അഷ്ടമഹാരോഗങ്ങളും പ്രായശ്ചിത്തങ്ങളും
ജന്മാന്തരത്തില്‍ ചെയ്ത പാപങ്ങള്‍ ഈ ജന്മത്തില്‍ രോഗരൂപത്തില്‍ അനുഭവപ്പെടുന്നു. അതിന്‍റെ ശാന്തി, ദാനം, ജപം, ഹോമം, അര്‍ച്ചന മുതലായവയാണ് ഇവിടെ പ്രതിപാദിക്കുന്നത്.
അറുപതുവര്‍ഷംമുമ്പ് പി.വി. രാമവാര്യര്‍ നടത്തിയ ചില പ്രസ്താവനകളാണ് ഈ കുറിപ്പിന് ആധാരം.
ജന്മാന്തരത്തില്‍ ചെയ്ത പാപങ്ങള്‍ ഈ ജന്മത്തില്‍ രോഗരൂപത്തില്‍ അനുഭവപ്പെടുന്നു. അതിന്‍റെ ശാന്തി, ദാനം, ജപം, ഹോമം, അര്‍ച്ചന മുതലായവയാണ് ഇവിടെ പ്രതിപാദിക്കുന്നത്.
1. വാതരോഗം
കര്‍ക്കിടകത്തില്‍ നില്‍ക്കുന്ന സൂര്യനെ ശനി നോക്കിയാല്‍ വാതരോഗിയായി ഭവിക്കും. അയാള്‍ ജന്മാന്തരത്തില്‍ അന്യരുടെ ധനം അപഹരിച്ചവനും വിരുദ്ധപ്രവൃത്തി ചെയ്തവനും വിരുദ്ധബുദ്ധിയുള്ളവനും പിശുക്കനും ആയിരിക്കും. അതിന്‍റെ പരിഹാരത്തിനായി ശനൈശ്വര പ്രീതിക്കുള്ള ജപഹോമദാനാദികള്‍ വിധിപ്രകാരം ചെയ്യണം.
ശനിയുടെ മദ്ധ്യത്തില്‍ കേതു വന്നാലും, ചൊവ്വ ശനിയെ നോക്കിയാലും വാതരോഗിയായി ഭവിക്കുമെന്നതും കാരണമാണ്.
അതിന് പ്രായശ്ചിത്തമായി കേതുപ്രീതിക്കും, ശനിപ്രീതിക്കും ഉള്ള ജപമോഹാദികള്‍ വിധിപ്രകാരം ചെയ്യണം. മേല്‍പ്പറഞ്ഞ യോഗമുള്ളവര്‍ താഴ്ന്ന ജാതിക്കാരോട് കലഹിച്ചവരും പരദേശ വാസം ചെയ്തവരും, ദുഷ്ടന്മാരും സഞ്ചാരപ്രിയന്മാരും, നീചവൃത്തി ചെയ്തവരും ദുഃസ്വഭാവികളും ആയിരിക്കും. ദേവാലയങ്ങളിലെ ധനം അപഹരിക്കലും മിത്രദ്രോഹവും വാതരോഗത്തിന് മറ്റൊരു കാരണമാണ്. ഇതിന്‍റെ പ്രായശ്ചിത്തം കൃച്ഛാതി കൃച്ഛ്രാതി കൃച്ഛ്രചാന്ദ്രായണ ഹോമമാകുന്നു. കന്യകയേയും ഇഷ്ടമില്ലാത്ത അന്യസ്ത്രീയേയും ബലാത്സംഗം ചെയ്തവന്‍ ധനുര്‍വ്വാതരോഗിയായിത്തീരും. അതിന്‍റെ പ്രായശ്ചിത്തമായി കുട്ടിയോട് കൂടി എരുമയെ ദാനം ചെയ്യണം.
2. അശ്മരീച്ചുടിച്ചില്‍
ഏഴില്‍ നില്‍ക്കുന്ന ശനിയെ രാഹു നോക്കുന്നുവെങ്കില്‍ മൂത്രസംബന്ധ രോഗിയായിത്തീരും.
ഇതിന് പരിഹാരമായി ശനിപ്രീതിക്കായി ജപഹോമദാനാദികള്‍ വിധിപ്രകാരം ചെയ്യണം.
ഗുരുനാഥനോട് എപ്പോഴും മത്സരിക്കുകയും പകല്‍സമയം മൈഥുനം ചെയ്യുകയും ചെയ്താല്‍ മൂത്രസംബന്ധമായ രോഗിയായി ഭവിക്കും. കള്ളുകുടിയും ഈ അസുഖത്തിന് കാരണമാണ്.
3. കുഷ്ഠം
അഷ്ടമത്തില്‍ രാഹുവും സൂര്യനും നിന്നാലും അഷ്ടമത്തില്‍ രാഹുവും സൂര്യനും ചൊവ്വയും നിന്നാലും ശുക്രനും സൂര്യനും ശനിയും ഏകാദശിയില്‍ നിന്നാലും ചൊവ്വാക്ഷേത്രത്തില്‍ നില്‍ക്കുന്ന ശുക്രനും ചിങ്ങത്തില്‍ നില്‍ക്കുന്ന ശുക്രന്‍ സൂര്യനെ നോക്കിയാലും കുഷ്ഠരോഗിയായി ഭവിക്കും. ഒന്നാമത്തേതിന് രവിരാഹുക്കളുടെ പ്രീതിയും രണ്ടാമത്തേതിന് രവിരാഹുകുജപ്രീതിക്കായും മൂന്നാമത്തേതിന് സൂര്യപ്രീതിക്കായും നാലാമത്തേതിന് ശനിപ്രീതിക്കായും അഞ്ചാമത്തതിന് സൂര്യപ്രീതിക്കായും വിധിപ്രകാരം ജപഹോമാദികള്‍ ചെയ്യണം.
