മാസഫലം | 2024 ഒക്ടോബർ 1 മുതൽ 31 വരെ (1200 കന്നി 15 മുതൽ തുലാം 15 വരെ)
അശ്വതി
തൊഴിൽമേഖലയിൽ ഗുണകരമായ പല മാറ്റങ്ങളും ഉണ്ടാകും. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിന് അവസരമുണ്ടാകും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സാഹചര്യം ഉണ്ടാകും. സ്വയംതൊഴിൽ ചെയ്യുന്നവർക്ക് സാമ്പത്തിക ലാഭത്തിന് സാധ്യത. സന്താനങ്ങളുടെ പഠനവിഷയത്തിൽ പുരോഗതി ഉണ്ടാകും. പുതിയ വസ്തുവാഹനാദികൾ വാങ്ങുന്നതിന് സാധിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
ഭരണി
ഗുണദോഷസമാനമായ സമയമാണ്. തൊഴിൽപരമായ ചില അസ്വസ്ഥതകൾ അനുഭവപ്പെടുന്നതിനുള്ള സാഹചര്യമുണ്ടാകും. വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ വളരെ ശ്രദ്ധാപൂർവ്വം കാര്യങ്ങൾ നിർവ്വഹിക്കേണ്ടതാണ്. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധപുലർത്തണം. ആരോഗ്യകാര്യത്തിൽ പ്രത്യേകം സൂക്ഷ്മത പാലിച്ചില്ലെങ്കിൽ അസ്വസ്ഥതയുണ്ടാകും. സാമ്പത്തിക ഇടപാടുകളിൽ വളരെ ശ്രദ്ധിക്കുക. യാത്രയിൽ ധനനഷ്ടത്തിന് സാധ്യത.
കാർത്തിക
കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉയർച്ചയും പ്രശസ്തിയും ഉണ്ടാകും. സാമ്പത്തികാഭിവൃദ്ധി ഉണ്ടാകും. വിവാഹാലോചനകൾ നടത്തുന്നവർക്ക് അതിൽ തീരുമാനമാകാൻ സാധ്യത കാണുന്നു. പുതിയ തൊഴിൽ അന്വേഷിക്കുന്നവർക്ക് അത് ലഭിക്കുന്നതാണ്. സാമ്പത്തിക പുരോഗതി വന്നുചേരുന്നതാണ്. ദീർഘയാത്ര ആവശ്യമായി വരും. വാഹനലാഭം കാണുന്നു.
രോഹിണി
കുടുംബപരമായി അസ്വസ്ഥതയ്ക്ക് സാധ്യത. സ്ത്രീകൾക്ക് ആരോഗ്യകാര്യത്തിൽ വളരെ ശ്രദ്ധിക്കണം. സ്വയംതൊഴിൽ ചെയ്യുന്നവർക്ക് ധനനഷ്ടത്തിന് സാധ്യത. യാത്രാക്ലേശവും മനഃപ്രയാസവും ഉണ്ടാകാം. സന്താനങ്ങളുടെ പഠനകാര്യത്തിൽ വളരെ ശ്രദ്ധിക്കേണ്ട സമയമാണ്. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉദ്ദേശിക്കുന്ന രീതിയിൽ പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചെന്നുവരില്ല. ഏതു കാര്യവും വളരെ ആലോചിച്ചുമാത്രം ചെയ്യുന്നതാണ് നല്ലത്.
മകയിരം
ഗുണകരമായ പല സാഹചര്യങ്ങളും ഉണ്ടാകുന്നതിനു സാധ്യത. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് സാധിക്കും. നിങ്ങളിൽ ചിലർക്ക് നൂതന സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള സാധ്യത കാണുന്നു. സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകും. ജീവിതത്തിൽ സുപ്രധാനമായ പല മാറ്റങ്ങളും ഉണ്ടാകും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. വിവാഹകാര്യത്തിൽ ഉണ്ടായിരുന്ന മന്ദത മാറും. യാത്രകൾ ആവശ്യമായി വരും.
