മാസഫലം | 2024 നവംബർ 1 മുതൽ 30 വരെ (1200 തുലാം 16 മുതൽ വൃശ്ചികം 15 വരെ)

മാസഫലം | 2024 നവംബർ 1 മുതൽ 30 വരെ (1200 തുലാം 16 മുതൽ വൃശ്ചികം 15 വരെ)

HIGHLIGHTS

അശ്വതി

ഗുണദോഷസമ്മിശ്രഫലം കാണുന്നു. പുതിയ ജോലി ലഭിക്കാൻ കാലതാമസമുണ്ടാകും. സ്വയം തൊഴിലുകാർക്ക് നഷ്ടങ്ങൾ വരാം. കുട്ടികൾക്ക് പഠനകാര്യങ്ങളിൽ മന്ദഗതിയിലുളള പുരോഗതി കാണുന്നു. കച്ചവടക്കാർ സാമ്പത്തിക ഇടപാടുകൾ കൂടുതൽ ശ്രദ്ധിക്കുക. അന്യദേശങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പലവിധ പ്രതികൂല  സാഹചര്യങ്ങൾ ഉണ്ടാകാം. നിങ്ങളുടെ രാശിവീഥിയിൽ ദോഷാത്മകമായ ചില ഗ്രഹാവസ്ഥകൾ കാണുന്നു. സമഗ്രമായ രാശിചിന്ത ചെയ്ത് ഉചിതമായ പ്രതിവിധികൾ ചെയ്യേണ്ടതാണ്.

ഭരണി

ഗുണദോഷസമാവസ്ഥയാണ് ഉള്ളത്. പുതിയ സംരംഭങ്ങൾക്ക് അനുകൂല കാലമല്ല. കർമ്മരംഗത്ത് പ്രതികൂലമായ സാഹചര്യങ്ങൾ ഉണ്ടായേക്കാം. അന്യദേശങ്ങളിൽ ജോലി ചെയ്യുന്നവർക്കും തടസ്സങ്ങൾ, പ്രയാസങ്ങൾ ഇവ ഉണ്ടാകാനിടയുണ്ട്. കുടുംബത്തിൽ അസ്വസ്ഥതകൾ ഉണ്ടാകാം. വിവാഹകാര്യങ്ങൾ നീണ്ടുപോയേക്കാം. കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധ കുറയും. ഉദ്യോഗസ്ഥർക്കും കർമ്മമേഖലയിൽ ഗുണകരമല്ലാത്ത മാറ്റങ്ങൾ വന്നേക്കാം. സമഗ്രമായി രാശിചിന്ത ചിന്തിച്ച് ഉചിത പ്രതിവിധി കാണുക.

കാർത്തിക

ഗുണാനുഭവങ്ങൾ കാണുന്നു. പുതിയജോലിയിൽ പ്രവേശിക്കും. നൂതനസംരംഭങ്ങൾ തുടങ്ങുന്നതാണ്. കച്ചവടക്കാർക്ക് നേട്ടങ്ങൾ ഉണ്ടാകും. കുട്ടികൾ പഠനപുരോഗതി നേടും. ഉദ്യോഗസ്ഥർക്ക് കർമ്മരംഗത്ത് അനുകൂല സാഹചര്യങ്ങൾ ഉണ്ടാകും. ജീവിതത്തിൽ ഏത് മേഖലയിലുള്ളവർക്കും വളരെ ഗുണകരമായ വഴിത്തിരിവുണ്ടാകാൻ സാധ്യത. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. വിവാഹകാര്യങ്ങളിൽ തീരുമാനമാകും. രാശിചിന്ത ചെയ്ത് സമഗ്രമായി കാര്യങ്ങൾ അറിഞ്ഞ് വേണ്ടത് ചെയ്യുക.

രോഹിണി

ഗുണകരമായ മാറ്റങ്ങളുണ്ടാകും. തൊഴിൽരംഗത്ത് അനുകൂല സാഹചര്യങ്ങൾ വന്നുചേരും. നൂതനസംരംഭങ്ങൾ തുടങ്ങുകയും വിജയിക്കുകയും ചെയ്യും. സാമ്പത്തികപുരോഗതി നേടും. അന്യദേശത്ത് ജോലി ചെയ്യുന്നവർക്ക് പല നേട്ടങ്ങളും ഉണ്ടാകും. കച്ചവടക്കാർക്ക് പുരോഗതി കൈവരും. നിങ്ങളുടെ കുടുംബത്തിൽ സന്തോഷം നിലനിൽക്കും. വിവാഹകാര്യങ്ങൾ തീരുമാനമാകും. നിങ്ങളുടെ രാശിയിൽ വിശിഷ്ടമായ സൗഭാഗ്യകലകൾ തെളിയുന്ന കാലമാണ് ഇത്.

