മാസഫലം - 2023 നവംബർ  (1199 തുലാം 15 മുതൽ വൃശ്ചികം 14 വരെ)

മാസഫലം - 2023 നവംബർ (1199 തുലാം 15 മുതൽ വൃശ്ചികം 14 വരെ)

HIGHLIGHTS

അശ്വതി

ഗുണദോഷ സമസ്ഥിതി അനുഭവപ്പെടും. സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിനു കഴിയും. എന്നാൽ പാഴ്ചിലവുകൾ വർദ്ധിക്കുന്നതാണ്. മനസ്സിനു വിഷമകരമായ ചില സാഹചര്യങ്ങൾ ഉണ്ടായേക്കാം. യാത്രാക്ലേശം, അലച്ചിൽ ഇവ അനുഭവപ്പെടാനിടയുണ്ട്. പൊതുവെ വളരെ ശ്രദ്ധാപൂർവ്വം എല്ലാ കാര്യങ്ങളും ചെയ്യുക. സമഗ്രമായ രാശിചിന്തയിലൂടെ ഉചിത പ്രതിവിധി കണ്ട് വേണ്ടതു ചെയ്യുക.

ഭരണി

പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനു കഴിയും. നിങ്ങളിൽ ചിലർക്ക് സ്വന്തം ബിസിനസ്സ് തുടങ്ങുവാൻ അവസരമുണ്ടാകും. കുടുംബത്തിൽ സന്തോഷമുണ്ടാകും. നൂതന വസ്ത്രാഭരണങ്ങൾ ലഭിക്കുന്നതിനു സാധ്യത. വിവാഹാലോചനകളിൽ തീരുമാനമാകും. ദീർഘകാലമായി ചിന്തിക്കുന്ന പല ലക്ഷ്യങ്ങളും സാധ്യമാകുന്നതാണ്. വസ്തുവാഹനാദികൾ പുതുതായി നേടാൻ കഴിയുന്നതാണ്.

കാർത്തിക

പൊതുവെ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. കർമ്മരംഗത്ത് പുരോഗതി ഉണ്ടാകുന്നതാണ്. സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കും. ഏതു കാര്യത്തിലും അനുകൂലമായ മാറ്റങ്ങൾക്കു സാധ്യത . പുതിയ ഗൃഹനിർമ്മാണം ആരംഭിക്കും. ജീവിതത്തിൽ വളരെ വിസ്മയകരമായ ചില മാറ്റങ്ങൾക്കു തുടക്കമാവുന്ന വളരെ വിസ്മയകരമായ ചില മാറ്റങ്ങൾക്കു തുടക്കമാവുന്ന കാലഘട്ടമാണ് ഇത്. നിങ്ങളുടെ രാശിവീഥിയിൽ വളരെ ഗുണാത്മകമായ പരിവർത്തനങ്ങൾ ഉണ്ടാകുന്നതായി കാണുന്നു. രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.

രോഹിണി

ഗുണാനുഭവങ്ങൾ ഉണ്ടാകും. നൂതനമായ ആശയങ്ങളാൽ പ്രചോദനമുണ്ടാകും. സാമ്പത്തികമായി പുരോഗതി കൈവരിക്കും. പുതിയ തൊഴിൽ മേഖലയിൽ പ്രവേശിക്കും. വിദ്യാർത്ഥികൾക്ക് പഠനപരമായ ഉയർച്ച കൈവരുന്നതാണ്. വിവാഹാലോചനകൾ ഫലപ്രദമായിതീരും. വീട്ടമ്മമാർക്ക്  പലവിധ ഗുണാനുഭവങ്ങൾ ഉണ്ടാകുന്നതാണ്. ദീർഘനാളായി ചിന്തിക്കുന്ന ലക്ഷ്യങ്ങൾ പലതും സഫലമായിത്തീരുന്നതായി കാണുന്നു.

മകയിരം

ഗുണദോഷ സമാവസ്ഥ കാണുന്നുണ്ട്. തൊഴിൽ രംഗത്ത് ചില നേട്ടങ്ങളൊക്കെ ഉണ്ടാകും. സാമ്പത്തികമായി പാഴ്ചിലവുകൾ ഉണ്ടാകാൻ സാധ്യത. കുട്ടികളുടെ പഠന കാര്യങ്ങളിൽ ഉദ്ദേശിച്ച നേട്ടം പൂർണ്ണമാവില്ല. കുടുംബപരമായി കൂടുതൽ ശ്രദ്ധവച്ചു പുലർത്തുക. യാത്രാ സന്ദർഭങ്ങളിൽ അശ്രദ്ധ നിമിത്തം ധനനഷ്ടമുണ്ടാകാതെ സൂക്ഷിക്കുക. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.