തിരുവാതിര
പൊതുവെ നല്ല മാറ്റങ്ങൾ കാണുന്നു. പുതിയ ജോലിക്കു ശ്രമിക്കുന്നവർക്ക് അത് സാധിക്കുന്നതാണ്. വിദേശത്ത് പോകാനാഗ്രഹിക്കുന്നവർക്ക് അതിനുള്ള സാഹചര്യം ഒത്തുവരും. സന്താനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. വീട്ടമ്മമാർക്ക് അപ്രതീക്ഷിതമായി പല നേട്ടങ്ങളും ഉണ്ടാകുന്നതാണ്. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ചില തടസ്സങ്ങൾ വന്നുചേരുന്നതായി കാണുന്നു. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.
പുണർതം
സ്വയംതൊഴിൽ ചെയ്യുന്നവർക്ക് സാമ്പത്തികനേട്ടമുണ്ടാകുന്നതാണ്. പുതിയ തൊഴിലിൽ പ്രവേശിക്കുവാൻ അവസരമുണ്ടാകും. കുട്ടികൾക്ക് പഠനകാര്യത്തിൽ പലവിധ നേട്ടങ്ങളും ഉണ്ടാകുന്നതിന് സാധ്യത കാണുന്നു. കലാരംഗത്തുള്ളവർക്ക് ഇതുവരെ ലഭിക്കാത്ത പല നേട്ടങ്ങളും ലഭിക്കും. വാഹനസംബന്ധമായ കച്ചവടം നടത്തുന്നവർ അൽപ്പം ജാഗ്രത പാലിക്കുന്നത് നല്ലതാണ്. വിദേശ തൊഴിലിന് ശ്രമിക്കുന്നവർക്ക് അതിന് അവസരമുണ്ടാകും. മുടങ്ങിക്കിടന്ന പല കാര്യങ്ങളിലും തീരുമാനമാകും. സന്താനങ്ങളുടെ കാര്യത്തിൽ പുരോഗതി ഉണ്ടാകും.
പൂയം
അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിന് അവസരമുണ്ടാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സന്താനങ്ങളുടെ വിവാഹക്കാര്യത്തിലുണ്ടായിരുന്ന തടസ്സം മാറുന്നതിനും ഒരു തീരുമാനത്തിലെത്തുന്നതിനും സാധ്യത കാണുന്നു. യാത്രയിൽ ചില തടസ്സത്തിന് സാധ്യതയുണ്ട്. വിശ്വാസവഞ്ചനയിൽപ്പെടാതെ ജാഗ്രത പാലിക്കണം. ആർക്കും ജാമ്യം നിൽക്കരുത്. കലാരംഗത്തുള്ളവർക്ക് കീർത്തിയും ഉയർച്ചയും ഉണ്ടാകും. സാമ്പത്തിക പുരോഗതി കാണുന്നു.
ആയില്യം
പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അത് സാധിക്കുന്നതാണ്. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിനും അവസരമുണ്ടാകുന്നതായി കാണുന്നു. അന്യദേശങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പലവിധ നേട്ടങ്ങൾ വന്നുചേരുന്നതാണ്. ദീർഘകാലമായി ചിന്തിക്കുന്ന കാര്യങ്ങൾ സാധ്യമായിത്തീരുന്നതാണ്. കുടുംബത്തിൽ സന്തുഷ്ടിയും സമാധാനവും നിലനിൽ ക്കുന്നതാണ്. ജീവിതത്തിൽ സുപ്രധാനമായ പല മാറ്റങ്ങളും ഈ കാലയളവിൽ ഉണ്ടാകുന്നതാണ്. യാത്രയിൽ ധനനഷ്ടത്തിന് സാധ്യത കാണുന്നു.
