മാസഫലം: 2023 സെപ്തംബർ (1199 ചിങ്ങം 16 മുതൽ കന്നി 13 വരെ)

മാസഫലം: 2023 സെപ്തംബർ (1199 ചിങ്ങം 16 മുതൽ കന്നി 13 വരെ)

HIGHLIGHTS

മാസഫലം: 2023 സെപ്തംബർ 1 മുതൽ 30 വരെ  (1199 ചിങ്ങം 16 മുതൽ കന്നി 13 വരെ)

അശ്വതി

ഗുണദോഷ സമ്മിശ്രകാലഘട്ടമാണ്. തൊഴിൽരംഗത്ത് അനുകൂലമല്ലാത്ത പല മാറ്റങ്ങളും ഉണ്ടാകുന്നതിന് സാധ്യത. ധനസംബന്ധമായ നഷ്ടങ്ങൾക്ക് സാധ്യത.  പുതിയ പ്രവർത്തനമേഖലയിൽ പ്രവേശിക്കുന്നതിന് സാഹചര്യമുണ്ടാകും. വിദ്യാർത്ഥികൾക്ക് പ്രതികൂലമായ  സാഹചര്യങ്ങൾ ഉണ്ടാകാം. ഔദ്യോഗിക രംഗത്തുള്ളവർക്ക് പലവിധ തടസ്സങ്ങൾ അനുഭവപ്പെട്ടേക്കാം. കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടായേക്കാം. സംഭാഷണത്തിൽ വേണ്ടതായ മിതത്വവും കരുതലും ഉണ്ടായിരിക്കുക. സമഗ്രമായ രാശിചിന്തയിലൂടെ ഉചിത പ്രതിവിധി കണ്ടെത്തി അനുഷ്ഠിക്കുക.

ഭരണി

ഗുണദോഷ സമ്മിശ്രസ്ഥിതി കാണുന്നു. കർമ്മരംഗത്ത് പൊതുവേ മന്ദത ഉണ്ടാകാം. പുതിയ ജോലിക്ക് വേണ്ടി ശ്രമിക്കും. വിദ്യാർത്ഥികൾക്ക് പലവിധ തടസ്സങ്ങൾ അനുഭവപ്പെട്ടേക്കാം. പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ഔദ്യോഗിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ചില പ്രതികൂല സാഹചര്യങ്ങൾ അനുഭവപ്പെട്ടേക്കാം. ആരോഗ്യസംബന്ധമായി കൂടുതലായി ശ്രദ്ധിക്കുക. ധനസംബന്ധമായ അശ്രദ്ധ ഉണ്ടാകുന്നത് നഷ്ടങ്ങൾക്ക് ഇടയായേക്കാം. കച്ചവടക്കാർ വളരെ ശ്രദ്ധാപൂർവ്വം എല്ലാ കാര്യങ്ങളും നിർവ്വഹിക്കുക. സ്ത്രീകൾക്ക് ദീർഘകാലമായി ചിന്തിക്കുന്ന കാര്യങ്ങൾ സാധിക്കുവാനിടയുണ്ട്. വ്യാഴശാന്തികരമായ അനുഷ്ഠാനങ്ങളും പ്രാർത്ഥനകളും നടത്തുക.

കാർത്തിക

ഗുണദോഷസമമായ സാഹചര്യങ്ങൾ അനുഭവപ്പെടുന്നതിന് സാധ്യത. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അതിന് കാലതാമസം അനുഭവപ്പെട്ടേക്കാം. ശ്രമം തുടരുക. ഔദ്യോഗിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകുന്നതിന് സാധ്യത. വിദ്യാർത്ഥികൾക്ക് ഉദ്ദേശിക്കുന്ന രീതിയിലുള്ള നേട്ടങ്ങൾ കൈവരിക്കുന്നതിനുകഴിയും. വീട്ടമ്മമാർക്ക് മനസ്സിന്റെ അഭീഷ്ടങ്ങൾ കൈവരിക്കുന്നതിന് സാധിക്കുന്നതാണ്. ബിസിനസ്സും സ്വയം തൊഴിലും ചെയ്യുന്നവർ കൂടുതൽ സൂക്ഷ്മത പാലിക്കുക. വ്യാഴപ്രീതികരങ്ങളോടെ പ്രാർത്ഥനകൾ നടത്തുന്നത് ഉത്തമം.

