കുറി തൊടുന്നത് എന്തിന്? എങ്ങനെ?
ക്ഷേത്രങ്ങളില്‍ പോയാല്‍ കുറി തൊടാത്തവരായി അധികം പേര് കാണില്ല. എന്നുമാത്രമല്ല, ക്ഷേത്രങ്ങളില്‍ പോയില്ലെങ്കിലും കുറി തൊടുന്നവരാണ് പലരും. ചിലര്‍ ക്ഷേത്രത്തിന് പുറത്തുനിന്നുകൊണ്ട് ഭഗവാനെ തൊഴുതശേഷം അവിടെ വച്ചിട്ടുള്ള ചന്ദനമോ സിന്ദൂരമോ കരിയോ ഒക്കെയെടുത്ത് നെറ്റിയില്‍ തൊടും. മറ്റ് ചിലര്‍ വീട്ടില്‍ വച്ചുതന്നെ കുറിയിട്ടുകൊണ്ടാകും പുറത്തേക്കിറങ്ങുക. ഇങ്ങനെയൊക്കെയാണെങ്കിലും പക്ഷേ എന്തിനാണ് കുറിതൊടുന്നതെന്നോ, എങ്ങനെയാണ് കുറിതൊടേണ്ടതെന്നോ പലര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം.
ക്ഷേത്രങ്ങളില്‍ പോയാല്‍ കുറി തൊടാത്തവരായി അധികം പേര് കാണില്ല. എന്നുമാത്രമല്ല, ക്ഷേത്രങ്ങളില്‍ പോയില്ലെങ്കിലും കുറി തൊടുന്നവരാണ് പലരും. ചിലര്‍ ക്ഷേത്രത്തിന് പുറത്തുനിന്നുകൊണ്ട് ഭഗവാനെ തൊഴുതശേഷം അവിടെ വച്ചിട്ടുള്ള ചന്ദനമോ സിന്ദൂരമോ കരിയോ ഒക്കെയെടുത്ത് നെറ്റിയില്‍ തൊടും. മറ്റ് ചിലര്‍ വീട്ടില്‍ വച്ചുതന്നെ കുറിയിട്ടുകൊണ്ടാകും പുറത്തേക്കിറങ്ങുക. അതിനായി ഗുരുവായൂര്‍, മൂകാംബിക പോലുള്ള ക്ഷേത്രങ്ങളിലെ പ്രസാദം വീട്ടില്‍ കരുതിവച്ചിട്ടുണ്ടാകും. ദിവസവും രാവിലെ കുളി കഴിഞ്ഞ് ഈ പ്രസാദം നെറ്റിയില്‍ ചാര്‍ത്തിയിട്ടേ അവര്‍ എന്ത് കാര്യത്തിനും പുറത്തേക്കിറങ്ങാറുള്ളൂ.
ഇങ്ങനെയൊക്കെയാണെങ്കിലും പക്ഷേ എന്തിനാണ് കുറിതൊടുന്നതെന്നോ, എങ്ങനെയാണ് കുറിതൊടേണ്ടതെന്നോ പലര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം.
കഴുത്ത്, നെറ്റിത്തടം, രണ്ട് തോള്, രണ്ട് കൈമുട്ടുകള്‍, നെഞ്ച്, വയര്‍ഭാഗം, രണ്ട് കണങ്കാലുകള്‍ എന്നീ ഭാഗങ്ങളില്‍ ഭസ്മം, ചന്ദനം, കുങ്കുമം എന്നീ മൂന്ന് ദ്രവ്യങ്ങള്‍ കൊണ്ട് അഞ്ജനം ചെയ്യുന്ന രീതിയ്ക്കാണ് തിലകമണിയല്‍ അഥവാ കുറിതൊടല്‍ എന്നുപറയുന്നത്.
നമ്മുടെ നെറ്റത്തടം ആന്തരിക വിദ്യയെ കുറിക്കുന്നസ്ഥാനമാണ്. വിശാലമായ നെറ്റിത്തടം ഉത്തമമാണെന്നാണല്ലോ ലക്ഷണശാസ്ത്രം പറയുന്നത്. ശിരസ് പരമാത്മാവിനെയും, നെറ്റിത്തടം ആകാശത്തേയും, പുരികം വായുവിനെയും, കണ്ണ് അഗ്നിയെയും നാക്ക് ജലത്തെയും മൂക്ക് ഭൂമിയേയുമാണ് സൂചിപ്പിക്കുന്നത്.