തിരുവാതിര

ഗുണങ്ങളും ദോഷങ്ങളും  ഇടകലർന്ന സാഹചര്യമുണ്ടാകാം. സാമ്പത്തികമായി ചില പ്രതികൂല സാഹചര്യമുണ്ടായേക്കാം. തൊഴിൽ രംഗത്ത് പലവിധ പ്രയാസങ്ങൾക്കു സാധ്യത. വിദ്യാർത്ഥികൾക്ക് പഠന പുരോഗതി കുറഞ്ഞേക്കാം. യാത്രാക്ലേശം, അലച്ചിൽ തുടങ്ങിയ അനുഭവങ്ങൾക്ക് സാധ്യതയുണ്ട്. സമഗ്രമായ സൂര്യരാശി വിചിന്തനം ചെയ്ത് ഉചിത പ്രതിവിധി കാണുക.

പുണർതം

അനുകൂലമായ മാറ്റങ്ങൾ പലതുമുണ്ടാകും. തൊഴിൽരംഗത്ത് നേട്ടങ്ങൾ ലഭിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങും.ആളുകളുടെ ബഹുമാനം നേടും. സാമ്പത്തികമായ പുരോഗതി കൈവരിക്കും. ദീർഘകാലമായി ചിന്തിക്കുന്ന പല ലക്ഷ്യങ്ങളും സാധിക്കുന്നതാണ്. ഗൃഹനിർമ്മാണം ആഗ്രഹിക്കുന്നവർക്ക് അധികം വൈകാതെ അതു നടക്കും. വസ്തുവാഹനാദികൾ വാങ്ങുന്നതിനും അവസരമുണ്ടാകും. വിവാഹാലോചനകളിൽ തീരുമാനമുണ്ടാകുന്നതാണ്.

പൂയം

ഗുണദോഷ സമ്മിശ്രമായ സാഹചര്യമാണ്. കർമ്മരംഗത്ത് അപ്രതീക്ഷിതമായ തടസ്സങ്ങൾക്കു സാധ്യത. ധനനഷ്ടങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുക. കുട്ടികൾക്ക് പഠനകാര്യങ്ങളിൽ ചില തടസ്സങ്ങൾ വരാം. വീട്ടമ്മമാരുടെ ദീർഘകാലത്തെ ആഗ്രഹങ്ങൾ സാധിക്കുന്നതിനിടയുണ്ട്. ഗൃഹനിർമ്മാണം പൂർത്തീകരിച്ച് താമസം തുടങ്ങും. നൂതനമായ ചില സംരംഭങ്ങൾ തുടങ്ങുന്നതിനും അവസരമുണ്ടാകും. രാശിചിന്ത ചെയ്ത് പ്രതിവിധി കാണുക.

ആയില്യം

ഗുണദോഷങ്ങൾ  ഇടകലർന്ന സാഹചര്യമുണ്ടാകാം. യാത്രാക്ലേശം, അലച്ചിൽ ഇവ ഉണ്ടാകാം. തൊഴിൽപരമായി ചില വിഷമങ്ങൾ വന്നേക്കാം. പണമിടപാടുകൾ ശ്രദ്ധിച്ചു ചെയ്യുക. കച്ചവടങ്ങൾ ചെയ്യുന്നവർക്ക് നഷ്ടസാധ്യതയുണ്ട്. ഏതു പ്രതികൂല സാഹചര്യത്തേയും ശരിയായി ചിന്തിച്ച് തരണം ചെയ്യുവാൻ നിങ്ങൾക്കു കഴിവുണ്ട്. സൂര്യരാശി ചിന്ത ചെയ്ത് ഉത്തമമായ പ്രതിവിധി കണ്ടെത്തി ചെയ്യുക.