രോഹിണി

അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകുന്നതിന് സാധ്യത. പുതിയ ജോലി ലഭിക്കുന്നതിനിടയുണ്ട്. സ്വന്തമായി തൊഴിലുകൾ ചെയ്യുന്നവർക്ക് ചില നേട്ടങ്ങളുണ്ടാകും. നൂതനമായ സംരംഭങ്ങൾ തുടങ്ങുന്നതിന് കഴിയും. കച്ചവടരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പലവിധ ഗുണാനുഭവങ്ങൾക്ക് സാധ്യത കാണുന്നു. കുട്ടികൾക്ക് പഠനകാര്യങ്ങളിൽ കൂടുതൽ പുരോഗതി കൈവരിക്കുന്നതിന് കഴിയുന്നതാണ്. സ്ത്രീകളെ സംബന്ധിച്ച് വളരെ ഗുണകരമായ മാറ്റങ്ങൾ പലതും ജീവിതത്തിൽ വരാവുന്ന ഒരു കാലഘട്ടമാണ്. വ്യാഴശാന്തിക്കായി സത്യനാരായണ കലശം നടത്തുന്നത് ഉത്തമം.

മകയിരം

അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകുന്നതാണ്. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് അവസരമുണ്ടാകും. സ്വന്തമായി വിവിധ ജോലികൾ ചെയ്യുന്നവർക്ക് നേട്ടങ്ങളുണ്ടാകും. പുതിയ സംരംഭം തുടങ്ങും. കുട്ടികൾക്ക് പഠനകാര്യങ്ങളിൽ നേട്ടങ്ങൾ ഉണ്ടാകും. കച്ചവടങ്ങളും മറ്റും ചെയ്യുന്നവർക്കും വളരെ ഗുണമുണ്ടാകുന്നതാണ്. ഉദ്യോഗസ്ഥർക്ക് പല അനുകൂല സാഹചര്യങ്ങളും വന്നുചേരും. ജീവിതത്തിൽ വളരെ ഗുണകരമായ വ്യതിയാനങ്ങളുടെ കാലമാണ് ഇത്. നിങ്ങളുടെ സമഗ്രമായ രാശിചിന്ത ചെയ്ത് ഉചിതമായ പ്രതിവിധി കാണുന്നത് ഉത്തമം.

തിരുവാതിര

ഗുണദോഷ സമമായ സന്ദർഭമാകുന്നു. ജോലിയിൽ ചില വിഷമങ്ങൾ വരാനിടയുണ്ട്. ധനനഷ്ടങ്ങൾ ഉണ്ടായേക്കാം. സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിച്ചുനടത്തുക. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ പലവിധ പ്രതികൂല സാഹചര്യങ്ങൾ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. ഔദ്യോഗികരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പല കാര്യങ്ങളിലും ചെറിയ തടസ്സങ്ങൾ ഉണ്ടാകാം. സ്ത്രീകൾക്ക് ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധിക്കേണ്ട സാഹചര്യമുണ്ട്. നിങ്ങളുടെ വ്യക്തിപരമായ സമഗ്ര രാശിചിന്ത നടത്തി ഉചിതമായ പ്രതിവിധി കാണുക.

പുണർതം

അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകുന്നതാണ്. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് സാധിക്കും. സ്വന്തമായി വിവിധ തൊഴിലുകൾ ചെയ്യുന്നവർക്ക് പല ഗുണങ്ങളും ഉണ്ടാകുന്നതാണ്. പുതിയ ബിസിനസ്സ് നേട്ടങ്ങൾ ഉണ്ടാകും. ഔദ്യോഗിക രംഗത്തുള്ളവർക്കും വിവിധ ഗുണാനുഭവങ്ങൾ ഉണ്ടാകുന്നതിന് സാധ്യത. സ്ത്രീകൾക്ക് നേട്ടങ്ങൾ വന്നുചേരും. ദീർഘനാളായി ചിന്തിക്കുന്ന ആഗ്രഹങ്ങൾ സഫലമാകാൻ സാധ്യത. ജീവിതത്തിൽ സുപ്രധാന വഴിത്തിരിവിന്റെ കാലഘട്ടമാണിത്. ശനീശ്വര പൂജ നടത്തുന്നത് ശുഭം.

