അഭിഷേകത്തിന്‍റെ ഫലങ്ങള്‍

അഭിഷേകത്തിന്‍റെ ഫലങ്ങള്‍

 

സംസ്കൃതത്തില്‍ അഭിഷേക അല്ലെങ്കില്‍ അഭിഷേകം എന്നാല്‍ ആരാധന അര്‍പ്പിക്കുന്ന ദൈവത്വത്തെ കുളിപ്പിക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്. സ്നാനം എന്നാണ് പദത്തിന്‍റെ അര്‍ത്ഥം. മന്ത്രങ്ങളുടെ മന്ത്രോച്ചാരണത്തിനിടയില്‍ ആരാധന നടത്തുന്ന ദേവന്‍റെ പ്രതിമ കുളിപ്പിച്ചാണ് അഭിഷേകം നടത്തുന്നത്. സാധാരണയായി പശുവിന്‍പാല്‍, ഇളനീര്‍, തൈര്, നെയ്യ്, തേന്‍, എള്ളെണ്ണ, ചന്ദനം, പഞ്ചാമൃതം, ഭസ്മം, പനിനീര്‍, കളഭം, മഞ്ഞള്‍, കുങ്കുമം തുടങ്ങിയ വഴിപാടുകള്‍ നടത്താറുള്ളത്. ശുദ്ധജലം കൊണ്ടുള്ള അഭിഷേകം എല്ലാ ദേവീദേവന്മാര്‍ക്കും വേണം.

1. പാലഭിഷേകത്തിന്‍റെ ഫലം

കോപതാപാദികള്‍ മാറി ശാന്തതയുണ്ടാകും. ദീര്‍ഘജീവിതം.

2. നെയ്യഭിഷേകത്തിന്‍റെ ഫലം

സുരക്ഷിത ജീവിതം, മുക്തി, ഗൃഹസന്താനഭാഗ്യം.

3. എണ്ണ അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം

ദൈവികഭക്തി വര്‍ദ്ധന.

4. ചന്ദനാഭിഷേകത്തിന്‍റ ഫലം

പുനര്‍ജന്മം ഇല്ലാതാകും. ധനവര്‍ദ്ധനവ്, സ്ഥാനക്കയറ്റം.

5. പനിനീരഭിഷേകത്തിന്‍റെ ഫലം

പേരും പ്രശസ്തിയും സരസ്വതീകടാക്ഷവും.

6. പഞ്ചാമൃത അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം

ദീര്‍ഘായുസ്സ്, മന്ത്രസിദ്ധി, ശരീരപുഷ്ടി.

7. ഇളനീര്‍ അഭിഷേകത്തിന്‍റെ ഫലം

നല്ല സന്തതികള്‍ ഉണ്ടാകും. രാജകീയ പദവി.

8. പഞ്ചഗവ്യ അഭിഷേകത്തിന്‍റെ ഫലം

പാപങ്ങളില്‍ നിന്നും വിമുക്തി, ആത്മീയ പരിശുദ്ധി.

9. തീര്‍ത്ഥം അഭിഷേകം ചെയ്താലുണ്ടാകുന്ന ഫലം

മന:ശുദ്ധി, ദുര്‍വിചാരങ്ങള്‍ മാറും.

10. ഭസ്മാഭിഷേകത്തിന്‍റെ ഫലം

ത്രിവിധ ലോകങ്ങളിലും നന്മ, ജ്ഞാനം വര്‍ദ്ധിക്കും.

11. തേന്‍ അഭിഷേകത്തിന്‍റെ ഫലം

മധുരമായ ശബ്ദമുണ്ടാകും.

12. വാകച്ചാര്‍ത്ത് അഭിഷേകത്തിന്‍റെ ഫലം

മാലിന്യങ്ങള്‍ നീങ്ങി പരിശുദ്ധി ലഭിക്കുന്നു.

13. നെല്ലിക്കാപ്പൊടി അഭിഷേകത്തിന്‍റെ ഫലം

അസുഖനിവാരണം.

14. മഞ്ഞള്‍പ്പൊടി അഭിഷേകത്തിന്‍റെ ഫലം

ഗൃഹത്തില്‍ സുഭിക്ഷത, വശീരണം, തിന്മകള്‍ അകലും.

15. ശര്‍ക്കര അഭിഷേകത്തിന്‍റെ ഫലം

ഭാവിയെക്കുറിച്ച് അറിയുവാന്‍ കഴിയും. ശത്രുവിജയം.

16. പച്ചക്കര്‍പ്പൂരാഭിഷേകത്തിന്‍റെ ഫലം

ഭയനാശപരിഹാരത്തിന്.

17. ചെറുനാരങ്ങാഭിഷേകത്തിന്‍റെ ഫലം

യമഭയം അകലുന്നു.

18. പഴച്ചാര്‍ അഭിഷേകത്തിന്‍റെ ഫലം

ജനങ്ങള്‍ സ്നേഹിക്കും, കാര്‍ഷികാഭിവൃദ്ധി.

19. തൈരാഭിഷേകത്തിന്‍റെ ഫലം

മാതൃഗുണം, സന്താനലബ്ധി.

20. വലംപിരി ശംഖാഭിഷേകത്തിന്‍റെ ഫലം

ഐശ്വര്യസിദ്ധി.

21. സ്വര്‍ണ്ണാഭിഷേകത്തിന്‍റെ ഫലം

ധനലാഭം.

22. സഹസ്രധാരാഭിഷേകത്തിന്‍റെ ഫലം

ആയുര്‍ലാഭം.

23. കലശാഭിഷേകത്തിന്‍റെ ഫലം

ഉദ്ദിഷ്ടകാര്യസിദ്ധി.

24. നവാഭിഷേകത്തിന്‍റെ ഫലം

രോഗശാന്തി, സമ്പല്‍സമൃദ്ധി.

25. മാമ്പഴാഭിഷേകത്തിന്‍റെ ഫലം

സര്‍വ്വവിജയം.

26. ഗോരോചനാഭിഷേകത്തിന്‍റെ ഫലം

ദീര്‍ഘായുസ്സ്.

27. കസ്തൂരി അഭിഷേകത്തിന്‍റെ ഫലം

വിജയം.

28. അന്നാഭിഷേകത്തിന്‍റെ ഫലം

ആരോഗ്യം, ആയുര്‍വര്‍ദ്ധന.

വേണുമഹാദേവ്
9847475559