മകം
ഗുണദോഷ സമ്മിശ്രമായ സ്ഥിതി നിലനിൽക്കുന്നതായി കാണുന്നു. സാമ്പത്തിക ഇടപാടുകൾ വളരെ സൂക്ഷിച്ചുചെയ്യുക. ജീവിതത്തിൽ സുപ്രധാനമായ മാറ്റങ്ങൾ പലതും ഉണ്ടാകുന്നതാണ്. അന്യദേശങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പലവിധ നേട്ടങ്ങൾ വന്നുചേരുന്നതാണ്. നൂതന സംരംഭങ്ങൾ തുടങ്ങുന്നതിനും അവസരം വന്നുചേരുന്നതാണ്. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യത്തിൽ ആഗ്രഹിച്ച വിഷയത്തിൽ പഠനത്തിന് ചേരുന്നതിന് സാധിക്കും. യാത്രാക്ലേശം കാണുന്നു. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കേണ്ട സമയമാണ്.
പൂരം
പുതിയ തൊഴിലിൽ പ്രവേശിക്കുന്നതിന് അവസരമുണ്ടാകും. അപ്രതീക്ഷിത നേട്ടങ്ങൾ പല കാര്യങ്ങളിലും ഉണ്ടാകാനിടയുണ്ട്. സാമ്പത്തികപുരോഗതി ഉണ്ടാകും. ആരോഗ്യകാര്യത്തിൽ വളരെ ശ്രദ്ധിക്കുക. ഉദ്യോഗസ്ഥർക്ക് ഗുണദോഷസമ്മിശ്രഫലങ്ങൾ അനുഭവപ്പെട്ടേക്കാം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉയർച്ചയും കീർത്തിയും ഉണ്ടാകുന്നതിന് സാധ്യത കാണുന്നു. പുതിയ വസ്തുവാഹനാദികൾ വാങ്ങാൻ സാധിക്കും. കുട്ടികൾക്ക് പഠനകാര്യങ്ങളിൽ പലവിധ നേട്ടങ്ങളും ഉണ്ടാകുന്നതിന് സാധ്യത കാണുന്നു.
ഉത്രം
നല്ല അനുഭവങ്ങൾ അപ്രതീക്ഷിതമായി വന്നുചേരുന്നതാണ്. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത പാലിക്കണം. സംഭാഷണങ്ങളിൽ മിതത്വവും കരുതലും ശീലിക്കേണ്ടതാണ്. സമഗ്രമായ മാറ്റങ്ങൾ പല കാര്യങ്ങളിലും ഉണ്ടാകുന്നതിനുള്ള സാധ്യത കാണുന്നു. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങളിൽ ഉണ്ടായിരുന്ന മന്ദതയ്ക്ക് മാറ്റമുണ്ടാകും. ഉന്നതനിലയിൽ വിജയം കൈവരിക്കുന്നതിന് സാധ്യത കാണുന്നു. തൊഴിൽരംഗത്ത് നേട്ടമുണ്ടാകും. ദീർഘയാത്ര ആവശ്യമായി വന്നേക്കാം.
അത്തം
ധനപരമായ ഇടപാടുകൾ വളരെ ശ്രദ്ധയോടെ നടത്തുക. വഞ്ചനയിൽപ്പെടാൻ സാധ്യത. കർമ്മരംഗത്ത് പ്രയാസകരമായ ചില സാഹചര്യങ്ങൾ ഉണ്ടാകുന്നതാണ്. കുടുംബത്തിൽ ചില വിഷമഘട്ടങ്ങൾ വന്നുചേരുന്നതാണ്. അന്യദേശത്ത് ജോലി ചെയ്യുന്നവർ വളരെ ജാഗ്രതയോടെ കാര്യങ്ങൾ ചെയ്യുക. ധനനഷ്ടം, മനഃക്ലേശം എന്നിവയ്ക്കും സാധ്യത. പൊതുവെ അത്ര നല്ല സമയമല്ല.
ചിത്തിര
സാമ്പത്തികപുരോഗതി ഉണ്ടാകും. മുടങ്ങിക്കിടന്ന പല കാര്യങ്ങളും നടപ്പിലാക്കുന്ന സമയമാണ്. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അതിന് സാധിക്കുന്നതാണ്. നല്ല അനുഭവങ്ങൾ അപ്രതീക്ഷിതമായി വന്നുചേരുന്നതാണ്. ദീർഘകാലമായി ആഗ്രഹിക്കുന്ന പലതും സാധ്യമാകുന്നതാണ്. സന്താനങ്ങളുടെ വിദ്യാഭ്യാസ തടസ്സം മാറുന്നതും ഉന്നത വിജയം കൈവരിക്കുന്നതുമാണ്. യാത്രയിൽ ധനനേട്ടമുണ്ടാകുന്നതാണ്.
