2026 ജൂലൈ 22 ബുധൻ: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ വിജയം, മത്സരങ്ങളിലും പരീക്ഷകളിലും നേട്ടം, അംഗീകാരം, മികച്ച ആരോഗ്യം എന്നിവയ്ക്ക് സാധ്യത. ഇഷ്ടഭക്ഷണം ആസ്വദിക്കാനും പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനശ്രമങ്ങൾ വിജയിക്കാനും അനുകൂല സമയമാണ്.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): കാര്യവിജയം, അംഗീകാരം, ആരോഗ്യവർധന, സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകൾ, സൽക്കാരങ്ങൾ എന്നിവയ്ക്ക് സാധ്യത. ഉല്ലാസയാത്രകൾക്കും അനുകൂലമായ ദിനം.
മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടേണ്ടി വരാം. സാമ്പത്തിക ബുദ്ധിമുട്ടുകളും മാനസിക സമ്മർദവും അനുഭവപ്പെടാൻ സാധ്യതയുണ്ട്. വായ്പ ലഭിക്കാനുള്ള ശ്രമങ്ങൾ വൈകുകയോ പരാജയപ്പെടുകയോ ചെയ്യാം.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ മുന്നോട്ട് പോകാതിരിക്കാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. ഉദരസംബന്ധമായ അസ്വസ്ഥത, യാത്രാതടസ്സം, പ്രവർത്തനമന്ദ്യം എന്നിവയ്ക്ക് സാധ്യത.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം): മത്സരങ്ങളിലും തൊഴിൽരംഗത്തും നേട്ടമുണ്ടാകാം. അംഗീകാരവും സ്ഥാനലാഭത്തിനുള്ള അവസരവും ലഭിച്ചേക്കാം. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ സാധ്യത.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): കാര്യങ്ങളിൽ തടസ്സങ്ങളും മാനസിക വിഷമവും ഉണ്ടാകാം. ചെറിയ അപകടങ്ങൾക്കും ശരീരപരിക്കുകൾക്കും സാധ്യതയുള്ളതിനാൽ പ്രത്യേകിച്ച് ഇരുചക്രവാഹനയാത്രകളിൽ ജാഗ്രത പാലിക്കുക.
തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): കാര്യവിജയം, മത്സരവിജയം, അംഗീകാരം എന്നിവയ്ക്ക് അനുകൂലമായ ദിനം. സൽക്കാരങ്ങളിലും വിശിഷ്ടഭക്ഷണയോഗത്തിലും പങ്കെടുക്കാൻ അവസരമുണ്ടാകും. ആഗ്രഹങ്ങൾ സഫലമാകാനും സാധ്യത.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): കാര്യങ്ങളിൽ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വരാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. യാത്രകളും പ്രധാന കൂടിക്കാഴ്ചകളും തടസ്സപ്പെടാൻ സാധ്യത.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാൽഭാഗം): കാര്യവിജയം, അംഗീകാരം, ശത്രുക്കളുടെ ശല്യം കുറയുക, ബിസിനസിൽ ലാഭം എന്നിവയ്ക്ക് സാധ്യത. പുതിയ അവസരങ്ങൾ തേടിയെത്താം.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): മത്സരവിജയം, നിയമകാര്യങ്ങളിലെ അനുകൂലഫലം, യാത്രാവിജയം, ആരോഗ്യലാഭം എന്നിവ പ്രതീക്ഷിക്കാം. ഔദ്യോഗിക യാത്രകൾ ഗുണകരമാകും.
കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): കാര്യങ്ങളിൽ തടസ്സങ്ങളും സാമ്പത്തിക നഷ്ടസാധ്യതയും ഉണ്ടാകാം. ഉദരസംബന്ധമായ അസ്വസ്ഥതയും യാത്രകളിലെ തടസ്സങ്ങളും നേരിടേണ്ടി വരാം. ചില കാര്യങ്ങൾ ഭാഗികമായി മാത്രമേ പൂർത്തിയാകൂ.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യങ്ങളിൽ പരാജയസാധ്യതയും മാനസിക സമ്മർദവും അനുഭവപ്പെടാം. നഷ്ടം, യാത്രാവൈകല്യം, ആഗ്രഹഭംഗം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ തീരുമാനങ്ങൾ ശ്രദ്ധയോടെ എടുക്കുക. ഇരുചക്രവാഹനയാത്രകളിൽ പ്രത്യേകം ജാഗ്രത പാലിക്കുക.
