വിവിധതരം അഭിഷേകങ്ങളും അവയുടെ ഫലസിദ്ധിയും

വിവിധതരം അഭിഷേകങ്ങളും അവയുടെ ഫലസിദ്ധിയും

HIGHLIGHTS

ക്ഷേത്രങ്ങളില്‍ അഭിഷേകം നടത്തുന്നത് പലദോഷങ്ങള്‍ക്കുമുള്ള പരിഹാരമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഓരോ ദേവതകള്‍ക്കും ഓരോ ദ്രവ്യങ്ങള്‍ കൊണ്ടുള്ള അഭിഷേകങ്ങളാകും കൂടുതല്‍ പ്രാധാന്യമുണ്ടാവുക. എന്നിരുന്നാലും എല്ലാ ദേവതകള്‍ക്കും പൊതുവായി അഭിഷേകം നടത്താവുന്ന ദ്രവ്യങ്ങളുണ്ട്. രോഗദുരിതങ്ങള്‍, സങ്കടദുരിതങ്ങള്‍, പാപമുക്തി തുടങ്ങിയ ദോഷപരിഹാരങ്ങള്‍ക്ക് മാത്രമല്ല അഭീഷ്ടകാര്യസിദ്ധി, ഐശ്വര്യം, ധനയോഗം, സമൃദ്ധി എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രദാനമാകുവാനും വിധിപ്രകാരമുള്ള അഭിഷേകത്തിലൂടെ സാധിക്കും. ഓരോ ദ്രവ്യങ്ങള്‍ക്കൊണ്ടുള്ള അഭിഷേകങ്ങളുടെ ഫലസിദ്ധി.

പാലഭിഷേകം: കോപതാപാദികള്‍ മാറി ശാന്തിയും സ്വസ്ഥതയും ദീര്‍ഘായുസ്സുമാണ് പാലഭിഷേകത്തിന്‍റെ ഫലം.

നെയ്യഭിഷേകം: സുരക്ഷയും മുക്തിയും സല്‍സന്താനങ്ങളുമാണ് നെയ്യഭിഷേകത്തിന്‍റെ ഫലം.

പനിനീരഭിഷേകം: കീര്‍ത്തിയും അംഗീകാരവും വിദ്യാകടാക്ഷവുമാണ് പനിനീരഭിഷേകത്തിന്‍റെ ഫലം.

എണ്ണ അഭിഷേകം: പാപമോചനം, ദുരിതങ്ങള്‍ക്ക് പരിഹാരം എന്നിവയാണ് എണ്ണ അഭിഷേകത്തിന്‍റെ ഫലം.

ചന്ദനാഭിഷേകം: പുനര്‍ജന്മം അവസാനിച്ച് മോക്ഷപ്രാപ്തിയും സമ്പല്‍സമൃദ്ധിയുമാണ് ചന്ദനാഭിഷേകത്തിന്‍റെ ഫലം.

പഞ്ചാമൃത അഭിഷേകം: ദീര്‍ഘായുസ്സും ആരോഗ്യവുമാണ് പഞ്ചാമൃത അഭിഷേകത്തിന്‍റെ ഫലം.

ഇളനീര്‍ അഭിഷേകം: സദ്സന്താനങ്ങള്‍, രാജയോഗം എന്നിവയാണ് ഇളനീര്‍ അഭിഷേകത്തിന്‍റെ ഫലം.

ഭസ്മാഭിഷേകം: എല്ലാ നന്മകളും ജ്ഞാനവുമാണ് ഭസ്മാഭിഷേകത്തിന്‍റെ ഫലം.

അഷ്ടദ്രവ്യാഭിഷേകം: ആരോഗ്യം, ദീര്‍ഘായുസ്സ്, സര്‍വ്വകാര്യവിജയം എന്നിവയാണ് അഷ്ടദ്രവ്യാഭിഷേകത്തിന്‍റെ ഫലം.

കളഭാഭിഷേകം: ഐശ്വര്യസിദ്ധി, കാര്യവിജയം, സര്‍വ്വമംഗളം എന്നിവയാണ് കളഭാഭിഷേകത്തിന്‍റെ ഫലം.

പഞ്ചഗവ്യ അഭിഷേകം: പാപമുക്തിയും ആത്മശുദ്ധിയുമാണ് പഞ്ചഗവ്യ അഭിഷേകത്തിന്‍റെ ഫലം.