മകയിരം

അനുകൂല മാറ്റങ്ങൾ ഉണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. നൂതനമായ സംരംഭങ്ങൾ തുടങ്ങും. സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ കച്ചവടക്കാർക്ക് കഴിയും. കുട്ടികൾക്ക് പഠനനേട്ടങ്ങൾ വന്നുചേരും. ഉദ്യോഗസ്ഥർക്ക് അനുകൂലമായ മാറ്റങ്ങൾ കാണുന്നു. രാശിമണ്ഡലത്തിൽ ഗുണാത്മകമായ യോഗങ്ങൾ കാണുന്നുണ്ട്. ജീവിതത്തിൽ വളരെ അനുകൂലമായ മാറ്റങ്ങളുടെ ഒരു കാലഘട്ടമാണ് ഇത്. സമ്പൂർണ്ണ രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധികൾ കണ്ടെത്തി അനുഷ്ഠിക്കുക.

തിരുവാതിര

വളരെ അനുകൂലമാറ്റങ്ങൾ കാണുന്നുണ്ട്.  പുതിയ ജോലി ലഭിക്കും. കച്ചവടക്കാർക്ക് നേട്ടങ്ങൾ ഉണ്ടാകും. അന്യദേശങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പലവിധ ഗുണാനുഭവങ്ങൾ ഉണ്ടാകുന്നതാണ്. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. വിവാഹകാര്യത്തിൽ തീരുമാനമാകും. ഗൃഹനിർമ്മാണം പൂർത്തീകരിച്ച് താമസം തുടങ്ങും. ഏത് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പൊതുവേ അനുകൂലമായ മാറ്റങ്ങൾ കാണുന്നുണ്ട്. സമ്പൂർണ്ണമായ രാശിചിന്ത ചെയ്ത് വസ്തുതകൾ അറിയുക.

പുണർതം

ഗുണാനുഭവങ്ങൾ ഉണ്ടാകുന്നതാണ്. പുതിയ ജോലി ലഭിക്കും. നൂതനസംരംഭങ്ങൾ തുടങ്ങാൻ കഴിയും. കുട്ടികൾക്ക് പഠന നേട്ടങ്ങൾ ഉണ്ടാകും. ഉദ്യോഗസ്ഥർക്ക് അനുകൂല സാഹചര്യങ്ങൾ വന്നുചേരും. ഗൃഹനിർമ്മാണം ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. നൂതനമായ ഗൃഹം വാങ്ങുന്നതിനും സാധ്യത. കച്ചവടക്കാർക്ക് നേട്ടങ്ങളുണ്ടാകും. അന്യദേശത്ത് ജോലി ചെയ്യുന്നവർക്ക് പലവിധ ഗുണാനുഭവങ്ങൾ കാണുന്നു.

പൂയം

അനുകൂലമായ മാറ്റങ്ങൾ പല കാര്യങ്ങളിലും ഉണ്ടാകുന്നതാണ്. നൂതനമായ സംരംഭങ്ങൾ തുടങ്ങി വിജയം വരിക്കും. കച്ചവടക്കാർക്ക് നേട്ടങ്ങൾ കാണുന്നു. വിദ്യാർത്ഥികൾക്ക് പഠനപുരോഗതി ഉണ്ടാകും. ഉദ്യോഗസ്ഥർക്ക് ഗുണാനുഭവങ്ങൾ ഉണ്ടാകുന്നതാണ്. നിങ്ങൾക്ക് സുപ്രധാനമായ ഒരു വഴിത്തിരിവിന്റെ കാലഘട്ടമാണിത്. സമ്പൂർണ്ണരാശിചിന്ത ചെയ്ത് ഉചിതമായ കാര്യങ്ങൾ ചെയ്യേണ്ടതാണ്.

