കുതിച്ചുകയറ്റങ്ങളും കുലുക്കങ്ങളും: 2024 പൊതു വർഷഫലം

കുതിച്ചുകയറ്റങ്ങളും കുലുക്കങ്ങളും: 2024 പൊതു വർഷഫലം

പൊതുവിൽ രാഷ്ട്രത്തിന്റെ ഗതി ഗണിച്ചുനോക്കുമ്പോൾ ഷെയർ മാർക്കറ്റ്, റിയൽ എസ്റ്റേറ്റ്, ബിൽഡിംഗ് കൺസ്ട്രക്ഷൻ എന്നീ മേഖലകളിൽ കുതിച്ചുകയറ്റം ഉണ്ടാകും. തൊഴിൽ മേഖലയിൽ പുരോഗതി ഉണ്ടാകും. സർവ്വതോന്മുഖമായ പുരോഗതി ഭാരതത്തിൽ പ്രകടമാകും. സാമ്പത്തികമാന്ദ്യം കേരളജനതയെ പിടിച്ചുകുലുക്കും. കഷ്ടനഷ്ടങ്ങളുടെ കാലഘട്ടമായിരിക്കും മലയാളികളെ കാത്തിരിക്കുന്നത്.

 

അശ്വതി

ചിരകാലാഭിലാഷങ്ങൾ സാക്ഷാത്ക്കരിക്കും. അനാവശ്യ കാര്യങ്ങളെക്കുറിച്ചുള്ള അതിരുകവഞ്ഞ ചിന്ത മനസ്സമാധാനം നഷ്ടപ്പെടുത്തും. ബന്ധുമിത്രാദികളിൽ നിന്ന് ഇവർക്ക് അർഹിക്കുന്ന പ്രോത്സാഹനം ലഭിക്കില്ല. സുഖഭോഗാദികൾ അനുഭവിക്കാൻ അവസരം കൈവരും. വിവാഹത്തിന് കാലതാമസം നേരിടും. ശത്രുക്കളെ പരാജയപ്പെടുത്തും. നിസ്സാരകാരണങ്ങളാൽ അകന്നു പോയവർ അടുത്തുവരും. സ്വത്ത് സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. ഉന്നതപഠനത്തിന് വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. കാലങ്ങളായി മുടങ്ങിക്കിടന്ന പല കാര്യങ്ങളും പൂർത്തീകരണത്തിലേക്ക് വരും. അതീന്ദ്രിയമായ അനുഭവങ്ങൾ ഉണ്ടാകും. ആരോഗ്യ പരിപാലനത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം.

ഭരണി

നയപരമായ പെരുമാറ്റം ആർജ്ജിക്കണം. ഇല്ലെങ്കിൽ കർമ്മപഥത്തിൽ നഷ്ടങ്ങളും ശത്രുക്കളും ഉണ്ടാകും. പ്രതിബന്ധങ്ങളെ തകർത്തുകൊണ്ട് ജീവിതപുരോഗതി നേടുവാൻ പരിശ്രമിക്കും. ജീവിതത്തിൽ പലവിധ പരിവർത്തനങ്ങളും നേരിടേണ്ടി വരും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുരോഗതിയുണ്ടാകും. ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ വന്നുചേരും. കടബാദ്ധ്യതകൾ അകലും. വിവാഹാലോചനകൾ ഫലപ്രാപ്തിയിലെത്തും. തൊഴിൽ തേടുന്നവർക്ക് അനുകൂല സമയമാണ്. നിഗൂഢശാസ്ത്രങ്ങളിൽ താൽപ്പര്യം ഉണ്ടാകും. ദീർഘദൂരയാത്രകൾ വേണ്ടിവരും. കാൽമുട്ടുകളിൽ വേദന അനുഭവപ്പെടും. ധാർമ്മിക പ്രവർത്തികളിൽ താൽപ്പര്യം വർദ്ധിക്കും.

