രാമായണമാസാരംഭദിനമായ കര്‍ക്കിടകം ഒന്നിന് വടക്കുംനാഥ ക്ഷേത്രത്തില്‍ അഷ്ടദ്രവ്യമഹാഗണപതിഹോമവും ആനയൂട്ടും നടക്കും.

രാമായണമാസാരംഭദിനമായ കര്‍ക്കിടകം ഒന്നിന് വടക്കുംനാഥ ക്ഷേത്രത്തില്‍ അഷ്ടദ്രവ്യമഹാഗണപതിഹോമവും ആനയൂട്ടും നടക്കും.

 

രാമായണമാസാരംഭദിനമായ കര്‍ക്കിടകം ഒന്നിന് വടക്കുംനാഥ ക്ഷേത്രത്തില്‍ അഷ്ടദ്രവ്യമഹാഗണപതിഹോമവും ആനയൂട്ടും നടക്കും. ക്ഷേത്രത്തിന്‍റെ കിഴക്കുഭാഗത്ത് തയ്യാറാക്കിയ പ്രത്യേക ഹോമകുണ്ഡത്തില്‍ രാവിലെ അഞ്ചിന് മഹാഗണപതി ഹോമം തുടങ്ങും. 12008 നാളികേരം, 1500 കിലോ അവില്‍, 750 കിലോ മലര്‍, 250 കിലോ എള്ള്, 2500 കിലോ ശര്‍ക്കര, 100 കിലോ തേന്‍, 500 കിലോ നെയ്യ്, കരിമ്പ്, നാരങ്ങ തുടങ്ങിയ അഷ്ടദ്രവ്യങ്ങള്‍ ഉപയോഗിച്ചാണ് മഹാഗണപതി ഹോമം. 9.30 ന് ആനയൂട്ട് ആരംഭിക്കും. ഊട്ടിനെത്തുന്ന ഏറ്റവും ചെറിയ കൊമ്പന് മേല്‍ശാന്തി ആദ്യ ഉരുള നല്‍കി ആനയൂട്ട് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മറ്റ് ക്ഷേത്രം ഭാരവാഹികളും ഭക്തജനങ്ങളും ആനകള്‍ക്ക് ചോറുരുള കൊടുക്കും. 500 കിലോ അരിയുടെ ചോറ്, ശര്‍ക്കര, നെയ്യ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത ഉരുളകളാണ് ആനകള്‍ക്ക് നല്‍കുന്നത്.