ആയില്യം

ഗുണാത്മകമായ മാറ്റങ്ങൾ പലതും ഉണ്ടാകും. പുതിയ ജോലിക്ക് ശ്രമിച്ചാൽ അത് നടക്കും. നൂതനമായ സംരംഭങ്ങൾ തുടങ്ങി വിജയിപ്പിക്കുവാൻ കഴിയും. സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകും. കുട്ടികൾക്ക് പഠനനേട്ടങ്ങൾ കാണുന്നു. കച്ചവടക്കാർക്കും ഗുണാനുഭവങ്ങൾ വന്നുചേരും. വിവാഹാലോചനകൾ സഫലമാകിം. പൊതുവെ അനുകൂലമായ മാറ്റങ്ങൾ എല്ലാ രംഗത്തുള്ളവർക്കും ഉണ്ടാകാവുന്നതായ സമയമാണ് ഇത്.

മകം

ഗുണാനുഭവങ്ങൾ കാണുന്നു. പുതിയ ജോലി ലഭിക്കും. വിദേശ തൊഴിലിന് ശ്രമിക്കുന്നവർക്ക് അതിന് സാധ്യതയുണ്ട്. നൂതനസംരംഭം തുടങ്ങുവാൻ കഴിയും. അന്യദേശത്ത് ജോലി ചെയ്യുന്നവർക്ക് പലവിധ നേട്ടങ്ങൾ ഉണ്ടാകും. കച്ചവടക്കാർക്ക് പുരോഗതി കാണുന്നു. കുട്ടികൾക്ക് പഠനനേട്ടങ്ങൾ ഉണ്ടാകും. ഏത് രംഗത്തനള്ളവർക്കും അനുകൂലമാറ്റങ്ങൾ വരാൻ സാധ്യത. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. ഗൃഹനിർമ്മാണം പൂർത്തീകരിച്ച് താമസം തുടങ്ങും. ജീവിതത്തിൽ വിസ്മയകരമായ ഒരു വഴിത്തിരിവിന്റെ കാലമാണ് ഇത്.

പൂരം

ഗുണാത്മകമായ മാറ്റങ്ങൾ ഉണ്ടാകും. കർമ്മരംഗത്ത് വളരെ ഗുണാനുഭവങ്ങൾ വന്നുചേരും. കുട്ടികൾക്ക് നല്ല പഠനപുരോഗതി കാണുന്നു. ഉദ്യോഗസ്ഥർക്ക് കർമ്മരംഗത്ത് അനുകൂലമായ അനുഭവങ്ങൾ ഉണ്ടാകും. കച്ചവടക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യത. ഗൃഹനിർമ്മാണത്തിനാഗ്രഹിക്കുന്നവർക്ക് ഉടനെ സാധിക്കുന്നതായി കാണുന്നു. വിവാഹാലോചനകളിൽ തീരുമാനമാകും. സമ്പൂർണ്ണമായ രാശിവിചിന്തനം നടത്തി പരിഹാരങ്ങൾ കണ്ടെത്തി അനുഷ്ഠിക്കുക.

ഉത്രം

ഗുണദോഷ സമ്മിശ്രഫലങ്ങളാണ് കാണുന്നത്. പുതിയ ജോലി ലഭിക്കും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് അനുകൂല സമയമല്ല. കുട്ടികൾക്ക് പഠനകാര്യങ്ങളിൽ മന്ദഗതിയിലുള്ള പുരോഗതിയാണുള്ളത്. ഉദ്യോഗസ്ഥർ എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധിക്കുക. യാത്രാക്ലേശം, അലച്ചിൽ ഇവ ഉണ്ടാകാം. കുടുംബത്തിനും ചില അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്. നിങ്ങളുടെ രാശിവീഥിയിൽ പൊതുവെ അനുകൂലമല്ലാത്ത ഗ്രഹാവസ്ഥയുണ്ട്. ശരിയായി രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.

അത്തം

പൊതുവേ ഗുണദോഷ സമ്മിശ്രഫലങ്ങളാണ് കാണുന്നത്. പുതിയ ജോലി ലഭിക്കും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് അത്ര ഗുണകരമായ സമയമല്ല. സാമ്പത്തിക നഷ്ടങ്ങൾ വരാം. കുട്ടികൾക്ക് പഠനകാര്യങ്ങളിൽ മന്ദഗതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ഉദ്യോഗസ്ഥർക്കും അനുകൂലമാറ്റങ്ങൾ ഉണ്ടാകാനിടയുണ്ട്. ഏത് കാര്യത്തിലും കൂടുതൽ ശ്രദ്ധ വച്ചുപുലർത്തുക. വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കുന്നതായി കാണുന്നു. സമഗ്രമായ രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.