കാർത്തിക

കർത്തവ്യ നിർവ്വഹണത്തിൽ മികവ് പുലർത്തും. വാഗ്ദാനങ്ങൾ പാലിക്കുവാൻ കഴിയും. സമൂഹത്തിന്റെ ആദരവ് നേടും. പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങൾ പാളിപ്പോകും. കുടുംബത്തിൽ നിന്ന് അകന്നുകഴിയേണ്ട സാഹചര്യങ്ങൾ ഉണ്ടാകും. ദാമ്പത്യജീവിതത്തിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാകും. സൗഹൃദങ്ങൾ വഴി നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ബിസിനസ്സ് വിപുലീകരിക്കുവാൻ സാധിക്കും. സന്താനങ്ങൾ മൂലം മനോവിഷമങ്ങൾക്ക് സാദ്ധ്യത. സ്വത്ത് സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ഉണ്ടാകും. മാതാപിതാക്കളുടെ ആരോഗ്യപരിപാലനത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.

രോഹിണി

ഒരേ ഒരു ലക്ഷ്യത്തെ മുൻനിറത്തി പ്രവർത്തിക്കുവാൻ സാധിച്ചാൽ ജീവിതവിജയം നേടാം. പൊതുപ്രവർത്തനരംഗത്ത് ശോഭിക്കും. സ്വതന്ത്രമായ തൊഴിലുകൾ ചെയ്യുന്നവർക്ക് നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും ശ്രദ്ധാപൂർവ്വം മുന്നോട്ടുപോകണം. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കണം. സ്ത്രീസൗഹൃദങ്ങൾ വർദ്ധിക്കും. ഗൃഹാന്തരീക്ഷം കലുഷിതമാകാതിരിക്കുവാൻ ശ്രമിക്കണം. അപകടങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർ ജാഗ്രതയോടെ മുന്നോട്ടുപോകണം. സുഹൃത്തുക്കളുമായി നിസ്സാരകാര്യങ്ങളുടെ പേരിൽ അകലും. ഗർഭിണികളായ സ്ത്രീകൾ വളരെ ഏറെ ശ്രദ്ധിക്കേണ്ട സമയമാണ്. ആത്മീയകാര്യങ്ങളിൽ താൽപ്പര്യം വർദ്ധിക്കും.

മകയിരം

സ്ഥിരമായ ഒരു പ്രവർത്തന മണ്ഡലം കണ്ടെത്താൻ ശ്രമിക്കണം. അന്യരുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ നിരാശാജനകമായ അനുഭവങ്ങൾ ഉണ്ടാകും. വരുമാനം കുറയും. ചെലവുകൾ അധികരിക്കും. ദാമ്പത്യ ജീവിതത്തിൽ ഐശ്വര്യാനുഭവങ്ങൾ ഉണ്ടാകും. മാതാവിൽ നിന്നമ് സഹായസഹകരണങ്ങൾ ലഭിക്കും. ഔദ്യോഗികരംഗങ്ങളിൽ ശോഭിക്കും. പ്രണയസംബന്ധമായ വിഷയങ്ങളിൽ നിരാശാജനകമായ അനുഭവങ്ങൾ ഉണ്ടാകും. വീട് മാറുവാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. സാമ്പത്തിക അച്ചടക്കം പാലിക്കണം. നീട്ടിവെച്ചുകൊണ്ടിരുന്ന പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ കഴിയും. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കണം.

തിരുവാതിര

കാര്യനിർവ്വഹണശേഷി പ്രകടിപ്പിക്കുവാനുള്ള അവസരങ്ങൾ വന്നുചേരും. ഏറ്റെടുക്കുന്ന പ്രവർത്തികൾ വിജയകരമായി പൂർത്തീകരിക്കുവാൻ സാധിക്കും. തൊഴിൽപരമായ പല പരിവർത്തനങ്ങളും നേരിടും. ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ വന്നുചേരും. ഒന്നിലധികം പ്രവർത്തനങ്ങളിൽ ഒരേസമയം വ്യാപരിക്കും. ഔദ്യോഗികരംഗത്ത്  പ്രവർത്തിക്കുന്നവർക്ക് സ്ഥലം മാറ്റത്തിന് സാദ്ധ്യതയുണ്ട്. കുടുംബത്തിൽ നിന്ന് അകന്നുകഴിയേണ്ടി വരും. ദാമ്പത്യജീവിതത്തിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാകും. നേതൃത്വപദവിയിൽ ശോഭിക്കും. സമൂഹത്തിൽ ആദരവും അംഗീകാരവും നേടും. മാതാപിതാക്കളുടെ ആരോഗ്യപരിപാലനത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.

