നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2022 ഡിസംബർ 27 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2022 ഡിസംബർ 27 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ജീവിതത്തില്‍ ഉദ്ദേശിക്കാത്ത രീതിയില്‍ പല കാര്യങ്ങളും അനുകൂലമായി ഭവിക്കും. ദൈവിക കാര്യങ്ങളില്‍ പങ്കെടുക്കാന്‍ കൂടുതലായി സമയം കണ്ടെത്തും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അനവസരത്തില്‍ അനാവശ്യമായ അലച്ചില്‍, പണ നഷ്ടം എന്നിവ ഉണ്ടായേക്കും. അയല്‍ക്കാരുമായോ ബന്ധുക്കളുമായോ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാവാതെ സൂക്ഷിക്കുക.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കൊടുക്കല്‍ വാങ്ങല്‍ എന്നിവയില്‍ അതീവ ജാഗ്രത പാലിക്കണം. ഉദ്ദേശിച്ച പല കാര്യങ്ങളും നടന്നേക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഒന്നിലും നിരാശ അരുത്. താഴില്‍രംഗത്ത് പ്രൊമോഷന്‍, അനുയോജ്യമായ സ്ഥലംമാറ്റം എന്നിവ ലഭിക്കാം. രാഷ്ട്രീയരംഗത്ത് കൂടുതല്‍ ശോഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കച്ചവടത്തില്‍ നഷ്ടം വരാതെ സൂക്ഷിക്കുക. മാതാപിതാക്കളുമായി കലഹിക്കും. പ്രൊമോഷന്‍ പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സാമ്പത്തിക നില സാമാന്യം മെച്ചമായിരിക്കും. കാര്‍ഷികരംഗത്ത് പ്രതിസന്ധി. രാഷ്ട്രീയമേഖലയില്‍ വര്‍ത്തിക്കുന്നവര്‍ക്ക് അപമാനം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആത്മീയ കാര്യങ്ങളില്‍ പുരോഗതിയുണ്ടാവും. മുന്‍കാലപ്രവൃത്തികള്‍ ഗുണകരമാകും. സാഹിത്യരംഗത്തുള്ളവര്‍ക്ക് അംഗീകാരം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മാതൃസ്വത്ത് ലഭിക്കും. ഇന്‍ഷ്വറന്‍സ് ധനം ലഭിക്കും. രാഷ്ട്രീയരംഗത്ത് ഗുണം. വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപമാനം. 

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിവാഹ കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം. ഉദ്യോഗസംബന്ധമായ വിവാദങ്ങള്‍ കൂടുതല്‍ പ്രശ്നമുണ്ടാക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിദ്യാഭ്യാസ വിഷയങ്ങളില്‍ ഉയര്‍ച്ച. പൂര്‍വികസ്വത്ത് ലഭിക്കും. ദാമ്പത്യകലഹം. പ്രേമബന്ധം ശക്തമാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അതിഥി സല്‍ക്കാരങ്ങളില്‍ സംബന്ധിക്കും. മാതാപിതാക്കള്‍ക്ക് ദുഃഖത്തിന് സാദ്ധ്യത. കായികമത്സരങ്ങളില്‍ അംഗീകാരം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പൈതൃക വസ്തുക്കള്‍ ലഭിക്കും. കടബാദ്ധ്യതകള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും.