അഭിജിത് മുഹൂര്‍ത്തം ഗണിച്ചെടുക്കുന്നതെങ്ങനെ?
അഭിജിത്ത് മുഹൂര്‍ത്തം എല്ലാത്തരം ശുഭകാര്യങ്ങള്‍ക്കും സ്വീകരിക്കാം. അഭിജിത്ത് എന്ന വാക്കിന്‍റെ അര്‍ത്ഥം ശത്രുവിനെ ജയിക്കുന്നത് എന്നാണ്. എല്ലാത്തരം മുഹൂര്‍ത്ത ദോഷങ്ങളേയും അതിജീവിക്കാന്‍ അഭിജിത്ത് മുഹൂര്‍ത്തത്തിന് ശക്തിയുണ്ട്.
അഭിജിത് മുഹൂര്‍ത്തം സൂര്യഭഗവാന് ഏറ്റവും പ്രഭാവവും അധികാരവുമുള്ള പകല്‍ദിനത്തിലെ ശുഭസമയമാണ്. സൗരയൂഥ നാഥനായ സൂര്യന്‍റെ ഉച്ചനേരത്തെ രണ്ട് നാഴിക സമയം മറ്റെല്ലാ മുഹൂര്‍ത്തദോഷങ്ങളെയും നിഷ്പ്രഭമാക്കാന്‍ കഴിവുള്ള സമയമാണെന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്. അതുകൊണ്ടുതന്നെ അഭിജിത് മുഹൂര്‍ത്തത്തിന്‍റെ പ്രാധാന്യവും ഉപയോഗവും വളരെ വിപുലമാണ്.
ഭൂമിയുടെ ഭ്രമണം മൂലം നമുക്ക് പന്ത്രണ്ട് മണിക്കൂര്‍ രാത്രിയും പന്ത്രണ്ട് മണിക്കൂര്‍ പകലും ലഭിക്കുന്നു. ഭൂമിയുടെ അച്ചുതണ്ടിന്‍റെ ഇരുപത്തിമൂന്നര ഡിഗ്രി ചരിവുമൂലം കൃത്യം പന്ത്രണ്ട് മണിക്കൂര്‍ എന്നത് സമരാത്രി ദിനങ്ങളില്‍ മാത്രമേ ശരിയായി വരികയുള്ളൂ. അത് കന്നിമാസം ഏഴാം തീയതിയും മീനമാസം ഏഴാം തീയതിയും ആയിരിക്കും. മറ്റെല്ലാ ദിവസങ്ങളില്‍ ഉദയാസ്തമനങ്ങള്‍ ഏറ്റവും കുറഞ്ഞുമിരിക്കും.
നട്ടുച്ചസമയത്താണ് സൂര്യപ്രകാശം ഭൂമിയില്‍ കുത്തനെ പതിക്കുന്നത്. അപ്പോഴത്തെ രണ്ട് നാഴികനേരമാണ്(48 മിനിട്ട്) അഭിജിത് മുഹൂര്‍ത്തമായി കണക്കാക്കപ്പെടുന്നത്. അപ്പോഴാണ് സൂര്യന്‍ നമ്മുടെ തലയ്ക്ക് മുകളിലൂടെ കടന്നുപോകുന്നത്. നട്ടുച്ചയ്ക്ക് മുന്‍പും നട്ടുച്ചയ്ക്കുശേഷവും സൂര്യരശ്മികള്‍ സൂര്യനില്‍ നിന്നും ചരിഞ്ഞാണ് ഭൂമിയില്‍ വരുന്നത്.
താഴെപ്പറയുന്ന പതിനഞ്ച് ദിനമുഹൂര്‍ത്തങ്ങളുള്ളതില്‍ എട്ടാമത്തേതാണ് അഭിജിത് മുഹൂര്‍ത്തം.
1. ആര്‍ദ്ര, 2.ഉരഗം, 3. മിത്രം, 4. മഘം, 5. വസു, 6. ജലം, 7. വിശ്വം, 8. അഭിജിത്, 9. വിരിഞ്ചം, 10. ഇന്ദ്രന്‍, 11. ഐന്ദ്രാഗ്നി, 12. മൂലം, 13. വരുണന്‍, 14. ആര്യമ, 15. ഭഗന്‍.