ചിത്തിര

പൊതുവേ ഗുണദോഷസമ്മിശ്രമായിരിക്കും. നൂതനസംരംഭങ്ങൾ തുടങ്ങുവാൻ സാധിക്കും. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് സാധിക്കും. അന്യദേശങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പലവിധ പ്രതികൂല സാഹചര്യങ്ങൾ നേരിടേണ്ടതായി വരാം. വിദ്യാർത്ഥികൾക്ക് പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകുന്നതായി കാണുന്നു. കച്ചവടക്കാർ ശ്രദ്ധിക്കുക. സമഗ്രമായ രാശിചിന്ത ചെയ്ത് ഉചിതപ്രതിവിധി കാണുക.

ചോതി

ഗുണപൂർണ്ണമായ അനുഭവങ്ങൾ ഉണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കും. വിദേശതൊഴിലിന് ശ്രമിക്കുന്നവർക്ക് അതും സാധിക്കുന്നതാണ്. അന്യദേശങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പലവിധ നേട്ടങ്ങൾ കൈവരും. വിദ്യാർത്ഥികൾ പുരോഗതി നേടും. കച്ചവടക്കാർക്ക് ഗുണമുണ്ടാകും. എല്ലാവിധത്തിലും അനുകൂലമാറ്റങ്ങൾ ഉണ്ടാകുന്നതാണ്. സൂര്യരാശി പ്രശ്‌നം നടത്തി വസ്തുതകൾ അറിയുക.

വിശാഖം

ഗുണദോഷസമ്മിശ്ര ഫലം കാണുന്നു. തൊഴിൽരംഗത്ത് അനുകൂല മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പലവിധ നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. കച്ചവടക്കാർക്ക് ചില ഗുണങ്ങൾ ഈ വർഷമുണ്ടാകും. ഔദ്യോഗികരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവരവരുടെ കർമ്മമണ്ഡലത്തിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. ദീർഘകാലമായി ചിന്തിക്കുന്ന കാര്യങ്ങൾ നടക്കുന്നതാണ്. സമഗ്രമായ രാശിചിന്തയിലൂടെ വസ്തുതകൾ അറിയുക.

അനിഴം

പുതിയ ജോലിക്ക് ശ്രമിച്ചാൽ സാധിക്കും. സ്വയം തൊഴിൽ ചെയ്യുന്നവർക്കും നേട്ടങ്ങൾ കാണുന്നു. സാമ്പത്തികപുരോഗതിയുണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങും. കച്ചവടക്കാർക്ക് നേട്ടങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പുരോഗതി നേടാനാകും. ഏത് കാര്യത്തിലും ചില അനുകൂലമാറ്റങ്ങൾ വന്നേക്കാം. നിങ്ങളുടെ രാശിയിൽ വളരെ അപൂർവ്വമായ ഒരു സൗഭാഗ്യയോഗകല തെളിയുന്നുണ്ട്. രാശിചിന്ത ചെയ്ത് വസ്തുതകൾ അറിഞ്ഞ് വേണ്ടത് ചെയ്യുക.

തൃക്കേട്ട

ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഭാഗികമായി നടക്കും. പുതിയ ജോലി ലഭിക്കും. അന്യദേശങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പലവിധ നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. സ്വയം തൊഴിൽ ചെയ്യുന്നവർക്കും ഗുണാനുഭവങ്ങൾ കാണുന്നു. നൂതനസംരംഭങ്ങൾ തുടങ്ങും. വിദ്യാർത്ഥികൾക്ക് നേട്ടങ്ങൾ ഉണ്ടാകും. ഉദ്യോഗസ്ഥർക്ക് കർമ്മരംഗത്ത് കൂടുതൽ അനുകൂലമാറ്റങ്ങൾ ഉണ്ടാകും.