പുണർതം

ആചാരാനുഷ്ഠാനങ്ങളിൽ തൽപ്പരരാകും. കർമ്മരംഗത്ത് വിഘ്‌നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർ നഷ്ടങ്ങൾ വരാതിരിക്കുവാൻ ശ്രദ്ധിക്കണം. ബന്ധുമിത്രാദികളുമായി അഭിപ്രായഭിന്നതകൾ ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കണം. ദാമ്പത്യജീവിതത്തിൽ ഇരുവരും വിട്ടുവീഴ്ചാമനോഭാവം പുലർത്തണം. തൊഴിൽപരമായി സ്ഥലം മാറ്റത്തിന് സാദ്ധ്യതയുണ്ട്. മാതാവിന്റെ ആരോഗ്യപരിപാലനത്തിന് പ്രത്യേകം ശ്രദ്ധിക്കണം. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ദീർഘദൂരയാത്രകൾ ചെയ്യും. ആത്മീയ കാര്യങ്ങളിൽ താൽപ്പര്യം വർദ്ധിക്കും.

പൂയം

ലക്ഷ്യസാക്ഷാത്ക്കാരത്തിനായി കഠിനമായി പരിശ്രമിക്കും. കുടുംബജീവിതത്തിൽ ശാന്തിയും സമാധാനവും അകലും. പല പരിവർത്തനങ്ങളും ഉണ്ടാകും. വിവാദവിഷയങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. പിതൃസൗഭാഗ്യങ്ങൾ കുറയും. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അസാന്മാർഗ്ഗിക പ്രവർത്തികളിൽ അകപ്പെടാതിരിക്കുവാൻ ശ്രദ്ധിക്കണം. വിദേശപഠനത്തിന് കാലതാമസം നേരിടും. വിവാഹാലോചനകൾ ഫലപ്രാപ്തിയിലെത്തും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. അഭിമാനത്തിന് ക്ഷതമേൽക്കുന്ന  സന്ദർഭങ്ങൾ ഉണ്ടാകും. ധാർമ്മിക പ്രവർത്തികളിൽ താൽപ്പര്യം ഉണ്ടാകും. ആരോഗ്യം ശ്രദ്ധിക്കണം.

 

ആയില്യം

വാക്ചാതുര്യവും നയപരമായ പെരുമാറ്റവും കൊണ്ട് നേട്ടങ്ങൾ കൈവരിക്കും. ജീവിതത്തിൽ പല ദുരനുഭവങ്ങളും ഉണ്ടാകും. ബന്ധുമിത്രാദികളിൽ നിന്ന് അപവാദങ്ങളും ആരോപണങ്ങളും ശ്രദ്ധിക്കും. ഏറ്റെടുക്കുന്ന പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ സാധിക്കും. ഉന്നതപഠനത്തിന് വിദേശത്ത് പോകുവാൻ സാധിക്കും. അയൽക്കാരുമായി അഭിപ്രായഭിന്നതകൾ ഉണ്ടാകും. പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമാണ്. കൂടുതൽ മുതൽ മുടക്കില്ലാതെ നടത്തുന്ന ബിസിനസ്സ് നേട്ടങ്ങൾ നൽകും. ഔദ്യോഗിക രംഗത്ത് പ്രവർത്തിക്കുന്നവർ ജാഗ്രതയോടെ മുന്നോട്ടുപോകണം. ആരോഗ്യം ശ്രദ്ധിക്കണം.

