ശ്രീരാമന്‍റെ 64 ഗുണങ്ങള്‍

ശ്രീരാമന്‍റെ 64 ഗുണങ്ങള്‍

HIGHLIGHTS

വാല്‍മീകിയോട് നാരദന്‍ ശ്രീരാമന്‍റെ അറുപത്തിനാല് ഗുണങ്ങള്‍ വര്‍ണ്ണിക്കുന്നുണ്ട് അത് ഏതൊക്കെയാണെന്ന് നോക്കാം...

1. നിയതാത്മാവ്(സ്വയം നിയന്ത്രിക്കാന്‍ കഴിവുള്ളവന്‍)
2. മഹാവീര്യന്‍
3. ദ്യുതിമാന്‍(കാന്തിയുള്ളവന്‍)
4. ധൃതിമാന്‍(ദൃഢനിശ്ചയമുള്ളവന്‍)
5. വശിമാന്‍(സര്‍വ്വരേയും വശത്താക്കിയവന്‍)
6. ബുദ്ധിമാന്‍
7. നീതിമാന്‍
8. കംബുഗ്രീവന്‍(ശംഖുപോലെ കണ്ഠമുള്ളവന്‍)
9. മഹാഹനു(വലിയ താടിയുള്ളവന്‍)
10. മഹോരസ്കന്‍(വിശാലമായ മാറുള്ളവന്‍)
11. മഹേഷ്വാസാ:(വമ്പിച്ച വില്ലാളി)
12. ഗൂഢശത്രുരരിംദമ(ശത്രുദമനന്‍)
13. ആജാനുബാഹു
14. സുശിരാ(അഴകാര്‍ന്ന ശിരസ്സോടുകൂടിയവന്‍)
15. സുലലാട(അഴകാര്‍ന്ന നെറ്റിത്തടമുള്ളവന്‍)
16. സുവിക്രമന്‍(ഭംഗിയായ കാല്‍വയ്പ്പോടെ നടക്കുന്നവന്‍)
17. സമ( ഒത്ത ഉയരമുള്ളവന്‍)
18. സമവിഭക്താംഗ(അനുപാതമൊത്ത അംഗങ്ങളോടുകൂടിയവന്‍)
19. സ്നിഗ്ദ്ധ വര്‍ണ്ണ( അഴകാര്‍ന്ന നിറമുള്ളവന്‍)
20. പ്രതാപവാന്‍
21. പീനവക്ഷ(തടിച്ച മാറുള്ളവന്‍)
22. വിശാലാക്ഷന്‍
23. ലക്ഷ്മീവാന്‍
24. ശുഭലക്ഷണ(ശുഭമായ ലക്ഷണമുള്ളവന്‍)
25. ധര്‍മ്മജ്ഞന്‍
26. സത്യസന്ധന്‍
27. പ്രാണികളുടെ നന്മയില്‍ താല്‍പ്പര്യമുള്ളവന്‍
28. യശസ്വീ
29. ജ്ഞാനസമ്പന്ന
30. ശുചി(പരിശുദ്ധിയുള്ളവന്‍)
31. വശ്യ(തന്നെ പ്രാപിച്ചവര്‍ക്ക് വശപ്പെടുന്നവന്‍)
32. സമാധിമാന്‍(ആശ്രിത രക്ഷകന്‍)
33. ശ്രീമാന്‍(ശ്രീയോടുകൂടിയവന്‍)
34. ധാതാ
35. രിപുനിഷ്ഠദന(ശത്രുജ്ഞയന്‍)
36. ജീവിസമൂഹത്തിന്‍റെ രക്ഷകന്‍
37. ധര്‍മ്മസ്യ പരിരക്ഷിതാ(ധര്‍മ്മത്തെ വേണ്ടപോലെ പരിരക്ഷിക്കുന്നവന്‍)
38. തന്‍റെ ധര്‍മ്മത്തിന് രക്ഷകന്‍
39. സ്വജനങ്ങളെ രക്ഷിക്കുന്നവന്‍
40. വേദവേദാംഗ തത്ത്വജ്ഞേന്‍
(വേദവേദാംഗങ്ങളുടെ തത്വത്തെ അറിയുന്നവന്‍)
41. ധനുര്‍വ്വേദത്തില്‍ നല്ലതുപോലെ നിശ്ചയമുള്ളവന്‍
42. സര്‍വ്വശാസ്ത്രാര്‍ത്ഥ തത്ത്വജ്ഞന്‍(സര്‍വ്വശാസ്ത്രങ്ങളുടേയും പൊരുള്‍ അറിഞ്ഞവന്‍)
43. പ്രതിഭാധനന്‍(പ്രതിഭയുള്ളവന്‍)
44. സര്‍വ്വലോകപ്രീയന്‍
45. സാധു- നല്ലവന്‍
46. അധീനാത്മ- ഉന്നത മനഃശക്തിയുള്ളവന്‍.
47. വിചക്ഷണ(അതിസമര്‍ത്ഥന്‍)
48. സമുദ്രം നദിക്കെന്നപോലെ സത്തുക്കള്‍ക്ക് സദാ പ്രാപിക്കപ്പെട്ടവന്‍.
49. ആര്യ(ആദിത്യന്‍)
50. സര്‍വ്വസമ(സര്‍വ്വതിലും സമഭാവനയുള്ളവന്‍)
51. ഏകപ്രിയ ദര്‍ശന(എപ്പോഴും പ്രിയമായ നോട്ടത്തോട് കൂടിയവന്‍)
52. സര്‍വ്വഗുണോപേത(സമസ്ത സദ്ഗുണങ്ങളോടുകൂടിയവന്‍)
53. കൗസല്യാനന്ദ വര്‍ദ്ധന
(കൗസല്യാമ്മയുടെ ആനന്ദത്തെ വര്‍ദ്ധിപ്പിക്കുന്നവന്‍)
54. ഗാംഭീര്യത്താല്‍ സമുദ്രം പോലെയുള്ളവന്‍
55. ധൈര്യത്തില്‍ ഹിമാലയം പോലെയുള്ളവന്‍
56. പരാക്രമത്തില്‍ മഹാവിഷ്ണുവിന് സമാനന്‍.
57. സോമവാത് പ്രിയദര്‍ശ
(ചന്ദ്രനെപ്പോലെ പ്രീയമായ രൂപത്തില്‍ കാണപ്പെടുന്നവന്‍)
58. ക്രോധത്താല്‍ പ്രളയകാലാഗ്നിക്ക് തുല്യന്‍.
59. കൊടുക്കുന്നതില്‍ കുബേരന് തുല്യന്‍
60. സത്യം പറയുന്നതില്‍ മറ്റൊരു ധര്‍മ്മദേവത.
61. പിഴവില്ലാതെ പരാക്രമമുള്ളവന്‍
62. ഉത്കൃഷ്ട ഗുണങ്ങളോടുകൂടിയവന്‍
63. ജനങ്ങളുടെ നന്മകളോട് ഇണങ്ങിയവന്‍. 
64. പ്രിയന്‍.

'പൂര്‍വ്വം രാമ തപോവനാദി
ഗമനം ഹത്വാമൃഗം കാഞ്ചനം
വൈദേഹീഹരണം ജടായു.
മരണം സുഗ്രീവ സംഭാഷണം
ബാലീനിഗ്രഹണം
സമുദ്രതരണം ലങ്കാപുരീ.
മര്‍ദ്ദനം കൃത്വാ.
രാവണകുംഭകര്‍ണ്ണനിധനം
സമ്പൂര്‍ണ്ണ രാമായണം.'

Photo Courtesy - Google