മൂലം

ഗുണാനുഭവങ്ങൾ ഉണ്ടാകുന്നതായി കാണുന്നു. തൊഴിൽരംഗത്ത് അനുകൂലമാറ്റങ്ങൾ ഉണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കും. പുതിയ പ്രവൃത്തിമേഖലയിൽ പ്രവേശിക്കുന്നതിന് കഴിയും. അതിലൂടെ വളരെ നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. കുട്ടികൾക്ക് പഠനപുരോഗതി നേടാൻ കഴിയും. ഔദ്യോഗികരംഗത്ത് പ്രവർത്തിക്കുന്നവർക്കും നേട്ടങ്ങൾ ഉണ്ടാകുന്നതായി കാണുന്നു. സാമ്പത്തിക പുരോഗതി വന്നുചേരുന്നതാണ്.

പൂരാടം

ഗുണദോഷ സമ്മിശ്രഫലങ്ങൾ ഉണ്ടാകുന്നതിന് സാധ്യത. പുതിയ ജോലി ലഭിക്കുന്നതിന് സാധ്യത. നൂതനസംരംഭങ്ങൾ തുടങ്ങും. കുട്ടികൾക്ക് പഠന നേട്ടങ്ങൾ ഉണ്ടാകും. ഉദ്യോഗസ്ഥർക്കും കർമ്മരംഗത്ത് കൂടുതൽ ഗുണാനുഭവങ്ങൾക്ക് സാധ്യത കാണുന്നു. കച്ചവടക്കാർക്ക് പലവിധ നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. ഗൃഹനിർമ്മാണം നടത്തുന്നവർക്ക് അത് പൂർത്തീകരിച്ച് താമസം തുടങ്ങുന്നതിന് സാധിക്കും. സമഗ്രമായ രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധികൾ ചെയ്യുക.

ഉത്രാടം

ഗുണകരമായ മാറ്റങ്ങൾ പലതും ഉണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കും. സ്വയംതൊഴിൽ ചെയ്യുന്നവർക്കും നേട്ടങ്ങൾ കാണുന്നു. നൂതനമായ സംരംഭങ്ങൾ തുടങ്ങും. സാമ്പത്തികപുരോഗതി നേടും. വിദേശയാത്രകൾക്ക് അവസരമുണ്ടാകും. ഗൃഹനിർമ്മാണം പൂർത്തീകരിച്ച് താമസം തുടങ്ങും. വിദ്യാർത്ഥികൾ കൂടുതൽ ശ്രദ്ധിക്കണം. സമ്പൂർണ്ണമായ സൂര്യരാശി ചിന്ത നടത്തി വേണ്ടത് ചെയ്യുക.

തിരുവോണം

വളരെ ഗുണകരമായ മാറ്റങ്ങൾ കാണുന്നു. പുതിയ ജോലി ലഭിക്കും. സ്വയംതൊഴിലുകാർക്കും വളരെ നേട്ടങ്ങൾ ഉണ്ടാകും. നൂതനസംരംഭങ്ങൾ തുടങ്ങും. വിദ്യാർത്ഥികൾക്ക് പഠനനേട്ടങ്ങൾ കൈവരും. ഉദ്യോഗസ്ഥർക്ക് കർമ്മരംഗത്ത് പലവിധനേട്ടങ്ങൾ ഉണ്ടാകാനിടയുണ്ട്. കച്ചവടക്കാർക്ക് സാമ്പത്തികപുരോഗതി ഉണ്ടാകാൻ സാധ്യതയുണ്ട്. സമഗ്രമായ പ്രശ്‌നരാശിചിന്തയിലൂടെ വസ്തുതകൾ അറിഞ്ഞ് പരിഹരിക്കുക.

അവിട്ടം

ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ കാണുന്നു. കർമ്മരംഗത്ത് പലവിധ തടസ്സങ്ങൾ ഉണ്ടാകുന്നതിനിടയുണ്ട്. യാത്രാക്ലേശം, അലച്ചിൽ ഇവ ഉണ്ടായേക്കാം. വിദ്യാർത്ഥികൾ വളരെ ജാഗ്രത പാലിക്കുക. ഉദ്യോഗസ്ഥർ കർമ്മമേഖലയിൽ കൂടുതലായി സൂക്ഷ്മത പാലിക്കേണ്ടത് ആവശ്യമാണ്. സമഗ്രമായ രാശിചിന്ത ചെയ്ത് വേണ്ട പ്രതിവിധികൾ അനുഷ്ഠിക്കുക.

