അപമൃത്യുവില്‍ നിന്നും രക്ഷ നേടാന്‍

അപമൃത്യുവില്‍ നിന്നും രക്ഷ നേടാന്‍

HIGHLIGHTS

 അപകടങ്ങള്‍ വന്നുഭവിക്കാതിരിക്കാനും അപമൃത്യുവില്‍ നിന്നും രക്ഷ നേടാനും ശ്രീശങ്കരാചാര്യവിരചിതമായ 'സൗന്ദര്യലഹരി'യിലെ ഈ ശ്ലോകം നിത്യവും ചൊല്ലിയാല്‍ ഒരു പരിധിവരെ അപമൃത്യുവില്‍ നിന്നും രക്ഷ നേടാന്‍ കഴിയും


ഇപ്പോഴത്തെക്കാലത്ത് കൂടുതലും സംഭവിക്കുന്നത് അപകടമരണങ്ങളാണ്. നമ്മുടെ വര്‍ത്തമാനപ്പത്രത്തിന്‍റെ ഏറെ ഭാഗവും അപഹരിക്കുന്നതും ഇങ്ങനെയുള്ള മരണവാര്‍ത്തകള്‍ തന്നെയാണ്. അപമൃത്യുവില്‍ നിന്നും രക്ഷനേടാന്‍ യാത്രകളില്‍ അതീവശ്രദ്ധ ആവശ്യമാണ്.

എന്നാല്‍ ഓര്‍ക്കേണ്ട മറ്റൊരു കാര്യം നമ്മള്‍ എത്ര ശ്രദ്ധിച്ചാലും ചില അപകടങ്ങള്‍ വന്നുഭവിക്കുക തന്നെ ചെയ്യും. ഇത്തരത്തില്‍ അപകടങ്ങള്‍ വന്നുഭവിക്കാതിരിക്കാനും അപമൃത്യുവില്‍ നിന്നും രക്ഷ നേടാനും ശ്രീശങ്കരാചാര്യവിരചിതമായ 'സൗന്ദര്യലഹരി'യിലെ ഈ ശ്ലോകം നിത്യവും ചൊല്ലിയാല്‍ ഒരു പരിധിവരെ അപമൃത്യുവില്‍ നിന്നും രക്ഷ നേടാന്‍ കഴിയും.


സുധാമപ്യാസ്വാദ്യാ പ്രതിഭയജരാജമൃത്യുഹരിണീം
വിപദ്യന്തേ വിശ്വേ വിധിശതമഖ്യാദ്യാ ദിവിഷദഃ
കരാളംയത് ക്ഷ്വേളം കബളിതവതഃ കാലകലനാ
ന ശംഭോസ്തന്മൂലം തവ ജനനി താടങ്കമഹിമാ!


നിത്യവും ചൊല്ലിയാല്‍ ഒരു പരിധിവരെ അപമൃത്യുവില്‍ നിന്നും രക്ഷ നേടാന്‍ കഴിയും.


-സതീഷ്