സൂര്യോദയം കഴിഞ്ഞ് 14 നാഴികയ്ക്കും 16 നാഴികയ്ക്കും ഇടയ്ക്ക് അതായത് 5 മണിക്കൂര്‍ 36 മിനിട്ടിനും 6 മണിക്കൂര്‍ 24 മിനിട്ടിനും മദ്ധ്യേയുള്ള 48 മിനിട്ട് സമയം(2 നാഴിക) ആണ് അഭിജിത്ത് മുഹൂര്‍ത്തം. അന്നത്തെ സൂര്യോദയത്തിന്‍റെ മണിക്കൂര്‍ മിനിട്ടുകളോടുകൂടി 5 മണിക്കൂര്‍ 36 മിനിട്ട് കൂടിയാല്‍ അഭിജിത്തിന്‍റെ ആരംഭസമയം കിട്ടും. തുടര്‍ന്നുള്ള 48 മിനിട്ടാണ്(2 നാഴിക) അഭിജിത്ത് മുഹൂര്‍ത്തം. അതിന്‍റെ മദ്ധ്യത്തിലുള്ള 4 മിനിട്ട് സന്ധിയായതുകൊണ്ട് വര്‍ജ്ജിക്കണം. പക്ഷേ സമരാത്രി ദിനങ്ങളിലേ ഈ കണക്ക് ശരിയായി വരികയുള്ളൂ. അതുകൊണ്ട് ദിനമദ്ധ്യത്തില്‍ നിന്നും കൃത്യമായ അഭിജിത്ത് മുഹൂര്‍ത്തം എടുക്കുന്നതാണ് ശരിയായ ഗണിതരീതി.
ഉദാഹരണം- 1200 ചിങ്ങമാസം 25-ാം തീയതി
തിരുവനന്തപുരം ഉദയം-6.16 മാ അസ്തമയം 6.22 ുാ
ദിനമാനം-18.22-6.16= 12 മണിക്കൂര്‍ 6 മിനിട്ട്.
ദിനമദ്ധ്യം= 12 മണിക്കൂര്‍ 6 മിനിട്ട്-2= 6 മണിക്കൂര്‍ 3 മിനിട്ട്
അന്നത്തെ ഉദയം+ ദിനമദ്ധ്യം= 6.16+6.03=12 മണി 19 മിനിട്ട്.
12 മണി 19 മിനിട്ടില്‍ നിന്നും 24 മിനിട്ട്(1 നാഴിക)
കുറച്ചാല്‍ 11 മണിക്കൂര്‍ 55 മിനിട്ട്.
അഭിജിത്ത് മുഹൂര്‍ത്തം 11.55+48 മിനിട്ട്= 12 മണി 43 മിനിട്ട്
അഭിജിത്ത് മുഹൂര്‍ത്തം ആരംഭം 11 മണി 55 മിനിട്ട്
അഭിജിത്ത് മുഹൂര്‍ത്തം അവസാനം 12 മണി 43 മിനിട്ട്.
ദിനമദ്ധ്യത്തെ 4 മിനിട്ട് ഉപേക്ഷിക്കുമ്പോള്‍ കൃത്യമായ അഭിജിത്ത് മുഹൂര്‍ത്തം കാണണം.
11.55 am+ 22= 12.17 വരെ
12.21 pm+ 22=12.43 വരെ
അഭിജിത്ത് മുഹൂര്‍ത്തം എല്ലാത്തരം ശുഭകാര്യങ്ങള്‍ക്കും സ്വീകരിക്കാം. അഭിജിത്ത് എന്ന വാക്കിന്‍റെ അര്‍ത്ഥം ശത്രുവിനെ ജയിക്കുന്നത് എന്നാണ്. എല്ലാത്തരം മുഹൂര്‍ത്ത ദോഷങ്ങളേയും അതിജീവിക്കാന്‍ അഭിജിത്ത് മുഹൂര്‍ത്തത്തിന് ശക്തിയുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്ക് 12 ുാ മുതല്‍ 1.30 വരെ രാഹുകാലം വരുന്നു. അന്നത്തെ അഭിജിത്ത് മുഹൂര്‍ത്തം ജ്യോതിഷവിശ്വാസിക്ക് തൃപ്തിയാവുകയില്ല എന്നറിയണം.
സാധാരണയുള്ള മുഹൂര്‍ത്തം കിട്ടാതെ വരികയും ചടങ്ങ് അത്യാവശ്യമായി നടത്തേണ്ടി വരികയും ചെയ്യുമ്പോള്‍ അഭിജിത്ത് മുഹൂര്‍ത്തം കൊടുക്കുന്നതാണ് ഉചിതം.
കെ. മോഹനന്‍ വെള്ളായണി
(9495303081)