ചതയം

ഗുണദോഷസമമായ കാലമാണ്. പുതിയ ജോലി ലഭിക്കുവാൻ താമസമുണ്ടാകും. സ്വയംതൊഴിൽ ചെയ്യുന്നവർക്കും നഷ്ടങ്ങൾ വരാം. കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധ കുറയും. ഉദ്യോഗസ്ഥർക്ക് കർമ്മരംഗത്ത് പലവിധ വിഷമങ്ങൾ വരാം. കച്ചവടക്കാർക്ക് നഷ്ടങ്ങൾക്ക് സാധ്യത. കുടുംബത്തിലും ചില അസ്വസ്ഥതകൾ വരാം, ശ്രദ്ധിക്കുക. അന്യദേശത്ത് പ്രവർത്തിക്കുന്നവർ എല്ലാ കാര്യത്തിലും കൂടുതൽ ശ്രദ്ധിക്കുക. നിങ്ങൾക്ക് പൊതുവെ സമയം അനുകൂലമല്ല. സമഗ്രമായി രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധ കാണുക.

പൂരുരുട്ടാതി

ഗുണദോഷ സമ്മിശ്രകാലമാകുന്നു. ജോലിയിൽ ചില പ്രയാസങ്ങൾ വരാം. കച്ചവടക്കാർക്ക് നഷ്ടങ്ങൾ ഉണ്ടായേക്കാം. കുട്ടികൾ കൂടുതൽ ശ്രദ്ധ വച്ചുപുലർത്തണം. ഉദ്യോഗസ്ഥർക്ക് എല്ലാ കാര്യത്തിലും സൂക്ഷ്മത ആവശ്യമാണ്. ഗൃഹനിർമ്മാണം ചെയ്യുന്നവർ അതിവ്യയമുണ്ടാകാതെ ശ്രദ്ധിക്കുക. യാത്രാക്ലേശം, അലച്ചിൽ ഇവ വരാം. കുടുംബത്തിലും ചില സ്വസ്ഥതക്കുറവുകൾ വന്നേക്കാം. പൊതുവേ നിങ്ങളുടെ രാശിവീഥിയിൽ ചില ദോഷാത്മക സാഹചര്യങ്ങൾ കാണുന്നു. സമ്പൂർണ്ണരാശി ചിന്ത ചെയ്ത് പരിഹാരം കാണുക.

ഉതൃട്ടാതി

ഗുണദോഷ സമ്മിശ്രകാലമാണ്. പുതിയ ജോലി ലഭിക്കും. നൂതന ബിസിനസ്സ് സംരംഭം തുടങ്ങാൻ കഴിയും. കുട്ടികൾക്ക് പഠനനേട്ടങ്ങൾ ഉണ്ടാകും. ഉദ്യോഗസ്ഥർക്ക് കർമ്മരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. കച്ചവടക്കാർക്ക് നേട്ടങ്ങൾക്ക് സാധ്യത. ഗൃഹനിർമ്മാണം നടത്തുന്നവർ, പാഴ്‌ചെലവുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. ആലോചനക്കുറവുകൾ കൊണ്ട് ചില പ്രയാസങ്ങൾ വരാം. നിങ്ങളുടെ ശരിയായ രാശിചിന്ത ചെയ്ത് ഉചിതപ്രതിവിധി കാണുക.

രേവതി

പൊതുവെ ഗുണദോഷ സമ്മിശ്രഫലങ്ങളാണ് കാണുന്നത്. പുതിയ ജോലി ലഭിക്കും. സ്വയംതൊഴിൽ ചെയ്യുന്നവർക്ക് അത്ര ഗുണകരമായ സമയമല്ല. സാമ്പത്തിക നഷ്ടങ്ങൾ വരാം. കുട്ടികൾക്ക് പഠനകാര്യങ്ങളിൽ മന്ദഗതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ഉദ്യോഗസ്ഥർക്കും അനുകൂലമാറ്റങ്ങൾ ഉണ്ടാകാനിടയുണ്ട്. ഏത് കാര്യത്തിലും കൂടുതൽ ശ്രദ്ധ വച്ചുപുലർത്തുക. വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കുന്നതായി കാണുന്നു. സമഗ്രമായ രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.