അനുദിനമുണ്ടാകുന്ന രോഗങ്ങൾക്കുള്ള ജ്യോതിഷപരിഹാരങ്ങൾ

അനുദിനമുണ്ടാകുന്ന രോഗങ്ങൾക്കുള്ള ജ്യോതിഷപരിഹാരങ്ങൾ

ചില വ്യക്തികൾക്ക് മിക്കപ്പോഴും ഓരോ രോഗങ്ങളായി മാറി മാറിയുണ്ടായിക്കൊണ്ടിരിക്കുന്നതായി കാണാം. ഇങ്ങനെ ഒരു വ്യക്തിക്കും അയാളുടെ കുടുംബാംഗങ്ങൾക്കും തുടർച്ചയായി പലതരം അസുഖങ്ങളും പ്രശ്നങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുമ്പോൾ ജാതകപ്രകാരം ദോഷങ്ങളുണ്ടാേയെന്നു കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. കാരണം ജാതകവശാൽ  അപഹാരങ്ങളിലും മറ്റു ദശാകാലത്തും ആദിത്യാദിഗ്രഹങ്ങളാലുള്ള അനിഷ്ടഭാവങ്ങളാലും ഈ വിധം വിട്ടുമാറാത്ത രോഗദുരിതങ്ങൾ ഉണ്ടാകാനിടയുണ്ട്. വാസ്തുവിന്റെ ദോഷങ്ങളുള്ള ഭവനങ്ങളിൽ താമസിക്കുന്നത് കുടുംബത്തിലുള്ളവർക്ക് നിത്യരോഗങ്ങൾ ഉണ്ടാക്കാനിടയാകുന്നതാണ്. വീടിന്റെ തെക്കുഭാഗത്തുള്ള കിണർ, വായുകാണിന്റെയും വടക്കുദിക്കിന്റെയും മധ്യഭാഗം ഉയർന്നും അഗ്നികോണ്, തെക്കുദിക്ക് എന്നിവ താണുമിരിക്കുന്ന ഭൂമിയിൽ നിർമ്മിക്കപ്പെട്ട ഗൃഹത്തിൽ വസിക്കുകയാണെങ്കിലും വിട്ടുമാറാത്ത രോഗദുരിതങ്ങൾ ഉണ്ടാകുന്നു. ജാതകപ്രകാരം ഉണ്ടാകുന്ന പശ്നങ്ങൾ കണ്ടെത്തി അവയ്ക്കുള്ള പരിഹാരങ്ങൾ കണ്ടശേഷം വാസ്തുദോഷ പരിഹാരങ്ങൾ കണ്ടെത്തി അവയുടെ ദോഷങ്ങളും പരിഹരിക്കേണ്ടതാണ്. കൂടാതെ നിത്യരോഗപരിഹാരാർത്ഥം മഹാവിഷ്ണുവിനെ ധന്വന്തരീമൂർത്തിയുടെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളിൽ പിറന്നാൾ ദിവസത്തിലോ, പക്കനാൾ ദിവസത്തിലോ ദർശനം നടത്തുന്നത് രോഗദുരിതപരിഹാരത്തിന് ഉത്തമമാണ്. പ്രദോഷവ്രതം, ഞായറാഴ്ച വ്രതം എന്നിവകളിലേതെങ്കിലും അനുഷ്ഠിച്ചശേഷം ശിവക്ഷേത്രദർശനം നടത്തുന്നതും വൈദ്യനാഥരൂപത്തിൽ ശിവപ്രതിഷ്ഠയുള്ള ശിവക്ഷേത്രത്തിൽ ഞായറാഴ്ചകളിൽ ദർശനം നടത്തുന്നതും രാഗദുരിതങ്ങളിൽനിന്നും ആശ്വാസമരുളുവാനിടയാക്കുന്നു. നിത്യവുമുള്ള സന്ധ്യാനാമജപത്തിനായി സൗന്ദര്യലഹരിയിലെ 58-ാം ശ്ലോകവും,പഞ്ചാക്ഷരമന്ത്രസ്തുതിയും അതിനോടൊപ്പം ശ്രീലളിതാബികാ ഭജനം നടത്തുന്നതും ശുഭഫലമാണ്.

സൗന്ദര്യലഹരിയിലെ ശ്ലോകം 58

അരാളം തേ പാളിയുഗളമഗരാജന്യതനയേ

ന കേഷാമാധത്തേ കുസുമശരകാേദണ്ഡകുതുകം

തിരശ്ചീനോ യത്ര ശ്രവണപഥമൂല്ലംഘ്യ വിലസ-

ന്നപാംഗവ്യാസംഗാേ ദിശതി ശരസന്ധാനധിണാം

 

ജ്യോതിഷൻ ശ്രീനിവാസ ശർമ്മ
Ph:9961033370