ജന്തുക്കളെ കൊല്ലുക, വസ്ത്രം മോഷ്ടിക്കുക, അന്യായമായി ശിക്ഷിക്കുക. ക്ഷുദ്രപ്രാണികളെ ഹിംസിക്കുക ഇവ കുഷ്ഠരോഗത്തിന് കാരണമാകുന്നു.
4. ഭഗന്ദരം
കര്‍ക്കിടകത്തില്‍ സൂര്യന്‍ നില്‍ക്കുകയും ശനിയെ കര്‍ക്കിടകസ്ഥനായ ചൊവ്വ നോക്കുകയും ചെയ്താല്‍ ഭഗന്ദരരോഗിയായി ഭവിക്കും. ഇതിന്‍റെ പ്രായശ്ചിത്തമായി സൂര്യപ്രീതിക്കുവേണ്ടിയുള്ള ജപഹോമദാനാദികള്‍ ചെയ്യണം.
5. പ്രമേഹം
വ്യാഴക്ഷേത്രത്തില്‍ നില്‍ക്കുന്ന ബുധനെ സൂര്യന്‍ നോക്കിയാല്‍ പ്രമേഹരോഗിയായി ഭവിക്കും. അതിന്‍റെ പരിഹാരത്തിനായി ബുധപ്രീതിക്കുവേണ്ടിയുള്ള ജപഹോമദാനാദികള്‍ വിധിപ്രകാരം ചെയ്യണം.
കന്യകയേയും മാതാവിനേയും സഹോദരിയേയും സഹോദരഭാര്യയേയും ചണ്ഡാല സ്ത്രീയേയും ഗമിക്കുന്നത് പ്രമേഹരോഗത്തിന് കാരണമാകുന്നു. സഹസ്രനാമജപവും ഗായത്രീജപവും ബ്രാഹ്മണഭോജനവുമാണ് ഇതിന് പ്രായശ്ചിത്തമായി ചെയ്യേണ്ടത്.
6. അര്‍ശോരോഗം
കര്‍ക്കിടകത്തില്‍ നില്‍ക്കുന്ന സൂര്യനെ ശനി നോക്കുന്നുവെങ്കില്‍ അര്‍ശോരോഗം ഭവിക്കും.
വേതനം വാങ്ങി പഠിപ്പിക്കുക, പൂജകഴിക്കുക, ഹോമം കഴിക്കുക, ജപിക്കുക മുതലായ പ്രവൃത്തികള്‍ ചെയ്യുന്നവന്‍ അര്‍ശോരോഗിയായി ഭവിക്കും. സൂര്യപ്രീതിക്കുവേണ്ട ജപഹോമദാനാദികള്‍ വിധിപ്രകാരം ചെയ്യണം. പുരുഷസൂക്തവും ആദിത്യഹൃദയവും ജപിക്കണം.
7. ഗ്രഹണി
ആറാം ഭാവത്തില്‍ ചന്ദ്രന്‍ രോഗാധിപനായി വന്നാല്‍ ഗ്രഹണീരോഗം ഭവിക്കും.
ഇഷ്ടയായ ഭാര്യയെ കാരണം കൂടാതെ അപവാദം ശങ്കിച്ച് ഉപേക്ഷിക്കുന്നവന്‍ ജന്മാന്തരത്തില്‍ ഗ്രഹണീരോഗിയായി ഭവിക്കും. ഇതിന് പരിഹാരമായി ശിവസങ്കല്‍പ്പസൂത്രവും അഷ്ടോത്തര സഹസ്രനാമവും ജപിച്ചു സ്വര്‍ണ്ണം ദാനം ചെയ്യണം.
8. ഉദരരോഗം
ചിങ്ങത്തില്‍ ക്ഷീണചന്ദ്രന്‍ നില്‍ക്കുകയും ആ ചന്ദ്രന്‍റെ ദശ തുടങ്ങുകയും ചെയ്താല്‍ ഉദരരോഗം ഭവിക്കും.
ബ്രഹ്മാവിഷ്ണുമഹേശ്വരന്മാരെ ഉത്തമഭാവേനഭേദത്വം കല്‍പ്പിച്ച് ഭജിക്കുന്നവന്‍ ജന്മാന്തരത്തില്‍ ഉദരരോഗിയായി ഭവിക്കും. തല്‍പരിഹാരത്തിനായി കൃച്ഛ്രാകൃച്ഛ്രാചാന്ദ്രായണത്തെ ചെയ്കയും ശിവന് സഹസ്രകലശാഭിഷേകം ചെയ്കയും വേണം.
സമ്പാദനം: എ. എന്‍. ഉണ്ണികൃഷ്ണന്‍
(9447534145)