മകം

പൊതുപ്രവർത്തനങ്ങളിൽ ശോഭിക്കുവാൻ കഴിയും. സന്തതസഹചാരികളിൽ നിന്ന് ദുരനുഭവങ്ങൾ ഉണ്ടാകം. സ്ത്രീസൗഹൃദങ്ങൾ വർദ്ധിക്കും. ശത്രുക്കളുടെ ഭാഗത്തുനിന്നുള്ള ശല്യങ്ങൾ ഉണ്ടാകും. കർമ്മരംഗത്ത് പുരോഗതിയുണ്ടാകും. ഷെയർ മാർക്കറ്റുമായി ബന്ധപ്പെടുന്നവർ ജാഗ്രത പുലർത്തണം. അപകടങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. പണം കടംകൊടുക്കുകയാണെങ്കിൽ ശ്രദ്ധിക്കുക. തിരിച്ച് കിട്ടാനുള്ള സാദ്ധ്യത കുറവാണ്. ഉന്നതപഠനത്തിനുള്ള അവസരങ്ങൾ വന്നുചേരും. ദാമ്പത്യ ജീവിതത്തിൽ അഭിപ്രായഭിന്നതകൾ ഉണ്ടാകും. മാതാപിതാക്കളുടെ നിയന്ത്രണങ്ങൾ ഇഷ്ടപ്പെടാത്ത സന്താനങ്ങൾ തന്നിഷ്ടംപോലെ പ്രവർത്തിക്കും. ആരോഗ്യപരിപാലനത്തിൽ പ്രത്യേകശ്രദ്ധ ചെലുത്തേണ്ട സമയമാണ്.

പൂരം

പ്രതീക്ഷയ്ക്ക് ഒത്തു ഉയരുവാൻ കാലതാമസം നേരിടും. സാമ്പത്തിക ഇടപാടുകളിൽ നിരാശാജനകമായ അനുഭവങ്ങൾ ഉണ്ടാകും. മനസ്സിനെ ഏതെങ്കിലും ഒരു കാര്യം സദാ ദുഃഖിപ്പിച്ചുകൊണ്ടിരിക്കും. ഔദ്യോഗിക രംഗത്ത് നേട്ടങ്ങൾ കൈവരിക്കും. ജീവിതപുരോഗതിക്ക് വിഘാതമായി ശത്രുക്കളുടെ ശല്യങ്ങൾ ഉണ്ടാകും. സ്വജനങ്ങളുമായി അകന്നുകഴിയേണ്ട സാഹചര്യങ്ങൾ ഉണ്ടാകും. പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ വേദനിക്കും. പാർട്ട്ണർഷിപ്പ് ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർ ശ്രദ്ധിക്കണം. സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാകാം. സംസാരത്തിൽ മോശമായ പദപ്രയോഗങ്ങൾ കടന്നുവരാതിരിക്കുവാൻ ശ്രദ്ധിക്കണം. ഗർഭിണികളായ സ്ത്രീകൾ വളരെ സൂക്ഷിക്കേണ്ട സമയമാണ്. ആരോഗ്യം ശ്രദ്ധിക്കണം.

ഉത്രം

വീണ്ടുവിചാരമില്ലാതെ പ്രവർത്തിച്ച് പിന്നീട് പശ്ചാത്തപിക്കേണ്ട സാഹചര്യങ്ങൾ വന്നുചേരും. കുടുംബപരമായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടിവരും. സമൂഹത്തിൽ ആദരവും അംഗീകാരവും നേടും. കർമ്മമേഖല വിപുലപ്പെടുത്തുവാൻ സാധിക്കും. സ്ത്രീസൗഹൃദങ്ങൾ വർദ്ധിക്കും. പൂർവ്വികമായ സ്വത്ത് സംബന്ധമായ കേസുകൾ കോടതിയിലെത്തും. ദാമ്പത്യജീവിതത്തിൽ കരുതലോടെ മുന്നോട്ടുപോകുക. സർക്കാരിൽ നിന്ന് പ്രതികൂല നടപടികൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. പാർട്ട്ണർഷിപ്പിലൂടെ നേട്ടങ്ങൾ ഉണ്ടാകും. പുതിയ വാഹനങ്ങൾ വാങ്ങുവാൻ സാധിക്കും. വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കും. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കണം.