ചോതി
പല ദീർഘകാല അഭിലാഷങ്ങളും നടക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. സന്തതികളുടെ കാര്യത്തിൽ വളരെ തൃപ്തികരമായ അനുഭവങ്ങൾ ഉണ്ടാകുന്നതും നേട്ടങ്ങൾ ലഭിക്കുന്നതുമാണ്. പുതിയ വസ്തുവാഹനാദികൾ വാങ്ങുന്നതിന് സാധിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉയർച്ചയും കീർത്തിയും ഉണ്ടാകും. യാത്രയിൽ ധനനഷ്ടത്തിനു സാധ്യത കാണുന്നു. സ്വയംതൊഴിൽ ചെയ്യുന്നവർ വളരെ ജാഗ്രത പാലിക്കേണ്ട സമയമാണ്. വിവാഹാലോചനകൾ നടത്തുന്നവർക്ക് അതിൽ തീരുമാനമാകാൻ സാധ്യത കാണുന്നു. വാക്കുകളിൽ മിതത്വം പാലിക്കുക.
വിശാഖം
പൊതുവെ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനു സാധിക്കും. ഉപരിപഠനകാര്യത്തിൽ ആഗ്രഹിച്ച പുരോഗതി ഉണ്ടാകും. സംഭാഷണങ്ങളിൽ മിതത്വം പാലിക്കുക. സമഗ്രമായ മാറ്റങ്ങൾ പല കാര്യങ്ങളിലും ഉണ്ടാകുമെങ്കിലും വളരെ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ചതിവിൽപ്പെട്ടേക്കാം. വിദേശത്ത് തൊഴിലിന് ശ്രമിക്കുന്നവർക്ക് അത് ലഭിക്കുന്നതിന് സാധ്യത കാണുന്നു. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യത്തിൽ വളരെ ശ്രദ്ധവേണ്ട സമയമാണ്. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യുക.
അനിഴം
തൊഴിൽരംഗത്ത് ഗുണകരമല്ലാത്ത ചില സാഹചര്യങ്ങൾ ഉണ്ടാകാനിടയുണ്ട്. സാമ്പത്തിക ഇടപാടുകൾ വളരെ സൂക്ഷിച്ചുചെയ്യുക. ജാമ്യം നിൽക്കരുത്. കച്ചവടരംഗത്ത് പ്രവർത്തിക്കുന്നവർ നഷ്ടങ്ങൾ ഉണ്ടാകാതെ സൂക്ഷ്മത പാലിക്കേണ്ടതാണ്. കുടുംബത്തിൽ ചില മംഗളകർമ്മങ്ങൾ നടക്കുന്നതിന് സാധ്യത. സന്താനങ്ങളുടെ കാര്യത്തിൽ സന്തോഷവും തൃപ്തിയും അനുഭവപ്പെടും. ജീവിതത്തിൽ വളരെ നല്ല മാറ്റങ്ങൾ ഉണ്ടാകാവുന്ന സമയമാണ്. യാത്രകൊണ്ട് ഗുണാനുഭവങ്ങൾ ഉണ്ടാകും.
തൃക്കേട്ട
പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അതിന് കാലതാമസം ഉണ്ടാകുന്നതായി കാണുന്നു. ദീർഘകാലമായി ആഗ്രഹിക്കുന്ന കാര്യം സാധിക്കുന്നതായി കാണുന്നു. സന്താനങ്ങളുടെ കാര്യത്തിലുള്ള മനഃക്ലേശത്തിന് പരിഹാരമുണ്ടാകുന്നതാണ്. ജീവിതത്തിൽ വളരെ നല്ല മാറ്റം ഉണ്ടാകുന്നതാണ്. അന്യദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമായ സമയമാണ്. ഗൃഹനിർമ്മാണം ആരംഭിക്കുന്നതിന് സാധിക്കും. സാമ്പത്തികനേട്ടം ഉണ്ടാകും.