പൂയം

ഗുണദോഷ സമ്മിശ്രമായ സാഹചര്യങ്ങൾ നിലനിൽക്കുന്നതാണ്. കർമ്മരംഗത്ത് അത്ര അനുകൂലമല്ലാത്ത സാഹചര്യങ്ങൾ പലതും വന്നുചേരുന്നതാണ്. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്കും തടസ്സങ്ങൾ വരാം. കച്ചവടരംഗത്തുള്ളവർ ധനഷ്ടമുണ്ടാകാതെ ശ്രദ്ധിക്കുക. പഠനകാര്യങ്ങളിൽ കുട്ടികൾക്ക് ഉദ്ദേശിച്ചതുപോലെ മുന്നേറാൻ കഴിഞ്ഞെന്നുവരില്ല. കുടുംബത്തിലും ചില വിഷമതകൾ ഉണ്ടായേക്കാം. സംഭാഷണത്തിൽ നല്ല കരുതലും മിതത്വവും ശീലിക്കുക. ശിവാഷ്‌ടോത്തര നാമാവലി നിത്യേന ചൊല്ലുന്നത് നല്ലതാണ്. സഞ്ജീവനി പൂജ നടത്തുക.

ആയില്യം

പൊതുവേ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയജോലിയിൽ പ്രവേശിക്കുന്നതിന് കഴിയും. സ്വന്തം തൊഴിലുകൾ ചെയ്യുന്നവർക്കും നേട്ടങ്ങളുണ്ടാകുന്നതാണ്. നൂതനസംരംഭങ്ങൾ തുടങ്ങുന്നതിന് സാധിക്കും. കുട്ടികൾക്ക് പഠനകാര്യങ്ങളിൽ വളരെ പുരോഗതി നേടാൻ കഴിയും. ഔദ്യോഗിക രംഗത്തുള്ളവർക്കും വളരെ നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. നിങ്ങളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കാലഘട്ടമാണിത്.  സ്ത്രീകൾക്ക് അഭീഷ്ടസിദ്ധി ഉണ്ടാകുന്നതാണ്. ശനിപ്രീതികരങ്ങളായ വഴിപാടുകൾ നടത്തുന്നത് ഉത്തമം.

മകം

വളരെ അനുകൂലമായ മാറ്റങ്ങൾ പലതും ഉണ്ടാകും. കർമ്മരംഗത്ത് വളരെ  ഗുണാത്മകമായ നല്ല മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. പുതിയ പ്രവർത്തനമേഖലയൽ പ്രവേശിക്കുന്നതിന് കഴിയും. നല്ല രീതിയിലുള്ള പരിശ്രമത്തിലൂടെ വളരെ നേട്ടങ്ങളുണ്ടാകുന്നതാണ്. സാമ്പത്തികപുരോഗതി കൈവരിക്കുന്നതിന് സാധിക്കും. ജീവിതത്തിൽ വളരെ നിർണ്ണായകമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സ്ത്രീകൾക്ക് അഭീഷ്ടസിദ്ധി കൈവരുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ വളരെ നേട്ടങ്ങൾ കൈവരിക്കുന്നതിന് സാധിക്കും. സമ്പൂർണ്ണരാശിവിചിന്തനം ചെയ്ത് പ്രതിവിധി കാണുക.

പൂരം

ഗുണകരമായ മാറ്റങ്ങൾ പലതും വന്നുചേരും. ദീർഘനാളായി ശ്രമിക്കുന്ന ജോലി നേടിയെടുക്കാൻ സാധിക്കും. കച്ചവടരംഗത്ത് പ്രവർത്തിക്കുന്നവർക്ക് വളരെ നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. പഠിക്കുന്ന കുട്ടികളുടെ നേട്ടങ്ങൾ വർദ്ധിക്കുന്നതാണ്. സ്വന്തമായി തൊഴിലുകൾ ചെയ്യുന്നവർക്ക് വളരെ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകുന്നതിന് സാധ്യത. സ്ത്രീകൾക്ക് ദീർഘകാലമായുള്ള അഭീഷ്ടങ്ങൾ സാധിക്കുന്നതിനിടയുണ്ട്. സ്ത്രീകൾക്ക് ദീർഘകാലമായുള്ള അഭീഷ്ടങ്ങൾ സാധിക്കുന്നതിനിടയുണ്ട്. ജീവിതത്തിലെ ചില സുപ്രധാന വഴിത്തിരിവുകൾ ഈ ഘട്ടത്തിലുണ്ടാകുന്നതിന് സാധ്യത കാണുന്നു.  നിങ്ങളുടെ സമഗ്രമായ രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.