അത്തം

ഭാഗ്യനിർഭാഗ്യങ്ങളിലൂടെ കടന്നുപോകേണ്ടി വരും. പുതിയ സംരംഭങ്ങൾ അപ്രതീക്ഷിതമായ രീതിയിൽ വിജയിക്കും. കർമ്മരംഗത്ത് പുരോഗതി പ്രകടമാകും. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കണം. സമൂഹത്തിന്റെ ആദരവ് നേടിയെടുക്കുവാനുള്ള പ്രവർത്തനം കാഴ്ചവയ്ക്കുവാൻ സാധിക്കും. ദാമ്പത്യ ജീവിതം സംതൃപ്തികരമാകും. സ്ത്രീ സംബന്ധമായ വിഷയങ്ങളിൽ ശ്രദ്ധിക്കണം. അപവാദങ്ങൾ വരാനുള്ള സാധ്യതയുണ്ട്. വായ്പകൾക്ക് അപേക്ഷിക്കുന്നവർക്ക് പ്രയാസം കൂടാതെ അനുവദിച്ചു കിട്ടും. തൊഴിൽ തേടുന്നവർക്ക് അനുകൂല സമയമാണ്. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കണം.

ചിത്തിര

നയപരമായ സമീപനം കൊണ്ട് കർമ്മരംഗത്ത് അനുഭവപ്പെടുന്ന വിഘ്‌നങ്ങൾ മാറി മുന്നേറുവാൻ സാധിക്കും. വിവാദവിഷയങ്ങളിൽ നിന്ന് അകന്നുനിൽക്കണം. മാതൃസൗഭാഗ്യം അനുഭവിക്കും. പിതാവിനെ കൊണ്ടുള്ള ഗുണാനുഭവങ്ങൾ കുറയും. കലാരംഗത്ത് താൽപ്പര്യം ഉണ്ടാകും. വാഗ്ദാനങ്ങൾ പാലിക്കും. ഔദ്യോഗിക ജിവിതത്തിൽ നിരാശാജനകമായ അനുഭവങ്ങൾ ഉണ്ടാകും. സന്താനങ്ങൾ മൂലം മനോവേദന അനുഭവിക്കും. തൊഴിൽരംഗത്ത് പങ്കാളികൾ ഉണ്ടെങ്കിൽ സൂക്ഷിക്കണം. വാഗ്ദാനങ്ങൾ നിറവേറ്റാൻ കാലതാമസം നേരിടും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കം. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കണം. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും.

ചോതി

പുത്തൻ ആശയങ്ങൾ പ്രവർത്തിപഥത്തിൽ കൊണ്ടുവരാൻ കാലതാമസം നേരിടും. പ്രവർത്തനരംഗത്ത് എതിർപ്പുകൾ ഉണ്ടാകും. ബന്ധുമിത്രാദികളിൽ നിന്ന് ആരോപണങ്ങളും അപവാദങ്ങളും ഉണ്ടാകും. സാഹസിക പ്രവർത്തികളിൽ നിന്ന് വിട്ടുനിൽക്കണം. സ്വപരിശ്രമം കൊണ്ട് നേട്ടങ്ങൾ കൈവരിക്കും. ദാമ്പത്യജീവിതത്തിൽ അഭിപ്രായഭിന്നതകൾ ഉണ്ടാകും. സന്താനങ്ങളിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകും. വിവാഹാലോചനകൾ ഫലപ്രാപ്തിയിലെത്തും. അകാരണമായ ഭയമുണ്ടാകും. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് അനുകൂല സമയമാണ്. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കണം. ആത്മീയകാര്യങ്ങളിൽ താൽപ്പര്യം ഉണ്ടാകും.

വിശാഖം

പ്രായോഗികബുദ്ധി പ്രകടിപ്പിക്കുന്ന ഇവർക്ക് ജീവിതസൗഭാഗ്യങ്ങൾ കൈവരും. മാതാവിൽ നിന്നുള്ള സുഖാനുഭവങ്ങൾ കുറയും. കർമ്മരംഗത്ത് മികവ് പ്രകടിപ്പിക്കും. ഏറ്റെടുക്കുന്ന പ്രവർത്തികൾ വിജയകരമായി പൂർത്തീകരിക്കുവാൻ സാധിക്കും. മത്സരപരീക്ഷകളിൽ വിജയം വരിക്കും. സ്ത്രീസൗഹൃദങ്ങൾ വർദ്ധിക്കും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. വിവാഹാലോചനകൾ ഫലപ്രാപ്തിയിലെത്തും. സന്താനങ്ങളെ കൊണ്ട് സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. മനസ്വസ്ഥത തകർക്കുന്ന ചില അനുഭവങ്ങൾ വന്നുചേരും. ആരോഗ്യം ശ്രദ്ധിക്കണം. ആത്മീയ കാര്യങ്ങളിൽ താൽപ്പര്യം വർദ്ധിക്കും.