തീര്‍ത്ഥാഭിഷേകം: ദുര്‍ചിന്തകള്‍ ഒഴിഞ്ഞ് ശുദ്ധമായ മനസ്സ് ആണ് തീര്‍ത്ഥ അഭിഷേകത്തിന്‍റെ ഫലം.

തേന്‍ അഭിഷേകം: കാര്യവിജയവും ആഗ്രഹസഫലീകരണവുമാണ് തേന്‍ അഭിഷേകത്തിന്‍റെ ഫലം.

വാകച്ചാര്‍ത്ത് അഭിഷേകം: ആത്മീയമായ പരിശുദ്ധിയാണ് വാകച്ചാര്‍ത്ത് അഭിഷേകത്തിന്‍റെ ഫലം.

നെല്ലിക്കാപ്പൊടി അഭിഷേകം: എല്ലാ ദുരിതങ്ങളും അകന്ന്, ഐശ്വര്യമാണ് നെല്ലിക്കാപ്പൊടി അഭിഷേകത്തിന്‍റെ ഫലം.

മഞ്ഞള്‍പ്പൊടി അഭിഷേകം: ദാരിദ്ര്യം അകലുക, ആകര്‍ഷണം, തിന്മകള്‍ ഒഴിഞ്ഞുനില്‍ക്കുക എന്നതാണ് മഞ്ഞള്‍പ്പൊടി അഭിഷേകത്തിന്‍റെ ഫലം.

കരിമ്പ്, ശര്‍ക്കര അഭിഷേകം: ഭാവി ശോഭനവും, ശത്രുവിജയവുമാണ് കരിമ്പ്, ശര്‍ക്കര അഭിഷേകത്തിന്‍റെ ഫലം.

പച്ചക്കര്‍പ്പൂരാഭിഷേകം: എല്ലാ ദോഷങ്ങളേയും അകറ്റി നിര്‍ത്തുകയെന്നതാണ് പച്ചക്കര്‍പ്പൂരാഭിഷേകത്തിന്‍റെ ഫലം.

ചെറുനാരങ്ങാഭിഷേകം: അഭീഷ്ടകാര്യസിദ്ധി, രോഗദുരിതങ്ങളില്‍ നിന്ന് മോചനം എന്നിവയാണ് ചെറുനാരങ്ങാഭിഷേകത്തിന്‍റെ ഫലം.

പഴച്ചാര്‍ അഭിഷേകം: എല്ലാവരാലും സ്നേഹിക്കപ്പെടുകയും കാര്‍ഷികാഭിവൃദ്ധിയുമാണ് പഴച്ചാര്‍ അഭിഷേകത്തിന്‍റെ ഫലം.

തൈരാഭിഷേകം: പ്രയാസങ്ങള്‍ അകന്ന് മനസ്സ് കുളിര്‍പ്പിക്കുകയെന്നതാണ് തൈരാഭിഷേകത്തിന്‍റെ ഫലം.

വലംപിരി ശംഖാഭിഷേകം: ഐശ്വര്യസിദ്ധിയാണ് വലംപിരി ശംഖാഭിഷേകത്തിന്‍റെ ഫലം.

സ്വര്‍ണ്ണാഭിഷേകം: സമ്പല്‍സമൃദ്ധിയാണ് സ്വര്‍ണ്ണാഭിഷേകത്തിന്‍റെ ഫലം.

സഹസ്രധാരാഭിഷേകം: ദീര്‍ഘായുസ്സാണ് സഹസ്രധാരാഭിഷേകത്തിന്‍റെ ഫലം.

കലശാഭിഷേകം: ഉദ്ദിഷ്ടകാര്യസിദ്ധിയാണ് കലശാഭിഷേകത്തിന്‍റെ ഫലം.

ഗോരോചനാഭിഷേകം: ദീര്‍ഘായുസ്സാണ് ഗോരോചനാഭിഷേകത്തിന്‍റെ ഫലം.

കസ്തൂരി അഭിഷേകം: കാര്യവിജയമാണ് കസ്തൂരി അഭിഷേകത്തിന്‍റെ ഫലം.

തരവത്ത് ശങ്കരനുണ്ണി
(9847119340)