ആയുരാരോഗ്യത്തിന് ആദിത്യഹൃദയം

ആയുരാരോഗ്യത്തിന് ആദിത്യഹൃദയം

HIGHLIGHTS

ശത്രുദോഷം, ദൃഷ്ടിദോഷം എന്നിവ അകന്ന് ആയുരാരോഗ്യസൗഖ്യം ലഭിക്കും. ക്ഷിപ്രഫല സിദ്ധിയാണ് ഈ മന്ത്രത്തിനുള്ളത്. സൂര്യഭഗവാന്‍റേയും ശ്രീരാമസ്വാമിയുടേയും അനുഗ്രഹം നിത്യം ആദിത്യഹൃദയമന്ത്ര ജപത്തിലൂടെ നേടാം.

അഗസ്ത്യമഹര്‍ഷി ശ്രീരാമചന്ദ്രന് ആദിത്യഹൃദയമന്ത്രം ഉപദേശിച്ച് നല്‍കുകയും ഈ മന്ത്രം ജപിച്ച് അസ്ത്രം എയ്ത് ശ്രീരാമന്‍ രാവണനെ നിഗ്രഹിക്കുകയും ചെയ്തു.

അത്ഭുതസിദ്ധികള്‍ ഏറെയുള്ള രാവണനെ വധിക്കാന്‍ ശ്രീരാമസ്വാമിക്ക് സഹായകമായത് ആദിത്യഹൃദയമന്ത്രമാണത്രേ. ശക്തിയേറിയ മന്ത്രമാണിത്.

രാമായണത്തില്‍ യുദ്ധകാണ്ഡത്തിലാണ് സൂര്യഭഗവാനെ സ്തുതിക്കുന്ന ഈ ഭാഗമുള്ളത്. രാമരാവണയുദ്ധം ആരംഭിച്ച് രാവണവധം വരെയുള്ള ഭാഗം 28 ദിനം രാവിലെ പാരായണം ചെയ്യുക. ശത്രുദോഷം, ദൃഷ്ടിദോഷം എന്നിവ അകന്ന് ആയുരാരോഗ്യസൗഖ്യം ലഭിക്കും. ക്ഷിപ്രഫല സിദ്ധിയാണ് ഈ മന്ത്രത്തിനുള്ളത്. സൂര്യഭഗവാന്‍റേയും ശ്രീരാമസ്വാമിയുടേയും അനുഗ്രഹം നിത്യം ആദിത്യഹൃദയമന്ത്ര ജപത്തിലൂടെ നേടാം.

Photo Courtesy - Google