ഉത്രം

പൊതുവേ ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് ചില പ്രതികൂലമായ സാഹചര്യങ്ങൾ ഉണ്ടാകാം. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ ഉദ്ദേശിക്കുന്നത്ര പുരോഗതി ഉണ്ടായെന്നുവരില്ല. ഔദ്യോഗികരംഗത്ത് പ്രവർത്തിക്കുന്നവർക്കും പ്രതികൂലമായ ചില സാഹചര്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. കുടുംബത്തിൽ ചില ചെറിയ അസ്വാരസ്യങ്ങൾ അനുഭവപ്പെട്ടേക്കാം. സംഭാഷണത്തിൽ നല്ല കരുതലും മിതത്വവും ശീലിക്കുക. ശ്രദ്ധാപൂർവ്വമായ പരിശ്രമത്തിലൂടെ പ്രതികൂല സാഹചര്യങ്ങളെ മറികടക്കാവുന്നതേയുള്ളൂ. വിഷ്ണു സഹസ്രനാമം പതിവായി ചൊല്ലുന്നത് വളരെ ഗുണം ചെയ്യും.

അത്തം

ഗുണദോഷ സമ്മിശ്രമായ സാഹചര്യങ്ങൾ ഉണ്ടാകുന്നതാണ്. തൊഴിൽ രംഗത്ത് അത്ര അനുകൂലമല്ലാത്ത ചില സാഹചര്യങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത. അന്യദേശങ്ങളിൽ ജോലിക്കുവേണ്ടി ശ്രമിക്കുന്നവർക്കും ചില കാലതാമസമൊക്കെ അനുഭവപ്പെടുന്നതിന് സാധ്യത കാണുന്നു. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ ഉദ്ദേശിക്കുന്ന പുരോഗതി ഉണ്ടായെന്നുവരല്ല. ഔദ്യോഗിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ചില പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായെന്നുവരാം. നിങ്ങളുടെ ജീവിതത്തിലെ സുപ്രധാന മാറ്റങ്ങളുടെ കാലഘട്ടമാണ്. ഏത് കാര്യത്തിലും വളരെ സൂക്ഷ്മതയോടെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടതാണ്. സമഗ്രമായ രാശിചിന്ത നടത്തി ഉചിത പ്രതിവിധി കാണുക.

ചിത്തിര

ഗുണദോഷ സമമായ കാലഘട്ടമാണ്. ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ മുമ്പോട്ടുപോകുവാൻ തടസ്സങ്ങൾ ഉണ്ടായേക്കാം. കർമ്മരംഗത്ത് പ്രതികൂലമായ സാഹചര്യങ്ങൾ ഉണ്ടാകുന്നതിന് സാധ്യത. കച്ചവടരംഗത്ത് പ്രവർത്തിക്കുന്നവർ പൊതുവേ വളരെ ശ്രദ്ധിക്കുക. സ്വയംതൊഴിലുകൾ ചെയ്യുന്നവരും പൊതുവെ സൂക്ഷ്മത പാലിക്കുക. സാമ്പത്തികനഷ്ടങ്ങൾക്ക് സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് ഉദ്ദേശിച്ചത്ര പുരോഗതി ഉണ്ടായെന്നുവരില്ല. ഔദ്യോഗികരംഗത്തുള്ളവർക്കും അത്ര അനുകൂലമല്ലാത്ത ചില സാഹചര്യങ്ങൾ ഉണ്ടായേക്കാം. ആരോഗ്യപരമായും പൊതുവെ സൂക്ഷ്മത വേണം. സ്ത്രീകൾക്ക് അപ്രതീക്ഷിതമായ ചില നേട്ടങ്ങളൊക്കെ ഉണ്ടായേക്കാം. ശനിദോഷശാന്തിക്കായി ശിവക്ഷേത്രത്തിൽ ധാര നടത്തുക.

