം, മാനസിക വിഷമം എന്നിവയ്ക്ക് സാധ്യത. വികാരപരമായ ചില അനുഭവങ്ങളും നേരിടേണ്ടിവരാം.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): കാര്യവിജയം, ആരോഗ്യം, യാത്രാവിജയം, അംഗീകാരം എന്നിവ അനുകൂലമാകും. രാത്രി 9ന് ശേഷം പ്രവർത്തനങ്ങളിൽ തടസ്സം, ഉദരവൈഷമ്യം, യാത്രാപ്രശ്നങ്ങൾ, ഇച്ഛാഭംഗം എന്നിവ ശ്രദ്ധിക്കണം.
കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): ധനനഷ്ടം, കലഹം, കാര്യതടസ്സം എന്നിവയ്ക്ക് സാധ്യത. രാത്രി 9ന് ശേഷം സ്ഥാനലാഭം, അംഗീകാരം, നിയമകാര്യങ്ങളിൽ വിജയം, പ്രവർത്തനങ്ങളിൽ പുരോഗതി എന്നിവ ലഭിക്കാം.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യവിജയം, ദ്രവ്യലാഭം, യാത്രാവിജയം, അംഗീകാരം എന്നിവയ്ക്ക് സാധ്യത. രാത്രി 9ന് ശേഷം നിയമകാര്യങ്ങളിൽ തിരിച്ചടി, യാത്രാതടസ്സം, കാര്യപരാജയം, അഭിമാനക്ഷതം എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണം.
