വിവാഹപ്പൊരുത്തം പരിശോധിക്കുമ്പോള്‍ പത്തുപൊരുത്തങ്ങള്‍ മാത്രം നോക്കിയാല്‍ പോരാ...

വിവാഹപ്പൊരുത്തം പരിശോധിക്കുമ്പോള്‍ പത്തുപൊരുത്തങ്ങള്‍ മാത്രം നോക്കിയാല്‍ പോരാ...

HIGHLIGHTS

വിവാഹപ്പൊരുത്തം പരിശോധിക്കുമ്പോള്‍ പത്തുപൊരുത്തങ്ങള്‍ മാത്രം നോക്കിയാല്‍ പോരാ. മറ്റുചില ഘടകങ്ങളും പരിശോധിക്കണം. സ്ത്രീ-പുരുഷന്‍ ഇരുവരുടെ ജാതകത്തിലുള്ള പ്രധാന അംഗങ്ങളെ പ്രത്യേകം പരിശോധിച്ചശേഷം വേണം പൊരുത്തം നോക്കാന്‍. പ്രത്യേകം പ്രത്യേകം അതാതു ജാതകങ്ങള്‍ ബലമേറിയ ജാതകങ്ങളാണോ എന്ന് പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്

 

വിവാഹപ്പൊരുത്തം പരിശോധിക്കുമ്പോള്‍ പത്തുപൊരുത്തങ്ങള്‍ മാത്രം നോക്കിയാല്‍ പോരാ. മറ്റുചില ഘടകങ്ങളും പരിശോധിക്കണം. സ്ത്രീ-പുരുഷന്‍ ഇരുവരുടെ ജാതകത്തിലുള്ള പ്രധാന അംഗങ്ങളെ പ്രത്യേകം പരിശോധിച്ചശേഷം വേണം പൊരുത്തം നോക്കാന്‍. പ്രത്യേകം പ്രത്യേകം അതാതു ജാതകങ്ങള്‍ ബലമേറിയ ജാതകങ്ങളാണോ എന്ന് പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അടുത്തതായി ജാതകര്‍ തങ്ങളുടെ ജീവിതത്തില്‍ നേരിടാനിരിക്കുന്ന ദശാസന്ധികള്‍ പരിശോധിക്കണം. 

രണ്ടുപേരുടെ ജാതകങ്ങള്‍ക്കും ഒരേപോലുള്ള ആയുര്‍ഭാവമായിരിക്കണം. ഒരാള്‍ക്ക് കുറഞ്ഞ ആയുസ്സും മറ്റൊരാള്‍ക്ക് ദീര്‍ഘായുസ്സുമുണ്ടെങ്കില്‍ അവര്‍ തമ്മില്‍ വിവാഹം കഴിപ്പിക്കരുത്. കുടുംബജീവിതം നല്ല രീതിയിലായിരിക്കണമെങ്കില്‍, അവരുടെ ദാമ്പത്യബന്ധവും സന്തുഷ്ടമായിരിക്കണം. അതിന് രണ്ടുപേരുടെ ജാതകത്തിലും ശുക്രന്‍ നല്ല നിലയില്‍ നല്ല സ്ഥാനത്താണോ എന്ന് പരിശോധിക്കണം.

ചൊവ്വാദോഷമുണ്ടെങ്കില്‍ ദോഷനിവൃത്തിയായിട്ടുണ്ടോ എന്ന രീതിയില്‍ ഇരുവരുടെയും ജാതകം പരിഗണിക്കണം. അതുപോലെ നാഗദോഷം ഉണ്ടോ എന്നുനോക്കണം. ഒരുപക്ഷേ, നാഗദോഷമുണ്ടെങ്കില്‍, ആ ദോഷം ബാധിക്കാത്ത രീതിയില്‍ എന്തെങ്കിലും അനുകൂലമായ ഗ്രഹഘടനയുണ്ടോ എന്നും പരിശോധിക്കണം. വിവാഹപ്പൊരുത്തം നോക്കുമ്പോള്‍, അടുത്തടുത്ത രാശികളുള്ളവരെക്കൊണ്ട് വിവാഹം കഴിപ്പിക്കരുത്. എന്തുകൊണ്ടെന്നാല്‍ ഏഴരശനി, കണ്ടകശനി, അഷ്ടമശനി എന്നീ കാലഘട്ടങ്ങളില്‍ രണ്ടുപേര്‍ക്കും വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരും എന്നതിനാലാണ്. 

അടുത്തടുത്ത രാശിക്കാര്‍ തമ്മില്‍ വിവാഹിതരായാല്‍ അവര്‍ക്കിടയില്‍ ശണ്ഠകളും മത്സരങ്ങളും പ്രകടമാവും. അത് ദമ്പതികള്‍ തമ്മിലുള്ള ബന്ധത്തെ വഷളാക്കും. പ്രത്യേകിച്ച് ജാതകഭാവത്തില്‍ 2, 5, 7, 8, 9 എന്നീ അഞ്ച് ഭാവങ്ങളെയും വളരെ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കണം. രണ്ടാം ഭാവം ധനം, കുടുംബം, വാക്ക് സ്ഥാനമാണ്. അഞ്ചാം ഭാവം പൂര്‍വ്വപുണ്യസ്ഥാനമാണ്. 

വംശവൃദ്ധിക്ക് കാരണമാവുന്ന സ്ഥാനം. ഏഴാം ഭാവം ഭാര്യാ-ഭര്‍തൃ പരസ്പര സ്നേഹത്തിന്‍റേയും, എട്ടാം ഭാവം ആയുസ്സിന്‍റേയും ഒന്‍പതാം ഭാവം സുഖങ്ങള്‍ അനുഭവിക്കുന്നതിന് കാരകത്വം നേടുന്ന ഭാവങ്ങളുമാണ്. ഈ അഞ്ച് സ്ഥാനങ്ങളേയും വളരെ ശ്രദ്ധാപൂര്‍വ്വം ഗണിച്ച് പരിശോധിച്ച് ഫലം പറയണം.

സ്ത്രീ- പുരുഷന്‍ രണ്ടുപേരുടേയും ജാതകങ്ങളില്‍ വ്യാഴം ബലവാനായിരിക്കണം എന്നതോടൊപ്പം ശുക്രന്‍, ചൊവ്വ എന്നിവരും നല്ല നിലയിലായിരിക്കണം. ഏഴാം ഭാവത്തിലേയ്ക്കോ അല്ലെങ്കില്‍ ഏഴാം ഭാവാധിപനിലേയ്ക്കോ ഗുരുവിന്‍റെ ദൃഷ്ടി ഉണ്ടെങ്കിലും സന്തുഷ്ടദാമ്പത്യജീവിതം ലഭിക്കും. ശനിയും ചൊവ്വയും ലഗ്നാധിപന്മാരായോ, അല്ലെങ്കില്‍ യോഗകാരകന്മാരോ ആണെങ്കിലും നല്ല ഫലങ്ങള്‍ നല്‍കും.