മകം

ഗുണകരമായ മാറ്റങ്ങൾ പലതുമുണ്ടാകും. നല്ല പുരോഗതി എല്ലാകാര്യത്തിലുമുണ്ടാകും. തൊഴിൽരംഗത്ത് നേട്ടങ്ങൾ ലഭിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ കഴിയും. നൂതനമായ ആശയങ്ങളിലൂടെ കർമ്മരംഗം പുഷ്ടിപ്പെടുത്തും. ഗൃഹനിർമ്മാണം ഉദ്ദേശിക്കുന്നവർക്ക് അത് തുടങ്ങുവാൻ കഴിയും. വസ്തുവാഹനാദികൾ വാങ്ങുന്നതിനും അവസരമുണ്ടാകുന്നതാണ്. രാശിചിന്തയിലൂടെ ഉചിത പ്രതിവിധി കാണുക.

പൂരം

അനുകൂലമായ പലവിധ മാറ്റങ്ങളും ഉണ്ടാകുന്നതാണ്. സാമ്പത്തിക പുരോഗതി നേടും. കുടുംബത്തിൽ സ്വസ്ഥതയും സന്തുഷ്ടിയും ഉണ്ടാകും. വിവാഹാലോചനകളിൽ തീരുമാനമാകും. ഗൃഹനിർമ്മാണം നടത്തുന്നവർക്ക് അത് പൂർത്തീകരിച്ച് താമസം തുടങ്ങുന്നതിനു കഴിയും. വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ  കൂടുതലായി ശ്രദ്ധിച്ചില്ലെങ്കിൽ ചില പ്രയാസങ്ങൾ ഉണ്ടാകാം. നവഗ്രഹശാന്തി ചെയ്യുന്നത് ഉത്തമം.

ഉത്രം

പൊതുവെ ഗുണദോഷ സമസ്ഥിതി അനുഭവപ്പെട്ടേക്കാം. തൊഴിൽരംഗത്ത് പ്രിയകരമല്ലാത്ത സാഹചര്യം ഉണ്ടാകാം. സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുക. വിവാഹാലോചനകളിൽ കാലതാമസം ഉണ്ടാകാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് ഉദ്ദേശിച്ചത്ര പുരോഗതി ഉണ്ടായെന്നു വരില്ല. സമഗ്രമായ രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.

അത്തം

പൊതുവെ ഗുണങ്ങളും ദോഷങ്ങളും ഇടകലർന്ന അവസ്ഥയുണ്ടാകാം. തൊഴിൽപരമായ വിഷമതകൾ വരാനിടയുണ്ട്. കച്ചവടങ്ങൾ ചെയ്യുന്നവർക്ക് ധനനഷ്ടമുണ്ടാകുന്നതിനു സാധ്യത, ശ്രദ്ധിക്കുക. യാത്രാക്ലേശം, അലച്ചിൽ ഇവ ഉണ്ടാകാം. വിവാഹാലോചനകളിൽ തീരുമാനമുണ്ടാകും. ഗൃഹനിർമ്മാണം നടത്തുന്നവർ അതിവ്യയമുണ്ടാകാതെ ശ്രദ്ധിക്കുക. നിങ്ങളുടെ സൂര്യരാശി ചിന്തയിലൂടെ ഉചിത പ്രതിവിധി കണ്ടെത്തുക.

ചിത്തിര

ഗുണദോഷ സമ്മിശ്രാവസ്ഥ ഉണ്ടാകും. കർമ്മരംഗത്ത് പലരീതിയിലുള്ള തടസ്സങ്ങൾ ഉണ്ടാകുന്നതിനു സാധ്യത. സാമ്പത്തികമായി ചില പ്രതികൂലാവസ്ഥകൾ അനുഭവപ്പെടാനിടയുണ്ട്. കുട്ടികൾക്ക് പഠനകാര്യത്തിൽ പലവൈഷമ്യങ്ങളും ഉണ്ടാകാം. കുടുംബത്തിൽ പൊതുവെ സന്തുഷ്ടി നിലനിൽക്കും. വിവാഹാലോചനകൾ സഫലമാകും. പലരീതിയിലുള്ള ഗുണാനുഭവങ്ങൾ വന്നേക്കും.