മൂലം
പൊതുവെ ഗുണദോഷസമ്മിശ്രമായ അവസ്ഥയാണ് കാണുന്നത്. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അതിനുള്ള സാഹചര്യം ഒത്തുവരും. സ്വയംതൊഴിൽ ചെയ്യുന്നവർക്ക് ചില തടസ്സത്തിനു സാധ്യത. സന്താനസൗഖ്യം ഉണ്ടാകും. യാത്രയിൽ നേട്ടമുണ്ടാകും. സന്താനങ്ങളുടെ കാര്യത്തിൽ പുരോഗതിയും സമാധാനവുമുണ്ടാകും. കച്ചവടരംഗത്തുള്ളവർക്ക് പല നേട്ടങ്ങളും ഉണ്ടാകും.
പൂരാടം
ഏതുകാര്യത്തിലും അനുകൂലമായ മാറ്റത്തിന് സാധ്യത കാണുന്നു. അന്യദേശത്ത് ജോലി ചെയ്യുന്നവർ വളരെ കരുതലോടെ കാര്യങ്ങൾ ചെയ്യുക. സാമ്പത്തിക ഇടപാടുകൾ വളരെ ശ്രദ്ധിച്ചു ചെയ്യുക. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ വളരെ ശ്രദ്ധിക്കേണ്ട സമയമാണ്. അശ്രദ്ധകൊണ്ട് പല നഷ്ടത്തിനും സാധ്യത. കലാരംഗത്തുള്ളവർക്ക് അനുകൂലസമയമാണ്. യാത്രയിൽ നേട്ടമുണ്ടാകും.
ഉത്രാടം
ഗുണാനുഭവങ്ങൾ വർദ്ധിക്കും. കാര്യവിജയമുണ്ടാകും. ധനസംബന്ധമായ പുരോഗതി നേടും. എന്നാൽ അപ്രതീക്ഷിത പാഴ്ച്ചെലവുകൾ ഉണ്ടായേക്കാം. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകശ്രദ്ധ വേണം. കുടുംബപരമായ കാര്യങ്ങളിൽ കൂടുതലായി കരുതൽ സ്വീകരിക്കുക. സമ്പൂർണ്ണരാശി ചിന്തിച്ച് വേണ്ടത് ചെയ്യുക.
തിരുവോണം
ഗുണാത്മകമായ പല മാറ്റങ്ങളും ഉണ്ടാകുന്നതായി കാണുന്നുണ്ട്. പുതിയ പ്രവർത്തനമേഖലയിൽ പ്രവേശിക്കുന്നതിനുള്ള സാധ്യത കാണുന്നു. ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കുടുംബത്തിൽ നിലനിന്നിരുന്ന പല അസ്വസ്ഥതകളും മാറി സ്വസ്ഥത കൈവരിക്കാൻ ഈ കാലയളവിൽ സാധിക്കും. വിദ്യാർത്ഥികൾക്ക് നേട്ടങ്ങൾ കൈവരിക്കുന്നതിന് കഴിയും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ ഉയർച്ചയും പുരോഗതിയും വന്നുചേരുന്നതും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുന്നതുമാണ്.
അവിട്ടം
തൊഴിൽമേഖലയിൽ പല മാറ്റങ്ങൾക്കും സാധ്യത കാണുന്നു. വിശ്വാസവഞ്ചനയിൽ അകപ്പെടാതെ വളരെ കരുതുക. വിദേശതൊഴിലിന് ശ്രമിക്കുന്നവർക്ക് അതിന് സാധ്യത കാണുന്നു. നൂതന സംരംഭങ്ങൾ ആരംഭിക്കുന്നവർക്കും നല്ല സമയമാണ്. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ വളരെ ജാഗ്രത കാണിക്കേണ്ട സമയമാണ്. ഗൃഹനിർമ്മാണം നടത്തുന്നവർക്ക് അത് പൂർത്തീകരിക്കാൻ സാധിക്കും. പുതിയ വസ്തുവാഹനാദികൾ വാങ്ങാനും ഈ സമയത്ത് സാധ്യമാകുന്നതാണ്.