ഭസ്മം
തിലകം ജ്ഞാനത്തിന്റെ പ്രതീകമായിട്ടാണ് കണക്കാക്കപ്പെടുന്നത്. സ്നാനത്തിന് ശേഷമാണ് തിലകവിധി. മഹാവിഷ്ണു, പരമശിവന്, പരാശക്തി എന്നിങ്ങനെ മൂന്ന് ആദ്ധ്യാത്മിക ശക്തികളാണല്ലോ നമ്മുടെ സങ്കല്‍പ്പത്തിലുള്ളത്. പരാശക്തി സൃഷ്ടി രൂപവും, മഹാവിഷ്ണു പരിപാലകനും പരമശിവന് സംഹാരകനുമാണ്. പ്രപഞ്ചമെല്ലാം സംഹരിക്കപ്പെട്ടാലും അവശേഷിക്കുന്നതാണ് ആത്മതത്ത്വം. ഈ പരമാത്മ തത്ത്വമാണ് ശിവന്. അതുകൊണ്ട് ഭസ്മം ശിവനെ പ്രതിനിധീകരിക്കുന്നതായാണ് വിശ്വാസം.
അതായത് എല്ലാ ഭൗതിക വസ്തുക്കളും കത്തിയമര്ന്നതിനുശേഷമുള്ളതാണ് ഭസ്മം. ആ ഭസ്മം നെറ്റിയില്‍ ചാര്‍ത്തുന്നത് ശിവപ്രീതിക്ക് അനുഗുണമാണ്. നെറ്റിക്ക് കുറുകെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഭസ്മം അണിയണമെന്നാണ് ശാസ്ത്രം പറയുന്നത്. സന്യാസിമാര്‍ മാത്രമേ മൂന്ന് കുറി അണിയാന്‍ പാടുള്ളൂ. മറ്റുള്ളവര്‍ക്ക് ഒറ്റക്കുറിയാണ് പറഞ്ഞിട്ടുള്ളത്. കാരണം, ഓരോ കുറിയും കഴിഞ്ഞുപോയ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം എന്നിവയെയാണ് സൂചിപ്പിക്കുന്നത്. അതാത് ഗൃഹസ്ഥാശ്രമങ്ങള് കഴിഞ്ഞു എന്നതിന്റെ സൂചനയാണ് കുറികളുടെ എണ്ണം.
ഭസ്മക്കുറി നെറ്റിയില്‍ ലംബമായി അണിയുവാന്‍ പാടില്ല. ശിരസ്സാകുന്ന ബ്രഹ്മാണ്ഡത്തെ ചുറ്റിക്കിടക്കുന്ന ആത്മമണ്ഡലത്തെ സൂചിപ്പിക്കാനാണ് ഭസ്മം നെറ്റിക്ക് കുറുകെ ധരിക്കുന്നത്. ഭസ്മം അണിയുന്ന വിരല്‍ വലതുകയ്യിലേതാകണം. നെറ്റിയുടെ ഇടതുവശത്താരംഭിച്ച് കുറിയിട്ട ശേഷം തലയ്ക്ക് ചുറ്റുമായി പ്രദക്ഷിണം വച്ച് പുരികങ്ങള്‍ക്ക് മദ്ധ്യേ സ്പര്‍ശിച്ചു നിര്‍ത്തണമെന്നാണ് വിധി.
ചന്ദനം
ചന്ദനം വിഷ്ണുവിനെയാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ വൈഷ്ണവമായതിനെ കുറിക്കാനുപയോഗിക്കുന്ന തിലകമായിട്ടാണ് ചന്ദനം കരുതപ്പെട്ടുപ്പോരുന്നത്. വിദ്യയുടെ സ്ഥാനം കൂടിയായ നെറ്റിത്തടത്തില്‍ ലംബമായാണ് ചന്ദനം തൊടുന്നത്. സുഷുമ്നാ നാഡിയുടെ പ്രതീകമായി മുകളിലേക്കാണ് ചന്ദനം അണിയുന്നത്. (ഗോപിക്കുറി).