ചോതി

പൊതുവെ അനുകൂലമാറ്റങ്ങൾ ഉണ്ടാകും. കർമ്മരംഗത്ത് നേട്ടങ്ങൾ അനുഭവപ്പെടും. ധനപരമായി പുരോഗതി നേടും. നൂതന സംരംഭങ്ങൾ തുടങ്ങും. ഗൃഹനിർമ്മാണം വൈകാതെ പൂർത്തീകരിക്കുവാൻ കഴിയും. കുട്ടികൾക്ക് പഠന നേട്ടങ്ങൾ ഉണ്ടാകും. ജീവിതത്തിൽ അവിസ്മരണീയ നേട്ടങ്ങളുടെ കാലമായിരിക്കും വരാൻ പോകുന്നത്.

വിശാഖം

പൊതുവെ അനുകൂലമായ മാറ്റങ്ങൾ വരും. തൊഴിൽരംഗത്ത് നേട്ടങ്ങൾ കൈവരിക്കും. സാമ്പത്തിക പുരോഗതിയുണ്ടാകും. നൂതനമായ സംരംഭങ്ങൾ തുടങ്ങുവാൻ സാധിക്കും. ജീവിതത്തിൽ സുപ്രധാനമായ പല മാറ്റങ്ങളും ഈ കാലത്ത് ഉണ്ടാകുന്നതാണ്. ഗൃഹനിർമ്മാണം ഉദ്ദേശിക്കുന്നവർക്ക് അത് തുടങ്ങുവാൻ കഴിയും. വസ്തു വാഹനാദികൾ നേടിയെടുക്കുവാൻ സാധിക്കും. രാശിചിന്ത ചെയ്ത് ഉചിതപ്രതിവിധി കാണുക.

അനിഴം

പൊതുവെ ഗുണദോഷ സമാവസ്ഥ അനുഭവപ്പെടുന്നതാണ്. തൊഴിൽപരമായി പലവിധ പ്രയാസങ്ങൾ ഉണ്ടായേക്കാം. സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാകാമെന്നതിനാൽ ശ്രദ്ധിക്കുക. യാത്രാക്ലേശം, അലച്ചിൽ ഇവ ഉണ്ടാകാം. കുടുബത്തിലും ചില അസ്വസ്ഥകളൊക്കെ ഉണ്ടാകാനിടയുണ്ട്. വളരെ ശ്രദ്ധാപൂർവ്വം എല്ലാം ചെയ്യുക. സമഗ്രമായ രാശിചിന്ത ചെയ്ത് ഉചിത പരിഹാരം കാണുക.

തൃക്കേട്ട

ഗുണദോഷ സമ്മിശ്രസ്ഥിതി അനുഭവപ്പെടുന്നതിനു സാധ്യത. സാമ്പത്തിക നഷ്ടങ്ങൾ വരാം. ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കുക. യാത്രാവസരങ്ങളിൽ ധനനഷ്ടത്തിനു സാധ്യതയുണ്ട്. കുടുംബത്തിലും ചില വൈഷമ്യങ്ങൾ വരാം. വളരെ കരുതലും മിതത്വവും സംഭാഷണത്തിൽ ശീലിക്കുക. സമ്പൂർണ്ണ രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.

മൂലം

അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. തൊഴിൽരംഗത്ത് നേട്ടങ്ങൾ വന്നു ചേരും. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിനു കഴിയും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ നല്ല നേട്ടങ്ങൾ ലഭിക്കും. കുടുംബത്തിൽ സന്തുഷ്ടി നിലനിൽക്കും. വിവാഹാലോചനകൾ ഫലപ്രദമാകുന്നതാണ്. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. ഗൃഹനിർമ്മാണം പൂർത്തീകരിച്ച് താമസം തുടങ്ങും. ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും.

പൂരാടം

പൊതുവെ അനുകൂലമായ മാറ്റങ്ങൾ പലതും ഉണ്ടാകും. കർമ്മ നേട്ടങ്ങൾ ലഭിക്കും. പുതിയ പ്രവർത്തന മേഖലയിൽ പ്രവേശിക്കുന്നതാണ്. ഗൃഹനിർമ്മാണം ആഗ്രഹിക്കുന്നവർക്ക്  അത് തുടങ്ങുന്നതിനു സാധിക്കും. ഏതു കാര്യത്തിലും അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. നിങ്ങളുടെ രാശി വീഥിയിൽ വളരെ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകുന്നതായ കാലമാണ് ഇത്.