ചതയം
ജീവിതത്തിൽ വളരെ ഗുണകരമായ പല സാഹചര്യങ്ങളും ഉണ്ടാകുന്നതാണ്. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. മനസ്സിന് സന്തോഷമുണ്ടാകും. പല സന്ദർഭങ്ങളും ഈ കാലയളവിൽ ഉണ്ടാകും. സന്തതിപരമായ കാര്യങ്ങളിൽ വളരെ സന്തോഷം അനുഭവപ്പെടുന്നതാണ്. പുതിയ ചില പ്രവർത്തനമേഖലയെക്കുറിച്ച് ചിന്തിച്ച് അത് നടപ്പിൽ വരുത്തുന്നതിന് സാധിക്കും. സ്ത്രീകൾക്ക് ദീർഘകാലമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുന്നതായി കാണുന്നു. അന്യദേശത്തു ജോലി ചെയ്യുന്നവർ കുറച്ച് ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യുന്നത് നന്നായിരിക്കും.
പൂരൂരുട്ടാതി
ഗുണദോഷസമ്മിശ്രമായ ഒരു അവസ്ഥ നിലനിൽക്കുന്നതായി കാണുന്നു. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അതിന് കുറച്ചു കാലതാമസമുണ്ടായേക്കാം. നൂതനസംരംഭം തുടങ്ങുന്നവർ വളരെ ജാഗ്രതയോടെ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ചതിവ് പറ്റിയേക്കാം. അതിനാൽ എല്ലാ കാര്യങ്ങളും വളരെ ആലോചിച്ചുമാത്രം ചെയ്യുക. വീട് പണി നടക്കുന്നവർ അതിവ്യയം ഉണ്ടാകാതെ കരുതുക. വിദ്യാർത്ഥികൾ കൂടുതലായി ശ്രദ്ധിക്കേണ്ട സമയമാണ്. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. യാത്രയിൽ തടസ്സങ്ങൾ നേരിട്ടേക്കാം. സ്ത്രീകൾക്ക് ഉദ്ദിഷ്ടകാര്യസിദ്ധി ഉണ്ടാകും.
ഉതൃട്ടാതി
പൊതുവെ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. സാമ്പത്തിക പുരോഗതിയും തൊഴിൽരംഗത്ത് നേട്ടങ്ങളും ഉണ്ടാകും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം വന്നുചേരും. അപ്രതീക്ഷിതമായി പല നേട്ടങ്ങളും വന്നുചേരും. എടുത്തുചാടിയുള്ള പ്രവൃത്തി ചില ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. സൂക്ഷിക്കുക. ദീർഘദൂരയാത്ര ആവശ്യമായി വരും. സന്താനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനത്തിലെത്താൻ സാധിക്കും. ജീവിതത്തിൽ പല മാറ്റത്തിനും സാധ്യത കാണുന്നു.
രേവതി
അശ്രദ്ധ കൊണ്ട് ചില അബദ്ധങ്ങളിൽ ചെന്നുപെടാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കുക. സന്താനങ്ങളുടെ വിവാഹാലോചനകളിൽ വളരെ സൂക്ഷ്മത പാലിക്കുക. സംഭാഷണങ്ങളിൽ മിതത്വവും കരുതലും വേണ്ട സമയമാണ്. നൂതന സംരംഭങ്ങൾ തുടങ്ങാൻ പറ്റിയ സമയമാണ്. എന്നാൽ വളരെ ജാഗ്രതയോടെ കാര്യങ്ങൾ ചെയ്യണം. സാമ്പത്തികനേട്ടത്തിന് സാധ്യത കാണുന്നു. ഗൃഹനിർമ്മാണം പാതിവഴിയിൽ മുടങ്ങുന്നതിനും സാധ്യത. യാത്രകൊണ്ട് നേട്ടമുണ്ടാകും.