ചോതി

വളരെ അനുകൂലമായ പല മാറ്റങ്ങളും വന്നുചേരുന്നതാണ്. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് സാധിക്കും. നൂതനസംരംഭങ്ങൾ തുടങ്ങുന്നതിന് അവസരമുണ്ടാകും. ജീവിതത്തിൽ നിർണ്ണായകമായ മാറ്റം ഉണ്ടാകുന്നതിന് സാധ്യത. കുട്ടികളുടെ പഠനകാര്യങ്ങളിൽ വളരെ പുരോഗതിയുണ്ടാകും. ബിസിനസ്സും മറ്റും ചെയ്യുന്നവർക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടായേക്കാം. സ്ത്രീകൾക്ക് അഭീഷ്ടസിദ്ധിയുണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് കീർത്തിയും ഉയർച്ചയും ഉണ്ടാകുന്നതാണ്. രാശിവീഥിയിൽ ഗുണാത്മകമായ സ്ഥിതിയാണുള്ളത്. സമഗ്രരാശി ചിന്തയിലൂടെ ഉചിത പ്രതിവിധി കാണുക.

വിശാഖം

ഗുണാത്മകമായ മാറ്റങ്ങൾ പലതും ഉണ്ടാകും. പുതിയ തൊഴിൽ മേഖലയിൽ പ്രവേശിക്കും. നൂതനമായ ബിസിനസ്സ് തുടങ്ങുന്നതിന് സന്ദർഭമുണ്ടാകും. കുട്ടികൾക്ക് വളരെ പഠനനേട്ടങ്ങൾ ലഭിക്കുന്നതാണ്. ഔദ്യോഗികരംഗത്തുള്ളവർക്കും വളരെയധികം നല്ല മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. സ്ത്രീകൾക്ക് മനസ്സിന്റെ അഭീഷ്ടങ്ങൾ സാധിക്കുന്നതിന് സാധ്യത. കലാരംഗത്തുള്ളവർക്ക് അവിചാരിത നേട്ടങ്ങൾ കാണുന്നു. ഗൃഹനിർമ്മാണം ഉദ്ദേശിക്കുന്നവർക്ക് വൈകാതെ അത് സാധിക്കുന്നതാണ്. സുപ്രധാനമായ ഈ കാലത്ത് സമ്പൂർണ്ണമായ രാശിവിചിന്തനത്തിലൂടെ ഉചിത പ്രതിവിധികൾ കാണുക.

അനിഴം

ഗുണദോഷ സമ്മിശ്രമായ സ്ഥിതികൾ ഉണ്ടാകുവാൻ സാധ്യത. പുതിയ ജോലിക്ക് ശ്രമിക്കുമ്പോൾ കാലതാമസമുണ്ടാകും. നിങ്ങളുടെ തൊഴിൽരംഗത്ത് പലവിധ പ്രയാസങ്ങൾ അനുഭവപ്പെട്ടേക്കാം. സാമ്പത്തിക നഷ്ടങ്ങൾക്ക് സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക. കുട്ടികൾക്ക് പഠനകാര്യങ്ങളിൽ വേണ്ടത്ര പുരോഗതി ഉണ്ടാകണമെന്നില്ല. ഉദ്യോഗസ്ഥർക്കും ചില പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായേക്കാം. നിങ്ങളുടെ രാശിവീഥിയിൽ അത്ര ഗുണകരമല്ലാത്ത ചില സാഹചര്യങ്ങളാണുള്ളത്. സമ്പൂർണ്ണ രാശിചിന്തയിലൂടെ ഉചിത പ്രതിവിധി കാണുക.

തൃക്കേട്ട

പൊതുവേ ഗുണദോഷ സമ്മിശ്രമായ സ്ഥിതി കാണുന്നുണ്ട്. ജോലിയിൽ ചില വിഷമതകൾ ഉണ്ടാകാം. അന്യദേശങ്ങളിൽ ജോലിക്ക് പോകാൻ ശ്രമിക്കുന്നവർ വളരെ സൂക്ഷ്മതയോടെ എല്ലാം ചെയ്യുക. വിദ്യാർത്ഥികൾ കൂടുതലായി ജാഗ്രതയോടെ ശ്രമിക്കേണ്ടതാണ്. കച്ചവടരംഗത്തുള്ളവർ നഷ്ടങ്ങൾ വരാതെ സൂക്ഷിക്കുക. ഏതുകാര്യത്തിലും വളരെ ശ്രദ്ധാജാഗ്രതകൾ ആവശ്യമാണ്. ശാന്തതയോടെ പെരുമാറുക. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുക. ശിവക്ഷേത്രത്തിൽ ജലധാര നടത്തുന്നത് ഉത്തമം.