അനിഴം

പല പരിവർത്തനങ്ങൾക്കും സാക്ഷ്യം വഹിക്കും. പരിശ്രമത്തിന് അനുസരിച്ചുള്ള ഫലം ലഭിക്കില്ല. ബന്ധുമിത്രാദികളെ കൊണ്ടുള്ള ഗുണാനുഭവങ്ങൾ കുറയും. വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. വിദേശത്ത് പോകുവാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. വിവാഹജീവിതം സംതൃപ്തികരമായിരിക്കും. സന്താനങ്ങളിൽ നിന്ന് സന്തോഷകരമായ അനുഭവങ്ങളുണ്ടാകില്ല. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല സമയമാണ്. സഹോദരങ്ങളുടെ സഹായം ലഭിക്കും. എന്തെങ്കിലും ക്ലേശങ്ങൾ മനസ്സിനെ എപ്പോഴും അഭിമുഖീകരിച്ചുകൊണ്ടിരിക്കും. ബന്ധുജനങ്ങളുമായി ദ്വേഷിക്കും. പുണ്യക്ഷേത്രങ്ങളിൽ ദർശനം നടത്തും.

തൃക്കേട്ട

മുൻകോപം നിയന്ത്രിച്ച് മുന്നോട്ടുപോകേണ്ട സമയമാണ്. മാതൃപിതൃദുരിതം, ഭാര്യപുത്രാദികൾക്ക് അരിഷ്ടത എന്നിവ ഉണ്ടാകും. കർമ്മരംഗത്ത് നേട്ടങ്ങൾ വരും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. പുതിയ വാഹനങ്ങൾ വാങ്ങുവാൻ സാധിക്കും. വൃദ്ധസ്ത്രീകളുടെ സഹായങ്ങൾ ലഭിക്കും. സന്താനപ്രാപ്തിക്ക് കാലതാമസം നേരിടും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിത രീതിയിൽ സാമ്പത്തികലാഭം ഉണ്ടാകും. വിദ്യാർത്ഥികൾ അലസത വെടിഞ്ഞ് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കണം. ധാർമ്മികകാര്യങ്ങളിൽ താൽപ്പര്യം വർദ്ധിക്കും.

മൂലം

സുഖഭോഗാദികൾ അനുഭവിക്കുവാനുള്ള സാഹചര്യങ്ങൾ വന്നുചേരും. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കണം. അന്യനാട്ടിൽ ഭാഗ്യം നേടാനുള്ള അവസരം വന്നുചേരും. ആവശ്യമുളള വായ്പകൾ, ധനസഹായം എന്നിവ പ്രയാസം കൂടാതെ  ലഭിക്കും. അന്യദേശത്ത് കഴിയുന്നവർ മാതാപിതാക്കളെക്കുറിച്ച് ചിന്തിക്കാതെ ജീവിക്കും. രോഗാവസ്ഥയിൽ കഴിയുന്നവർ കൂടുതൽ ശ്രദ്ധിക്കുകയും മികച്ച ചികിത്സ തേടേണ്ടതുമാണ്. രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പരാജയങ്ങൾ ഉണ്ടായാലും ചില സ്ഥാനങ്ങൾ ലഭിക്കും. ധാർമ്മിക പ്രവർത്തികളിൽ താൽപ്പര്യം വർദ്ധിക്കും.

പൂരാടം

പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങൾ പരാജയത്തിൽ കലാശിക്കും. വാഗ്ദാനങ്ങൾ നടപ്പിൽ വരുത്തുവാൻ ശ്രമിക്കും. ഔദ്യോഗിക രംഗത്ത് പ്രശംസാർഹമായ നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ്സ് രംഗത്ത് വിജയിക്കുവാൻ കഴിയും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. അന്യരിലുള്ള അമിതവിശ്വാസത്തിന് കോട്ടം തട്ടും. മാതാവുമായി അഭിപ്രായഭിന്നതകൾ ഉണ്ടാകും. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവപ്പെടും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. സന്താനങ്ങളുമായി ഭാവികാര്യത്തിൽ ചില പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളും. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.