മോതിരവിരല്‍ കൊണ്ടുവേണം ചന്ദനം തൊടാന്‍. ശരീരത്തിലെ ആജ്ഞാചക്രത്തിന് ഉണര്‍വേകാനും രക്തത്തിനെയും മനസ്സിനെയും ശുദ്ധീകരിക്കുവാനും ചന്ദനലേപനത്തിലൂടെ സാധിക്കുന്നു. ഔഷധശക്തിയുള്ള ചന്ദനത്തിന്റെ അംശം നെറ്റിത്തടത്തില്‍ നിന്നും ഊര്‍ന്നിറങ്ങി മുഖമാകെ വ്യാപിക്കുകയും, മുഖകാന്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നെറ്റിയില്‍ ചന്ദനം ചാര്‍ത്തുന്നതുകൊണ്ട് ശരീരത്തിന്റെ താപനിലയെ സ്ഥിരമായി നിര്‍ത്തുവാന്‍ സാധിക്കും. തിലകധാരണം കൂടാതെ ചെയ്യപ്പെടുന്ന ഏത് കര്‍മ്മവും നിഷ്ഫലമാണെന്നാണ് പുരാണങ്ങള്‍ പറയുന്നത്.
കുങ്കുമം
വലിയ തരം ഡിസൈനുകളില്‍ ഓരോരുത്തരും സൗന്ദര്യച്ചിഹ്നമെന്നോണം ആണ് സിന്ദൂരം തൊടുന്നത്. സ്ത്രീകള്‍ സീമന്തരേഖയില്‍ സിന്ദൂരം തൊടുമ്പോഴും അല്‍പ്പമൊക്കെ ഡിസൈന്‍ വരുത്താന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ചന്ദനവും ഭസ്മവും സിന്ദൂരവും അണിയുന്നതിന് ചില രീതികളുണണ്ട്. അതിന് പിന്നില്‍ വലിയൊരു സങ്കല്‍പ്പവും ശാസ്ത്രവുമുണ്ട്.
കുങ്കുമത്തെ ദേവിസ്വരൂപമായിട്ടാണ് കരുതപ്പെട്ടുപോരുന്നത്. നെറ്റിത്തടത്തിന് നടുവിലോ, ഭൂമധ്യത്തിലോ(മൂക്കിനും നെറ്റിക്കും ഇടയ്ക്ക്) വൃത്താകൃതിയില്‍ വേണം കുങ്കുമം തൊടേണ്ടത്. വിശാലമായ പ്രപഞ്ചത്തില്‍ സര്‍വ്വതിനേയും നയിക്കുന്ന മഹാശക്തിയായ ഒരു ബിന്ദുവായിട്ടാണ് ഇതിനെ സൂചിപ്പിക്കുന്നത്. ഇത് ആത്മാവും പ്രപഞ്ചവും തമ്മിലുള്ള ഐക്യത്തെ തെളിയിക്കുന്നു.
നടുവിരല്‍ കൊണ്ടുവേണം കുങ്കുമം തൊടാന്‍. നെറ്റിക്ക് കുറുകെയോ നെടുകയോ കുങ്കുമം തൊട്ടുകൂടാ. ഭസ്മത്തിനോട് ചേര്‍ത്ത് കുങ്കുമം തൊടുന്നത് ശിവശക്ത്യാത്മകവും ചന്ദനക്കുറിയോട് ചേര്‍ത്ത് തൊടുന്നത് വിഷ്ണുമായാ പ്രതീകവും മൂന്നും കൂടി തൊടുന്നത് ത്രിപുര സുന്ദരപ്രതീകവുമാണ്. പ്രഭാതത്തില്‍ ചന്ദനവും പുലര്‍ച്ചെ കുങ്കുമവും സായാഹ്നത്തില്‍ ഭസ്മവും കുറി തൊടുന്നത് ഉത്തമമാണ്. നാഡീശോധനത്തിനും രോഗനിവാരണത്തിനും ഉതകുന്ന കുറികള്‍ ഭക്തി വര്‍ദ്ധിപ്പിക്കുവാനും ജ്ഞാനശക്തിയുടെ കേന്ദ്രമായ ആജ്ഞാചക്രം ഉണരുവാനും വളരെ ഉപയുക്തമാണ്.
Photo Courtesy - Google