മൂലം

അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അത് സാധിക്കുന്നതാണ്. സ്വയം തൊഴിൽ ചെയ്യുന്നവർക്കും കച്ചവടക്കാർക്കും വളരെ നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. നൂതനസംരംഭങ്ങൾ തുടങ്ങുവാൻ സാധിക്കുന്നതാണ്. കുട്ടികൾക്ക് പഠന പുരോഗതി കൈവരിക്കുന്നതിന് സാധ്യത. ഔദ്യോഗിക രംഗത്തുള്ളവരുടെ ജീവിതത്തിലും അനുകൂലമായ പലവിധ മാറ്റങ്ങളും ഉണ്ടാകുന്നതായി കാണുന്നുണ്ട്. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങളുണ്ടാകും. വിഷ്ണു അഷ്‌ടോത്തരനാമം നിത്യേന ചൊല്ലുക.

പൂരാടം

ഗുണകരമായ നല്ല മാറ്റങ്ങൾ പലതും ഉണ്ടാകും. പുതിയജോലിക്ക് ശ്രമിക്കുന്നവർക്ക് അത് സാധിക്കും. നുതനമായ തൊഴിൽ മേഖലയിൽ പ്രവേശിക്കുന്നതിന് കഴിയും. ഉദ്യോഗസ്ഥരുടെ കാര്യത്തിലും വളരെ ഗുണാത്മകമായ മാറ്റങ്ങൾ പലതും ഉണ്ടാകുന്നതായി കാണുന്നു. ദീർഘനാളായി ചിന്തിക്കുന്ന കാര്യങ്ങൾ പലതും വീട്ടമ്മമാർക്ക് സാധിക്കുന്നതാണ്. സമഗ്രമായ രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.

ഉത്രാടം

ഗുണദോഷസമ്മിശ്രമായ അവസ്ഥ ഉണ്ടാകുന്നതാണ്. തൊഴിൽരംഗത്ത് ചില പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായേക്കാം. വിദ്യാർത്ഥികളുടെ പഠനകാര്യങ്ങളിൽ ഉദ്ദേശിച്ചത്ര പുരോഗതി ഉണ്ടായെന്നുവരില്ല. ഔദ്യോഗികരംഗത്തുള്ളവർക്കും പലവിധ തടസ്സങ്ങൾ പല കാര്യത്തിലും ഉണ്ടായേക്കാം. ഗൃഹനിർമ്മാണം നടത്തുന്നവർ അതിവ്യയമുണ്ടാകാതെ ശ്രദ്ധിക്കുക. സമഗ്രമായ രാശിചിന്തയിലൂടെ ഉചിത പ്രതിവിധി കാണുക.

തിരുവോണം

അവിചാരിതമായ നേട്ടങ്ങൾ പല കാര്യങ്ങളിലും ഉണ്ടായേക്കാം. മനസ്സിനുദ്ദേശിക്കുന്നതുപോലെ എല്ലാകാര്യങ്ങളും നടക്കണമെന്നില്ല. കർമ്മരംഗത്ത് പലവിധത്തിൽ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായേക്കാം. കച്ചവടക്കാർ ധനനഷ്ടം ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്. ഉദ്യോഗസ്ഥർ തീരുമാനങ്ങൾ എടുക്കുമ്പോൾ നന്നായി ചിന്തിക്കുക. കുട്ടികൾ പഠനവിഷയത്തിൽ കൂടുതൽ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് വിഷമങ്ങൾ ഉണ്ടായേക്കാം. ശിവക്ഷേത്രത്തിൽ ധാര നടത്തുക.

