അമൃതയോഗം എന്നാലെന്ത്?
നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ അമൃതയോഗം ശ്രേഷ്ഠമാണ്. അമൃതയോഗം രണ്ടുതരത്തില്‍ കണക്കാക്കാം. വാരങ്ങളേയും തിഥികളേയും ബന്ധിപ്പിച്ചുകൊണ്ടുള്ളവയും, വാരങ്ങളേയും നക്ഷത്രങ്ങളേയും ബന്ധിച്ചുകൊണ്ടുള്ളതും. ആദ്യം വാരങ്ങളേയും തിഥികളേയും ഘടിപ്പിച്ചുള്ള അമൃതയോഗം.
ബുധന്‍, ശനി ദിവസങ്ങളില്‍(നന്ദാതിഥികള്‍) പ്രഥമ, ഷഷ്ഠി, ഏകാദശി തിഥികള്‍ വന്നാല്‍ അമൃതയോഗമായി. ചൊവ്വാഴ്ച ഭദ്രതിഥി(ദ്വിതീയ, സപ്തമി, ദ്വാദശി) എന്നീ തിഥികള്‍ വന്നാല്‍ അമൃതയോഗമായി. വ്യാഴാഴ്ച ജയാതിഥി(തൃതീയ, അഷ്ടമി, ത്രയോദശി) വെള്ളിയാഴ്ച രിക്താതിഥി(ചതുര്‍ദശി, ചതുര്‍ത്ഥി, നവമി) എന്നിവ വന്നാലും അമൃതയോഗം തന്നെ.
ഞായറാഴ്ചയും തിങ്കളാഴ്ചയും പൂര്‍ണ്ണതിഥികള്‍(പഞ്ചമി, ദശമി, വാവ്) വന്നാലും അമൃതയോഗമായ. ഇനി രണ്ടാമത്തെ അമൃതയോഗം. ഞായറാഴ്ച അത്തവും, തിങ്കളാഴ്ച മകയിരവും, ചൊവ്വാഴ്ച രേവതിയും, ബുധനാഴ്ച അനിഴവും, വ്യാഴാഴ്ച രേവതിയും, വെള്ളിയാഴ്ച അശ്വതിയും, ശനിയാഴ്ച രോഹിണിയും ചേര്‍ന്നുവന്നാല്‍ അമൃതയോഗമായി.
ശീനിവാസ ശര്‍മ്മ,
ശ്രീമഹാദേവ ജ്യോതിഷാലയം,
കണ്ണമ്മൂല, തിരുവനന്തപുരം
ഫോണ്‍: 9961033370
Photo Courtesy - Google