ഉത്രാടം

സമൂഹത്തിന്റെ ആദരവും അംഗീകാരവും നേടും. കർമ്മരംഗത്ത് വിഘ്‌നങ്ങൾ ഉണ്ടായാലും അതിനെ അതിജീവിച്ച് മുന്നേറാൻ സാധിക്കും. ദാമ്പത്യജീവിതം തൃപ്തികരമായിരിക്കും. വീട്ടിൽ മംഗളകാര്യങ്ങൾ നടക്കും. സന്താനലബ്ധി ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും. ഔദ്യോഗിക തലത്തിലുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കുവാൻ സാധിക്കും. വിദ്യാഭ്യാസമേഖലയിലുള്ളവർക്ക് പാരിതോഷികങ്ങൾ ലഭിക്കും. കൂട്ടുപ്രവർത്തനങ്ങളിൽ ശ്രദ്ധാപൂർവ്വം മുന്നോട്ടുപോയില്ലെങ്കിൽ നഷ്ടങ്ങൾ സംഭവിക്കും. കുടുംബപരമായ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കണം.

തിരുവോണം

സത്യസന്ധരും വാക്ചാതുര്യവുമുള്ള ഇവർക്ക് സമ്മിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുന്നത്. പ്രവർത്തനരംഗത്ത് ശോഭിക്കും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. സന്താനസൗഭാഗ്യമുണ്ടാകും. വിവാഹാലോചനകൾ ഫലപ്രാപ്തിയിലെത്തും. പൗരപ്രമുഖരുമായി സൗഹൃദം പങ്കിടും. ഗൃഹനിർമ്മാണത്തിന് അനുകൂല സമയമാണ്. രാഷ്ട്രീയമേഖലയിലുള്ളവർക്ക് സ്ഥാനമാനങ്ങൾ ലഭിക്കും. പരമ്പരാഗതമായി തൊഴിൽചെയ്യുന്നവർക്ക് മേന്മയുണ്ടാകും. യാത്രകൾ മുഖേന നേട്ടങ്ങൾ ഉണ്ടാകും. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കണം. ആദ്ധ്യാത്മിക കാര്യങ്ങളിൽ താൽപ്പര്യം വർദ്ധിക്കും.

അവിട്ടം

പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതവിജയം നേടും. കുടുംബാംഗങ്ങളിൽ നിന്ന് ദുരനുഭവങ്ങൾ ഉണ്ടാകും. വിദേശബന്ധങ്ങൾ മൂലം നേട്ടങ്ങൾ ഉണ്ടാകും. മത്സരപരീക്ഷകളിൽ വിജയം നേടും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. സന്താനസൗഭാഗ്യം ഉണ്ടാകും. വിവാഹാലോചനകൾ ഫലപ്രാപ്തിയിലെത്തുവാൻ കാലതാമസം നേരിടും. ഗൃഹനിർമ്മാണം പൂർത്തീകരിക്കുവാൻ സാധിക്കും. ശാരീരികമായ ബുദ്ധിമുട്ടുകൾ അലട്ടും. ഉറ്റവരുടെ വേർപാടിൽ വിഷമിക്കും. ഭാവികാര്യങ്ങളിൽ  നിർണ്ണായക തീരുമാനങ്ങൾ എടുക്കേണ്ടിവരും. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും.