അവിട്ടം

അത്ര അനുകൂലമല്ലാത്ത സാഹചര്യങ്ങൾ അനുഭവപ്പെട്ടേക്കാം. തൊഴിൽ രംഗത്ത് പലവിധ തടസ്സങ്ങൾ ഉണ്ടാകുന്നതിന് സാധ്യത. സ്വന്തമായി വിവിധ തൊഴിലുകൾ ചെയ്യുന്നവർക്ക് കൂടുതൽ ശ്രദ്ധ ആവശ്യമാണ്. യാത്രാക്ലേശം, അലച്ചിൽ ഇവ ഉണ്ടാകാം. ആരോഗ്യകരമായ അസ്വസ്ഥകൾക്ക് സാധ്യത. പുതിയ തൊഴിൽമേഖലയിൽ പ്രവേശിക്കുന്നതിന് സാധ്യത. കുട്ടികളുടെ പഠനകാര്യങ്ങളിൽ പലവിധ തടസ്സങ്ങൾ വന്നേക്കാം. സമ്പൂർണ്ണമായ രാശിചിന്ത ചെയ്ത് പ്രതിവിധി കാണുക.

ചതയം

ഗുണദോഷ സമ്മിശ്രമായ സ്ഥിതി ഉണ്ടായേക്കാം. പുതിയ ജോലിയിൽ പ്രവേശിക്കുന്നത് അൽപ്പം കൂടി വൈകിയേക്കാം. അന്യദേശങ്ങളിൽ തൊഴിൽ അന്വേഷിക്കുന്നവർ എല്ലാ കാര്യങ്ങളും സൂക്ഷ്മമായി ചെയ്ത് മുന്നോട്ടുപോകുക. സാമ്പത്തിക ഇടപാടുകൾ ശ്രദ്ധിച്ചു നടത്തുവാൻ കച്ചവടക്കാർ ജാഗ്രത കാട്ടേണ്ടതാണ്. സ്ത്രീകൾ ആരോഗ്യ കാര്യങ്ങളിൽ കൂടുതലായി ശ്രദ്ധിക്കുക. സമഗ്രരാശി ചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.

പൂരുരുട്ടാതി

പൊതുവേ ഗുണദോഷ സമ്മിശ്രമായ സമയമാണ്. ഉദ്ദേശിക്കുന്ന രീതിയിൽ ചില കാര്യങ്ങളൊക്കെ നടക്കും. തൊഴിൽരംഗത്ത് അത്ര അനുകൂലമല്ലാത്ത ചില സാഹചര്യങ്ങൾ അനുഭവപ്പെടാം. കച്ചവടരംഗത്ത് പ്രവർത്തിക്കുന്നവർ ധനനഷ്ടമുണ്ടാകാതെ സൂക്ഷ്മത പാലിക്കേണ്ടതാണ്. ആരോഗ്യസംബന്ധമായ കാര്യങ്ങളിൽ വളരെ ശ്രദ്ധയോടെ നിരീക്ഷിക്കുക. വ്യാഴശാന്തിക്കായി സത്യനാരായണ പൂജ നടത്തുക.

ഉത്തൃട്ടാതി

പൊതുവേ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് ഉത്തമമായി സാധിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. കച്ചവടരംഗത്ത് പ്രവർത്തിക്കുന്നവർക്ക് വളരെ നേട്ടങ്ങൾ ലഭിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ വളരെ പുരോഗതി കൈവരിക്കുവാൻ കഴിയും. ഗൃഹനിർമ്മാണം ആഗ്രഹിക്കുന്നവർക്ക് ഉടനെ അത് സാധിക്കുന്നതാണ്. ജീവിതത്തിലെ സുപ്രധാന മാറ്റങ്ങളുടെ കാലഘട്ടമാണിത്.

രേവതി

ഗുണാത്മകമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. തൊഴിൽരംഗത്ത് വളരെ നേട്ടങ്ങൾ ഉണ്ടാകുന്നതായി കാണുന്നു. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിന് കഴിയും. സാമ്പത്തിക പുരോഗതി കൈവരിക്കും. വീട് പണിയുവാൻ ആഗ്രഹിക്കുന്നവർക്ക് വൈകാതെ അത് സാധിക്കുന്നതാണ്. ജീവിതത്തിൽ അസുലഭമായ നേട്ടങ്ങൾ കൈവരിക്കാവുന്ന ഒരു ഘട്ടമാണ്. വ്യാഴപ്രീതികരമായ വിഷ്ണു സഹസ്രനാമം നിത്യവും ചൊല്ലുക.