ഉത്രാടം

ജീവിതത്തിൽ വളരെ സുപ്രധാനമായ നേട്ടങ്ങൾ പലതും ഉണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. ദീർഘനാളായി ചിന്തിക്കുന്ന കാര്യങ്ങൾ പലതും സാധിക്കും. വിദ്യാർത്ഥികൾക്ക് അനുകൂലമായിരിക്കില്ല. അതിനാൽ പഠനത്തിൽ കൂടുതൽ ജാഗ്രത പാലിക്കുക. രാശിചിന്തയിലൂടെ ഉചിത പ്രതിവിധി കാണുക.

തിരുവോണം

ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ അനുഭവപ്പെടുന്നതാണ്. സാമ്പത്തിക കാര്യങ്ങളിൽ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകുന്നതാണ്. തൊഴിൽപരമായ തടസ്സങ്ങളും മറ്റു പ്രതിസന്ധികളും അനുഭവപ്പെടാം. കുടുംബത്തിലും ചില അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്. ശ്രദ്ധിക്കുക. വിവാഹാലോചനകളിൽ തീരുമാനമുണ്ടാകാൻ സാധ്യത. വിദ്യാർത്ഥികൾക്ക് നേട്ടങ്ങൾ ഉണ്ടാകും. നിങ്ങളുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട മാറ്റങ്ങൾ ഉണ്ടായേക്കാം.

അവിട്ടം

ഗുണങ്ങളും ദോഷസ്ഥിതികളും ഇടകലർന്ന അനുഭവങ്ങൾ ഉണ്ടായേക്കാം. തൊഴിൽരംഗത്ത് പലവിധ തടസ്സങ്ങളും ഉണ്ടാകും. ധനനഷ്ടങ്ങൾ അനുഭവപ്പെട്ടേക്കാം. യാത്രാക്ലേശം അലച്ചിൽ ഇവ ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധിക്കുക. സംഭാഷണങ്ങളിൽ വേണ്ടത്ര കരുതലും മിതത്വവും ശീലിക്കുക. സമഗ്രമായി രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.

ചതയം

അനുകൂലമായ ചില മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. പുതിയ ജോലിയിൽ പ്രവേശിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. നൂതനമായ തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനു സാധിക്കും. പുതിയ വീട് വാങ്ങുന്നതിനു കഴിയും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടാകാം. നവഗ്രഹശാന്തി നടത്തുക.

പൂരുരുട്ടാതി

ഗുണദോഷ സമാവസ്ഥ ഉണ്ടാകുന്നതിനു സാധ്യത. തൊഴിൽപരമായി പലവിധ തടസ്സങ്ങൾ വരാം. സാമ്പത്തികമായ പ്രതികൂല സ്ഥിതി ഉണ്ടാകാം. യാത്രാക്ലേശവും അലച്ചിലും അനുഭവപ്പെടും. വീട് പണിയുന്നവർ അമിതവ്യയമുണ്ടാകാതെ ശ്രദ്ധിക്കുക. വിവാഹാലോചനകളിൽ തീരുമാനമുണ്ടാകും. കുട്ടികൾക്ക് പഠനകാര്യങ്ങളിൽ പല നേട്ടങ്ങളും കൈവരിക്കുന്നതിനു സാധിക്കും.

ഉതൃട്ടാതി

പൊതുവെ അനുകൂലമാറ്റങ്ങൾ പലതും ഉണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കും. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിനു സാധിക്കും. ജീവിതത്തിൽ വളരെ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും. വിദ്യർത്ഥികൾക്ക് വളരെ നേട്ടങ്ങൾ ഉണ്ടായേക്കും. വീട് പണി പൂർത്തീകരിച്ച് താമസം തുടങ്ങുന്നതിനു സാധിക്കുന്നതാണ്.

രേവതി

അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ദീർഘനാളായി ചിന്തിക്കുന്ന കാര്യങ്ങൾ സാധിക്കുന്നതാണ്. കുട്ടികൾക്ക് നല്ല പഠന പുരോഗതി ഉണ്ടാകുന്നതാണ്.  ഏതു കാര്യത്തിലും അനുകൂലമായ പല മാറ്റങ്ങളും വന്നുചേരും. കുടുംബത്തിലും പൊതുവെ സന്തോഷകരമായ സാഹചര്യങ്ങൾ നിലനിൽക്കുന്നതാണ്. സമഗ്രമായ രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി നടത്തുക.