
നടി ഗീത ശബരിമല ദർശനം നടത്തി
തെന്നിന്ത്യൻ നടി ഗീത ശബരിമലയില്‍ എത്തി ദര്‍ശനം നടത്തി. കന്നിസ്വാമിയായാണ് ഗീത ഇന്നലെ ശബരിമലയിലെത്തിയത്.
ചിങ്ങമാസപ്പുലരിയിൽ നിർമാല്യം കണ്ടുതൊഴുതു. ഗണപതിഹോമവും നെയ്യഭിഷേകവും നടത്തിയാണു മടങ്ങിയത്.
ശബരിമലയിലെത്തി അയ്യപ്പനെ വണങ്ങിയ താരത്തിന്റെ ഫോട്ടോകൾ സാമൂഹ്യമാധ്യമത്തിൽ വൈറലായി.