ചതയം

ഗുണദോഷസമ്മിശ്രമായ ഒരു ജീവിതമാണ് ഇവർക്ക് അനുഭവപ്പെടുന്നത്. പിതാവിൽ നിന്നുള്ള ഗുണാനുഭവങ്ങൾ കുറയും. മാതാവിൽ നിന്നുള്ള സഹായസഹകരണങ്ങൾ ലഭിക്കും. സ്ത്രീസൗഹൃദങ്ങൾ വർദ്ധിക്കും. ബന്ധുമിത്രാദികളിൽ നിന്ന് ആരോപണങ്ങൾ കേൾക്കേണ്ടിവരും. കുടുംബപ്രശ്‌നങ്ങൾ മൂലം മനസ്സമാധാനം നഷ്ടപ്പെടും. സാമ്പത്തിക സ്ഥിതി അനുകൂലമാകില്ല. സ്ത്രീകൾക്ക് ഉദരസംബന്ധമായും ഗർഭസംബന്ധമായും പ്രശ്‌നങ്ങൾക്ക് സാദ്ധ്യത കാണുന്നു. പൊതുവേ മോശമായ സമയമായാലും ചില രീതിയിൽ നന്മകൾ ഉണ്ടാകും. ദീർഘദൂരയാത്രകൾ ചെയ്യും. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കണം.

പൂരുരുട്ടാതി

പുത്തൻ ആശയങ്ങൾ പ്രവർത്തിപഥത്തിൽ കൊണ്ടുവരാൻ കാലതാമസം നേരിടും. ഊഹക്കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നവർ നഷ്ടം വരാതിരിക്കുവാൻ ശ്രദ്ധിക്കണം. ദാമ്പത്യജീവിതത്തിൽ സൗഹാർദ്ദപരമായ ഒരന്തരീക്ഷം നിലനിറുത്തുവാൻ ഇരുവരും ശ്രദ്ധിക്കണം. പൂർവ്വിക സ്വത്ത് സംബന്ധമായി പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കർമ്മമേഖലയിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാകില്ല. ബന്ധുമിത്രാദികളിൽ നിന്ന് ആരോപണങ്ങളും അപവാദങ്ങളും കേൾക്കേണ്ടിവരും. വാഹനം മൂലം സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാകും. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കണം.

ഉതൃട്ടാതി

കർമ്മരംഗത്ത് മികവ് പുലർത്തുമെങ്കിലും പ്രതീക്ഷയ്ക്ക് ഒത്തുയരാൻ കഴിയില്ല. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. ഏറ്റെടുക്കുന്ന പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ കഴിയില്ല. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തടസ്സങ്ങൾ ഉണ്ടായാലും അതിനെ അതിജീവിക്കുവാൻ കഴിയും. ദാമ്പത്യജീവിതത്തിൽ അഭിപ്രായഭിന്നതകൾ വരാതിരിക്കുവാൻ ഇരുവരും പ്രത്യേകം ശ്രദ്ധിക്കണം. വിവാഹാലോചനകൾ ഫലപ്രാപ്തിയിലെത്താൻ കാലതാമസം നേരിടും. ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുകയാണെങ്കിൽ ഒന്നിലധികം ഡോക്ടർമാരുടെ അഭിപ്രായം തേടേണ്ടതാണ്. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കണം.

രേവതി

ആഗ്രഹസഫലീകരണം ഉണ്ടാകുമെങ്കിലും അത് പ്രതീക്ഷിച്ച രീതിയിൽ ആകില്ല. ഔദ്യോഗിക രംഗത്ത് അസൂയാർഹമായ നേട്ടങ്ങൾ കൈവരിക്കും. സ്വപരിശ്രമത്തിലൂടെ ജീവിതവിജയം നേടും. ബന്ധുമിത്രാദികളുടെ വേർപാടിൽ വേദനിക്കും. സന്താനങ്ങൾ മൂലം ക്ലേശകരമായ അനുഭവങ്ങൾ ഉണ്ടാകും. ദുഃഖം അലയടിക്കുന്നതുപോലെ നിരന്തരം അനുഭവപ്പെടും. യാത്രാപരിപാടികളിൽ തടസ്സങ്ങൾ നേരിടും. ഗൃഹനിർമ്മാണം പോലുള്ള കാര്യങ്ങളിൽ ധനം വ്യയം ചെയ്യും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർ ശ്രദ്ധാപൂർവ്വം മുന്നോട്ടുപോകണം. ആരോഗ്യം ശ്രദ്ധിക്കണം. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും.

 

ശ്രീകുമാർ പെരിനാട്കൃഷ്ണകൃപവട്ടിയൂർക്കാവ്പി.ഒ. തിരുവനന്തപുരം.13