നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2022 ഡിസംബർ 28 ബുധൻ - ഇന്ന് നേട്ടം ആർക്കൊക്കെ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2022 ഡിസംബർ 28 ബുധൻ - ഇന്ന് നേട്ടം ആർക്കൊക്കെ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നത്‌ സൂക്ഷിക്കുക. പണം സംബന്ധിച്ച കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അനാവശ്യമായ ആരോപണം കേള്‍ക്കാനിടവരും. അമിതാഹാരം ആപത്തുണ്ടാക്കും. യാത്രാ തടസം ഉണ്ടായേക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഉന്നതരുമായി ബന്ധപ്പെടാന്‍ ഇടവരും. ആരോഗ്യ സ്ഥിതി ശ്രദ്ധിക്കുക. അനാവശ്യമായ അലച്ചിലും ധനനഷ്ടവും ഫലം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ധനവരവിന്‌ സാധ്യത. മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാതിരിക്കുക. സഹപ്രവര്‍ത്തകരുമായി ഒത്തുപോവുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പൊതുവേ മോശമായ ദിവസമാണിന്ന്‌. അനാവശ്യ കാര്യങ്ങളെ ഓര്‍ത്ത്‌ വിഷമിക്കാതിരിക്കുക. സന്താനങ്ങള്‍ മൂലം അനാവശ്യ ചെലവുകള്‍ ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഉന്നതാധികാരികളുമായി പൊരുത്തപ്പെടില്ല. സന്ധ്യയ്ക്ക്‌ ശേഷം ഏര്‍പ്പെടുന്ന പ്രവര്‍ത്തികളില്‍ വിജയം കൈവരും. കാര്യ സാധ്യത, ധനലാഭം എന്നിവ ഫലം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തൊഴില്‍രംഗത്തെ കലഹം പരിഹരിക്കപ്പെടും. യാത്രാക്‌ളേശം കൊണ്ട്‌ ബുദ്ധിമുട്ടും. സര്‍ക്കാരില്‍നിന്ന്‌ സഹായം ലഭിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഒരു തരത്തിലും സന്താനങ്ങളുമായി വഴക്കിടരുത്‌. ദാമ്പത്യ ബന്ധത്തില്‍ ചില സ്വരച്ചേര്‍ച്ചയില്ലായ്മകള്‍ ഉണ്ടാവാന്‍ സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സന്താനങ്ങളുടെ പ്രവൃത്തി സന്തോഷം തരും. അപ്രതീക്ഷിതമായി മുന്‍കാല സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ അവസരമുണ്ടായേക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വളരെക്കാലമായുള്ള അപവാദം കെട്ടടങ്ങും. വിവാഹതടസ്സം മാറും. ഭാരിച്ച ഉത്തരവാദിത്വം ഏല്‍ക്കേണ്ടിവരും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കേസുകളില്‍ വിജയം. അധ്യാപകര്‍ക്ക്‌ പ്രൊമോഷന്‍ പ്രതീക്ഷിക്കാം. വിദ്യാഭ്യാസരംഗത്ത്‌ കൂടുതല്‍ നേട്ടം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വിവാഹാലോചനയുമായി ബന്‌ധപ്പെട്ട്‌ അപമാനം നേരിടും. രോഗങ്ങള്‍ കുറയും. ഗുരുജനങ്ങളുടെ അപ്രീതിക്ക്‌ സാധ്യത.